ക്രേവൻ എൽ.എം.എസ്. ഹൈസ്കൂൾ, കൊല്ലം
കൊല്ലം ജില്ലയിലെ പഴക്കമേറിയ ഒരു എയിഡഡ് വിദ്യാലയമാണ് ക്രേവൻ എൽ.എം.എസ്. ഹൈസ്കൂൾ കൊല്ലം. സി.എസ്.ഐ ചർച്ചിന്റെ കൊല്ലത്തെ പ്രധാന സ്ഥാപനങ്ങളിലൊന്നാണിത്. 1910 ൽ റവ. ഡബ്ല്യു.ജെ. എഡ്മണ്ട്സാണ് ഈ വിദ്യാലയം ആരംഭിക്കുന്നത്. 1922 ൽ ഇപ്പോഴത്തെ ഹൈസ്കൂളിന്റെ പ്രാഗ് രൂപമായ ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപിച്ചു. തന്റെ ആത്മ മിത്രമായിരുന്ന മിസ്. ക്രേവൻ എന്ന ഇംഗ്ലീഷ് വനിതയിൽ നിന്നാണ് അദ്ദേഹം ഇതിനു വേണ്ട ധനം കണ്ടെത്തിയത്.[1] ഉദാരമതികളായ നാട്ടുകാരിൽ നിന്നും പണം സമാഹരിച്ചി��ുന്നു. ജസ്റ്റിസ് ദാനിയലിന്റെ നേതൃത്വത്തിൽ 1939ൽ ഇത് ഹൈസ്കൂളായി. സ്കൂളിന്റെ സ്വദേശിയായ ആദ്യ മാനേജർ ഇദ്ദേഹമായിരുന്നു. റവ. തോമസ് ഡേവിഡായിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. അഞ്ച് മുതൽ പത്ത് വരെ ക്ലാസുകളിലായി നിലവിൽ 170 ഓളം കുട്ടികൾ പഠിക്കുന്നുണ്ട്. ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ ക്കൻ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.
ഇതിനോടനുബന്ധിച്ച് സാധു വിദ്യാർത്ഥികൾക്കു താമസിച്ചു പഠിക്കാനായി എഡ്മണ്ട്സ് ഹോസ്റ്റൽ പ്രവർത്തിച്ചിരുന്നു. 1956 ൽ ഇത് കോളേജ് ഹോസ്റ്റലാക്കി.
ഭൗതിക സാഹചര്യങ്ങൾ
[തിരുത്തുക]അഞ്ച് ഏക്കറോളം സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. കമ്പ്യൂട്ടർ ലാബ്, ഹൈടെക് ക്ലാസ്മുറികൾ, ഏഴായിരത്തോളം പുസ്തകങ്ങളുള്ള ലൈബ്രറി എന്നിവ ഉണ്ട്. [2]
അവലംബം
[തിരുത്തുക]- ↑ ലക്ഷ്മണൻ, വി (1996). കൊല്ലത്തിന്റെ ആധുനിക ചരിത്രം. കൊല്ലം: കൊല്ലത്തിന്റെ ആധുനിക ചരിത്ര പ്രകാശന സമിതി. p. 238.
- ↑ "Basic Information".