കെ.കെ. സുധാകരൻ
കെ.കെ. സുധാകരൻ | |
---|---|
ജനനം | മാവേലിക്കര, ആലപ്പുഴ ജില്ല | 17 നവംബർ 1953
തൊഴിൽ | നോവലിസ്റ്റ് |
ദേശീയത | ഇന്ത്യൻ |
Genre | നോവൽ |
ശ്രദ്ധേയമായ രചന(കൾ) |
|
പങ്കാളി | ശ്രീദേവി |
കുട്ടികൾ | നീന, ചിത്ര |
രക്ഷിതാവ്(ക്കൾ) | എൻ. കൃഷ്ണപ്പണിക്കർ കല്യാണിയമ്മ |
മലയാളത്തിലെ ജനപ്രിയ നോവലിസ്റ്റുകളിൽ ശ്രദ്ധേയനാണ് കെ.കെ. സുധാകരൻ. മലയാളത്തിലെ മുൻനിര പ്രസിദ്ധീകരണങ്ങളിലൂടെ നൂറു കണക്കിന് നോവലുകൾ സുധാകരൻ എഴുതിയിട്ടുണ്ട്. മഹാത്മാഗാന്ധി സർവകലാശാലയിലെ മുൻ അസിസ്റ്റന്റ് യൂണിവേഴ്‌സിറ്റി ലൈബ്രേറിയനായിരുന്നു. 1985 ഇൽ കലാകൗമുദി വാരികയിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച നമുക്കു നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാം എന്ന നോവലാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ നോവൽ. ഈ കൃതിയെ ആസ്പദമാക്കിയുള്ളതാണ് പി. പദ്മരാജൻ സംവിധാനം ചെയ്ത ക്ലാസിക് ചിത്രമായ 'നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ'.[1]
ആദ്യകാലം
[തിരുത്തുക]മാവേലിക്കര കല്ലുമല വളനല്ലൂർ വീട്ടിൽ എൻ കൃഷ്ണപ്പണിക്കരുടെയും കല്യാണി അമ്മയുടെയും ഏക മകനായി 1953 നവംബർ 17നാണ് കെ.കെ. സുധാകരൻ ജനിച്ചത്. മാവേലിക്കരയിലെ ഗവ. ബോയ്‌സ് ഹൈസ്‌കൂൾ, മാവേലിക്കര ലൂർദ് ബിഷപ്പ് മൂർ വിദ്യാപീഠം, യൂണിവേഴ്സിറ്റി കോളേജ് തിരുവനന്തപുരം എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. മാവേലിക്കര ബിഷപ്പ് മൂർ കോളേജിൽനിന്ന് സുവോളജി ഐഛികമായി 1971 ൽ ബിരുദം നേടി. മഹാത്മാ ഗാന്ധി സർവ്വകലാശാലയിൽ അസിസ്റ്റന്റ് ലൈബ്രേറിയനായി ജോലി ചെയ്തു.
കെ.കെ. സുധാകരന്റെ ഏറ്റവും പ്രചാരമുള്ള കൃതി നമുക്കു ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം ആണ്. കലാകൗമുദിയിലൂടെ അച്ചടിച്ചുവന്ന ഈ നോവലിന് ആർട്ടിസ്റ്റ് നമ്പൂതിരിയാണ് ചിത്രങ്ങൾ വരച്ചത്. 1986 ൽ നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന പേരിൽ ഈ നോവലിൻറെ ചലച്ചിത്ര ഭാഷ്യമുണ്ടായി. നീയെത്ര ധന്യ, ആയുർരേഖ എന്നീ സിനിമകളുടെ കഥയും അദ്ദേഹത്തിന്റേതാണ്. കഥയിലെ രാജകുമാരി, എൻ്റെ മാനസപുത്രി, പാരിജാതം തുടങ്ങിയവ ജനപ്രിയ ടെലിവിഷൻ പരമ്പരകളുടെ രചനയും നിർവ്വഹിച്ചു.
പ്രധാന കൃതികൾ
[തിരുത്തുക]- നമുക്കു നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാം
- മുല്ലപ്പൂ ചൂടിച്ച വിരുന്നുകാരൻ
- രാത്രിവന്നു നിലാവും
- മൈഥിലി
- വശീകരണ യന്ത്രം
- പൂക്കളും ശലഭങ്ങളും
- കുതിരകൾ
- മായാജാലം
- നീലമറുക് (കഥാസമാഹാരം)
- കാറ്റിൽ തുറന്ന ജാലകം
- കൂട്ട്
- ഞായറാഴ്ചയുടെ ഓർമ്മയ്ക്ക്
- മഴയും നിലാവും
- ഏപ്രിൽ ലില്ലി
- സ്വയംവരം
- കണ്ണീർപ്പൂവ്
- വീഞ്ഞുവിരുന്ന്
- മധുപാത്രം
- മധുവിധു മായും മുമ്പേ
- അവൾ എന്നും തനിയെ
- മുഖമറിയാതെ കഥയറിയാതെ
- മിസ്‌ഡ് കോൾ
- നീ വരും നേരം
- ഹൃദയതാളം
- വിടപറയും നേരം
- ഇന്നലെയോ ഇന്നോ
- പമ്പരം
- കാമിനി
- പാരിജാതം
- വനശലഭം
- ഒരിക്കൽ മാത്രം
- മഴമുകിൽ പക്ഷി
- മറ്റു പലരുടേയും കാമുകൻ
- സ്വപ്‌നാടനം
- ചില നേരത്ത് ചില പെൺകുട്ടികൾ
- അടുത്തവീട്ടിലെ ആൺകുട്ടി
- അനുപല്ലവി
- നിഴൽ പോലെ
- എന്റ മാനസപുത്രി
- ജലരേഖ
- കഥയിലെ രാജകുമാരി
- ഫെബ്രുവരി ഏഴാംനാൾ
- സോളമന്റെ സോഫിയ
- ചില്ലുകൊട്ടാരം
- കൺകെട്ട്
- ദേവത
- കാമുകി
- ശലഭങ്ങളുടെ കാമുകി
- ജലരേഖ
- ഏകാന്ത സുന്ദര രാത്രികൾ
- ഭ്രമം
- വഴിവിളക്കുകൾ
- റോസ്മേരി എന്റ കൂട്ടുകാരി
- ആ്തമാവിന്റെ ദാഹം
- രേഖയിൽ ഇല്ലാത്തത്
- പ്രബല
- മനസ്സ്
- ഏകതാരം
- എന്ന് സ്വന്തം കൂട്ടുകാരി (ടി.വി. പരമ്പര)
- ഒരു രാത്രിയെങ്കിലും
- സ്നേഹിക്കാൻ ഒരു കാലം
- ഡെസ്ഡിമോണയുടെ കാമുകൻ
- അനുരാഗനാടകം (നോവലൈറ്റ്)
- ശ്യാമസുന്ദരന്റെ ജാനകി
- ഏകാന്തസുന്ദര രാത്രികൾ