ഗോർഡൺ പീറ്റെൻഗിൽ
ഗോർഡൺ എച്ച്. പീറ്റെൻഗിൽ | |
---|---|
ജനനം | Gordon H. Pettengill ഫെബ്രുവരി 10, 1926 |
ദേശീയത | American |
കലാലയം | Massachusetts Institute of Technology University of California, Berkeley |
പുരസ്കാരങ്ങൾ | Guggenheim Fellowship (1980) Magellanic Premium (1994) Whipple Award (1995) Charles A. Whitten Medal (1997) |
ശാസ്ത്രീയ ജീവിതം | |
പ്രബന്ധം | Measurements on Proton-Proton Scattering in the Energy Region 150 to 340 MEV (1954) |
ഡോക്ടറൽ വിദ്യാർത്ഥികൾ | Steven J. Ostro Stewart Nozette |
ഗോർഡൺ എച്ച്. പീറ്റെൻഗിൽ (ജനനം: ഫെബ്രുവരി 10, 1926) ഒരു അമേരിക്കൻ റേഡിയോ ജ്യോതിശാസ്ത്രജ്ഞനും ഗ്രഹ ഭൗതികശാസ്ത്രജ്ഞനുമാണ്. റഡാറിനെ അതിന്റെ യഥാർത്ഥ സൈനിക ഉപയോഗത്തിൽനിന്ന് ജ്യോതിശാസ്ത്ര ഗവേഷണത്തിനുള്ള ഉപകരണമായി ഉപയോഗിച്ച ആദ്യത്തെ വ്യക്തികളിൽ ഒരാളായിരുന്നു അദ്ദേഹം. മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പ്രൊഫസർ എമെറിറ്റസാണ് അദ്ദേഹം.
ആദ്യകാലവും വിദ്യാഭ്യാസവും
[തിരുത്തുക]റോഡ് ഐലൻഡിലെ പ്രൊവിഡൻസിൽ ജനിച്ച ഗോർഡൺ പീറ്റെൻഗിൽ മസാച്യുസെറ്റ്സിലെ ഡെഡാമിലാണ��� വളർന്നത്. അവിടെ റേഡിയോ, ഇലക്‌ട്രോണിക്‌സ് എന്നിവയുടെ ഉപയോഗത്തിൽ അദ്ദേഹത്തിനു താൽപര്യമുണർന്നു. അദ്ദേഹം പലപ്പോഴും പഴയ റേഡിയോകൾ വേർപെടുത്തുകയും പുനർനിർമ്മിക്കുകയും ചെയ്തിരുന്നു. ഈ താത്പര്യം അദ്ദേഹത്തെ പല പ്രായോഗികവും അപ്രതീക്ഷിതവുമായ വഴികളിലൂടെ റേഡിയോ, റഡാർ എന്നിവയുപയോഗിക്കുന്ന ഒരു ജോലിയിലേയ്ക്കു നയിക്കുന്നതിനു കാരണമായി. അമേച്വർ റേഡിയോയിൽ താൽപ്പര്യമുളള പീറ്റെൻഗിലിന്റെ കോൾസൈൻ W1OUN ആണ്.[1]
1942 ൽ തന്റെ പതിനാറാമത്തെ വയസ്സിൽ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (എം.ഐ.ടി) ഭൗതികശാസ്ത്രം പഠിക്കാൻ ആരംഭിച്ചിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനത്തിൽ യൂറോപ്പിൽ നടത്തിയ സേവനം അദ്ദേഹത്തിന്റെ പഠനങ്ങളെ ഹ്രസ്വമായി തടസ്സപ്പെടുത്തിയിരുന്നു. അദ്ദേഹത്തിനു 18 വയസുള്ളപ്പോൾ സൈന്യത്തിലേയ്ക്കു തെരഞ്ഞെടുക്കപ്പെടുകയും അവിടെ അദ്ദേഹം കാലാൾപ്പടയിൽ സേവനമനുഷ്ടിക്കുകയും തുടർന്ന് ഓസ്ട്രിയയിൽ താവളമടിച്ചിരുന്നു ഒരു സിഗ്നൽ കോർപ്സ് കമ്പനിയോടൊത്തു പ്രവർത്തിക്കുകയും ചെയ്തു.[2] രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതിനുശേഷം അദ്ദേഹം എം.ഐ.ടി.യിൽ തിരിച്ചെത്തുകയും അവിടെനിന്ന് 1948 ൽ ഒരു ബാച്ചിലർ ഓഫ് സയൻസ് (ബി.എസ്.) ബിരുദം സമ്പാദിക്കുകയും ചെയ്തു. ഇതേത്തുടർന്ന് ലോസ് അലാമോസിൽ[3] ജോലി ചെയ്യുകയും 1955-ൽ ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ഒരു ഡോക്ടറേറ്റ് നേടുകയും ചെയ്തു.[4]
കരിയറും ഗവേഷണവും
[തിരുത്തുക]1954-ൽ എംഐടി ലിങ്കൺ ലബോറട്ടറിയിൽ നിന്നാണ് പെറ്റൻഗിൽ ഔദ്യോഗിക ജീവിതം ആരംഭിച്ചത്.[2] 1950 കളുടെ അവസാനത്തോടെ, റഡാർ ജ്യോതിശാസ്ത്രത്തിലെ ആദ്യകാല പ്രവർത്തനങ്ങൾക്കായി അന്നത്തെ പുതിയ മിൽസ്റ്റോൺ ഹിൽ റഡാർ ഉപയോഗിക്കുന്ന ഒരു ഗ്രൂപ്പിന്റെ ഭാഗമായിരുന്നു അദ്ദേഹം. 1957 ന്റെ അവസാനത്തിൽ ഇത് പ്രവർത്തനക്ഷമമായപ്പോൾ, പെറ്റൻഗിൽ ഈ റഡാർ ഉപയോഗിച്ച് "സ്കിൻ ട്രാക്ക്" സ്പുട്‌നിക് I ഉപഗ്രഹത്തിന്റെ ആദ്യ നിരീക്ഷണം നടത്തി. ഭൂമിയുടെ ഭ്രമണപഥത്തിനപ്പുറത്തേക്ക് വ്യാപിച്ച അദ്ദേഹത്തിന്റെ ആദ്യകാല ഗവേഷണം 1961-ൽ ഇതേ റഡാറിനൊപ്പം ആയിരുന്നു; മറ്റൊരു ഗ്രഹമായ ശുക്രന്റെ ആദ്യത്തെ വ്യാപ്‌തി അളക്കാൻ അദ്ദേഹം ഇത് ഉപയോഗിച്ചു. ഈ ആദ്യ നിരീക്ഷണങ്ങൾ ഭൗമശാസ്ത്ര യൂണിറ്റുകളിലെ ജ്യോതിശാസ്ത്ര യൂണിറ്റിന് ഒരു മൂല്യം നൽകുകയും അത് സമയപരിശോധനയ്ക്ക് വിധേയമാകുകയും, കൂടാതെ ക്ലാസിക്കൽ പൊസിഷണൽ ജ്യോതിശാസ്ത്രത്തിന്റെ ആർമന്റേറിയത്തിൽ സാധ്യമായതിനേക്കാൾ 3 ഓർഡറുകൾ വലിപ്പമുള്ള കൃത്യത ലഭിച്ചിരുന്നു. മാരിനർ 2 വിൽ നിന്നും ശുക്രനിലേക്കുള്ള വിജയകരമായ നാവിഗേഷന് അത്തരം അറിവ് നിർണായകമായിരുന്നു.[5]
അവലംബം
[തിരുത്തുക]- ↑ "Let's meet . . .Dr. Gordon Pettengill, W1OUN". www.belmont.k12.ma.us. Archived from the original on 2021-12-04. Retrieved 2018-08-08.
- ↑ 2.0 2.1 Robert., Buderi, (1998). The invention that changed the world. London: Abacus. ISBN 0349110689. OCLC 60184621.
{{cite book}}
: CS1 maint: extra punctuation (link) CS1 maint: multiple names: authors list (link) - ↑ Robert., Buderi, (1998). The invention that changed the world. London: Abacus. ISBN 0349110689. OCLC 60184621.
{{cite book}}
: CS1 maint: extra punctuation (link) CS1 maint: multiple names: authors list (link) - ↑ "Alumni Mentors Iguana". web.mit.edu. Retrieved 2018-08-07.
- ↑ "Gordon Pettengill - Honors Program". Honors Program (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2018-07-18.