Jump to content

ജമാലുദ്ദീൻ അൽ മിസ്സി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജമാലുദ്ദീൻ അൽ മിസ്സി
മതംIslam
Personal
ജനനം1256 AD (654 AH)[1]
Mizza, Aleppo, now Syria
മരണം1341 AD (742 AH)[2]
Damascus, now Syria

സിറിയയിൽ ജീവിച്ചിരുന്ന ഒരു ഹദീഥ് പണ്ഡിതനായിരുന്നു ജമാലുദ്ദീൻ അൽ മിസ്സി എന്നറിയപ്പെട്ടുവന്ന യൂസുഫ് ബിൻ അബ്‌ദുറഹ്‌മാൻ അൽ മിസ്സി ( അറബി: يوسف بن عبد الرحمن المزي) ഹാഫിദ് അബുൽ ഹജ്ജാജ് എന്നും വിളിക്കപ്പെട്ടിരുന്നു.

ജീവിതരേഖ

[തിരുത്തുക]

അലപ്പോ നഗരത്തിന് സമീപത്തുള്ള ഗ്രാമത്തിൽ 1256-ലാണ്[1] യൂസുഫ് ജനിക്കുന്നത്. കുട്ടിക്കാലത്ത് തന്നെ കുടുംബസമേതം ദമാസ്കസിനടുത്ത മിസ്സ എന്ന ഗ്രാമത്തിലേക്ക് താമസം മാറി. അവിടെ വെച്ചാണ് അദ്ദേഹം ഖുർആനും ഹദീഥും പഠിച്ചുതുടങ്ങുന്നത്[3]. ഇരുപതാം വയസ് മുതൽ ഹദീഥ് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങി. അദ്ദേഹത്തോടൊപ്പം വിദ്യ അഭ്യസിച്ചിരുന്ന ഇബ്‌നു തൈമിയ്യ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായിരുന്നു.

മംലൂക് സാമ്രാജ്യത്തിന്റെ കീഴിലുണ്ടായിരുന്ന ഈജിപ്ത്, സിറിയ, ഹിജാസ് എന്നിവിടങ്ങളിലെല്ലാം സഞ്ചരിച്ച അദ്ദേഹം ഹദീഥ് നിവേദകരെ പറ്റി പഠിക്കുന്ന ഇൽമുൽ രിജാൽ ശാഖയിലെ ഉന്നതപണ്ഡിതനായി അറിയപ്പെട്ടു. അറബി ഭാഷാവിശകലനത്തിലും വ്യാകരണത്തിലുമെല്ലാം ജമാലുദ്ദീൻ മിസ്സി എന്നറിയപ്പെട്ട യൂസുഫ് പ്രഗൽഭനായി മാറി[3].

അൽ ദഹബി, അബ്ദുൽ വഹാബ് അൽ സുബ്‌കി, ഇബ്‌നു കഥീർ[4], ഇബ്‌ൻ അൽ ഫുറാത്[5], നജ്‌മുദ്ദീൻ അൽ തൂഫി തുടങ്ങിയ പ്രമുഖ പണ്ഡിതർ അൽ മിസ്സിയുടെ ശിഷ്യന്മാരാണ്.

അവലംബം

[തിരുത്തുക]
  1. 1.0 1.1 https://web.archive.org/web/20061205212315/http://www-personal.umich.edu/~beh/islam_hadith_melv.html. Archived from the original on December 5, 2006. Retrieved September 22, 2006. {{cite web}}: Missing or empty |title= (help)
  2. Laoust, Henri (2012). ""Ibn Taymiyya." Encyclopaedia of Islam, Second Edition". BrillOnline. BrillOnline. Retrieved 2015-01-28.
  3. 3.0 3.1 Juynboll 1990, p. 212.
  4. Ibn Kathir I, Le Gassick T (translator), Fareed M (reviewer) (2000). The Life of the Prophet Muhammad : English translation of Ibn Kathir's Al Sira Al Nabawiyya. ISBN 9781859641422. {{cite book}}: |author= has generic name (help)CS1 maint: multiple names: authors list (link)
  5. Fozia Bora, Writing History in the Medieval Islamic World: The Value of Chronicles as Archives, The Early and Medieval Islamic World (London: I. B. Tauris, 2019), p. 38; ISBN 978-1-7845-3730-2.

ഗ്രന്ഥസൂചിക

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജമാലുദ്ദീൻ_അൽ_മിസ്സി&oldid=3705170" എന്ന താളിൽനിന്ന് ശേഖരിച്ചത്