ക്രൈസ്റ്റ് റീക്രൂസിഫൈഡ്
നിക്കോസ് കസൻദ്സക്കിസ് 1954ൽ രചിച്ച ഗ്രീക്ക് നോവലാണ് ഗീക്ക് പാഷൻ Greek Passion അഥവാ ഗ്രീക്ക് പീഡാനുഭവം.ക്രിസ്തു വീണ്ടും കുരിശ്ശിൽ Christ Recrucified എന്ന പേരിലാണ് 1958ൽ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചത്.
ഓട്ടമൻ ഭരണത്തിലുള്ള ഒരു ഗ്രീക്ക് ഗ്രാമത്തിൽ , ക്രിസ്തുമസ്സിനോടനുബന്ധിച്ച് നടത്താൻ തീരുമാനിക്കുന്ന പീഡാനുഭവ നാടകവും (Passion Play) അതിനെ ചുറ്റിപറ്റിയുള്ള സംഭവവികാസങ്ങളുമാണ് ഇതിവൃത്തം .
ഏഴു വർഷം കൂടിയിരിക്കുമ്പോൾ പീഡാനുഭവ നാടകം ഉണ്ടാക്കി കളിക്കുന്ന പതിവുണ്ട് ലൈക്കൊവൃസി (Lycovrisi) എന്ന ഈ ഗ്രാമത്തിൽ .ഗ്രാമവാസികളിൽ നിന്ന് തന്നെ അഭിനേതക്കാളെ ഗ്രാമ മൂപ്പന്മാർ നിശ്ചയിക്കും.
നാടക വേഷം ചെയ്യേണ്ടവർ.
[തിരുത്തുക]മുമ്പൊരിക്കൽ സെമിനാരിയിൽ പഠിക്കാൻ ചേർന്നിരുന്ന മനൊലിയൊസ് (Manolios) എന്ന പാവം ഇടയചെക്കനാണ് ക്രിസ്തുവിന്റെ വേഷം.
കഴുതപ്പുറത്ത് സാധനങ്ങൾ കൊണ്ട് നടന്ന് വിൽക്കുന്ന യന്നക്കോസ് (Yannakkos) -പത്രോസ് അപ്പൊസ്ത��ൻ.
കുബേരപുത്രനായ മിഷെലിസ് (Michelis)- യൊഹന്നാൻ അപ്പോസ്തലൻ,
ചായകടയുടമ കൊസ്റ്റാൻഡിസ് (Kostandis)- ജേംസ് അപ്പൊസ്തലൻ,
നാട്ടിലെ തെമ്മാടി പനയൊതരോസ് Panayotaros യൂദാസ്
വിധവയും, സൗന്ദര്യവതിയും ഗ്രാമവേശ്യയുമായ കത്രീന- മഗ്ദലന മറിയം