Jump to content

ദെങ്ഫെങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദെങ്ഫെങ് Dengfeng

登封
登封市
The Daoist Zhongyue Temple
The Daoist Zhongyue Temple
Countryചൈന
Provinceഹെനാൻ
Prefectureഝെങ്ഝൗ
വിസ്തീർണ്ണം
 • ആകെ1,220 ച.കി.മീ.(470 ച മൈ)
ജനസംഖ്യ
 • ആകെ6,30,000
 • ജനസാന്ദ്രത520/ച.കി.മീ.(1,300/ച മൈ)
സമയമേഖലUTC+8 (China Standard)
വെബ്സൈറ്റ്http://www.dengfeng.gov.cn/
"ഭൂമിക്കും സ്വർഗ്ഗത്തിനും മദ്ധ്യത്തിലുള്ള" ദെങ്ഫെങിലെ ചരിത്രസ്മാരകങ്ങൾ.
Shaolin Temple
യുനെസ്കോ ലോക പൈതൃക സ്ഥാനം
മാനദണ്ഡംiii, vi
അവലംബം1305
രേഖപ്പെടുത്തിയത്(Unknown വിഭാഗം)

ഹെനാൻ പ്രവിശ്യയിലെ ഝെങ്ഝൗവിലുള്ള ഒരു പട്ടണമാണ് ദെങ്ഫെങ്(ചൈനീസ്:登封; ഇംഗ്ലീഷ്:Dengfeng). പണ്ട്കാലത്ത് യാങ്ചെങ് എന്നപേരിലായിരുന്നു ഈ പ്രദേശം അറിയപ്പെട്ടിരുന്നത്. 1220ച.കി.മീ വിസ്തീർണ്ണമുള്ള ഈ പട്ടണത്തിലെ ജനസംഖ്യ ഏകദേശം 630,000ആണ്[1]

സോങ്പർവ്വതത്തിന്റെ അടിവാരത്താണ് ദെങ്ഫെങ് സ്ഥിതിചെയ്യുന്നത്. ചൈനയിലെ പുണ്യപർവ്വതങ്ങളിൽ ഒന്നാണ് സോങ്ഷാൻ. ചൈനയിലെ ഒരു തീർത്ഥാടനകേന്ദ്രം കൂടിയാണ് ദെങ്ഫെങ്. നിരവധി ബുദ്ധ, താവോ, കൺഫ്യൂഷ്യസ് ക്ഷേത്രങ്ങൽ ഇവിടെയുണ്ട്.

സ്ഥലങ്ങൾ

[തിരുത്തുക]

2010-ൽ ദെങ്ഫെങിലെ ചില കേന്ദ്രങ്ങളെ യുനെസ്കോ "ഭൂമിക്കും സ്വർഗ്ഗത്തിനും മദ്ധ്യത്തിലുള്ള" ദെങ്ഫെങിലെ ചരിത്രസ്മാരകങ്ങൾ എന്നപേരിൽ ലോകപൈതൃകപട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.[2] ചില കവാടങ്ങളും, ക്ഷേത്രങ്ങളും, മറ്റു പ്രത്യേകനിർമ്മിതികളും ഇതിൽ പെടുന്നു. ബുദ്ധമതസ്തരുടെഷാവോലിൻ മഠവും, ഗാവോഷെങ് വാനനിരീക്ഷണ നിലയവും ഇതിന്റെ ഭാഗമാണ്. [3]

അവലംബം

[തിരുത്തുക]
  1. (in Chinese)Introduction to Dengfeng Archived 2007-10-22 at the Wayback Machine, Official website of Dengfeng Government, visited on April 12, 2008.
  2. Historic Monuments of Dengfeng in "The Centre of Heaven and Earth." UNESCO World Heritage Centre
  3. Historic Monuments of Dengfeng in "The Centre of Heaven and Earth." UNESCO World Heritage Centre

��ുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ദെങ്ഫെങ്&oldid=3634694" എന്ന താളിൽനിന്ന് ശേഖരിച്ചത്