തോമസ് ഫ്രാൻസിസ് ജൂനിയർ
തോമസ് ഫ്രാൻസിസ് ജൂനിയർ | |
---|---|
ജനനം | |
മരണം | ഒക്ടോബർ 1, 1969 | (പ്രായം 69)
ദേശീയത | യു.എസ്. |
കലാലയം | യേൽ സർവ്വകലാശാല |
അറിയപ്പെടുന്നത് | development of vaccine against influenza virus A and B |
പുരസ്കാരങ്ങൾ | Medal of Freedom in 1946 |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | വേറോളജി, ഇൻഫ്ലുവൻസ ഗവേഷണം |
സ്ഥാപനങ്ങൾ | മിഷിഗൺ സർവ്വകലാശാല |
ഡോക്ടർ ബിരുദ ഉപദേശകൻ | ഫ്രാൻസിസ് ഗിൽമാൻ ബ്ലേക്ക് |
ഡോക്ടറൽ വിദ്യാർത്ഥികൾ | ജോനാസ് സാക് |
ഒപ്പ് | |
തോമസ് ഫ്രാൻസിസ് ജൂനിയർ (ജീവിതകാലം :ജൂലൈ 15, 1900 - ഒക്ടോബർ 1, 1969) ഒരു അമേരിക്കൻ ചികിത്സകൻ, വൈറോളജിസ്റ്റ്, രോഗപര്യവേക്ഷകൻ എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയായിരുന്നു. അമേരിക്കൻ ഐക്യനാടുകളിൽ ഇൻഫ്ലുവൻസ വൈറസിനെ വേർതിരിച്ചെടുത്ത ആദ്യ വ്യക്തിയായ ഫ്രാൻസിസ്, 1940 ൽ ഇൻഫ്ലുവൻസയുടെ മറ്റ് ഇനങ്ങളെക്കുറിച്ച് സൂചിപ്പിക്കുകയും ഇൻഫ്ലുവൻസ വാക്സിനുകൾ വികസിപ്പിക്കുന്നതിൽ പങ്കാളിയാകുകയും ചെയ്തു.
ജീവിതരേഖ
[തിരുത്തുക]പടിഞ്ഞാറൻ പെൻസിൽവാനിയയിലെ ന്യൂ കാസിലിൽ വളർന്ന ഫ്രാൻസിസ്, 1917 ൽ ന്യൂ കാസിൽ ഹൈസ്കൂളിൽനിന്ന് ബിരുദവും 1921 ൽ അലഗെനി കോളേജിൽനിന്ന് സ്കോളർഷിപ്പും നേടി, 1925 ൽ യേൽ സർവ്വകലാശാലയിൽനിന്ന് മെഡിക്കൽ ബിരുദം നേടി. ശേഷം റോക്ക്ഫെല്ലർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരു ഉന്നത ഗവേഷണ സംഘത്തിൽ ചേർന്ന അദ്ദേഹം ആദ്യം ബാക്ടീരിയ പരത്തുന്ന ന്യുമോണിയയ്‌ക്കെതിരായ വാക്‌സിനുകളെക്കുറിച്ചും പിന്നീട് പകർച്ചപ്പനിയെക്കുറിച്ചും ഗവേഷണം നടത്തി. മനുഷ്യനെ ബാധിക്കുന്ന പകർച്ചപ്പനി പരത്തുന്ന വൈറസിനെ വേർതിരിച്ചെടുത്ത ആദ്യ അമേരിക്കക്കാരനായിരുന്നു അദ്ദേഹം. 1938 മുതൽ 1941 വരെ ന്യൂയോർക്ക് യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് മെഡിസിൻ വകുപ്പ് മേധാവിയും ജീവണുശസ്‌ത്ര വിഭാഗത്തിന്റെ പ്രൊഫസറുമായിരുന്നു അദ്ദേഹം.
1941-ൽ അദ്ദേഹത്തെ ആംഡ് ഫോർസസ് എപ്പിഡെമോളജിക്കൽ ബോർഡിന്റെ (AFEB) കമ്മീഷൻ ഡയറക്ടറായി നിയമിച്ചു. ഈ സ്ഥാനം വിജയകരമായ വികസനം, ഫീൽഡ് ട്രയൽ, പ്രതിരോധ ഇൻഫ്ലുവൻസ വാക്സിനുകളുടെ വിലയിരുത്തൽ എന്നിവയിൽ പങ്കെടുക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കി. ആ വർഷത്തിന്റെ അവസാനത്തിൽ മിഷിഗൺ സർവകലാശാലയിൽ പുതുതായി സ്ഥാപിതമായ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിൽ ചേരാൻ ഹെൻറി എഫ്. വോൺ അദ്ദേഹത്തെ ക്ഷണിച്ചു. മിഷിഗൺ സർവകലാശാലയിൽ ഫ്രാൻസിസ് സ്ഥാപിച്ച വൈറസ് ലബോറട്ടറിയും എപ്പിഡെമിയോളജി വകുപ്പും പകർച്ചവ്യാധികൾ വ്യാപകമായി കൈകാര്യം ചെയ്തിരുന്നു. വൈറോളജിയിൽ ബിരുദാനന്തര ബിരുദം നേടാനായി 1941 ൽ ജോനാസ് സാൽക്ക് ഈ സർവകലാശാലയിലെത്തിയപ്പോൾ അദ്ദേഹത്തിന്റെ ഉപദേഷ്ടാവായിരുന്ന ഫ്രാൻസിസിനെ വാക്സിൻ വികസിപ്പിക്കുന്നതിനുള്ള രീതി അദ്ദേഹം പഠിപ്പിച്ചു.
ബഹുമതികൾ
[തിരുത്തുക]- 1946 ൽ അദ്ദേഹത്തിന് മെഡൽ ഓഫ് ഫ്രീഡം ലഭിച്ചു.
- 1947 ൽ ഇൻഫ്ലുവൻസ സംബന്ധമായ വിശിഷ്ട സംഭാവനകൾക്കുള്ള അംഗീകാരമായി അദ്ദേഹത്തിന് ലാസ്കർ അവാർഡ് ലഭിച്ചു.[1]
- പോളിയോ ഗവേഷണ പ്രവർത്തനങ്ങളുടെ അംഗീകാരമായി 1958 ജനുവരിയിൽ ജോർജിയയിലെ വാം സ്പ്രിംഗ്സിൽ സമർപ്പിച്ച പോളിയോ ഹാൾ ഓഫ് ഫെയിമിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
- 2005-ൽ മിഷിഗണിലെ ഗ്ലോബൽ പബ്ലിക് ഹെൽത്തിൽ തോമസ് ഫ്രാൻസിസ് ജൂനിയർ മെഡൽ സമർപ്പിച്ചുകൊണ്ട് അദ്ദേഹത്തിന് മരണാനന്തര അംഗീകാരം നൽകി.[2]
അവലംബം
[തിരുത്തുക]- ↑ "Award description". Lasker Foundation. Retrieved September 26, 2009.
- ↑ "About the Medal". University of Michigan. Retrieved December 28, 2015.