കൃഷ്ണകേസരം
ദൃശ്യരൂപം
കൃഷ്ണകേസരം | |
---|---|
കൃഷ്ണകേസരം - പൂക്കൾ, മാടായിപ്പാറയിൽ നിന്നും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | N. krishnakesara
|
Binomial name | |
Nymphoides krishnakesara K.T.Joseph & Sivar.
|
മാടായിപ്പാറയിലും സമീപമുള്ള ചിലയിടത്തെ ചെങ്കൽപ്പാറകളിലും മാത്രം കാണപ്പെടുന്ന ഒരു ജലസസ്യമാണ് കൃഷ്ണകേസരം. (ശാസ്ത്രീയനാമം: Nymphoides krishnakesara). ഇവയുടെ കേസരങ്ങളുടെ കൃഷ്ണവർണ്ണമാണ് പേരിനാധാരം. വളരെ ചുരുങ്ങിയ ��രു പ്രദേശത്തു മാത്രം കാണപ്പെടുന്ന ഈ സസ്യം വംശനാശഭീഷണി നേരിടുന്നു. നഗരവൽക്കരണവും ആവാസവ്യവസ്ഥ മറ്റു രീതിയിൽ മാറ്റപ്പെടുന്നതുമാണ് ഇതിനെ നാശത്തിന്റെ വക്കിൽ എത്തിച്ചിരിക്കുന്നത്. ഏകവർഷിയായ ഈ ചെടി ചെങ്കൽപ്പാറകളിൽ മഴക്കാലത്ത് കെട്ടിനിൽക്കുന്ന വെള്ളത്തിൽ മണ്ണിലേക്ക് ആഴത്തിൽ വേരിറക്കി വളരുന്നു. സമീപസ്ഥലത്തുള്ള ഖനനം ഈ ശുദ്ധജലസസ്യത്തിന്റെ നിലനിൽപ്പിനുതന്നെ ഭീഷണിയായിട്ടുണ്ട്. [1]
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- http://www.ars-grin.gov/cgi-bin/npgs/html/taxon.pl?419776[പ്രവർത്തിക്കാത്ത കണ്ണി]
വിക്കിസ്പീഷിസിൽ Nymphoides krishnakesara എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Nymphoides krishnakesara എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.