Jump to content

ചെറുനാരകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(നാരങ്ങ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നാരകം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ നാരകം (വിവക്ഷകൾ) എന്ന താൾ കാണുക. നാരകം (വിവക്ഷകൾ)

നാരകം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
C. × limon
Binomial name
Citrus × limon
(L.) Burm.f.
നാരകവും 2012 ലെ വിളവും

നാരങ്ങ വർഗ്ഗത്തിൽ പെട്ട, സാധാരണ 2.5-5 സെ.മീ. വ്യാസമുള്ള ഉരുണ്ട, മഞ്ഞ നിറത്തിലുള്ള ഫലമാണ് ചെറുനാരകം. ഇത് സാധാരണ ചെറിയ വലിപ്പത്തിൽ, അകത്ത് വിത്തുള്ളതും, അമ്ലതയും നല്ല ഗന്ധവുമുള്ള ഒരു ഫലവർഗ്ഗമാണ്. മറ്റ് നാരങ്ങ വർഗ്ഗത്തിൽ നിന്നും ഇതിന്റെ ഗന്ധം ഇതിനെ വേർതിരിക്കുന്നു.

പ്രത്യേകതകൾ

[തിരുത്തുക]

ചെറുനാരകമരത്തിന് സാധാരണ രീതിയിൽ 5 മീറ��റർ ശരാശരി ഉയരമുണ്ടാവാറുണ്ട്. പക്ഷേ, ഇതിന്റെ ചില പ്രത്യേകം പോഷിപ്പിച്ചെടുത്ത മരങ്ങൾക്ക് ഉയരം കുറഞ്ഞവയും കാണപ്പെടാറുണ്ട്. ഇതിന്റെ ഇലകൾ ഓറഞ്ച് മരത്തിന്റെ ഇലകളോട് സാമ്യമുള്ളവയാണ്‌. പൂവിന് സാധാരണ 2.5 സെ.മീ. ശരാശരി വ്യാസമുണ്ടാവാറുണ്ട്.

ഔഷധ ഗുണം

[തിരുത്തുക]

കപ്പൽ യാത്രക്കാരുടെ പേടിസ്വപ്നമായിരുന്ന സ്കർവി അഥവാ മോണവീക്കം, നാരങ്ങാ നീര്‌ കുടിച്ചാൽ മാറുമെന്ന്‌ തെളിഞ്ഞതോടെയാണ്‌ നാരങ്ങ ഒരു രോഗ സംഹാരിയായി അറിയപ്പെട്ടു തുടങ്ങിയത്‌. ശരീരത്തിന്‌ രോഗപ്രതിരോധ ശേഷി നൽകുന്ന ജീവകങ്ങളിൽ മുഖ്യമായ ജീവകം - സിയുടെ നല്ല ശേഖരമാണ്‌ നാരങ്ങ. മോണവീക്കവും , വേദനയും രക്‌തസ്രാവവും , സന്ധിവാതവും വായ്നാറ്റവും പല്ലു ദ്രവിക്കലുമൊക്കെ ജീവകം -സി യുടെ അഭാവത്തിന്റെ ലക്ഷണങ്ങളാണ്‌.

ദിവസവും നാരങ്ങാനീര്‌ കുടിക്കുന്നതും ഇതു കൊണ്ട്‌ മോണയിൽ ഉഴിയുന്നതുമൊക്കെ ഈ അവസ്ഥകൾ മാറാൻ സഹായിക്കും. ജീവകം സി ക്കു പുറമേ ബി- കോംപ്ലക്സ്‌ ജീവകങ്ങളും പൊട്ടാസ്യവും ഫ്ലവനോയിഡുകളും ചെറുനാരങ്ങയിൽ നല്ല തോതിൽ അടങ്ങിയിട്ടുണ്ട്‌. നാരങ്ങയിലുള്ള ഫ്ലവനോയിഡുകൾ ശരീരത്തിൽ നീരുകെട്ടൽ , പ്രമേഹത്തോടനുബന്ധിച്ച്‌ ചെറു രക്‌തഞ്ഞരമ്പുകൾ പൊട്ടിയുണ്ടാകുന്ന രക്‌തസ്രാവം , അണുപ്രസരണം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ , പിത്തം എന്നിവയെ ശമിപ്പിക്കാൻ സഹായിക്കുമെന്ന്‌ പഠനങ്ങൾ തെളിയിക്കുന്നു.

ചെറുനാരങ്ങയിലടങ്ങിയിട്ടുള്ള സിട്രിക്‌ അമ്ലം രക്‌തഞ്ഞരമ്പുകളിൽ കൊളസ്ട്രോൾ അടിഞ്ഞു കൂടുന്ന സാഹചര്യം ഒഴിവാക്കുമെന്നും ഗവേഷകർ വെളിപ്പെടുത്തിയിട്ടുണ്ട്‌. നല്ല അണുനാശിനിയാണ്‌ സിട്രിക്‌ ആസിഡ്‌. വൃഷണത്തിലുണ്ടാകുന്ന ചൊറിച്ചിലും ഗർഭാശയ രക്‌തസ്രാവവും നാരങ്ങാനീര്‌ പുരട്ടുന്നതിലൂടെ കുറയുമെന്ന്‌ കിങ്ങ്സ്‌ അമേരിക്കൻ ഡിസ്പെൻസറി നടത്തിയ പഠനം പറയുന്നു. വിട്ടു മാറാത്ത ഇക്കിളും വയറിലെ കോച്ചിപ്പിടുത്തവുമകറ്റാൻ നാരങ്ങാനീര്‌ നൽകുന്നത്‌ ഫലവത്താണെന്ന്‌ ചില ഗവേഷണഫലങ്ങൾ തെളിയിച്ചിട്ടുണ്ട്‌.

ടോൺസിലൈറ്റിസിനു ശമനമുണ്ടാക്കാൻ നാരങ്ങാ നീര്‌ പുരട്ടുന്നത്‌ നല്ലതാണെന്ന്‌ ചില ഗവേഷകർ വെളിപ്പെടുത്തിയിട്ടുണ്ട്‌. ശബ്ദം അടയുന്ന അവസ്ഥയും പനിയും നാരങ്ങാനീരിന്റെ ഉപയോഗത്തിലൂടെ കുറയ്ക്കാമെന്നാണ്‌ മറ്റൊരു ഗവേഷണഫലം. ഇലക്കറികൾ അധികം കഴിച്ചുണ്ടാകുന്ന ദഹനക്കേടും വിശപ്പില്ലായ്മയും മാറാനും നാരങ്ങനീര്‌ സഹായിക്കും. നാരങ്ങ തുളച്ചതിൽ വിരൽ കടത്തിവെച്ച്‌ നഖച്ചുറ്റ്‌ മാറ്റുന്നതും നാരങ്ങാനീര്‌ തലയിൽ പുരട്ടി താരൻ ശമിപ്പിക്കുന്നതും നാരങ്ങാവെള്ളത്തിൽ തേൻ കലർത്തിക്കുടിച്ച്‌ ജലദോഷം അകറ്റുന്നതുമൊക്കെ ഫലപ്രദമായ ചില നാട്ടുവൈദ്യ പ്രയോഗങ്ങളാണ്‌.

കാണപ്പെടുന്നത്

[തിരുത്തുക]

ചെറുനാരകം കൂടുതൽ കാണപ്പെടുന്നത് തെക്കേ ഏഷ്യയിലാണ്. പക്ഷേ, ഇതിന്റെ ഉത്ഭവം മദ്ധ്യ പൂർവേഷ്യയിൽ നിന്നാണ്. പിന്നീട് ഇത് വടക്കേ ആഫ്രിക്കയിലേക്കും, പിന്നീട് വെസ്റ്റ് ഇൻഡീസ് , വടക്കേ അമേരിക്ക എന്നിവടങ്ങളിലേക്ക് വ്യാപിച്ചു.

ചിത്രശാല

[തിരുത്തുക]

കുറിപ്പുകൾ

[തിരുത്തുക]
  1. ^ Alphabetical List of Plant Families with Insecticidal and Fungicidal Properties
  2. ^ Citrus aurantifolia Swingle
  3. ^ Citrus aurantifolia Swingle
  4. ^ Citrus aurantifolia Swingle

പോഷക മൂല്യ പട്ടിക

[തിരുത്തുക]
ചെറുനാരങ്ങ നീര്
100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം
ഊർജ്ജം 30 kcal   100 kJ
അന്നജം     8.42 g
- ഭക്ഷ്യനാരുകൾ  0.4 g  
Fat0.07 g
പ്രോട്ടീൻ 0.42 g
ജലം90.79 g
ജീവകം എ equiv.  50 μg 6%
തയാമിൻ (ജീവകം B1)  0.025 mg  2%
റൈബോഫ്ലാവിൻ (ജീവകം B2)  0.015 mg  1%
നയാസിൻ (ജീവകം B3)  0.142 mg  1%
ജീവകം B6  0.038 mg3%
Folate (ജീവകം B9)  0 μg 0%
ജീവകം B12  0 μg  0%
ജീവകം സി  30 mg50%
ജീവകം ഇ  0.22 mg1%
കാൽസ്യം  14 mg1%
ഇരുമ്പ്  0.09 mg1%
മഗ്നീഷ്യം  8 mg2% 
ഫോസ്ഫറസ്  14 mg2%
പൊട്ടാസിയം  117 mg  2%
സോഡിയം  2 mg0%
സിങ്ക്  0.08 mg1%
Percentages are relative to US
recommendations for adults.
Source: USDA Nutrient database

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]

[1]

  1. http://en.wikipedia.org/wiki/Citrus_limon

ചിത്രശാല

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ചെറുനാരകം&oldid=3686110" എന്ന താളിൽനിന്ന് ശേഖരിച്ചത്