ഗ്യാസ് വെൽഡിങ്ങും കട്ടിങ്ങും
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഗ്യാസ് വെൽഡിങ് (വാതക വെൽഡനം, Gas Welding) (സാധാരണയായി അമേരിക്കൻ ഐക്യനാടുകളിലെ ഓക്സി അസെറ്റിലീൻ ഓക്സി വെൽഡിങ് ), ജ്വാലാച്ഛേദനം (Flame Cutting) എന്നീ രീതികൾ ലോഹങ്ങളെ വൈൽഡനം ചെയ്യുന്നതിനോ മുറിക്കുന്നതിനോ ഉപയോഗിക്കുന്ന പ്രക്രിയകളാണ്. ഫ്രഞ്ച് എഞ്ചിനീയർമാരായ എഡ്മണ്ട് ഫൗച്ചയും ചാൾസ് പിക്കാർഡും 1903 ൽ ഓക്സിജൻ-അസറ്റിലീൻ വെൽഡിംഗ് ആദ്യമായി വികസിപ്പിച്ചെടുത്തു. ഒരു റൂം പരിതസ്ഥിതിയിൽ വർക്ക്പീസ് മെറ്റീരിയൽ (ഉദാ. ഉരുക്ക്) ഉരുക്കാൻ ജ്വാലയുടെ താപനില വർദ്ധിപ്പിക്കുന്നതിന് ശുദ്ധമായ ഓക്സിജൻ ഉപയോഗിക്കുന്നു. ഒരു സാധാരണ പ്രൊപ്പെയ്ൻ / വായു ജ്വാല ഏകദേശം 2,250 കെൽവിൻ (1,980; C; 3,590 ° F) ലും, ഒരു പ്രൊപ്പെയ്ൻ / ഓക്സിജൻ ജ്വാല 2,526 K (2,253; C; 4,087 ° F) താപനിലയിലും, ഓക്സിഹൈഡ്രജൻ ജ്വാല 3,073 K (2,800; C; 5,072 ° F)താപനിലയിലും കത്തുന്നു, ഒരു അസറ്റിലീൻ / ഓക്സിജൻ ജ്വാല 3,773 K (3,500; C; 6,332 ° F) ൽ കത്തുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, 1920 കളിൽ ഉരുക്കിൽ സൗണ്ട് വെൽഡിങ് നിർമ്മിക്കാൻ പ്രാപ്തിയുള്ള ആർക്ക് വെൽഡിങ് ഇലക്ട്രോഡുകളുടെ വികസനത്തിനും ലഭ്യതയ്ക്കും മുമ്പ്, ഓക്സി-അസറ്റിലീൻ വെൽഡിങ് മാത്രമാണ് എല്ലാ ലോഹങ്ങളിലും അസാധാരണമായി ഉയർന്ന നിലവാരമുള്ള വെൽഡുകൾ നിർമ്മിക്കാൻ ഉപയോഗിച്ചിരുന്നത്. അക്കാലത്ത് വാണിജ്യപരമായ ഉപയോഗത്തിൽ കാർബൺ സ്റ്റീൽ മാത്രമല്ല, അലോയ് സ്റ്റീൽ, കാസ്റ്റ് ഇരുമ്പ്, അലുമിനിയം, മഗ്നീഷ്യം എന്നിവയും ഇതിൽ ഉൾപ്പെടുന്നു. അടുത്ത ദശകങ്ങളിൽ, മിക്കവാറും എല്ലാ വ്യാവസായിക ഉപയോഗങ്ങളിലും വിവിധ ആർക്ക് വെൽഡിംഗ് രീതികൾ കൂടുതൽ വേഗത വാഗ്ദാനം ചെയ്യുന്നു ഉദാ. വാതക ടങ്സ്റ്റൺ ആർക്ക് വൈൽഡിങ്ങിന്റെ കാര്യത്തിൽ, ടൈറ്റാനിയം പോലുള്ള വളരെ ക്രിയാശീലമായ ലോഹങ്ങളെ വെൽഡനം ചെയ്യാനുള്ള കഴിവ്. ലോഹ അധിഷ്‌ഠിത കലാസൃഷ്‌ടികളിലും, ചെറിയ ഗാർഹിക ഷോപ്പുകളിലും ഓക്‌സി-അസറ്റിലീൻ വെൽഡിംഗ് ഇപ്പോഴും ഉപയോഗിക്കുന്നു. അതുപോലെ തന്നെ വൈദ്യുതി ഉപയോഗിക്കപ്പെടേണ്ട സാഹചര്യങ്ങൾ (ഉദാ. എക്സ്റ്റൻഷൻ കോർഡ് അല്ലെങ്കിൽ പോർട്ടബിൾ ജനറേറ്റർ വഴി) ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതിനാൽ ഈ വെൽഡിങ് രീതി പ്രയോജനപ്പെടുത്തുന്നു. ഓക്സിജൻ-അസറ്റിലീൻ (മറ്റ് ഓക്സി-ഇന്ധന വാതക മിശ്രിതങ്ങൾ) വെൽഡന ടോർച്ച് മാനുവൽ ബ്രേസിംഗിനും, ബ്രേസ് വെൽഡിങ്ങിനുമുള്ള ഒരു പ്രധാന താപ സ്രോതസ്സായി തുടരുന്നു. അതുപോലെ തന്നെ ലോഹ രൂപീകരണം, തയ്യാറാക്കൽ, ലോക്കലൈസ്ഡ് താപ പ്രവൃത്തി (Localised Heat Treatment) എന്നിവിടങ്ങളിലെ താപസ്രോതസ്സായി ഓക്സി-അസറ്റലീൻ വൈൽഡിങ് പ്രയോജനപ്പെടുത്തുന്നുണ്ട്. കൂടാതെ, ഹെവി ഇൻഡസ്ട്രിയിലും, ലൈറ്റ് ഇൻഡസ്ട്രിയൽ റിപ്പയർ പ്രവർത്തനങ്ങളിലും ഓക്സി-ജ്വാലാച്ഛേദനം ഇപ്പോഴും വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.
ഓക്സി-ഫ്യൂവൽ വെൽഡിങ്ങിൽ , ലോഹങ്ങളെ വെൽഡിങ് ചെയ്യാൻ ഒരു വെൽഡനടോർച്ച് ഉപയോഗിക്കുന്നു. ഉരുകിയ ലോഹങ്ങൾക്കിടയിൽ സംയോജിതമായ ലോഹ സന്ധി അഥവാ ലോഹമിശ്രണസന്ധികൾ (Mixture of pools of welding metals) രൂപപ്പെടുന്നു. ഉരുകിയ ലോഹസാഗരത്തിൽ സാധാരണയായി ഫില്ലർ എന്നറിയപ്പെടുന്ന അധിക ലോഹമാണ് നൽകുന്നത്. ഫില്ലർ വസ്തു തിരഞ്ഞെടുക്കൽ വെൽഡിങ് ചെയ്യേണ്ട ലോഹങ്ങളുടെ സ്വഭാവ ഗുണത്തെ ആശ്രയിച്ചിരിക്കുന്നു.
ഓക്സീ ജ്വാലാച്ഛേദനത്തിൽ, ലോഹത്തെ അതിന്റെ അവശ്യ താപനിലയിലേക്ക് (Kindling Temperature) ചൂടാക്കാൻ ഒരു ടോർച്ച് ഉപയോഗിക്കുന്നു. ഓക്സിജന്റെ ഒരു പ്രവാഹം ലോഹത്തിൽ കടത്തിവിടുന്നതുമൂലം അത് ലോഹ ഓക്സൈഡായി മാറി കെർഫിൽ നിന്നും ഡ്രോസായി ഒഴുകുന്നു. ഓക്സിജനുമായി ഇന്ധനം കലർത്താത്ത ടോർച്ചുകൾ (പകരം അന്തരീക്ഷ വായു) ഓക്സി-ജ്വാലാച്ഛേദക ടോർച്ചുകളായി കണക്കാക്കില്ല. അവ സാധാരണയായി ഒരു ടാങ്കിലൂടെ തിരിച്ചറിയാൻ കഴിയും (ഓക്സി-ഇന്ധന ഛേദനത്തിന് രണ്ട് ഒറ്റപ്പെട്ട വിതരണങ്ങൾ ആവശ്യമാണ്, ഇന്ധനവും ഓക്സിജനും). സിംഗിൾ ടാങ്ക് ടോർച്ച് ഉപയോഗിച്ച് മിക്ക ലോഹങ്ങളും ഉരുക്കാൻ കഴിയില്ല. തൽഫലമായി, സിംഗിൾ-ടാങ്ക് ടോർച്ചുകൾ സാധാരണയായി സോളിഡിംഗിനും ബ്രേസിംഗിനും അനുയോജ്യമാണ്, പക്ഷേ വെൽഡിങ്ങിന് അനുയോജ്യമല്ല.
ഗ്യാസ് വെൽഡിങ്
[തിരുത്തുക]നൂറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്നതും വിവിധ മണ്ഡലങ്ങളിൽ വർഷം കഴിയുന്തോറും പ്രാധാന്യം വർദ്ധിച്ചുവരുന്നതുമായ ഒരു കലയാണ് വെൽഡിങ്. കപ്പൽ നിർമ്മാണം, പാലംപണി, ഉരുക്ക് കെട്ടിട നിർമ്മാണം, ബോയ്‍ലർ നിർമ്മാണം, വ്യോമയാന വ്യവസായം മുതലായ രംഗങ്ങലിലെല്ലാം തന്നെ വെൽഡന കല അങ്ങേയറ്റം പ്രയോജനപ്പെടുന്നുണ്ട്. വെൽഡനം ചെയ്യപ്പെട്ട ഘടകങ്ങൾക്ക് മറ്റ് വിളക്കിച്ചേർക്കൽ അഥവാ കൂട്ടിച്ചേർക്കൽ രീതികളേക്കാൾ ഭാരം കുറവാണ്. അതായത് വെൽഡിങ് ചെയ്യുമ്പോൾ ദ്രവ്യവ്യയം കുറയുന്നു എന്നർത്ഥം. വെൽഡിങ് പ്രക്രിയകൾക്ക് വാതകങ്ങൾ അനിവാര്യമായ അനുബന്ധ ഘടനകളാണ്. അപ്രകാരം വാതകങ്ങളുപയോഗിച്ച് താപനില വർദ്ധിപ്പിച്ച് ലോഹങ്ങളെ കൂട്ടിച്ചേർക്കുന്നുവെങ്കിൽ അത്തരം വെൽഡിങ്ങിനെ ഗ്യാസ് വെൽഡിങ് (വാതക വെൽഡനം) എന്നു പറയുന്നു.
ഏറ്റവും പ്രധാനപ്പെട്ട വെൽഡിങ് വാതകങ്ങൾ
[തിരുത്തുക]വാതക വെൽഡന പ്രക്രിയയിൽ വാതകങ്ങൾ അനിവാര്യമായതും അതു സംബന്ധിച്ച അടിസ്ഥാനപരമായ അറിവ് ഉണ്ടായിരിക്കേണ്ടതുമാണ്. അപ്രകാരം പ്രധാനപ്പെട്ട വാതകങ്ങളാണ് അസെറ്റലീനും ഓക്സിജനും.
അസെറ്റലീൻ
[തിരുത്തുക]ചില പരിതസ്ഥിതികളിൽ പൊട്ടിത്തെറിക്കുന്ന വാതകമാണ് അസെറ്റലീൻ. അസെറ്റലീന്റെ ഉൽപ്പാദനത്തിന് കാത്സ്യം കാർബൈഡ് ഉപയോഗിക്കുന്നു. കാത്സ്യം കാർബൈഡ് താഴെ തന്ന രീതിയിൽ ആണ് ഉൽപ്പാദിപ്പിക്കുന്നത്.
ഇപ്രകാരം ദ്രാവക രൂപത്തിൽ ഉണ്ടാകപ്പെടുന്ന കാത്സ്യം കാർബൈഡ് ഫർണസിൽ ഉള്ള ദ്വാരത്തിൽ കൂടി മറ്റൊരു അച്ചിലേക്കോ ഖനീഭവിക്കാൻ സൌകര്യപ്രദമായ മൂശകളിലേക്കോ പോയി അവിടെ ഖനീഭവിക്കുന്നു. ഇപ്രകാരം രൂപപ്പെടുന്ന കാത്സ്യം കാർബൈഡ് പിന്നീട് പൊടിച്ച് തരികളാക്കി മാറ്റുന്നു. ഇവ പിന്നീട് വീപ്പകളിലേക്ക് മാറ്റപ്പെടുന്നു.
കാത്സ്യം കാർബൈഡ് വീപ്പകളിൽ സൂക്ഷിച്ചു വയ്ക്കുന്നു. ഇവ സൂക്ഷ്മതയോടെ മാത്രമേ തുറക്കാവൂ. കാരണം വായുവുമായി സമ്പർക്കത്തിൽ വരുമ്പോൾ ആർദ്രത നിമിത്തം ദ്രുതഗതിയിൽ അസെറ്റലീൻ വാതകം ഉൽപ്പാദിപ്പിക്കപ്പെടുന്നു. ഇത് എളുപ്പത്തിൽ തീ പിടിക്കുന്ന ഒന്നാണ്. അത് വളരെ അപകടകരമാണ്. അതിനാൽ സ്ഫുലിംഗം (Spark) ഉണ്ടാക്കാൻ ഇടയുള്ള വസ്തുക്കൾ കൊണ്ട് വീപ്പകൾ തുറക്കുന്നില്ല. അതിനാൽ തന്നെ സ്റ്റീൽ കൊടിലുകൾ വീപ്പകൾ തുറക്കാൻ ഉപയോഗിക്കുന്നത് അപകടകരമാണ്. പകരമായി ചെമ്പ് കൊടിലുകളോ, ഗ്രീസ് പുരട്ടിയ സ്റ്റീൽ കൊടിലുകളോ വീപ്പകൾ തുറക്കാനുപയോഗിക്കുന്നു. ഈ കാൽസ്യം കാർബൈഡിൽ നിന്നാണ് അസെറ്റലീൻ വാതകം നിർമ്മിക്കുന്നതും വെൽഡിങ് പ്രവർത്തനം നിർവ്വഹിക്കുന്നതും.
ഓക്സിജൻ
[തിരുത്തുക]അസെറ്റലീൻ കത്തിക്കുന്നതിനും വെൽഡന ജ്വാലയുടെ താപനില ഉയർത്തുന്നതിനുമാണ് വെൽഡിങ് പ്രവർത്തനത്തിൽ ഓക്സിജൻ ഉപയോഗപ്പെടുത്തുന്നത്. നിറമോ മണമോ ഇല്ലാത്ത എന്നാൽ സ്വയം ജ്വലിക്കാത്തതുമായ ഓക്സിജൻ ദഹനത്തിന് (അസെറ്റലീൻ ദഹനം) സഹായകമാണ്. ശുദ്ധ ഓക്സിജൻ വായുവിന്റെ ആംശികസ്വേദനം വഴി നിർമ്മിക്കാം. അനുയോജ്യമായ സാമഗ്രികളുടെ സഹായത്താൽ അന്തരിക്ഷ വായും വലിച്ചെടുത്ത്, സമ്മർദ്ദിച്ച്, ശുദ്ധീകരിച്ച്, ജലാംശം മാറ്റി, താഴ്ന്ന താപനിലയിലേക്ക് തണുപ്പിച്ച് ഇതിനെ ദ്രാവകരൂപത്തിലാക്കുന്നു. ദ്രാവകരൂപത്തിലെ ഓക്സിജൻ ചുടാക്കിയാണ് വാതകരൂപത്തിലാക്കുന്നത്. ഇപ്രകാരം ഉണ്ടായ ഓക്സിജൻ വാതകം ഗ്യാസോമീറ്ററിൽ സംഭരിക്കുന്നു.
വെൽഡിങ് ടോർച്ചുകൾ
[തിരുത്തുക]ലഘുമർദ്ദ ടോർച്ചുകൾ
[തിരുത്തുക]ഇതിന് ഒരു കൈപ്പിടിയും ഒരു വെൽഡനാഗ്രവും (Nozzle) ഉള്ള ലഘുമർദ്ദടോർച്ചുകളും അനേകം വെൽഡനാഗ്രമുള്ള ലഘുമർദ്ദ ടോർച്ചുകളും ഉപയോഗത്തിലുണ്ട്. ആദ്യത്തേതിനെ സ്ഥിരാഗ്ര വെൽഡിങ് ടോർച്ചെന്നും മറ്റേതിനെ വിവിധാഗ്ര വെൽഡിങ് ടോർച്ചെന്നും വിളിക്കുന്നു. വെൽഡനാഗ്രത്തിൽ നിന്നുള്ള താപമാണ് വെൽഡിങ് പ്രവർത്തനത്തിന് സഹായിക്കുന്നത്. സ്ഥിരാഗ്രടോർച്ചുകൾ നിശ്ചിത കനമുള്ള ഘടകങ്ങൾ വെൽഡിങ് ചെയ്യാൻ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. ഇത് കൈകാര്യം ചെയ്യാൻ വളരെ സൌകര്യമുള്ളതാണ്. ഇതിന് ഭാരം കുറവുമാണ്. ഇവയുപയോഗിച്ച് വേഗത്തിൽ വെൽഡിങ് ചെയ്യാവുന്നത്. പലകനത്തിലുള്ള ഘടകങ്ങളെ വെൽഡ് ചെയ്യാൻ വിവിധാഗ്ര വെൽഡിങ് ടോർച്ചുകൾ ഉപയോഗിക്കുന്നു.
ലഘുമർദ്ദ ടോർച്ചിന്റെ പ്രവർത്തനം : മർദ്ദം കൂടിയ ഓക്സിജൻ നോസിൽ വഴി മർദ്ദം കുറഞ്ഞ അസെറ്റലീൻ വലിച്ചെടുത്ത് മിശ്���ണറ്റ്യൂബിലേക്കും മിശ്രണഅറയിലേക്കും എത്തിക്കുന്നു. ഓക്സിജനും അസെറ്റലീനും മിശ്രണ അറയിൽ വച്ച് ഒരേ അനുപാതത്തിൽ കൂട്ടിക്കലർത്തപ്പെടുകയും വെൽഡനശീർഷത്തിലൂടെ വെൽഡനാഗ്രത്തിലൂടെ പുറത്തേക്കു വരുകയും ചെയ്യുന്നു.
മർദ്ദവാതക ടോർച്ചുകളും സ്ഥിരമർദ്ദടോർച്ചുകളും
[തിരുത്തുക]ലഘുമർദ്ദ ടോർച്ചുകളിൽ നിമ്നമർദ്ദത്തിലേയോ ഉന്നതമർദ്ദത്തിലേയോ വാതം ഉപയോഗിക്കാമെങ്കിൽ ഇവയിൽ ഉന്നതമർദ്ദത്തിലെ വാതകം മാത്രമേ ഉപയോഗിക്കാൻ പറ്റൂ. ഇതിന് വാതകങ്ങളെ വലിച്ചടുക്കാൻ സഹായിക്കുന്ന നോസിൽ (ചൂഷണനോസിൽ എന്ന് നാമധേയം) ഇല്ല. അതിനാൽ തന്നെ വാതകത്തെ ഇവയ്ക്ക് വലിച്ചെടുക്കാൻ സാധിക്കില്ല. മർദ്ദവാതക ടോർച്ചുകളിലേക്ക് കടത്തിവിടുന്ന വാതകങ്ങളുടെ മർദ്ദം ക്രമീകരിച്ച് ഏകദേശം തുല്യമാക്കുന്നു. ഇവ മിശ്രണക്കുഴിലിൽ നിന്നോ വെൽഡനാഗ്രത്തിൽ നിന്നോ കൂട്ടിക്കലർത്താം. സ്ഥിരമർദ്ദ ടോർച്ചുകളിൽ വാതക മർദ്ദം സ്ഥിരമായിരിക്കണം. വാതകങ്ങൾ ടോർച്ചിനകത്താണ് കൂട്ടിക്കലർത്തുന്നത്. ഈ ടോർച്ചിൽ വാതകമർദ്ദം സ്ഥിരമായതിനാൽ ജ്വാലയ്ക്ക് വ്യതിയാനങ്ങൾ സംഭവിക്കില്ല.
വെൽഡനജ്വാല
[തിരുത്തുക]വെൽഡനാഗ്രത്തിലൂടെ പുറത്തേക്കു വരുന്ന വാതക മിശ്രിതം കത്തിച്ചുണ്ടാകുന്ന ജ്വാലയാണ് വെൽഡനജ്വാല. ഇതിന് താഴെ തന്ന വിധം മൂന്ന് ഭാഗങ്ങളുണ്ട്
1. ഇരുണ്ട ഉൾഭാഗമായ കോർ
2. ജ്വാലാകോൺ
3. ജ്വാലാ ആവരണം
വെൽഡനജ്വാലയിലെ വിവിധ ഭാഗങ്ങളിലേയും താപനില വ്യത്യസ്തമാണ്. ജ്വാലാകോണിന്റെ താപനില ഏതാണ് 1273 K ഉം, അതിന്റെ മുമ്പിൽ 3273 K ഉം, വെൽഡനജ്വാലയുടെ നടുവിൽ ഏകദേശം 2073K ഉം ആയിരിക്കും. ഏറ്റവും താപനില കൂടിയ വെൽഡനജ്വാലയുടെ ഭാഗത്തെ വെൽഡിങ് മേഖല എന്നു പറയുന്നു.
ജ്വാലാച്ഛേദനം അഥവാ ഫ്ലേം കട്ടിങ്
[തിരുത്തുക]ഉയർന്ന താപനിലയിലെ വാതകങ്ങൾ ഉപയോഗിച്ച് ലോഹങ്ങളെ മുറിക്കുവാൻ അവലംബിക്കുന്ന മാർഗ്ഗമാണ് ജ്വാലാച്ഛേദനം അഥവാ ഫ്ലേം കട്ടിങ്. ഇതിനായി താഴെ തന്നിട്ടുള്ള ഇന്ധന വാതകങ്ങൾ ഉപയോഗിക്കുന്നു
- അസെറ്റലീൻ + ഓക്സിജൻ
- ഹൈഡ്രജൻ + ഓക്സിജൻ
- പ്രൊപ്പേൻ,പെട്രോൾ, ബെൻസീൻ എന്നിവ
വെൽഡിങ് ടോർച്ച് ഉപയോഗിച്ചുള്ള ഫ്ലേം കട്ടിങ്
വിസ്താരം കുറഞ്ഞ കുഴലുകൾ മുറിക്കുന്നത് പോലുള്ള ലളിതമായ ഫ്ലേം കട്ടിങ് പ്രവൃത്തികൾക്ക് ഇത്തരം ഫ്ലേം കട്ടിങ് വെൽഡിങ് ടോർച്ച് ഇപ്രകാരം ഉപയോഗിക്കാം. ആദ്യം കുഴൽ വെളുക്കും (White hot) വരെ ചൂടാക്കുന്നു. ശേഷം അസെറ്റലീൻ വാൽവ് അടച്ച് വെൽഡനാഗ്രത്തിലൂടെ ഓക്സിജൻ പ്രവാഹം (ഓക്സിജൻ ജെറ്റ്) സാധ്യമാക്കുന്നു. അതുമൂലം പ്രതലത്തിന്റെ ചൂട് വീണ്ടും വർദ്ധിക്കുന്നു. അത് ലോഹം വളരെയധികം ചൂടുള്ളതാകാൻ കാരണമാകുന്നു. അത് ഒരു നിശ്ചിതഭാഗത്ത് ദ്വാരം ഉണ്ടാക്കുകയും ടോർച്ച് ദ്വാരത്തിന്റെ ദിശയിൽ ചലിപ്പിക്കുമ്പോൾ ചലന ദിശയ്ക്കനുസൃതമായി കുഴൽ ഛേദിക്കപ്പെടുകയും ചെയ്യുന്നു. അപ്പോൾ കുഴൽ മുറിയുന്നു. ഈ ഓക്സിജൻ ജെറ്റുപയോഗിച്ചുള്ള ഫ്ലേം കട്ടിങ് രീതി ആവശ്യാനുസരണം ചൂടാക്കിയ പ്രതലങ്ങളിൽ മാത്രമേ പ്രയോഗിക്കാവൂ. ആ ചൂട് പ്രതലത്തിലേൽപ്പിക്കാൻ സാധാരണ വെൽഡനജ്വാല തന്നെ പ്രയോജനപ്പെടുത്തുന്നു. ഈ രീതി മുറിക്കുന്ന പ്രതലത്തെ അനാകർഷകമാക്കുന്നു. അതിനാൽ തന്നെ ഫ്ലേം കട്ടിങ്ങിന് പ്രത്യേക തരം ടോർച്ചുകളാണ് ഉപയോഗിക്കുന്നത്.
ഫ്ലേം കട്ടിങ് ടോർച്ചുകൾ അഥവാ ഛേദകടോർച്ചുകൾ ഉപയോഗിച്ചുള്ള ഫ്ലേം കട്ടിങ്
ഇത്തരം ടോർച്ചുകളിൽ ഓക്സിജൻ കടത്തിവിടുവാൻ ഒരു കുഴൽ അധികമായി കാണപ്പെടുന്നു. ഇതിലും ആദ്യം വസ്തുവിനെ വെളുക്കുന്നതു വരെ ചൂടാക്കുന്നു. അതിന് ശേഷം തുറന്നു വിടുന്ന ഓക്സിജൻ പ്രവാഹം താപനില വീണ്ടും വർദ്ധിപ്പിക്കുന്നു. അത് ലോഹത്തിന്റെ ഒരു ഭാഗത്തെ ജ്വലിപ്പിക്കുന്നു. ഫ്ലേം കട്ടിങ് ടോർച്ച് മുറിക്കേണ്ട ദിശയിൽ സാവധാനം നീക്കുന്നു. അത് ചെറിയൊരു മുറിവുണ്ടാക്കുകയും ചെയ്യുന്നു. ജ്വാലയിലെ ചൂടും ഓക്സിജൻ ജെറ്റിലെ ചൂടും ഒരുമിക്കുമ്പോൾ വളരെ സുഗമമായി ഛേദനപ്രക്രിയ നടത്താം. ഫ്ലേം കട്ടിങ് ടോർച്ചിൽ കാണപ്പെടുന്ന ഗൈഡ് കാരേജ് ചലനം സുഗമമാക്കുന്നു. അത് ക്രമപ്പെടുത്തുകയും ചെയ്യുന്നു.
ലോഹങ്ങൾ മുറിക്കുന്നതിന് ഫ്ലേം കട്ടിങ് ടോർച്ചുപോലെ തന്നെ ഫ്ലേം ഗേജ് ടോർച്ചുകളും (ജ്വാലാഗൌജനടോർച്ചുകൾ എന്ന് മലയാളം നാമധേയം) ഉപയോഗിക്കുന്നുണ്ട്.
വെൽഡിങ് ചെയ്യുന്നതിനു മുമ്പ് സ്വീകരിക്കേണ്ട സുരക്ഷാ പ്രവൃത്തികൾ
[തിരുത്തുക]അവലംബം
[തിരുത്തുക]ക��റിപ്പുകൾ
[തിരുത്തുക]ഗ്രന്ഥസൂചി
[തിരുത്തുക]- Miller, Samuel Wylie (1916). Oxy-acetylene Welding. The Industrial Press.
{{cite book}}
: Invalid|ref=harv
(help) - Jeffus, Larry F. (1997). Welding: Principles and Applications (4th, illustrated ed.). Cengage Learning. ISBN 978-0-8273-8240-4.
{{cite book}}
: Invalid|ref=harv
(help) - _, ഫെലിക്‌സ് വുത്കെ (1973). വാതകവെൽഡനം (1st ed.). കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്.
{{cite book}}
:|last=
has numeric name (help); Invalid|ref=harv
(help)