കെ.കെ. ചെല്ലപ്പൻ പിള്ള
കെ.കെ. ചെല്ലപ്പൻ പിള്ള | |
---|---|
കേരള നിയമസഭയിലെ അംഗം | |
മണ്ഡലം | മാവേലിക്കര |
വ്യക്തിഗത വിവരങ്ങൾ | |
മരണം | തിരുവനന്തപുരം |
രാഷ്ട്രീയ കക്ഷി | കോൺഗ്രസ് |
As of ഡിസംബർ 26, 2020 |
പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും കോൺഗ്രസ് നേതാവുമായിരുന്നു കെ.കെ. ചെല്ലപ്പൻ പിള്ള (മരണം : ജനുവരി 15 2001). മൂന്നു തവണ തിരുവിതാംകൂർ- കൊച്ചി നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1965 ൽ മാവേലിക്കരയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ഒരു കക്ഷിക്കും ഭൂരിപക്ഷമില്ലാതെ പോയതിനാൽ ഉപരാഷ്ട്രപതി ഡോ. സക്കീർ ഹുസൈൻ സഭ പിരിച്ചുവിട്ടു. ജവഹർലാൽ നെഹ്റുവും ലാൽ ബഹദൂർ ശാസ്ത്രിയും കോൺഗ്രസ് പ്രസിഡന്റുമാരായിരിക്കുമ്പോൾ എഐസിസിയിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പാർട്ടിയുടെ ചുമതലയുളള മേഖലാ പ്രതിനിധി ഇദ്ദേഹമായിരുന്നു. കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനവും വഹിച്ചിട്ടുണ്ട്. ശ്രീമൂലം അസംബ്ലിയിലേക്കും ഇദ്ദേഹം മാവേലിക്കരയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്[1].
��്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി തിരുവിതാംകൂറിൽ നടന്ന ഉത്തരവാദ പ്രക്ഷോഭത്തിന്റെ മുൻനിര നേതാക്കളിൽ ഒരാളായിരുന്നു ചെല്ലപ്പൻ പിള്ള.[2]
അവലംബം
[തിരുത്തുക]- ↑ http://klaproceedings.niyamasabha.org/pdf/TSMA-003-00002-00002.pdf
- ↑ "ചെല്ലപ്പൻ പിള്ള അന്തരിച്ചു". malayalam.oneindia.com.