Jump to content

തെങ്കുറിശ്ശി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ പാലക്കാട് ജില്ലയിലുള്ള ഒരു ഗ്രാമമാണ് തേങ്കുറിശ്ശി. ആലത്തൂർ താലൂക്കിലാണ് ഈ ഗ്രാമം ഉൾപ്പെടുന്നത്. അമേരിക്കയിലെ പ്രശസ്ത ശാസ്ത്രജ്ഞനായ തേങ്കുറിശ്ശി കേശവദാസ് ഇവിടെയാണ് ജനിച്ചത്. തേങ്കുറിശ്ശിയിലെ ഒരു എട്ടുകെട്ടായ കണ്ടത്ത് തറവാട് ഇന്ന് വിനോദസഞ്ചാരികൾക്കായി ഒരു താ‍മസസ്ഥലമാക്കി മാറ്റിയിട്ടുണ്ട്. തേങ്കുറിശ്ശിയിലെ പല നെൽ‌വയലുകളിലും ഇന്ന് സംയുക്ത കൃഷി പരീക്ഷിക്കുന്നു. പല കൃഷിയിടങ്ങൾ ഒന്നിച്ചു ചേർത്ത് ഗ്രാമവാസികൾ ഒരുമിച്ച് കൃഷിചെയ്ത് ലാഭം പങ്കുവെയ്ക്കുന്ന ഈ സമ്പ്രദായമായ കൂച്ചുകൃഷി കേരളത്തിൽ ആദ്യമായി പരീക്ഷിച്ചു നോക്കിയ ഗ്രാമങ്ങളിൽ ഒന്ന് തേങ്കുറിശ്ശി ആയിരുന്നു.

അനുബന്ധം

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=തെങ്കുറിശ്ശി&oldid=3805137" എന്ന താളിൽനിന്ന് ശേഖരിച്ചത്