ഗലീലിയോ (ചലച്ചിത്രം)
ദൃശ്യരൂപം
ഗലീലിയോ | |
---|---|
സംവിധാനം | ജയിംസ് ജോസഫ് |
നിർമ്മാണം | ഗാലക്സി കമ്മ്യൂണിക്കേഷൻസ് |
അഭിനേതാക്കൾ | നരേന്ദ്രപ്രസാദ്,രാമചന്ദ്രൻ മൊകേരി,എം ആർ ഗോപകുമാർ,ലീല പണിക്കർ |
സംഗീതം | വി ചന്ദ്രൻ |
ഛായാഗ്രഹണം | സണ്ണി ജോസഫ് |
ചിത്രസംയോജനം | പി രാമൻ നായർ |
റിലീസിങ് തീയതി | 1994 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
1994 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രം ആണ് ഗലീലിയോ .ജയിംസ് ജോസഫ് ആണീ സിനിമയുടെ സംവിധായകൻ .
പ്രമേയം
[തിരുത്തുക]ഭൂമിയും പ്രപഞ്ചത്തെയും സംബന്ധിച്ച് നിലനിന്ന അന്ധവിശ്വാസങ്ങളെ തിരുത്തിക്കുരിച്ചതിനു കത്തോലിക്കാ സഭയുടെ പീഡനം ഏറ്റുവാങ്ങിയ ഗലീലിയോയുടെ സംഘർഷ നിർഭരമായ ജീവിതമാണ് സിനിമയുടെ പ്രതിപാദ്യം .
ആഖ്യാനശൈലി
[തിരുത്തുക]വളരെ വ്യത്യസ്തമായ ഒരു കഥപറച്ചിൽ രീതിയാണ് നവാഗത സംവിധായകൻ ആയിരുന്ന ജയിംസ് ജോസഫ് അവലംബിച്ചത് . ഡോകുമെന്ററിയുടെയും കഥാഖ്യാന സിനിമയുടെയും തീയെട്ടരിന്റെയും ഘടകങ്ങളെ സംയോജിപ്പിക്കുന്ന ലളിതമായ ഒരാഖ്യാന ശൈലി ആണ് ഈ സിനിമയുടെത് .[1]
അഭിനേതാക്കൾ
[തിരുത്തുക]നരേന്ദ്രപ്രസാദ് ആണ് ഗലീലിയോ ആയി അഭിനയിച്ചിരിക്കുന്നത് .
മറ്റുള്ളവർ
[തിരുത്തുക]- രാമചന്ദ്രൻ മൊകേരി
- എം ആർ ഗോപകുമാർ
- ലീല പണിക്കർ [2]
അവലംബം
[തിരുത്തുക]- ↑ സിനിമയുടെ വർത്തമാനം :ഓ.കെ.ജോണി ,ഒലിവ് പബ്ലികേഷൻസ് ,പേജ് 176
- ↑ http://www.malayalasangeetham.info/m.php?mid=3952&lang=MALAYALAM