കേരള കോൺഗ്രസ് (തോമസ്)
Kerala Congress (P.C .Thomas)
കേരള കേൺഗ്രസ് | |
---|---|
നേതാവ് | പി.സി. തോമസ് |
ചെയർപേഴ്സൺ | പി.സി. തോമസ് |
മുഖ്യകാര്യാലയം | കോട്ടയം ഇന്ത്യ |
വിദ്യാർത്ഥി സംഘടന | കേരള സ്റ്റുഡൻസ് കോൺഗ്രസ് |
യുവജന സംഘടന | കേരള യൂത്ത് ഫ്രണ്ട് |
തൊഴിലാളി വിഭാഗം | കെ.റ്റി.യു.സി |
നിറം(ങ്ങൾ) | പകുതി വെള്ളയും പകുതി ചുവപ്പും. |
സഖ്യം | ദേശീയ ജനാധിപത്യ സഖ്യം[1] |
ലോക്സഭയിലെ സീറ്റുകൾ | 0 |
രാജ്യസഭയിലെ സീറ്റുകൾ | 0 |
കേരളത്തിലെ ഒരു പ്രാദേശിക കക്ഷിയാണ് കേരള കോൺഗ്രസ് (തോമസ്). കേരള കോൺഗ്രസ്സ് പാർട്ടിയുടെ അധ്യക്ഷനും നേതാവുമാണ് പി.സി.തോമസ്.
ചരിത്രം
[തിരുത്തുക]കേരള കോൺഗ്രസ് 2010 ഏപ്രിൽ മാസത്തിൽ കേരള കോൺഗ്രസ് (എം) എന്ന കക്ഷിയും പി.ജെ. ജോസഫിന്റെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് വിഭാഗവും ലയിക്കാനുള്ള തീരുമാനമെടുത്തു[2] പക്ഷേ പി.സി. തോമസ് ലയനനീക്കത്തിനെതിരായിരുന്നു. പി.ജെ. ജോസഫും, പി.സി. തോമസും സൈക്കിൾ ഛിഹ്നവും കേരള കോൺഗ്രസ് എന്ന പേരിന്മേലുള്ള അവകാശവും മുന്നോട്ടുവച്ചു. ഈ കക്ഷിയുടെ രജിസ്ട്രേഷൻ സംബന്ധിച്ച വിഷയം ഇലക്ഷൻ കമ്മീഷനു മുന്നിലെത്തി. പി.സി. തോമസ് വിഭാഗം കേരള കോൺഗ്രസ് (ലയന വിരുദ്ധ വിഭാഗം)എന്നാണറിയപ്പെടുന്നത്
പിളർപ്പ്
[തിരുത്തുക]പി.സി.തോമസും സ്കറിയ തോമസും അഭിപ്രായ വ്യത്യാസമുണ്ടാവുകയും 2 പേരും വ്യത്യസ്ത ഗ്രൂപ്പുകളുമായി പ്രവർത്തിക്കുകയുമായിരുന്നു. ആദ്യം പി.സി.തോമസിനൊപ്പം നിന്ന സുരേന്ദ്രൻ പിള്ള പിന്നീട് സ്കറിയ തോമസിനൊപ്പം നിന്നു. തുടർന്നുണ്ടായ സംഭവ വികാസങ്ങളുടെ ഫലമായി ഇടതുമുന്നണിയിൽ നിന്ന് പി.സി.തോമസിനെ മാറ്റി നിർത്തുകയും അദ്ദേഹം എൻ.ഡി.എ. ബിജെപി സഖ്യവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയുമാണ് പി.സി. തോമസിന്റെ നേതൃത്വത്തിൽ രൂപം കൊണ്ടതാണ് കേരള കോൺഗ്രസ് (ലയന വിരുദ്ധ വിഭാഗം). ആദ്യം ഇടതുമുന്നണിയോടൊപ്പമായിരുന്നെങ്കിലും പിളർപ്പിനെ തുടർന്ന്‌പി.സി.തോമസ് എൻ.ഡി.എ. ബിജെപി സഖ്യവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു .