ദിഷ പതാനി
ദിഷ പതാനി | |
---|---|
ജനനം | [1][2] (32 or 29) | 13 ജൂൺ 1992 or 27 ജൂലൈ 1995
ദേശീയത | ഇന്ത്യൻ |
തൊഴിൽ | അഭിനേത്രി, മോഡൽ |
ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ് ദിഷ പതാനി. 2015 ൽ പുറത്തിറങ്ങിയ ലോഫർ എന്ന തെലുങ്ക് ചലച്ചിത്രമാണ് ആദ്യ ചിത്രം. മഹേന്ദ്ര സിങ് ധോണിയുടെ ജീവിത കഥ പറയുന്ന എം. എസ്. ധോണി:ദി അൺടോൾഡ് സ്‌റ്റോറിയാണ് (2016) എന്ന ബോളിവുഡ് ചിത്രമാണ് ഹിന്ദിയിലെ ആദ്യ ചിത്രം.[3][4]
കരിയർ
[തിരുത്തുക]2015 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമായ ലോഫറിൽ വരുൺ തേജിനോടൊപ്പം ദിഷ പതാനി സിനിമയിൽ അരങ്ങേറ്റം കുറിച്ചു.[5] നിർബന്ധിത വിവാഹത്തിൽ നിന്ന് രക്ഷപെടാൻ വീട്ടിൽ നിന്ന് ഓടുന്ന മൗനി എന്ന പെൺകുട്ടിയുടെ വേഷമായിരുന്നു ചിത്രത്തിൽ ദിഷക്ക്.[6] 2016 ൽ ടൈഗർ ഷോറോഫിന്റെ ഒപ്പം ബീഫിക്ക എന്ന സംഗ��ത വീഡിയോയിലും ദിഷ പ്രത്യക്ഷപ്പെട്ടു. മീറ്റ് ബ്രോസ് എഴുതിയതും സംവിധാനം ചെയ്‌ത ഈ സംഗീത വീഡിയോയിൽ, ആദിതി സിംഗ് ശർമയാണ് ദിഷയുടെ ശബ്ദം നൽകിയത്.[7]
നീരജ് പാണ്ഡേ സംവിധാനം ചെയ്ത എം. എസ്. ധോണി: ദി അൺടോൾഡ് സ്‌റ്റോറി എന്ന ചിത്രം ദിഷക്ക് കരിയറിൽ ഒരു വഴിത്തിരിവായി. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ ജീവിതകഥ പറയുന്ന ചിത്രത്തിൽ ധോണിയായി അഭിനയിച്ച സുശാന്ത് സിങിന്റെ കൂട്ടുകാരിയുടെ വേഷമായിരുന്നു ദിഷക്ക്.[8] കാർ അപകടത്തിൽ മരണമടഞ്ഞ പ്രിയങ്ക ഝായുടെ വേഷമായിരുന്നു ചിത്രത്തിൽ. ഫോക്സ് സ്റ്റാർ സ്റ്റുഡിയോ നിർമ്മിച്ച ഈ ചിത്രം 2016 സെപ്തംബർ 30 നാണ് റിലീസ് ചെയ്തത്.[9] കൂടാതെ, സോനു സൂദുനൊപ്പം ജാക്കി ചാന്റെ കുങ് ഫു യോഗ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.[10]
ഫിലിമോഗ്രാഫി
[തിരുത്തുക]ഇതുവരെ പുറത്തിറങ്ങാത്ത ചിത്രങ്ങൾ |
വർഷം | തലക്കെട്ട് | കഥാപാത്രം | സംവിധായകൻ | ഭാഷ | കുറിപ്പ് |
---|---|---|---|---|---|
2015 | ലോഫർ | മൗനി | Puri Jagannadh | തെലുഗു | |
2016 | എം. എസ്. ധോണി: ദി അൺടോൾഡ് സ്‌റ്റോറി | പ്രിയങ്ക ഝാ | Neeraj Pandey | ഹിന്ദി | |
2017 | കുങ് ഫു യോഗ | അസ്മിത | Stanley Tong | ചൈനീസ്, ഇംഗ്ലീഷ്, ഹിന്ദി | ചൈനീസ് ചലച്ചിത്രം |
2018 | വെൽക്കം റ്റു ന്യൂ യോർക് | സ്വന്തം റോൾ | Chakri Toleti | ഹിന്ദി | സ്വന്തം പേരിൽ പ്രത്യക്ഷപ്പെടു |
2018 | ബാഘി 2 | നേഹ | Ahmed Khan | ഹിന്ദി | |
2019 | ഭാരത് | രാധ | Ali Abbas Zafar | ഹിന്ദി | ചിത്രികരിക്കുന്നു[11][12] |
സംഗീത വീഡിയോകൾ
[തിരുത്തുക]വർഷം | ശീർഷകം | ആലാപനം | ഗാനരചന |
---|---|---|---|
2016 | ബീഫിക്രാ | മീറ്റ് ബ്രോസ്, അദിതി സിങ് ശര്മ്മ | മീറ്റ് ബ്രോസ് |
പുരസ്കാരങ്ങൾ നാമനിർദ്ദേശകളും
[തിരുത്തുക]വർഷം | ചലച്ചിത്രം | പുരസ്കാരം | വിഭാഗം | ഫലം | കുറിപ്പ്. |
---|---|---|---|---|---|
2017 | എം. എസ്. ധോണി: ദി അൺടോൾഡ് സ്‌റ്റോറി | ബിഗ് സിവീ എന്റർടെയ്ൻമെന്റ് അവാർഡുകൾ | ഏറ്റവും കൂടുതൽ ആസ്വാദകനായ നടൻ (ഫിലിം) അരങ്ങേറ്റം - സ്ത്രീ | വിജയിച്ചു | [13] |
ഒരു നാടക ചിത്രത്തിൽ ഏറ്റവും കൂടുതൽ ആസ്വാദകനായ നടൻ - സ്ത്രീ | നാമനിർദ്ദേശം | [14] | |||
സ്റ്റാർ സ്ക്രീൻ അവാർഡ് | മികച്ച പുതുമുഖ നടി | വിജയിച്ചു | [15] | ||
സ്റ്റാർഡസ്റ്റ് അവാർഡ് | മികച്ച നടി അഭിനേതാവ് (സ്ത്രീ) | വിജയിച്ചു | [16] | ||
ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡ് | മികച്ച പുതുമുഖ നടി | വിജയിച്ചു | [17] | ||
മികച്ച സഹനടി | നാമനിർദ്ദേശം | [18] | |||
ഇന്ത്യയിലെ ഓൺലൈൻ അവാർഡുകൾ | മികച്ച പുതുമുഖ നടി | നാമനിർദ്ദേശം | [19] |
ഇതുകൂടി കാണുക
[തിരുത്തുക]അവലംബങ്ങൾ
[തിരുത്തുക]- ↑ "Is Disha Patani lying about her age?". The Times of India. TNN. 28 January 2017. Retrieved 9 May 2018.
- ↑ The Hitlist Team (19 July 2016). "Is Tiger Shroff's rumoured girlfriend Disha Patani 'faking' her age?". Mid Day. Retrieved 9 May 2018.
- ↑ "ഹോട്ട് ലുക്കിലെ ദിഷ പട്ടാനിയുടെ ബിക്കിനി ചിത്രങ്ങൾ വൈറലാവുന്നു". https://malayalam.filmibeat.com. 2017-03-15. Retrieved 2018-10-22.
{{cite news}}
: External link in
(help)|work=
- ↑ "ഇന്ത്യയിലെ ഏറ്റവും സെക്‌സി ആയിട്ടുള്ള സിനിമാതാരങ്ങൾ ഇവരാണ്". East Coast Daily Malayalam (in അമേരിക്കൻ ഇംഗ്ലീഷ്). 2017-11-17. Retrieved 2018-10-22.
- ↑ "Varun Tej - Puri Jagannadh film titled 'Loafer'". IndiaGlitz. 21 June 2015. Archived from the original on 2018-02-28. Retrieved 9 May 2018.
- ↑ "Loafer Review". Archived from the original on 2018-02-28. Retrieved 9 May 2018.
- ↑ [1] Befikra
- ↑ Sonil Dedhia (16 January 2017). "Disha Patani to play MS Dhoni's ex-girlfriend". Times of India. Retrieved 9 May 2018.
- ↑ "MS Dhoni: The Untold Story Movie Review". Times of India. 25 October 2016. Retrieved 9 May 2018.
- ↑ 功夫瑜伽 Douban | Kungfu Yoga
- ↑ "Disha Patani feels like a dream come true to be a part of 'Bharat'". The Times of India. Retrieved 27 July 2018.
- ↑ "'Bharat': Director Ali Abbas Zafar gives us a sneak peek from the first day of the film's shoot - Bollywood celebs' Instagram pics you should not miss!". The Times of India. 2018-06-25. Retrieved 2018-06-27.
- ↑ Urmimala Banerjee (19 August 2017). "Big Zee Entertainment Awards 2017 winners list: Alia Bhatt, Shahid Kapoor, Aishwarya Rai Bachchan, Sushant Singh Rajput are the big winners of the night" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 9 May 2018.
- ↑ "Big ZEE Entertainment Awards: Nominations list". BizAsia | Media, Entertainment, Showbiz, Events and Music (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 22 July 2017. Retrieved 9 May 2018.
- ↑ "Disha Patani Announced Most Promising Newcomer Female At The Screen Awards!". Businessofcinema.com (in അമേരിക്കൻ ഇംഗ്ലീഷ്). 6 December 2016. Retrieved 9 May 2018.
- ↑ Aarti Iyengar (20 December 2016). "Stardust Awards 2016 FULL winners list: Shah Rukh Khan, Priyanka Chopra, Aishwarya Rai Bachchan win BIG" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 9 May 2018.
- ↑ "IIFA Awards 2017 | Shahid Kapoor to Disha Patani: Here's the complete list of winners!". DNA (in അമേരിക്കൻ ഇംഗ്ലീഷ്). 16 July 2017. Retrieved 9 May 2018.
- ↑ Sukriti Gumber (30 May 2017). "Here Is The Full List Of Nominations For IIFA 2017". MissMalini (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 9 May 2018.
- ↑ "FOI Online Awards". FOI Online Awards (in ഇംഗ്ലീഷ്). Archived from the original on 2019-04-01. Retrieved 9 May 2018.