Jump to content

നീരജ് ചോപ്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നീരജ്  ചോപ്ര
വ്യക്തിവിവരങ്ങൾ
ദേശീയതIndian
ജനനം (1997-12-24) 24 ഡിസംബർ 1997  (27 വയസ്സ്)[1]
പാനിപ്പത്ത് ,ഹരിയാന, ഇന്ത്യ
വിദ്യാഭ്യാസംDAV College, Chandigarh
Sport
രാജ്യം ഇന്ത്യ
കായികയിനംTrack and field
Event(s)ജാവലിൻ ത്രോ
പരിശീലിപ്പിച്ചത്Uwe Hohn
നേട്ടങ്ങൾ
Personal best(s)88.06 (Asian Games 2018) NR

ഒരു ഇന്ത്യൻ ജാവലിൻ ത്രോ താരമാണ് നീരജ് ചോപ്ര (ജനനം: ഡിസംബർ 24 1997). 2021 ടോക്യോ ഒളിമ്പിക്സിൽ ജാവലിൻ ത്രോയിൽ സ്വർണ്ണം നേടി. 87.58 മീറ്റർ എറിഞ്ഞാണ് നീരജ് ചോപ്ര സ്വർണ്ണം നേടിയത്. ഒളിമ്പിക് അത്‌ലറ്റിക്‌സിൽ ഒരു മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോഡ് നീരജ് സ്വന്തമാക്കി. [2]അഭിനവ് ബിന്ദ്രയ്ക്ക് ശേഷം ഒളിമ്പിക്‌സ് വ്യക്തിഗത വിഭാഗത്തിൽ സ്വർണം നേടുന്ന താരവും നീരജ് ആണ്.

ജൂനിയർ ലോക റെക്കോർഡ് നേടിയ ഏക ഇന്ത്യൻ താരവുമാണ് നീരജ്  ചോപ്ര. 2016 ൽ പോളണ്ടിലെ ബീഗോഷിൽ നടന്ന ഐ.എ.എ.എഫ് ലോക യൂത്ത് അത്‌ലറ്റിക്‌സ് മീറ്റിലാണ് ജാവലിൻ ത്രോയിൽ നീരജ് ലോക റെക്കോർഡോടെ സ്വർണ്ണ മെഡൽ സ്വന്തമാക്കിയത് [3],[4]. ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡൽ നേട്ടം സ്വന്തമാക്കുന്ന ആദ്യ  ഇന്ത്യൻ  താരവുമാണ് നീരജ്. 86.48 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിച്ചാണ് ഇരുപത്തിമൂന്ന്കാരനായ ഇന്ത്യൻ താരം ചരിത്ര നേട്ടം സ്വന്തമാക്കിയത് [5].2018 ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 88.06 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിച്ചു  നീരജ് സ്വർണ മെഡൽ നേടി ദേശീയ റെക്കോർഡും സ്വന്തം പേരിലാക്കി [6] .

ജീവിതരേഖ

[തിരുത്തുക]

ഹരിയാനയിലെ പാനിപത് ജില്ലയിലെ ഖാന്ദ്ര ഗ്രാമത്തിലാണ് നീരജിന്റെ ജനനം .[7][8] 12 വയസ്സുള്ളപ്പോൾ നീരജിനു അമിതവണ്ണം ഉണ്ടായിരുന്നു. ഏതാണ്ട് 90 കിലോ ഭാരമുണ്ടായിരുന്ന നീരജിനെ നാട്ടുകാർ കളിയാക്കിയിരുന്നു.[9] നീരജിന്റെ അമിതവണ്ണത്തിൽ വ്യാകുലനായിരുന്ന പിതാവ് നീരജിനെ അടൂത്തുള്ള ജിംനേഷ്യത്തിൽ ചേർത്തു. അവിടെ ദിവസം 24 കിലോമീറ്ററോളം സൈക്ലിങ്ങ് ചെയ്തിരുന്നു നീരജ്.[9] മഡ്ലൗഡായിലെ ആ ജിംനേഷ്യത്തിലെ ഏറ്റവും ഇളയ അംഗമായിരുന്നു നീരജ്. ആ ജിംനേഷ്യം ഇഷ്ടമാഞ്ഞതിനെ തുടർന്ന് പാനിപ്പത്തിലുള്ള മറ്റൊരു ജിംനേഷ്യത്തിൽ നീരജ് ചേരുകയുണ്ടായി.[9] അവിടെ അടുത്തുള്ള പാനിപ്പത് സ്പോർട്ട്സ് അതോരിറ്റി ഓഫ് ഇന്ത്യയിലെ നിത്യ സന്ദർശകനായി നീർജ്. ജയ്‌വീർ സിങ്ങ് എന്ന ജാവലിൻ ഏറുകാരൻ നീരജിന്റെ കഴിവുകൾ കണ്ടെത്തി. യാതൊരു പരിശീലനവുമില്ലാതെ 40 മീറ്ററോളം ജാവലിൽ എറിയാൻ നീരജിനു കഴിഞ്ഞത് തിരിച്ചറിഞ്ഞ ജയ്‌വീർ അവനെ പരിശീലിപ്പിക്കാൻ തുടങ്ങി.[9][10][11][12]

ജയ്‌വീറിന്റെ കീഴിൽ ഒരു വർഷം പരിശീലനം നേടിയ നീരജ് വീട്ടിൽ നിന്നു നാല് മണിക്കൂർ അകലെയുള്ള പഞ്ച്കുള എന്ന സ്ഥലത്തുള്ള താവു ദേവി സ്പോർട്ശ് കോമ്പ്ലക്സിൽ പ്രവേശനം നേടി.[12] പഞ്ച്കുളയിൽ പരിശീലകനായ നസീം അഹ്മദിനു കീഴിൽ പരിശീലനം നേടി. നീരജ് ആദ്യം 55 മീറ്റർ വരെ ജാവ്ലിൻ എറിഞ്ഞു.[12] അധികം താമസിയാതെ 2012 ലെ ലക്നൗയിൽ നടന്ന ജൂനിയർ മീറ്റിൽ 68.40 മീറ്റർ എറീഞ്ഞ് ഒരു പുതിയ ദേശീയ റെക്കോഡ് നേടാൻ ഇടയായി. അടുത്തവർഷം ഉക്രേയിനിൽ ആദ്യത്തെ അന്താരാഷട്ര മത്സരത്തിനിറങ്ങി. 2014ൽ ബാങ്കോക്കിൽ വച്ച് നടന്ന മീറ്റിൽ ആദ്യ അന്താരാഷ്ട്ര മെഡൽ കരസ്ഥമാക്കി. 2014 ൽ നടന്ന ദേശീയ സീനിയർ മീറ്റിൽ വച്ച് 70 മീറ്റർ ദൂരം മറികടക്കുകയും തുടർന്ന് നടന്ന ജൂനിയർ മീറ്റിൽ 81 മീറ്റർ ദൂരം താണ്ടുകയും ചെയ്തു.[12]

തുടർന്ന് 2016 ലെ ദക്ഷിണേഷ്യൻ ഗെയിംസിൽ 84.23 മീറ്റർ ദൂരം പായിച്ച് നീരജ് സ്വർണ്ണമെഡൽ കരസ്ഥമാക്കി, ഇന്ത്യൻ ദേശീയ റെക്കോഡിനൊപ്പമെത്തി. 2016 ൽ പോളണ്ടിൽ വച്ചു നടന്ന ഐ.എ.എ.എഫ്. ലോക യു20 ചാമ്പ്യൻഷിപ്പിൽ വീണ്ടും സ്വർണ്ണ മെഡൽ നേടി ലോക ജൂനിയർ റെക്കോഡ് കരസ്ഥമാക്കി. ഈ പ്രകടനങ്ങളൊക്കെയുണ്ടായിട്ടും 2016 ലെ ഒളിമ്പിക്സിൽ പ്രവേശനം നേടാൻ നീരജിനായില്ല.[13]

2017 ലെ ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 85.23 മീറ്റർ എറിഞ്ഞ് സ്വർണ്ണമെഡൽ നേടി. 2018 ലെ കോമൺവെൽത് ഗെയിംസിൽ 86.47 മീറ്റർ എറിഞ്ഞ് സ്വർണ്ണം നേടി. കോമൺ വെൽത്ത് ഗെയിംസിൽ അത്ലറ്റിക്സ് സ്വർണ്ണം നേടിയ അപൂർവ്വം താരങ്ങളിലൊരാളായും ജാവ്ലിൻ ത്രോയിൽ മെഡൽ നേടുന്ന അദ്ദ്യത്തെ താരമായും നീരജ് മാറി.[14] 2018 ലെ ദോഹ ഡയമണ്ട് ലീഗിൽ 87.43 മീറ്റർ എറിഞ്ഞ് വീണ്ടും ദേശീയ റെക്കൊഡ് തിരുത്തി.[15]

2018 ആഗസ്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച നീരജ് ഏഷ്യൻ ഗെയിംസിൽ ഇന്ത്യയൂടെ പതാക വാഹകനായിരുന്നു. .[16] അവിടെ വച്ച് 88.06 മീറ്റർ ദൂരം താണ്ടിയ നീരജ് സ്വർണ്ണമെഡൽ കരസ്ഥമാക്കുകയും ഇന്ത്യൻ റെക്കോഡ് തിരുത്തുകയും ചെയ്തു.[17][18] 2018 ൽ ഇന്ത്യയുടെ പർമോന്നത കായിക പുരസ്കാരമായ ഖേൽ രത്നക്കായി ശുപാർശ ചെയ്യപ്പെട്ടെങ്കിലും അർജ്ജുന അവാർഡ് ആണ് നൽകിയത്. .[19]

2019 ൽ കൈമുട്ടിന് പരിക്ക് പറ്റിയതിനെ തുടർന്ന് മേയ് 2 നു മുംബൈയിൽ വച്ച് ശസ്ത്രക്രിയക്ക് വിധേയനായി. ടോക്യോ ഒളിമ്പിക്സിന്റെ തിരഞ്ഞെടുപ്പ് മത്സരങ്ങൾ കഴിഞ്ഞ് ശേഷമായിരുന്നു ഇത്. 16 മാസത്തെ വിശ്രമത്തിനു ശേഷം നീരജ് സൗത്ത് ആഫ്രിക്കയിൽ ജെർമൻ ബയോമെക്കാനിക് എക്സ്പെർട്ട് ആയ ക്ലാവും ബർടോനേയ്റ്റ്സിന്റെ കീഴിൽ പരിശീലനത്തിനായി പോയി.[20][21] അതിനു മുൻപ് ഗാരി കാൽവെർട്ട്,[22] വെർണർ ഡാനിയേൽർ [23] ഉവേ ഹോൺ[24] എന്നിവരുടെ കീഴിലായിരുന്നു പരിശീലനം. സൗത്ത് ആഫ്രിക്കയിൽ നിന്ന് തിരിച്ചെത്തിയ ശേഷം പോചെഫ്സ്രൂമിൽ വച്ച് നടന്ന എ.സി.എൻ. ഡബ്ലൂ ലീഗ് മത്സരത്തിൽ ജാവ്ലിൻ 87.86 മീറ്റർ പായിച്ച് വിജയം വരിക്കുകയും ടോക്യോ ഒളിമ്പിക്സിനു യോഗ്യത നേടുകയും ചെയ്തു.[20] 2021 മാർച്ച് 5 നു 88 മീറ്റർ അധികം ദൂരം താണ്ടിയ നീരജ് ദേശീയ റേക്കോഡ് വീണ്ടും ഭേധിച്ചു..[25]ലിസ്ബണിൽ നടന്ന മറ്റൊരു മത്സരത്തിൽ 83.18 മീറ്റർ ദൂരം താണ്ടി സ്വർണ്ണം കരസ്ഥമാക്കി. [26]

ടോക്യോ ഒളിമ്പിക്സിൽ
[തിരുത്തുക]

2020 ലെ സമ്മർ ഒളിമ്പിക്സിൽ നീരജിന്റെ കന്നി പ്രകടനം ആയിരുന്നു. [27] 2021 ആഗസ്ത് 4 നു 86.65 മീറ്റർ എറിഞ്ഞ് ഫൈനലിലേക്ക് പ്രവേശനം നേടിയ നീരജ് തുടർന്ന് ഫൈനലിൽ 87.58 മീറ്റർ ദൂരം എറിഞ്ഞ് സ്വർണ്ണം കരസ്ഥമാക്കി,[28] ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി അത്ലറ്റിക്സിൽ മെഡൽ നേടുന്ന താരമായി മാറി. അഭിനവ് ഭിന്ദ്രക്കു ശേഷം വ്യക്തിഗത മത്സരത്തിൽ സ്വർണ്ണം നേടുന്ന രണ്ടാമത്തെ കായികതാരവും നീരജാണ്.[29][30][31][32][33]

അംഗീകാരങ്ങൾ

[തിരുത്തുക]
2018 -ൽ രാഷ്ട്രപതി രാംനാഥ കോവിന്ദിൽ നിന്ന് അർജ്ജുന പുരസ്കാരം സ്വീകരിക്കുന്നു
2020 ടോക്യോ ഒളിമ്പിക്സിൽ സ്വർണ്ണം നേടിയതിന്റെ തുടർന്ന് വിവിധ മേഖലകളിൽ നിന്ന് നീരജിന് അംഗീകാരം ലഭിച്ചു.
  • 75 ലക്ഷം (US$88,000) ഇന്ത്യൻ സർക്കാർ[34]
  • 6 കോടി (US$7,00,000) ഹരിയാന സർക്കാറിൽ നിന്ന്. ക്ലാസ് -1 സ്റ്റേറ്റ് സർക്കാർ നിയമനവും അത്ലറ്റിക്സ് സെന്ററിനായി സ്ഥലവും വാഗ്ദാനം ലഭിച്ചു.[35][36]
  • 2 കോടി (US$2,30,000) പഞ്ചാബ് സർക്കാരിൽ നിന്ന്[36]
  • 1 കോടി (US$1,20,000) മണിപ്പൂർ സർക്കാരിൽ നിന്ന്
  • 1 കോടി (US$1,20,000) ബി.സി.സി. ഐ. യിൽ നിന്ന് [36]
  • 1 കോടി (US$1,20,000) ചെന്നയ് സൂപ്പർ കിങ്ങ്സിൽ നിന്ന്. [36]
  • 25 ലക്ഷം (US$29,000) എലാൻ റിയാൽറ്റി ഗ്രൂപ്പിൻ നിന്ന് [36]
  • 75 ലക്ഷം (US$88,000) f ഇന്ത്യൻ ഒളിമ്പിക്സ് അസ്സോസിയേഷനിൽ നിന്ന് [37]
  • 1 വർഷത്തെ സൗജന്യമായ വിമാനയാത്ര ഇൻഡിഗോ വിമാനക്കമ്പനിയിൽ നിന്ന്.
  • പുതിയ XUV 700(US$35000) കാർ മഹീന്ദ്രാ അൻഡ് മഹീന്ദ്രയിൽ നിന്ന്.
ദേശീയ പുരസ്ക്കാരങ്ങൾ
Chopra won a gold medal in the 2017 Asian Athletics Championships in Bhubaneshwar, Odisha

അവലംബം

[തിരുത്തുക]
  1. "NEERAJ CHOPRA: Athlete profile". IAAF.
  2. Aug 2021, Mirror Now | 07; Ist, 06:00 Pm. "Tokyo Olympics 2020: Neeraj Chopra wins historic Gold in javelin throw, India's first athletics medal in 100 yrs". Retrieved 2021-08-09.{{cite web}}: CS1 maint: numeric names: authors list (link)
  3. "WORLD RECORD PROGRESSION OF JAVELIN THROW -". www.iaaf.org.
  4. "Neeraj Chopra From India Sets New U20 Javelin WORLD RECORD!!! -". www.youtube.com.
  5. "ചരിത്രം രചിച്ച് നീരജ് ചോപ്ര; അത്‍ലറ്റിക്സിൽ ഇന്ത്യക്ക് ആദ്��� ലോക റെക്കോഡും ആദ്യ സ്വർണവും -". www.iaaf.org.
  6. "Neeraj Chopra new India jevelin throw record 88m Asian Games Championship 2018 Jakarta -". www.youtube.com.
  7. "Celebrations at Neeraj's village". The Tribune. Tribune News Service. 27 August 2018. Archived from the original on 22 September 2018. Retrieved 22 September 2018.
  8. "'Zuckerberg and Katrina messaged me,' says junior javelin world champ Neeraj Chopra". 24 September 2016.
  9. 9.0 9.1 9.2 9.3 Amsan, Andrew (29 July 2018). "Asian Games: Neeraj Chopra, spearman from Khandra". The Indian Express. Retrieved 7 August 2021.
  10. "Neeraj Chopra: From chubby kid trying to lose weight to Olympic champion". The Hindu (in Indian English). PTI. 2021-08-07. ISSN 0971-751X. Retrieved 2021-08-07.{{cite news}}: CS1 maint: others (link)
  11. TokyoAugust 7, Rohan Sen; August 7, 2021UPDATED; Ist, 2021 19:05. "Neeraj Chopra is an Olympic champion! From humble beginnings in Panipat to Tokyo 2020 gold medal". India Today (in ഇംഗ്ലീഷ്). Retrieved 2021-08-07. {{cite web}}: |first3= has numeric name (help)CS1 maint: numeric names: authors list (link)
  12. 12.0 12.1 12.2 12.3 Sharma, Nitin (7 August 2021). "Former coach recalls the chubby Neeraj Chopra with a notebook, now an Olympic gold medallist". The Indian Express. Retrieved 7 August 2021.
  13. "Javelin thrower Neeraj Chopra becomes first Indian athlete to win world championships". Firstpost. 24 July 2016.
  14. "CWG 2018: Neeraj Chopra wins javelin gold with season-best throw". The Times of India. 14 April 2018. Retrieved 14 April 2018.
  15. "IAAF Diamond League: Neeraj Chopra breaks his own javelin throw national record again, finishes 4th". Scroll.in. 4 May 2018. Retrieved 4 May 2018.
  16. McKay, Duncan (12 August 2018). "India chooses javelin thrower Chopra as flagbearer for 2018 Asian Games Opening Ceremony". Insidethegames.biz. Retrieved 7 August 2021.
  17. "Asian Games, Live Updates, Day 9: India's Neeraj Chopra Clinches Gold Medal in Javelin Throw Final". News18. 27 August 2018.
  18. "Asian Games, Live Updates, Day 9: India's Neeraj Chopra Closing in On Gold, Breaks National Record". News18. 27 August 2018.
  19. DelhiMay 30, Press Trust of India New. "Neeraj Chopra recommended for Rajiv Gandhi Khel Ratna by Athletics Federation of India". India Today (in ഇംഗ്ലീഷ്). Retrieved 2021-07-16.{{cite web}}: CS1 maint: numeric names: authors list (link)
  20. 20.0 20.1 Sharma, Nitin (30 January 2020). "Reading Shiv Khera's book Jeet Aapki and meditation helped Neeraj Chopra during tough times". The Indian Express. Retrieved 7 August 2021.
  21. "Neeraj Chopra no longer training with high-profile coach Hohn". The Indian Express (in അമേരിക്കൻ ഇംഗ്ലീഷ്). 2019-11-30. Retrieved 2020-05-04.
  22. "Neeraj Chopra's former coach dies, javelin star posts emotional message". India Today (in ഇംഗ്ലീഷ്). 28 July 2018. Retrieved 2020-05-04.
  23. "Watch: On this day two years ago, Javelin Thrower Neeraj Chopra became a world junior record holder". Scroll.in (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-05-04.
  24. "Neeraj Chopra to train with Uwe Hohn in Finland". The Times of India. 2 May 2018.
  25. "National Record Again". 5 March 2021. Retrieved 8 March 2021.
  26. "Neeraj Chopra wins gold in Lisbon, Portugal". The Times of India.
  27. "Athletics CHOPRA Neeraj - Tokyo 2020 Olympics". .. (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2021-08-07. Retrieved 2021-08-07.
  28. "Olympics: Dahiya &Punia storm into Semifinals. Neeraj Qualifies for Final". The Live Mirror (in അമേരിക്കൻ ഇംഗ്ലീഷ്). 2021-08-04. Retrieved 2021-08-06.
  29. "Tokyo Olympics - Neeraj Chopra Makes History, Wins 1st Gold in Athletics and 2nd Individual Overall: Highlights". News18. 7 August 2021. Retrieved 7 August 2021.
  30. "Ice-cold Neeraj Chopra turns Olympic legend with India's first athletics gold" (in ഇംഗ്ലീഷ്). ESPN. 2021-08-07. Retrieved 2021-08-07.
  31. "Neeraj Chopra scripts Olympic history for India with first-ever gold in track-and-field at Tokyo 2020". Olympics.com. Retrieved 2021-08-07.
  32. "Athletics-Chopra wins historic javelin gold for India". Reuters. 2021-08-07. Retrieved 2021-08-07.
  33. "Result men's javelin throw final". https://www.olympics.com. 2021-08-07. Archived from the original on 2021-08-07. Retrieved 2021-08-08. {{cite web}}: External link in |website= (help).
  34. Sharma, Nitin (12 July 2021). "Rs 8 crore or Rs 25 lakh for Olympics gold? Home state key to cash prize". The Indian Express. Retrieved 7 August 2021.
  35. Basu, Hindol (23 July 2021). "Tokyo Olympics: Indians to get highest cash award for winning medals". The Times of India. Retrieved 7 August 2021.
  36. 36.0 36.1 36.2 36.3 36.4 "Raining rewards for Olympic gold medallist Neeraj Chopra! Haryana, Punjab, BCCI announce cash awards for star javelin thrower". The Financial Express. 7 August 2021. Retrieved 7 August 2021.
  37. "Tokyo Olympics: Coaches of gold winners to get ₹12.5 lakh from IOA, Chanu coach to get ₹10 lakh". Hindustan Times. 24 July 2021. Retrieved 7 August 2021.
  38. "LIST OF PERSONNEL BEING CONFERRED GALLANTRY AND DISTINGUISHED AWARDS ON THE OCCASION OF REPUBLIC DAY 2020" (PDF). Press Information Bureau of India. 25 January 2020. Retrieved 7 August 2021.


പുറമേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നീരജ്_ചോപ്ര&oldid=3776720" എന്ന താളിൽനിന്ന് ശേഖരിച്ചത്