ജപ്പാന്റെ ചരിത്രം
ജപ്പാന്റെ ചരിത്രം |
---|
|
|
Glossary |
Japan പ്രദേശത്തിന്റെ സംസ്കാരം |
---|
ചരിത്രം |
ജനം |
Languages |
Cuisine |
ഉത്സവങ്ങൾ |
|
ചരിത്രാതീത കാലം മുതൽ തന്നെ ജപ്പാനീസ് ഉപദ്വീപിൽ ജനവാസം തുടങ്ങിയിരുന്നു[1].ജോമൊൻ കാലഘട്ടത്തിൽ കോഡ് മാർക്ക് ചെയ്ത മൺകുടങ്ങൾ ലഭിച്ചിരുന്നു[2][3].ബി.സി ഒന്നാം മില്ല്യേനത്തിൽ ഏഷ്യാ ഭൂഖണ്ഡത്തിൽ മാറ്റങ്ങൾ ജപ്പാനിലും വന്ന് തുടങ്ങി.ജപ്പാന്റെ ആദ്യ ചരിത്ര രേഖയായി കരുതുന്നത് ഒന്നാം നൂറ്റാണ്ടിലെ ചൈനീസ് പുസ്തകമായ ഹാൻ(Book of Han) ആണ്[4].
മൂന്നാം നൂറ്റാണ്ടിനും എട്ടാം നൂറ്റാണ്ടിനുമിടയിൽ കേന്ദ്രീകൃത സാമ്രാജ്യത്തിനു കീഴിൽ ധാരാളം രാജ വംശങ്ങളും നാടു വാഴികളും ഏകീകരിച്ചു.ഈ സമയത്ത് ഇമ്പീരിയൽ രാജവംശം ജപ്പാനിൽ സ്ഥാപിതമാകുന്നത്[5] .794ൽ ഹൈൻ-ക്യോ(ഇന്നത്തെ ക്യോട്ടോ) തലസ്ഥാനമാക്കി ഇമ്പീരിയൽ രാജവംശം ഭരണം നടത്തി.ഹൈൻ കാലഘട്ടം 1185 വരെ തുടർന്നു.ജപ്പാനീസ് സംസ്കാരത്തിന്റെ സുവർണ്ണ കാലഘട്ടമായി ഇത് അറിയപ്പെടുന്നു..ജപ്പാനീസ് മത വിശ്വാസം ആ സമയത്തും അതിനു ശേഷവും ബുദ്ധിസവുമായി ഇടകലർന്നാണ് ജീവിക്കുന്നത്.ബുദ്ധിസം കൊറിയ വഴിയാണ് ജപ്പാനിലെത്തിയത്[6]. ജപ്പാനിലെ മത ആചാരങ്ങളെ ഷിന്റോ എന്നറിയപ്പെടുന്നു[7].
നൂറ്റാണ്ടുകൾക്ക് ശേഷം സാമ്രാജ്യംത്തിന്റെ ശക്തി ക്ഷയിക്കുകയും ഇമ്പീരിയൽ കോടതി ഇല്ലാതാവുകയും സാമുറായി വീരന്മാരുടെ കീഴിൽ സൈനിക ഭരണം വരികയും ചെയ്തു.മീനമോട്ടോ വംശത്തിന്റെ കീഴിൽ മീനമോട്ടോ നോ യോറിടോമോ, ജെൻപൈ(Genpei) യുദ്ധത്തിൽ (1180-85) വിജയിക്കുകയും ചെയ്തു.അതിനുശേഷം യോറിട്ടോമോ കമകുറ തലസ്ഥാനമാക്കി ഷോഗുൺ നാമത്തിൽ ഭരണം തുടർന്നു[8].1274ലെയും 1281ലെയും രണ്ട് മംഗോൾ ആക്രമങ്ങളിലും പിടിച്ചു നിന്ന കമകുറ രാജവംശം പിടിച്ചു നിന്നു.എന്നാൽ 1333ലെ എതിരാളികൾ വിജയം നേടി[9].മുറുമാചി കാലഘട്ടത്തിൽ പ്രാദേശിക ഭൂപ്രഭുക്കന്മാർ ഡൈമ്യോ എന്ന പേരിൽ അധികാരത്തിൽ വന്നു[10] .ഇതോടെ ജപ്പാൻ ആഭ്യന്തര യുദ്ധത്തിലേക്ക് വഴുതി വീണു.
പതിനാറാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ജപ്പാൻ ഡൈമ്യൂ ഒഡ നൊബൂനഗ(Oda Nobunaga)യുടെയും അദ്ദേഹത്തിന്റെ പിൻഗാമിയായ ടോയോടോമി ഹിദേയോഷിയുടെയും കീഴിൽ ഏകീകരിക്കപ്പെട്ടു.1598ൽ ഹിദേയോഷി അന്തരിച്ചു.അതിനുശേ���ം ടോകുഗവ ലേയസുവിനെ ഷോഗൂൺ ചക്രവർത്തിയായി നിയമിച്ചു.ടോകുഗവ രാജവംശം ഈഡോ(ഇന്നത്തെ ടോക്യോ) കേന്ദ്രമായാണ് ഭരിച്ചിരുന്നത്.സമാധാനപൂർണ്ണവും ഐശ്വര്യപ്രദമായ ഈ കാലഘട്ടത്തെ ഈഡൊ കാലഘട്ടമെന്ന് അറിയപ്പെടുന്നു[11].ടൊകുഗവ രാജവംശം കടുത്ത് നിയമങ്ങൾ നടപ്പിലാക്കി.പുറം രാജ്യവുമായുള്ള എല്ലാ ബന്ധങ്ങളും നിർത്തലാക്കി[12].അമേരിക്കൻ കടന്നു കയറ്റത്തിനു ശേഷം ഈ രാജവംശം തകരുകയും[13] പട്ടാള ഭരണം നിലവിൽ വരികയും ചെയ്തു.രണ്ടാം ലോകയുദ്ധ കാലത്ത് ജർമ്മനിയോട് നിന്ന സമയത്ത് ഹിറോഷിമയിലും നാഗസാക്കിയിലും അമേരിക്ക ബോംബ് വർഷിച്ചു.
അവലംബം
[തിരുത്തുക]- ↑ Tsutsumi Takashi (January 18, 2012). "MIS3 edge-ground axes and the arrival of the first Homo sapiens in the Japanese archipelago". Quaternary International Vol. 248, 70–78. Retrieved September 4, 2015.
- ↑ Jomon Fantasy: Resketching Japan's Prehistory. June 22, 1999.
- ↑ Kidder, 59.
- ↑ Henshall, 14–15.
- ↑ McCullough, 30–31.
- ↑ Kodansha Encyclopedia of Japan Volume One (New York: Kodansha, 1983), 104–106.
- ↑ Perez, 16, 18.
- ↑ Henshall, 34–35.
- ↑ Keene 1999 : 613-615.
- ↑ Henshall, 46.
- ↑ Henshall, 53–54.
- ↑ Henshall, 61.
- ↑ Henshall, 68–69.
അധിക വായനയ്ക്ക്
[തിരുത്തുക]- Hane, Mikiso, Modern Japan: A Historical Survey (Boulder : Westview Press, 1986)
- Huffman, James L., ed., Modern Japan: An Encyclopedia of History, Culture, and Nationalism (New York: Garland Publishing, 1998)
- Hunter, Janet, Concise Dictionary of Modern Japanese History (Berkeley: University of California Press, 1984)
- Reischauer, Edwin O., Japan: The Story of a Nation (New York: Alfred A. Knopf, 1970)
- Stockwin, JAA, Dictionary of the Modern Politics of Japan (New York: RoutledgeCurzon, 2003)
- Tipton, Elise, Modern Japan: A Social and Political History (New York: Routledge, 2002)
- Varley, Paul. Japanese Culture. 4th Edition. (Honolulu: University of Hawaii Press. 2000)