കെ. സുധാകരൻ
കെ.സുധാകരൻ | |
---|---|
കെ.പി.സി.സി. പ്രസിഡൻ്റ് | |
പദവിയിൽ | |
ഓഫീസിൽ 08 ജൂൺ 2021 | |
മുൻഗാമി | മുല്ലപ്പള്ളി രാമചന്ദ്രൻ |
നിയമസഭാംഗം | |
ഓഫീസിൽ 1992,1996,2001,2006–2009 | |
മുൻഗാമി | ഒ. ഭരതൻ |
പിൻഗാമി | എ.പി. അബ്ദുള്ളക്കുട്ടി |
മണ്ഡലം | കണ്ണൂർ |
ലോക്സഭാംഗം | |
പദവിയിൽ | |
ഓഫീസിൽ 2009-2014, 2019-തുടരുന്നു | |
മുൻഗാമി | പി.കെ. ശ്രീമതി |
മണ്ഡലം | Kannur |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | കണ്ണൂർ, കേരളം | മേയ് 11, 1948
രാഷ്ട്രീയ കക്ഷി |
|
പങ്കാളി | കെ. സ്മിത |
കുട്ടികൾ | രണ്ടു മക്കൾ |
വസതി | കണ്ണൂർ |
As of 11 മെയ്, 2023 ഉറവിടം: നിയമസഭ |
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കേരള ഘടകമായ കെ.പി.സി.സിയുടെ[1][2] പ്രസിഡണ്ടും[3] മുൻ മന്ത്രിയും 2019 മുതൽ കണ്ണൂരിൽ നിന്നുള്ള ലോക്സഭ അംഗവുമാണ് കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ നേതാവായ [4] കുമ്പക്കുടി സുധാകരൻ അഥവാ കെ. സുധാകരൻ (ജനനം: 11 മെയ് 1948).[5][6]
ജീവിതരേഖ
[തിരുത്തുക]കണ്ണൂർ ജില്ലയിലെ എടക്കാട് ഗ്രാമപഞ്ചായത്തിൽ നടാൽ എന്ന ഗ്രാമത്തിൽ രാമുണ്ണിയുടേയും മാധവിയുടേയും മകനായി 1948 മെയ് 11ന് ഒരു തീയ്യ കുടുംബത്തിൽ ജനിച്ചു. [7] എം.എ എൽ.എൽ.ബിയാണ് വിദ്യാഭ്യസ യോഗ്യത. തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദാനന്തര -ബിരുദം, പിന്നീട് നിയമബിരുദവും നേടി. [8]
രാഷ്ട്രീയ ജീവിതം
[തിരുത്തുക]കോൺഗ്രസിൻ്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യു വിൻ്റെ സജീവ പ്രവർത്തകനായി രാഷ്ട്രീയപ്രവർത്തനം തുടങ്ങിയ സുധാകരൻ 1967-1970 കാലഘട്ടത്തിൽ കെ.എസ്.യു (ഒ) വിഭാഗത്തിൻ്റെ തലശ്ശേരി താലൂക്ക് കമ്മറ്റി പ്രസിഡൻറായിരുന്നു.
- 1971-1972-ൽ കെ.എസ്.യു(ഒ) വിഭാഗത്തിൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറി.
- 1973-1975-ൽ നാഷണൽ സ്റ്റുഡൻസ് ഓർഗനൈസേഷൻ (എൻ.എസ്.(ഒ)) സംസ്ഥാന പ്രസിഡൻ്റ്,
- 1976-1977-ൽ യൂത്ത് കോൺഗ്രസ്(ഒ) വിഭാഗം സംസ്ഥാന പ്രസിഡൻറ് എന്നീ നിലകളിലും പ്രവർത്തിച്ചു.
- 1969-ൽ അഖിലേന്ത്യ അടിസ്ഥാനത്തിൽ കോൺഗ്രസ് രണ്ടായി പിളർന്നപ്പോൾ സംഘടന കോൺഗ്രസിന്റെ കൂടെ (കോൺഗ്രസ്(ഒ)വിഭാഗം) നിലയുറപ്പിച്ചു.
- 1984 മുതൽ 1991 വരെ കെ.പി.സി.സിയുടെ എക്സിക്യൂട്ടീവ് കൗൺസിൽ മെമ്പറായിരുന്ന സുധാകരൻ 1991 മുതൽ 2001 വരെ കണ്ണൂർ ഡി.സി.സിയുടെ പ്രസിഡൻറായിരുന്നു.
- 1991-2001 കാലഘട്ടത്തിൽ യു.ഡി.എഫ്ൻ്റെ കണ്ണൂർ ജില്ലാ ചെയർമാനായും പ്രവർത്തിച്ചു.
- 2018-2021 കെ.പി.സി.സി വർക്കിംഗ് പ്രസിഡൻറായി പ്രവർത്തിച്ചു
- 2021 മുതൽ കെ.പി.സി.സി യുടെ അധ്യക്ഷനായി.
കെ.പി.സി.സി പ്രസിഡൻ്റ്
[തിരുത്തുക]2021-ലെ കേരള നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് പരാജയപ്പെട്ടതോടെ തോൽവിയുടെ ഉത്തരവാദിത്വം നിലവിലെ കെ.പി.സി.സി. പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ ഏറ്റെടുത്തു അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി പ്രഖ്യാപിച്ചു. പുതിയ പ്രസിഡൻറ് സ്ഥാനത്തേക്ക് പല പേരുകൾ വന്നെങ്കിലും ഗ്രൂപ്പിനതീതമായി അണികളുടെ ശക്തമായ വികാരം മനസിലാക്കിയ ഹൈക്കമാൻ്റ് 2021 ജൂൺ 8ന് കടുത്ത മാർക്സിസ്റ്റ് വിരുദ്ധനായ കെ.സുധാകരനെ പ്രസിഡൻ്റായി പ്രഖ്യാപിക്കുകയായിരുന്നു[9].
തിരഞ്ഞെടുപ്പ് രാഷ്ട്രീയം
- 1980, 1982 വർഷങ്ങളിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിൽ എടക്കാട് നിന്നും 1987-ൽ നടന്ന നിയമസഭ ഇലക്ഷനിൽ തലശ്ശേരിയിൽ നിന്നും മത്സരിച്ചു എങ്കിലും പരാജിതനായി.
- 1991-ൽ നിയമസഭയിലേയ്ക്കുള്ള എടക്കാട് മണ്ഡലത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ സിപിഎമ്മിലെ ഒ.ഭരതനോട് തോറ്റു. 1991-ൽ ഭരതൻ്റെ നിയമസഭാംഗത്വം കോടതി റദ്ദാക്കി എങ്കിലും തിരഞ്ഞെടുപ്പ് കേസുമായി മുന്നോട്ട് പോയ സുധാകരനെ 1992-ൽ കേരള ഹൈക്കോടതി വിജയിയായി പ്രഖ്യാപിച്ചതിനെ തുടർന്ന് സുപ്രീം കോടതിയിൽ അപ്പീൽ പോയ സിപിഎമ്മിലെ ഒ.ഭരതനെ തന്നെ ഒടുവിൽ 1996-ൽ വിജയിയായി പ്രഖ്യാപിച്ച് സുപ്രീം കോടതി ഉത്തരവിറങ്ങി.[10]
- 1996-ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് കോൺഗ്രസ് വിമതനായി ഇടതുമുന്നണിയുടെ പിന്തുണയോടെ മത്സരിച്ച എൻ. രാമകൃഷ്ണനെ തോൽപ്പിച്ച് കണ്ണൂരിൽ നിന്ന് സുധാകരൻ ആദ്യമായി നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.
- പിന്നീട് 2001-ൽ ഇടതു സ്വതന്ത്രനായ കാസിം ഇരിക്കൂറിനെയും, 2006-ൽ സി.പി.എം നേതാവായ കെ.പി. സഹദേവനെയും തോൽപ്പിച്ച് കണ്ണൂരിൽ നിന്ന് നിയമസഭ അംഗമായി.
- 2001-2004 കാലഘട്ടത്തിലെ എ.കെ. ആൻറണി മന്ത്രിസഭയിൽ കെ.സുധാകരൻ ആദ്യമായി വനംവകുപ്പിൻ്റെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായി.
- 2009-ൽ നടന്ന ലോക്സഭ തിരഞ്ഞടുപ്പിൽ സിപിഎമ്മിലെ കെ.കെ. രാഗേഷ്നെ തോൽപ്പിച്ച് കണ്ണൂരിൽ നിന്ന് ആദ്യമായി ലോക്സഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
- 2014-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ നിന്ന് മത്സരിച്ചു എങ്കിലും സിപിഎമ്മിലെ പി.കെ. ശ്രീമതിയോട് ഏഴായിരത്തിനടുത്ത് വോട്ടിന് തോറ്റു.[11] അപരൻമാർ പിടിച്ച വോട്ടാണ് ഇക്കുറി സുധാകരന് വിനയായത്.[12]
- 2016-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഇടതു കോട്ടയായ ഉദുമയിൽ നിന്ന് മത്സരിച്ചു [13] എങ്കിലും സിപിഎമ്മിലെ കുഞ്ഞിരാമനോട് തോറ്റു.
- 2019-ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ കണ്ണൂർ സിറ്റിംഗ് എം.പിയായിരുന്ന സിപിഎമ്മിലെ പി.കെ. ശ്രീമതിയെ ഒരു ലക്ഷം വോട്ടുകൾക്കടുത്തുള്ള ഭൂരിപക്ഷത്തിൽ തോൽപ്പിച്ച് സുധാകരൻ വീണ്ടും ലോക്സഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.[14]
-->
തിരഞ്ഞെടുപ്പുകൾ
[തിരുത്തുക]കുറിപ്പുകൾ
[തിരുത്തുക]ക.^ 1991-ൽ എടക്കാട് നിയമസഭാമണ്ഡലത്തിൽ 219 വോട്ടിന് കെ സുധാകരൻ തോറ്റിരുന്നു. സി.പി.എം. കള്ളവോട്ട് ചെയ്തുവെന്ന് കേസ് കൊടുക്കുകയും 1992-ന് സുധാകരന് അനുകൂലമായി ഉണ്ടായ കോടതി വിധിയുടെ അടിസ്ഥാനത്തിൽ 1992 മുതൽ എടക്കാട് മണ്ഡലത്തെ പ്രതിനിധാനം ചെയ്തിരുന്നു. സുപ്രീം കോടതിയെ സമീപിച്ച ഒ.ഭരതന് അനുകൂലമായി 1996-ൽ വിധി വരുകയും എം.എൽ.എ സ്ഥാനം ലഭിക്കുകയും ചെയ്തിരുന്നു. [17]
ഖ.^ 2009-ൽ കണ്ണൂൂർ ലോകസഭാമണ്ഡലത്തിൽ നിന്ന് വിജയിച്ചപ്പോൾ നിയമസഭാംഗത്വം രാജി വെച്ചു.
പുറമെ നിന്നുള്ള കണ്ണികൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ https://www.manoramaonline.com/news/editorial/2023/05/11/kpcc-president-k-sudhakaran-at-75-years.amp.html
- ↑ https://www.manoramaonline.com/premium/news-plus/2023/05/11/75-years-of-congress-leader-k-sudhakaran-interview.amp.html
- ↑ https://www.manoramaonline.com/news/latest-news/2021/06/08/k-sudhakaran-kpcc-president.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-06-08. Retrieved 2021-06-08.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-04-06. Retrieved 2010-05-28.
- ↑ "Fifteenth Lok Sabha Members Bioprofile" (in ഇംഗ്ലീഷ്). Lok Sabha. Archived from the original on 2010-04-06. Retrieved മേയ് 28, 2010.
- ↑ https://www.azhimukham.com/kerala-congress-leader-kannur-candidates-k-sudhakaran-profile/
- ↑ "ഭൂതകാലം സുധാമയം!"-മാധ്യമം ദിനപത്രം 2012 ഞായർ 8
- ↑ https://www.mathrubhumi.com/news/kerala/k-sudhakaran-appointed-as-kpcc-president-1.5732767
- ↑ https://www.mathrubhumi.com/mobile/news/in-depth/election-case-history-in-kerala-first-assembly-to-now-k-m-shaji-verdict-1.3294806[പ്രവർത്തിക്കാത്ത കണ്ണി]
- ↑ https://www.mathrubhumi.com/mobile/features/politics/kannur-lok-sabha-constituency-1.3621457[പ്രവർത്തിക്കാത്ത കണ്ണി]
- ↑ https://www.mathrubhumi.com/mobile/election/2019/lok-sabha/kerala-20-20/kannur/kannur-loksabha-constituency-analysis-1.3672797[പ്രവർത്തിക്കാത്ത കണ്ണി]
- ↑ https://www.mathrubhumi.com/mobile/election/2016/kerala-assembly-election/districtwise/kasaragod/kerala-assembly-election-2016-udhuma-k-sudhakaran-malayalam-news-1.1008630[പ്രവർത്തിക്കാത്ത കണ്ണി]
- ↑ https://www.mathrubhumi.com/mobile/election/2019/lok-sabha/kerala-20-20/kannur/kannur-lok-sabha-elections-results-2019-k-sudhakaran-s-huge-victory-in-kannur-1.3816918[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-03-18.
- ↑ http://www.keralaassembly.org
- ↑ http://www.mykannur.com/newscontents.php?id=4608[പ്രവർത്തിക്കാത്ത കണ്ണി]
പതിനഞ്ചാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ | |
---|---|
പി. കരുണാകരൻ | കെ. സുധാകരൻ | മ���ല്ലപ്പള്ളി രാമചന്ദ്രൻ | എം.ഐ. ഷാനവാസ് | എം.കെ. രാഘവൻ | ഇ. അഹമ്മദ് | ഇ.ടി. മുഹമ്മദ് ബഷീർ | എം.ബി. രാജേഷ് | പി.കെ. ബിജു | പി.സി. ചാക്കോ | കെ.പി. ധനപാലൻ | കെ.വി. തോമസ്| പി.ടി. തോമസ് | ജോസ് കെ. മാണി | കെ.സി. വേണുഗോപാൽ | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ. പീതാംബരക്കുറുപ്പ് | എ. സമ്പത്ത് | ശശി തരൂർ |
പതിനേഴാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ | |
---|---|
രാജ്‌മോഹൻ ഉണ്ണിത്താൻ | കെ. സുധാകരൻ | കെ. മുരളീധരൻ | രാഹുൽ ഗാന്ധി | എം.കെ. രാഘവൻ | പി.കെ. കുഞ്ഞാലിക്കുട്ടി | എം.പി. അബ്ദുസമദ് സമദാനി | ഇ.ടി. മുഹമ്മദ് ബഷീർ | വി.കെ. ശ്രീകണ്ഠൻ | രമ്യ ഹരിദാസ് | ടി.എൻ. പ്രതാപൻ | ബെന്നി ബെഹനാൻ | ഹൈബി ഈഡൻ| ഡീൻ കുര്യാക്കോസ് | തോമസ് ചാഴിക്കാടൻ | എ.എം. ആരിഫ് | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ.കെ. പ്രേമചന്ദ്രൻ | അടൂർ പ്രകാശ് | ശശി തരൂർ |
- Pages using the JsonConfig extension
- Articles with dead external links from ഒക്ടോബർ 2022
- Articles with dead external links from സെപ്റ്റംബർ 2024
- പതിനഞ്ചാം ലോക്സഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ
- പതിനേഴാം ലോക്സഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ
- 1948-ൽ ജനിച്ചവർ
- മേയ് 11-ന് ജനിച്ചവർ
- കെ.പി.സി.സി. പ്രസിഡന്റുമാർ
- കണ്ണൂർ ജില്ലയിൽ ജനിച്ചവർ
- പന്ത്രണ്ടാം കേരള നിയമസഭാംഗങ്ങൾ
- പത്താം കേരള നിയമസഭാംഗങ്ങൾ
- പതിനൊന്നാം കേരള നിയമസഭാംഗങ്ങൾ