Jump to content

ചെറുവലത്ത് ചാത്തു നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളത്തിലെ ആദ്യ കാല നോവലുകളിലൊന്നായ മീനാക്ഷിയുടെ രചയിതാവാണ് ചെറുവലത്ത് ചാത്തു നായർ.

ജീവിതരേഖ

[തിരുത്തുക]

കോഴിക്കോട് തിക്കോടി പഞ്ചായത്തിലെ പള്ളിക്കരയിൽ ഒരു ഭൂകുടുംബത്തിൽ ജനിച്ചു. ഉന്നതവിദ്യാഭ്യാസം നേടി കോഴിക്കോട് ബി.ഇ.എം സ്‌കൂളിൽ സംസ്‌കൃതാധ്യാപകനായി. 1890 ൽ മീനാക്ഷി നോവൽപ്രസിദ്ധീകരിച്ചു. ഇതിന്റെ രചനയെത്തുടർന്ന് ചാത്തുനായർക്ക് സമുദായത്തിൽ നിന്നുതന്നെ ശക്തമായ എതിർപ്പുകളും വിമർശനങ്ങളും നേരിടേണ്ടിവന്നു. വടക്കേ മലബാറിലെ സവർണ സമുദായ വനിതകൾ കോരപ്പുഴ കടന്ന് തെക്കോട്ട് വരാൻ പാടില്ലെന്ന് നിബന്ധനയുണ്ടായിരുന്ന അക്കാലത്ത് ഭാര്യയെ കോഴിക്കോട്ട് താൻ ജോലി ചെയ്യുന്ന വിദ്യാലയത്തിനു സമീപം കൊണ്ടു വന്നു താമസിപ്പിച്ചതിന് ചാത്തുനായർക്കും ഭാര്യ കാരയാട് അംശത്തിലെ വേട്ടിയോട്ട് തറവാട്ടിലെ മാതുഅമ്മയ്ക്കും സമുദായത്തിൽ നിന്ന് ഭ്രഷ്ട് കൽപ്പിച്ചു.[1]

മീനാക്ഷി

[തിരുത്തുക]

സവർണരായ സ്ത്രീകളിൽ ഉന്നതവിദ്യാഭ്യാസത്തിന്റെ ആവശ്യകത ഊന്നി പറയുകയും 19ാം നൂറ്റാണ്ടിൽ നടമാടിയ അനാചാരങ്ങളെയും ഉച്ചനീചത്വങ്ങളെയും വിമർശിക്കുകയും ചെയ്യുന്നതാണീ ഈ രചന. 18ാം നൂറ്റാണ്ടിൽ മലബാറിലെ ദായക്രമങ്ങളിലേക്കും ആചാരാനുഷ്ഠാന രീതികളിലേക്കും സാമൂഹിക സാമ്പത്തിക സ്ഥിതിഗതിയിലേക്കും മാമൂലുകളിൽനിന്ന് കുതറിമാറി ആധുനികതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ജനത നേരിടുന്ന പ്രതിസന്ധികളിലേക്കും അനുഭവിക്കുന്ന ഭയവിഹ്വലതകളുമാണ്ഈ നോവലിന്റെ ഉള്ളടക്കം.

വിലയിരുത്തലുകളും വിമർശനങ്ങളും

[തിരുത്തുക]

"മീനാക്ഷി അതിന്റെ സ്വരൂപം മുതലായവകൊണ്ടും പ്രധാനപ്പെട്ട പ്രകൃതങ്ങൾ കൊണ്ടും അടുത്ത പൂർവഗ്രന്ഥമായ ഇന്ദുലേഖയോട് എത്രയും അനുരൂപമായിരിക്കുന്നുവെങ്കിലും കഥയ്ക്ക് പ്രത്യക്ഷമായ പ്രത്യേകതയുള്ളതായി കാണുന്നുവെങ്കിൽ ചാത്തുനായർ അവർകളുടെ വാസനയെ വളരെ പ്രശംസിക്കേണ്ടിയിരിക്കുന്നു". എന്നാണ് മലയാള മനോരമയുടെ സ്ഥാപക പത്രാധിപർ കണ്ടത്തിൽ വറുഗീസ് മാപ്പിള അഭിപ്രായപ്പെട്ടിട്ടുള്ളത്.[2]പക്ഷേ ഈ കൃതി ഇന്ദുലേഖയുടെ നിർജ്ജീവമായ ഒരനുകരണമെന്നാണ് മഹാകവി ഉള്ളൂരിന്റെ വിലയിരുത്തൽ.

അവലംബം

[തിരുത്തുക]
  1. മലയാള മനോരമ, 1891 ഫിബ്രവരി 14
  2. മലയാള മനോരമ 1891 ജനുവരി 10
"https://ml.wikipedia.org/w/index.php?title=ചെറുവലത്ത്_ചാത്തു_നായർ&oldid=2887065" എന്ന താളിൽനിന്ന് ശേഖരിച്ചത്