ഖലീഫ ബിൻ ഹമദ് അൽതാനി
Khalifa bin
Hamad Al Thani | |
---|---|
ഭരണകാലം | 22 February 1972 – 27 June 1995 |
മുൻഗാമി | Ahmad ibn 'Ali Al Thani |
പിൻഗാമി | Hamad bin Khalifa Al Thani |
രാജവംശം | House of Thani |
പിതാവ് | Hamad bin Abdullah Al Thani |
മാതാവ് | Aisha bint Khalifa Al Suwaidi |
കബറിടം | Al Rayyan Cemetery |
മതം | Sunni Islam |
ഷെയ്ഖ് ഖലിഫ ബിൻ ഹമദ് ബിൻ അബ്ദുല്ല ബിൽ ജസ്സിം ബിൻ മൊഹമ്മെദ് അൽ താനി (ഇംഗ്ലിഷ്:Khalifa bin Hamad bin Abdullah bin Jassim bin Mohammed Al Thani (1932 – 23 ഒക്ടോബർ 2016; അറബി: خليفة بن حمد آل ثاني) 1972 ഫെബ്രുവരി 27 മുതൽ 1995 ജൂൺ 27 ൽ തൻ്റെ മകൻ ഹമദ് ബിൻ ഖലിഫ അൽ താണിയാൽ സ്ഥാനഭൃഷടനാക്കപ്പെടുന്നതു വരെ ഖത്തറിൻ്റെ എമിർ (ഭരണാധികാരി) ആയിരുന്നു. [1]
ജീവിതരേഖ
[തിരുത്തുക]ബാല്യകാലം
[തിരുത്തുക]1932 ൽ ദോഹയിൽ ആണ് ഷെയ്ഖ് ഖലിഫ ജനിച്ചത്. [2][3] ഹമദ് ബിൻ അബ്ദുള്ള അൽ താനിയുടെ മകനും അബ്ദുള്ള ബിൻ ജാസ്സിം അൽ താനിയുടെ പൗത്രനുമായിരുന്നു അദ്ദേഹം.
ഔദ്യോഗികജീവിതം
[തിരുത്തുക]1957 ൽ ഖലീഫയെ വിദ്യാഭ്യാസ മന്ത്രിയായി നിയമിച്ചു.[4] തുടർന്ന് അദ്ദേഹത്തെ ഡെപ്യൂട്ടി എമിറായി നിയമിച്ചു. [4] 1960 ഒക്ടോബർ 24 ന് പ്രത്യക്ഷത്തിൽ കീരീട അവകാശിയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.[5] 1960 കളിൽ അദ്ദേഹം പ്രധാനമന്ത്രിയായും ധനമന്ത്രിയായും സേവനമനുഷ്ഠിച്ചു. [4]
1972 ഫെബ്രുവരി 22 ന് ഷെയ്ഖ് ഖലീഫ ഖത്തറിന്റെ അമീറായി. അദ്ദേഹത്തിന്റെ കസിൻ എമിർ അഹ്മദ് ബിൻ അലി അൽ താനിയുടെ അധികാരം പിടിച്ചെടുത്തു.[6] പല പാശ്ചാത്യ വാർത്താ ഏജൻസികളും ഇതിനെ അട്ടിമറിക്കൽ എന്ന് വിശേഷിപ്പിക്കുമ്പോൾ ഖത്തരി ജനത ഇതിനെ അധികാരത്തിന്റെ തുടർച്ചയായി കണക്കാക്കി. [5]സർക്കാരിന്റെ പുനഃസംഘടനയുടെ പ്രക്രിയയായിരുന്നു അദ്ദേഹത്തിന്റെ പ്രാരംഭ പ്രവർത്തനം. [3] ഭരണകുടുംബത്തിലെ അംഗങ്ങളുടെ സാമ്പത്തിക ആനുകൂല്യങ്ങളും അദ്ദേഹം പരിമിതപ്പെടുത്തി. [5] അടുത്തതായി, ദൈനംദിന കാര്യങ്ങളിൽ അദ്ദേഹം ഒരു വിദേശകാര്യമന്ത്രിയെയും ഉപദേശകനെയും നിയമിച്ചു.[3] 1972 ഏപ്രിൽ 19 ന് അദ്ദേഹം ഭരണഘടന ഭേദഗതി ചെയ്യുകയും കൂടുതൽ മന്ത്രിമാരെ നിയമിച്ച് മന്ത്രിസഭ വിപുലീകരിക്കുകയും ചെയ്തു. അംബാസഡോറിയൽ തലത്തിൽ നിരവധി വിദേശ രാജ്യങ്ങളുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചു.
റഫറൻസുകൾ
[തിരുത്തുക]- ↑ "Thani, Sheikh Khalifa bin Hamad al-". Hutchinson Encyclopedia. Farlex. Archived from the original on 2013-10-12. Retrieved 2021-06-25.
- ↑ "Qatar rulers". Rulers. Retrieved 27 June 2013.
- ↑ 3.0 3.1 3.2 "Line of succession: The Al Thani rule in Qatar". Gulf News. 24 June 2013. Retrieved 27 June 2013.
- ↑ 4.0 4.1 4.2 Kamrava, Mehran (Summer 2009). "Royal Factionalism and Political Liberalization in Qatar". The Middle East Journal. 63 (3): 401–420. doi:10.3751/63.3.13. Retrieved 27 June 2013.
- ↑ 5.0 5.1 5.2 Helem Chapin Metz, ed. (1993). "The Al Thani". Persian Gulf States: A Country Study. Washington: GPO for the Library of Congress.
- ↑ "Qatar PM seizes power from cousin". Ottawa Citizen. Beirut. AP. 23 February 1972. Retrieved 27 June 2013.