കറ്റിംബൌ ദേശീയോദ്യാനം
ദൃശ്യരൂപം
Catimbau National Park | |
---|---|
Parque Nacional do Catimbau | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Map of Brazil | |
Location | Near Buíque in the state of Pernambuco, Brazil |
Nearest city | Tupanatinga, Pernambuco |
Coordinates | 8°37′00″S 37°09′00″W / 8.61667°S 37.15°W |
Area | 62,300 ഹെക്ടർ (154,000 ഏക്കർ) |
Designation | National park |
Established | 2002 |
Governing body | ICMBio |
കറ്റിംബൌ ദേശീയോദ്യാനം (പോർച്ചുഗീസ്: Parque Nacional do Catimbau) ബ്രസീലിലെ ബ്രസീലിലെ പെർണാമ്പുക്കോ സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ഇത് കാറ്റിൻഗ വർഗ്ഗത്തിലുള്ള മരുഭൂ സസ്യങ്ങൾ ചുണ്ണാമ്പുകൽ ഗുഹകൾ, ചരിത്രാതീതകാല കലാരൂപങ്ങൾ തുടങ്ങിയവ സ്ഥിതിചെയ്യുന്നതുമായ വർഷത്തിൽ കുറച്ചു മാത്രം മഴ കിട്ടുന്ന ഒരു മേഖലയെ സംരക്ഷിക്കുന്നു.
സ്ഥാനം
[തിരുത്തുക]ഈ ദേശീയോദ്യാനം പെർണാമ്പുക്കോ സംസ്ഥാനത്തെ ബൂയിക്വെ (17.6%), ഇബിമിറിം (40.41%) റ്റുപാനാറ്റിൻഗ (41.99%) എന്നീ മുനിസിപ്പാലിറ്റികളിലായി വിഭജിക്കപ്പെട്ടുകിടക്കുന്നു. ഈ ദേശീയോദ്യാനത്തിൻറെ വിസ്തീർണ്ണം 62,300 ഹെക്ടറാണ് (154,000 ഏക്കർ).[1] ഇത് ഹൈവേ BR-110 ന് തെക്കായി ക്രൂസെയ്റോ ഡൊ നോർഡെസ്റ്റാ പട്ടണത്തിനു സമീപത്തായി നിലനിൽക്കുന്നു. ഈ ദേശീയോദ്യാനത്തിനു തെക്കു ദിക്കിൽ കാപ്പിനാവ തദ്ദേശീയ ഭൂഭാഗം സ്ഥിതിചെയ്യുന്നു.[2]
ചിത്രശാല
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ PARNA do Catimbau – ISA, Informações gerais.
- ↑ PARNA do Catimbau – ISA, Informações gerais (mapa).