Jump to content

നാൻസി ക്വാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നാൻസി ക്വാൻ
關家蒨
ക്വാൻ 1964ൽ
ജനനം (1939-05-19) മേയ് 19, 1939  (85 വയസ്സ്)
വിദ്യാഭ്യാസം
തൊഴിൽനടി
സജീവ കാലം1960–2016
ജീവിതപങ്കാളി(കൾ)
  • പീറ്റർ പോക്ക്
    (m. 1962; div. 1968)
  • (m. 1970; div. 1972)
  • നോർബർട്ട് മീസെൽ
    (m. 1976)
കുട്ടികൾ1
Chinese name
Traditional Chinese關家蒨
Simplified Chinese关家蒨
വെബ്സൈറ്റ്nancy-kwan.com

നാൻസി ക്വാൻ കാ-ഷെൻ (ചൈനീസ്: 關 家 蒨; Jyutping: Gwaan1 Gaa1sin6; ജനനം മെയ് 19, 1939)[1] ഒരു ചൈനീസ്-അമേരിക്കൻ നടിയും മനുഷ്യസ്‌നേഹിയും മുൻ നർത്തകിയുമാണ്. പ്രധാന ഹോളിവുഡ് ചലച്ചിത്ര വേഷങ്ങളിൽ ഏഷ്യൻ അഭിനേതാക്കളുടെ സ്വീകാര്യതയിൽ നാൻസിക്വാൻ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.

ജീവിതരേഖ

[തിരുത്തുക]

ആദ്യകാലം

[തിരുത്തുക]

1939 മെയ് 19-ന്[2] ഹോങ്കോങ്ങിൽ ജനിച്ച്, കൗലൂൺ ടോങ്ങിൽ[3] വളർന്ന നാൻസി ക്വാൻ, കന്റോണീസ് വാസ്തുശില്പിയായ[4] ക്വാൻ വിംഗ്-ഹോംഗിന്റെയും ഇംഗ്ലീഷ്, സ്കോട്ടിഷ് വംശജയും യൂറോപ്യൻ[5] മോഡലുമായ മാർക്വിറ്റ സ്കോട്ടിന്റെയും യുറേഷ്യൻ മകളാണ്.[6][note 1] അഭിഭാഷകനായിരുന്ന ക്വാൻ കിംഗ്-സണിന്റെയും ലോകെ യൂവിന്റെ മകളായ ജൂലിയൻ ലോകെ യുവൻ-യിംഗിന്റെയും മകനായിരുന്നു പിതാവ് ക്വാൻ വിംഗ്-ഹോംഗ്. കേംബ്രിഡ്ജ് സർവകലാശാലയിൽ പഠിച്ച അദ്ദേഹം ലണ്ടനിൽവച്ച് സ്കോട്ടിനെ കണ്ടുമുട്ടി. ഇരുവരും വിവാഹിതരായശേഷം ഹോങ്കോങ്ങിലേക്ക് താമസം മാറുകയും അവിടെ വിംഗ്-ഹോങ് ഒരു പ്രമുഖ വാസ്തുശില്പിയായി ജോലി നേടുകയും ചെയ്തു.[7] ആ കാലഘട്ടത്തിൽ, സമൂഹം മിശ്രവിവാഹത്തെക്കുറിച്ച് മങ്ങിയ കാഴ്ചപ്പാടാണ് പുലർത്തിയിരുന്നത്.[8] നാൻസിക്ക് കാ-ക്യുങ് എന്ന ഒരു മൂത്ത സഹോദരനുണ്ട്.[9]

രണ്ടാം ലോകമഹായുദ്ധസമയത്ത് ജപ്പാന്റെ ഹോങ്കോങ് അധിനിവേശത്തെ ഭയന്ന്, ഒരു തൊഴിലാളിയുടെ വേഷത്തിൽ വിംഗ് ഹോംഗ്, 1941 ക്രിസ്‌മസ് ദിനത്തിൽ ഹോങ്കോങ്ങിൽ നിന്ന് വടക്കൻ ചൈനയിലേക്ക് ചൂരൽക്കൊട്ടയിൽ ഒളിപ്പിച്ച തന്റെ രണ്ട് കുട്ടികളുമായി രക്ഷപ്പെട്ടു.[10][11] ക്വാനെയും അവളുടെ സഹോദരനെയും ജോലിക്കാർ ജാപ്പനീസ് കാവൽക്കാരെ ഒഴിവാക്കി കൊണ്ടുപോയി.[12][13] യുദ്ധം അവസാനിക്കുന്നതുവരെ ഏതാണ്ട് അഞ്ച് വർഷത്തോളം പടിഞ്ഞാറൻ ചൈനയിൽ പ്രവാസത്തിൽ തുടർന്ന അവർ, അതിനുശേഷം ഹോങ്കോങ്ങിലേക്ക് മടങ്ങുകയും പിതാവ് രൂപകൽപ്പന ചെയ്ത വിശാലമായ പുതിയ ഭവനത്തിൽ താമസിക്കുകയും ചെയ്തു.[14][15] ഇംഗ്ലണ്ടിലേക്ക് ഓടിപ്പോയ മാതാവായ സ്കോട്ട് ഒരിക്കലും കുടുംബത്തോടൊപ്പം ചേർന്നില്ല.[16] ക്വാന്റെ മാതാപിതാക്കൾ അവൾക്ക് രണ്ട് വയസ്സുള്ളപ്പോൾ വിവാഹമോചനം നേടി.[17] അവളുടെ അമ്മ പിന്നീട് ന്യൂയോർക്കിലേക്ക് താമസം മാറുകയും ഒരു അമേരിക്കക്കാരനെ വിവാഹം കഴിക്കുകയും ചെയ്തു.[18] കുട്ടികളുമായി ഹോങ്കോങ്ങിൽ താമസിച്ച പിതാവ് ക്വാൻ പിന്നീട് "അമ്മ" എന്ന് വിളിച്ച ഒരു ചൈനീസ് സ്ത്രീയെ വിവാഹം കഴിച്ചു.[19][20] സഹോദരനും അഞ്ച് അർദ്ധസഹോദരന്മാർക്കും അർദ്ധ സഹോദരിമാർക്കും ഒപ്പം അച്ഛനും രണ്ടാനമ്മയുമാണ് അവളെ വളർത്തിയത്.[21] ക്വാന്റെ അഞ്ച് സഹോദരങ്ങൾ അഭിഭാഷകരായി.[22]

രണ്ടാം ലോകമഹായുദ്ധകാലത്തൊഴികെ, ക്വാൻ സുഖപ്രദമായ ആദ്യകാല ജീവിതമാണ് നയിച്ചിരുന്നത്. കുട്ടികളെ പരിപാലിക്കുന്ന ഒരു അമാ (阿嬤) അഥവാ ആയയാൽ  പരിപാലിക്കപ്പെട്ടിരുന്ന ക്വാൻ ചെറുപ്പത്തിൽ ഒരു പോണിയെ സ്വന്തമാക്കുകയും ബോർണിയോ, മക്കാവോ, ജപ്പാൻ എന്നിവിടങ്ങളിലെ റിസോർട്ടുകളിൽ തന്റെ വേനൽക്കാലം ചിലവഴിക്കുകയും ചെയ്തു.[23] സമ്പന്നനായ പിതാവിന് കൗലൂണിലെ കുന്നിൻമുകളിൽ ഏക്കറുകളോളം ഭൂസ്വത്ത് ഉണ്ടായിരുന്നു.[24] ചെറുപ്പത്തിൽ അവൾ "കാ-ഷെൻ" എന്ന് വിളിക്കപ്പെട്ടു.[25] 1960-ൽ അവൾ എഴുതി, “എട്ട് വയസ്സുള്ളപ്പോൾ, ഒരു ഭാഗ്യം പ്രവചിക്കുന്നയാൾ എനിക്ക് യാത്രയും പ്രശസ്തിയും ഭാഗ്യവും പ്രവചിച്ചു".[26][note 2]

ക്വാൻ 13 വയസ്സ് വരെ[27] കാത്തലിക് മേരിനോൾ കോൺവെന്റ് സ്‌കൂളിൽ പഠനം നടത്തുകയും അതിനുശേഷം സഹോദരൻ കാ-ക്യൂങ് അന്ന് പഠിച്ചുകൊണ്ടിരുന്ന ഇംഗ്ലണ്ടിലെ ഗ്ലോസോപ്പിലുള്ള കിംഗ്‌സ്‌മൂർ സ്‌കൂളിലേക്ക്[28] പോകുകയും ചെയ്തു. സഹോദരൻ ഒരു ആർക്കിടെക്റ്റ് ആകാൻ പഠിച്ചുപ്പോൾ അവൾ ഒരു നർത്തകിയാകാനാണ് പഠിച്ചത്.[29][30]

തായ് ചി എന്ന ആയോധന കലയിലേയ്ക്കുള്ള പരിചയപ്പെടുത്തൽ ക്വാന്റെ  ബാലെ പഠിക്കാനുള്ള ആഗ്രഹത്തിന് കാരണമായി.[31] ബാലെ നർത്തകിയാകുക എന്ന തന്റെ ആഗ്രഹ സാഫല്യത്തിനായ് ക്വാൻ 18 വയസ്സുള്ളപ്പോൾ, ലണ്ടനിലെ റോയൽ ബാലെ സ്‌കൂളിൽ ചേർന്നു. സ്റ്റേജ് മേക്കപ്പ് പോലുള്ള പെർഫോമിംഗ് ആർട്‌സ് വിഷയങ്ങൾ അഭ്യസിച്ച അവർ എല്ലാ ദിവസവും നാല് മണിക്കൂർവരെ നൃത്തം ചെയ്തു. റോയൽ ബാലെ സ്കൂളിലെ അവളുടെ പഠനം ഹൈസ്കൂൾ പഠനത്തോടൊപ്പം നടന്നു. ക്വാന്റെ ഹൈസ്കൂളിന് സമീപത്തെ നാടക സംഘങ്ങളുമായി അഗാധമായ ബന്ധമുണ്ടായിരുന്നതിനാൽ, ക്വാന് അവരുടെ പല നാടകങ്ങളിലും ചെറിയ ഭാഗങ്ങൾ അവതരിപ്പിക്കാൻ കഴിഞ്ഞു.[note 3] ഹൈസ്കൂളിൽ നിന്ന് ബിരുദം നേടിയ ശേഷം, അവൾ ഫ്രാൻസ്, ഇറ്റലി, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ ആഡംബര യാത്ര നടത്തി. അതിനുശേഷം, തിരികെ ഹോങ്കോങ്ങിലെത്തിയ[32] ക്വാൻ അവിടെ ഒരു ബാലെ സ്കൂൾ ആരംഭിച്ചു.[33]

കുറിപ്പുകൾ

[തിരുത്തുക]
  1. Nancy Kwan is "half-Chinese, three-eighths English, one-eighth Scot, blended with a touch of Malayan".[6]
  2. In 1959, the fortune teller who had told eight-year-old Kwan she would be blessed with "travel, fame and fortune" prophesied that Kwan would assume the lead role in the film The World of Suzie Wong. The first prophecy was fulfilled when Kwan travelled to Toronto to play the female lead Suzie. The second prophecy was fulfilled when the chosen actress was disqualified, after which producer Ray Stark asked her to screen test for the role, which he later gave her.[26] In an interview with The Saturday Evening Post's Pete Martin published on February 10, 1962, Kwan said that the story was a hoax. She explained, "Never believe those biographies about me. Many writers put things into them to make people read them."[18]
  3. Kwan served as a "spear carrier" during an Aida opera performance.[2] She performed in the ballet company's Swan Lake and Sleeping Beauty performances.[9]

അവലംബം

[തിരുത്തുക]
  1. "Chinese American Heroine: Nancy Kwan". AsianWeek. San Francisco. May 4, 2009. Archived from the original on June 29, 2011. Retrieved November 28, 2011.
  2. 2.0 2.1 Lisanti & Paul 2002, p. 166
  3. Scott, Matthew (April 30, 2011). "Suzie's new world". South China Morning Post. Hong Kong. Archived from the original on November 28, 2011. Retrieved November 28, 2011.
  4. Lee 2000, p. 201
  5. "Exit the Dragon". New Yorker. February 10, 2014.
  6. 6.0 6.1 Robinson, Johnny (May 18, 1963). "Is Graduate of Royal Ballet". Lewiston Evening Journal. Lewiston, Maine. Retrieved October 22, 2011.
  7. Robinson, Johnny (May 18, 1963). "Is Graduate of Royal Ballet". Lewiston Evening Journal. Lewiston, Maine. Retrieved October 22, 2011.
  8. "Kwan weathers film's storms". The Straits Times. Singapore. March 4, 2011. Archived from the original on November 30, 2011. Retrieved November 29, 2011.
  9. 9.0 9.1 Cervantes, Behn (April 24, 2010). "Nancy Kwan was Hong Kong's gift to Hollywood". Philippine Daily Inquirer. Makati City, Metro Manila. Archived from the original on December 1, 2011. Retrieved December 1, 2011.
  10. Robinson, Johnny (May 18, 1963). "Is Graduate of Royal Ballet". Lewiston Evening Journal. Lewiston, Maine. Retrieved October 22, 2011.
  11. Cervantes, Behn (April 24, 2010). "Nancy Kwan was Hong Kong's gift to Hollywood". Philippine Daily Inquirer. Makati City, Metro Manila. Archived from the original on December 1, 2011. Retrieved December 1, 2011.
  12. Robinson, Johnny (May 18, 1963). "Is Graduate of Royal Ballet". Lewiston Evening Journal. Lewiston, Maine. Retrieved October 22, 2011.
  13. Cervantes, Behn (April 24, 2010). "Nancy Kwan was Hong Kong's gift to Hollywood". Philippine Daily Inquirer. Makati City, Metro Manila. Archived from the original on December 1, 2011. Retrieved December 1, 2011.
  14. Robinson, Johnny (May 18, 1963). "Is Graduate of Royal Ballet". Lewiston Evening Journal. Lewiston, Maine. Retrieved October 22, 2011.
  15. Cervantes, Behn (April 24, 2010). "Nancy Kwan was Hong Kong's gift to Hollywood". Philippine Daily Inquirer. Makati City, Metro Manila. Archived from the original on December 1, 2011. Retrieved December 1, 2011.
  16. Robinson, Johnny (May 18, 1963). "Is Graduate of Royal Ballet". Lewiston Evening Journal. Lewiston, Maine. Retrieved October 22, 2011.
  17. Cervantes, Behn (April 24, 2010). "Nancy Kwan was Hong Kong's gift to Hollywood". Philippine Daily Inquirer. Makati City, Metro Manila. Archived from the original on December 1, 2011. Retrieved December 1, 2011.
  18. 18.0 18.1 Martin 1962, pp. 40–41
  19. Robinson, Johnny (May 18, 1963). "Is Graduate of Royal Ballet". Lewiston Evening Journal. Lewiston, Maine. Retrieved October 22, 2011.
  20. Hopper, Hedda (March 22, 1964). "Best of Two World Merge in Nancy Kwan: Hollywood's Eurasian beauty takes advantage of both cultures" (PDF). Hartford Courant. Hartford, Connecticut. Archived from the original (PDF) on November 17, 2011. Retrieved November 17, 2011.
  21. Robinson, Johnny (May 18, 1963). "Is Graduate of Royal Ballet". Lewiston Evening Journal. Lewiston, Maine. Retrieved October 22, 2011.
  22. Scott, Matthew (April 30, 2011). "Suzie's new world". South China Morning Post. Hong Kong. Archived from the original on November 28, 2011. Retrieved November 28, 2011.
  23. Robinson, Johnny (May 18, 1963). "Is Graduate of Royal Ballet". Lewiston Evening Journal. Lewiston, Maine. Retrieved October 22, 2011.
  24. Martin 1962, p. 44
  25. Edwards, Russell (April 4, 2010). "To Whom It May Concern: Ka-shen's Journey". Variety. New York. Archived from the original on November 9, 2012. Retrieved September 16, 2011.
  26. 26.0 26.1 "Nancy Kwan Says Fortune Teller Predicted Future". The News and Courier. Charleston, South Carolina. Associated Press. April 1, 1960. Retrieved November 15, 2011.[പ്രവർത്തിക്കാത്ത കണ്ണി]
  27. Robinson, Johnny (May 18, 1963). "Is Graduate of Royal Ballet". Lewiston Evening Journal. Lewiston, Maine. Retrieved October 22, 2011.
  28. Robinson, Johnny (May 18, 1963). "Is Graduate of Royal Ballet". Lewiston Evening Journal. Lewiston, Maine. Retrieved October 22, 2011.
  29. Martin 1962, pp. 40–41
  30. Martin 1962, pp. 40–41
  31. Cervantes, Behn (April 24, 2010). "Nancy Kwan was Hong Kong's gift to Hollywood". Philippine Daily Inquirer. Makati City, Metro Manila. Archived from the original on December 1, 2011. Retrieved December 1, 2011.
  32. Lisanti & Paul 2002, p. 166
  33. Smyth, Mitchell (December 29, 1991). "'Suzie Wong' produces movies". Toronto Star. Toronto. Archived from the original on November 23, 2011. Retrieved November 23, 2011.
"https://ml.wikipedia.org/w/index.php?title=നാൻസി_ക്വാൻ&oldid=3805567" എന്ന താളിൽനിന്ന് ശേഖരിച്ചത്