ജോബ് ചാർനോക്ക്
ജോബ് ചാർനോക്ക് | |
---|---|
ജനനം | c. 1630 |
മരണം | 10 ജനുവരി 1692 |
തൊഴിൽ | ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയിലെ ഉദ്യോഗസ്ഥൻ |
അറിയപ്പെടുന്നത് | കൽക്കത്തയുടെ സ്ഥാപകൻ |
ജോബ് ചാർനോക്ക് (1630-1692) ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയിലെ ജീവനക്കാരിൽ ഒരാളായിരുന്നു. കൽക്കത്ത നഗരം സ്ഥാപിച്ചത് ജോബ് ചാർനോക്ക് ആണെന്ന് പൊതുവെ അംഗീകരിക്കപ്പെടുന്നു.[1][2][3]
ഇന്ത്യയിൽ
[തിരുത്തുക]മോറിസ് തോംപ്സൺ എന്ന സ്വകാര്യ കപ്പൽ വ്യാപാരിയുടെ ജീവനക്കാരനായിട്ടാണ് 1650നും 1653നുമിടക്ക് ചാർനോക്ക് ഇന്ത്യയിൽ എത്തിയത്. അധികം താമസിയാതെ 1658-ൽ ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ ചേർന്നു. ജോലി സംബന്ധമായി കോസ്സിംബസാർ, ഹുഗ്ലി, ബാലാസോർ എന്നിവിടങ്ങളിൽ പതിവായി പൊയ്ക്കൊണ്ടിരുന്ന ചാർനോക്ക്, താമസിയാതെ വേഷഭൂഷകളിൽ നാട്ടുനടപ്പു സ്വീകരിക്കുകയും, പ്രാദേശികഭാഷകൾ പഠിക്കുകയും ചെയ്തു.[4]
ഉദ്യോഗക്കയറ്റങ്ങൾ
[തിരുത്തുക]ചാർനോക്ക് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ വിശ്വസ്തസേവകനായിരുന്നു.[5],[6] അഴിമതിക്കാരായ സഹപ്രവർത്തകരെ നീക്കം ചെയ്ത് കമ്പനിയുടെ അഭിനന്ദനങ്ങൾക്ക് അർഹനായെങ്കിലും അസൂയാലുക്കൾ ചാർനോക്കിനെതിരെ പല കിംവദന്തികളും പറഞ്ഞുപരത്തി.[7]. 1659-ൽ കമ്പനിക്കു വേണ്ടി വെടിയുപ്പ് ശേഖരിക്കുന്നതിൻറെ മുഴുവനും ചുമതലയേറ്റെടുത്ത് ചാർനോക്ക് പട്നയിലേക്കു മാറി. 4 വർഷത്തെ സേവനത്തിനു ശേഷം,1664- ൽ ഇംഗ്ലണ്ടിലേക്ക് തിരിച്ചുപോകാൻ ആഗ്രഹിച്ചെങ്കിലും, കമ്പനി സമ്മതിച്ചില്ല. ഉദ്യോഗക്കയറ്റം നൽകി ചാർണ്ണോക്കിനെ പിടിച്ചുനിറുത്തി.
തുടരെത്തുടരെ ഉദ്യോഗക്കയറ്റങ്ങൾ നേടിയെടുത്ത ചാർനോക്ക്, അധികം താമസിയാതെ കമ്പനിയുടെ ഉയർന്ന ഉദ്യോഗസ്ഥന്മാരിലൊരാളായി 1685- ൽ, ബംഗാൾ ഉൾക്കടൽ ഭാഗത്ത് കമ്പനിയുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന മുഖ്യ പ്രതിപുരുഷനായി നിയമിതനായി[8]. ഇതിനകം മുഗൾ സാമ്രാട്ടായ ഔറംഗസേബ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ വ്യാപാരസംബന്ധമായ കാര്യങ്ങളിൽ പല നിബന്ധനകളും ഏർപ്പെടുത്തി.[9] കമ്പനിക്ക് ഇത് സ്വീകാര്യമായില്ല. ഇതിനെത്തുടർന്നുളള സംഭവവികാസങ്ങളാണ് സുതാനുതിക്കടുത്ത് ഒരു വാണിജ്യകേന്ദ്രം പണിയാനുളള പ്രേരണ ചാർനോക്കിനു നൽകിയത് [10]
കൽക്കത്ത
[തിരുത്തുക]1690-ൽ ഔറംഗസേബിൻറെ അനുമതിയോടെ ചാർനോക്ക്, സുതാനുതിയും സമീപസ്ഥ പ്രദേശങ്ങളും ചേർത്ത് കൽക്കത്ത എന്നപേരിൽ പുതിയ വ്യാപാരകേന്ദ്രത്തിന് രൂപം കൊടുത്തു.[11][12]. കമ്പനിയുടെ ഭാരവാഹികൾ എന്നും ചാർനോക്കിനെ പിൻതാങ്ങി. ആദ്യം മദ്രാസിൻറെ അധീനതയിലായിരുന്നുവെങ്കിലും, 1692, ജനുവരി 22ന്, കൽക്കത്ത സ്വതന്ത്രമായി ���്രവർത്തിക്കാനാരംഭിച്ചു.[13]
വിവാഹം, കുടുബം
[തിരുത്തുക]1663- ൽ ചാർനോക്ക് സതിക്ക് വിധിക്കപ്പെട്ട ഒരു ഹിന്ദു വിധവയെ വിവാഹം ചെയതു. ക്രിസ്ത്യാനിയായി മാറിയ അവർ മറിയ എന്ന പേർ സ്വീകരിച്ചു. ഇത് പല വിവാദങ്ങൾക്കും കാരണമായി.[14][15],[16],[17],[18] ,[19]. ചാർനോക്ക് ദമ്പതിമാർക്ക് 4 മക്കളുണ്ടായി. ഒരു പത്രനും മൂന്നു പുത്രിമാരും.
അന്ത്യം
[തിരുത്തുക]ചാർനോക്ക് 1692 ജനുവരി 10ന്, കൽക്കത്തയിൽ അന്തരിച്ചു.(വിക്റ്റോറിയ മെമ്മോറിയലിലെ ഒരു പ്രദർശനത്തിൽ 1693 എന്നു കാണുന്നു. 1692 എന്നത് മാർച്ച് മുതലാരംഭിക്കുന്ന പഴയ കലണ്ടർ പ്രകാരമാണെന്ന് സൂചിപ്പിക്കുന്നു.) കൽക്കത്തയിലെ സെൻറ് ജോൺ പളളിയിലാണ് ശവകുടീരം[20][21] .ചാർനോക്കൈറ്റ് എന്നറിയപ്പെടുന്ന കല്ലുകൊണ്ടാണ് ശവകുടീരം പണിതിരിക്കുന്നത്.[22]
അവലംബം
[തിരുത്തുക]- ↑ Thankappan Nair, Job Charnock: The Founder of Calcutta, Calcutta: Engineering Press, 1977
- ↑ "Banglapedia Article on Job Charnock". Archived from the original on 2012-11-04. Retrieved 2011-11-26.
- ↑ Encyclopedia Britannica article on Charnock
- ↑ Grant, 'Origin and Progress of the English Connexion with India', Calcutta Review, No. XIII, Vol. VII (January–June 1847), p. 259.
- ↑ 'Charnock, Job', Encyclopædia Britannica, 11th ed. (1911), vol. 5, p. 947.
- ↑ 3 January 1694, Diary of William Hedges, 2.293.
- ↑ I. B. Watson, ‘Charnock, Job (c.1630–1693)’, Oxford Dictionary of National Biography, Oxford University Press, Sept 2004; online edn, Jan 2008, accessed 29 Aug 2008.
- ↑ 'The Imperial Gazetteer of India', The Times (26 May 1881), pg. 5, col. C.
- ↑ 'The Early History of the English in Bengal', The Times (31 August 1889), pg. 11 col. D.
- ↑ 'Charnock, Job', Encyclopædia Britannica, 11th ed. (1911), vol. 5, p. 947.
- ↑ C. R. Wilson, ed., The Early Annals of the English in Bengal, 2 vols. in 3 pts (1895–1911), vol. 1: The Diary of William Hedges (1681–1687), ed. R. Barlow and H. Yule, 3 vols., Hakluyt Society, 74–5, 78 (1887–9).
- ↑ I. B. Watson, ‘Charnock, Job (c.1630–1693)’, Oxford Dictionary of National Biography, Oxford University Press, Sept 2004; online edn, Jan 2008, accessed 29 Aug 2008.
- ↑ Bhabani Bhattacharya, 'City of Cities is now callous', The Times (26 January 1962), xxi.
- ↑ Alexander Hamilton, A New Account of the East Indies (1727), ed. William Foster, 2 vols (London: Argonaut, 1930), Vol. II, pp. 8–9.
- ↑ Thankappan Nair, Job Charnock: The Founder of Calcutta, Calcutta: Engineering Press, 1977.
- ↑ Francis Jarman, 'Sati: From exotic custom to relativist controversy', CultureScan, Vol. 2, No. 5 (December 2002), p. 8.
- ↑ De Almeida 228.
- ↑ I. B. Watson, ‘Charnock, Job (c.1630–1693)’, Oxford Dictionary of National Biography, Oxford University Press, Sept 2004; online edn, Jan 2008, accessed 29 Aug 2008.
- ↑ 'The Englishman in India', The Times (25 October 1867), pg. 4, col. E.
- ↑ 'St. John's, Calcutta,' The Times (20 September 1955), pg. 10, col. E.
- ↑ Forgotten founder lies unsung
- ↑ "Job Charnock's memorial in Calcutta". Archived from the original on 2007-09-28. Retrieved 2011-11-26.