ട്സിങ്കി ഡി ബെമാരഹ സ്ട്രിക്റ്റ് നേച്ചർ റിസർവ്വ്
Bemaraha National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Western Madagascar |
Nearest city | Morondava, Antsalova |
Coordinates | 18°40′0″S 44°45′5″E / 18.66667°S 44.75139°E |
Area | 666 km² |
Established | 1997 |
Visitors | approx. 6000 (in 2005) |
Governing body | Parcs Nationaux Madagascar - ANGAP |
Official name | Tsingy de Bemaraha Strict Nature Reserve |
Type | Natural |
Criteria | vii, x |
Designated | 1990 (14th session) |
Reference no. | 494 |
State Party | Madagascar |
Region | Africa |
ട്സിങ്കി ഡി ബെമാരഹ സ്ട്രിക്റ്റ് നേച്ചർ റിസർവ്വ്, മഡഗാസ്കറിന്റെ പടിഞ്ഞാറൻ തീരത്തിനു സമീപം മെലാക്കി മേഖലയിൽ അക്ഷാംശ രേഖാംശങ്ങൾ 18°40′S 44°45′E / 18.667°S 44.750°E ൽ സ്ഥിതി ചെയ്യുന്ന ഒരുപ്രകൃതി റിസർവ്വാണ്. അതുല്യമായ ഭൂമിശാസ്ത്രം, സംരക്ഷിത കണ്ടൽ വനങ്ങൾ, കാട്ടു പക്ഷികൾ, ലെമൂർ (കുരങ്ങിനോടു സാമ്യമുളള മൃഗം) അംഗസംഖ്യ എന്നിവയുള്ളതിൻറെ അടിസ്ഥാനത്തിൽ ഈ പ്രദേശം 1990 ൽ യുനെസ്കോ വേൾഡ് ലോക പൈതൃക പട്ടികയിൽപ്പെടുത്തിയിരിക്കുന്നു. 1990 ൽ പട്ടികപ്പെടുത്തിയിട്ടുണ്ട്.[1][2]
ദേശീയോദ്യാനം
[തിരുത്തുക]സംരക്ഷിത മേഖലയുടെ 666 ചതുരശ്ര കിലോമീറ്റർ (257 ച.മൈൽ) വരുന്ന തെക്കൻ അറ്റമാണ് പിന്നീട് ട്‍സിങ്കി ഡി ബെമാരഹ ദേശീയ പാർക്കായി മാറിയത്. സംരക്ഷിത പ്രദേശത്തിന്റെ 853 ചതുരശ്ര കിലോമീറ്റർ (329 സ്ക്വയർ മൈൽ) വരുന്ന വടക്കേ അറ്റം കർശനമായ പ്രകൃതിദത്ത കരുതൽ പ്രദേശമായി നിലകൊള്ളുന്നു (Réserve Naturelle Intégrale). മനാമ്പോളോ നദിക്ക് മുകളിലുള്ള പാറക്കെട്ടുകൾ സൂചി രൂപത്തിലുള്ള ചുണ്ണാമ്പു കല്ലുകൾ രൂപമെടുത്തിരിക്കുന്നു.[3] അവിശ്വസനീയമായ മൂർച്ചയേറിയതാണ് ഈ ചുണ്ണാമ്പു പാറകൾ. "ട്‍സിങ്കി" എന്ന വാക്ക് പ്രാദേശിക ഭാഷയിൽ നിന്നാണ് ഉരുത്തിരിഞ്ഞുവന്നത്. "നഗ്നപാദനായി നടക്കാൻ കഴിയാത്ത സ്ഥലം" എന്നാണ് ഇതിനർത്ഥം.
അവലംബം
[തിരുത്തുക]- ↑ "Tsingy de Bemaraha Strict Nature Reserve". UNESCO. Retrieved 2009-11-01.
- ↑ Shea, Neil (November 2009). "Living On a Razor's Edge: Madagascar's labyrinth of stone". National Geographic. Retrieved 2009-11-01.
- ↑ "21 World Heritage Sites you have probably never heard of". Daily Telegraph.