ഡോറ ദി എക്സ്പ്ലോറർ
ഡോറ ദി എക്സ്പ്ലോറർ | |
---|---|
തരം | കുട്ടികൾക്കു വേണ്ടി സാഹസികം |
സൃഷ്ടിച്ചത് | ക്രിസ് ഗിഫോർഡ് വലേരി വാൽഷ് എറിക് വെയ്നർ |
സംവിധാനം | ജോർജ്ജ് ചിയാൽറ്റസ് ഗാരി കോൺറാഡ് ഹെൻറി മാഡൻ ഷെറി പൊള്ളാക്ക് ആർനി വോങ് |
Voices of | കെയ്റ്റ്ലീൻ സാഞ്ചസ് കാത്‌ലീൻ ഹെർലസ് ഹാരിസൺ ചാഡ് ജേക്ക് ബർബേജ് ആഷ്‌ലീ ഫ്ലെമിങ്ങ് ജോസ് സെലായ മാർക് വെയ്നർ സാഷാ ടോട്ടോ റീഗൻ മിസ്രാഹി |
തീം മ്യൂസിക് കമ്പോസർ | ജോഷ്വാ സിട്രൺ ബില്ല്യ് സ്ട്രോസ്സ് |
രാജ്യം | യു. എസ്. |
ഒറിജിനൽ ഭാഷ(കൾ) | ഇംഗ്ലീഷ് സ്പാനിഷ് |
സീസണുകളുടെ എണ്ണം | 6 |
എപ്പിസോഡുകളുടെ എണ്ണം | 118 |
നിർമ്മാണം | |
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ(മാർ) | ക്രിസ് ഗിഫോർഡ് |
എഡിറ്റർ(മാർ) | Gayle McIntyre Karyn Finley Powell David Wigforss |
സമയദൈർഘ്യം | 30 minutes |
സംപ്രേഷണം | |
ഒറിജിനൽ നെറ്റ്വർക്ക് | നിക്കലോഡിയോൺ , നിക്ക് ജൂനിയർ |
ഒറിജിനൽ റിലീസ് | ഓഗസ്റ്റ് 14, 2000 | – തുടരുന്നു
കാലചരിത്രം | |
പിൻഗാമി | ഗോ, ഡിയേഗോ, ഗോ! |
നിക്കലോഡിയോൺ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്കിലെ പ്രശസ്തമായ ഒരു കാർട്ടൂൺ പരമ്പരയാണ് ഡോറ ദി എക്സ്പ്ലോറർ. ക്രിസ് ഗിഫോർഡ്, വലേരി വാൽഷ്, എറിക് വെയ്നർ എന്നിവരാണ് ഇതിന്റെ സ്രഷ്ടാക്കൾ. 2000 മുതൽക്കാണ് കുട്ടികൾക്കായുള്ള ഈ പരമ്പര പതിവായി നിക്ക് ജൂനിയർ പോലെയുള്ള ചാനലുകളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്.
ഡോറ മാർക്വെസ് എന്ന 8-വയസ്സുകാരിയാണ് പ്രധാന കഥാപാത്രം. ലാറ്റിനമേരിക്കൻ വംശജയാണ് ഡോറ. ഓരോ കഥയിലും ഡോറ ഓരോ ദൗത്യവുമായി യാത്ര തിരിക്കുന്നു. കൂട്ടിന് മിക്കപ്പോഴും ഡോറയുടെ പ്രിയസുഹൃത്തായ ബൂട്ട്സ് എന്ന കുരങ്ങനും ഉണ്ടാകും. തന്റെ ബാക്ക്പാക്കിലെ ഭൂപടം, മറ്റു ഉപകരണങ്ങൾ എന്നിവയുടെ സഹായത്തോടെ, പ്രേക്ഷകരായ കുട്ടികൾക്കും സംവദിക്കാൻ അവസരം നൽകി ഡോറ ദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കുന്നു. പ്രധാന ഭാഷ ഇംഗ്ലീഷ് ആണെങ്കിലും, സ്പാനിഷും ഉപയോഗിക്കപ്പെടുന്നുണ്ട്. രണ്ടു ഭാഷ പരിചയപ്പെടുന്നത് കുട്ടികളുടെ ബുദ്ധിവികാസത്തെ സഹായിക്കും എന്ന കണ്ടെത്തലാണ് ഇതിനു കാരണം.
കഥാപാത്രങ്ങൾ
[തിരുത്തുക]- ഡോറ - പ്രധാന കഥാപാത്രം. സാഹസികയായ പെൺകുട്ടി.
- ബൂട്സ് - ഒരു കുട്ടിക്കുരങ്ങൻ. ഡോറയുടെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത്.
- സ്വൈപ്പർ - ഒരു കള്ളക്കുറുക്കൻ. ഇടക്കിടെ പ്രത്യക്ഷപ്പെട്ട് ഡോറയുടെ സാധനങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു.
- ഈസ - തോട്ടക്കാരനായ ഇഗ്വാന.
- ടിക്കോ - സ്പാനിഷ് സംസാരിക്കുന്ന അണ്ണാൻ.
- ബെന്നി - ഒരു കാള. ഡോറയുടെ സുഹൃത്ത്.
- ബാക്ക്‌പാക്ക് - ഡോറയുടെ പർപ്പിൾ നിറത്തിലുള്ള തോൾസഞ്ചി. എത്ര വലിപ്പമുള്ള വസ്തുക്കളെയും ഉൾക്കൊള്ളാനും സംസാരിക്കാനും കഴിവുണ്ട്.
- മാപ്പ് - ദൗത്യങ്ങളിൽ ഡോറയുടെ വഴികാട്ടിയായ സംസാരിക്കുന്ന ഭൂപടം.
- ഫിയെസ്താ ട്രയോ - ഒരു പുൽച്ചാടി, ഒരു ഒച്ച്, ഒരു തവള. ഇത്രയും പേരടങ്ങുന്ന ഒരു ചെറു വൃന്ദവാദ്യസംഘം.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഡോറ ദി എക്സ്പ്ലോറർ -നിക്ക് ജൂനിയർ, ആസ്ത്രേലിയ Archived 2009-12-28 at the Wayback Machine.
- ഡോറ ദി എക്സ്പ്ലോറർ - നിക്ക് ജൂനിയർ, യു. എസ്.
- ഡോറ ദി എക്സ്പ്ലോറർ - നിക്ക് ജൂനിയർ, യു. കെ. Archived 2003-10-14 at the Wayback Machine.
- ഡോറ ദി എക്സ്പ്ലോറർ - ട്രീ ഹൗസ് Archived 2007-10-08 at the Wayback Machine.
- ഡോറ ദി എക്സ്പ്ലോറർ -നിക്ക് കാനഡ Archived 2010-01-08 at the Wayback Machine.
- അനൗദ്യോഗിക വെബ്സൈറ്റ്.
- ഡോറ ദി എക്സ്പ്ലോറർ - ലേഖനം Archived 2015-02-12 at the Wayback Machine.
- ഡോറ ദി എക്സ്പ്ലോറർ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ