Jump to content

കരിങ്കല്ലത്താണി

Coordinates: 10°57′13″N 76°19′15″E / 10.9537°N 76.320718°E / 10.9537; 76.320718
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കരിങ്കല്ലത്താണി

Thachanattukara
Muriyankanni Bridge, 6 km (3¾ miles) south-east of the village
Muriyankanni Bridge, 6 km (3¾ miles) south-east of the village
Coordinates: 10°57′13″N 76°19′15″E / 10.9537°N 76.320718°E / 10.9537; 76.320718
CountryIndia
StateKerala
DistrictMalappuram
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
679322
Nearest cityപെരിന്തൽമണ്ണ

മലപ്പുറം ജില്ലയിലെ പാലക്കാട് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമാമാണ് കരിങ്കല്ലത്താണി. കോഴിക്കോടിനെയും, പാലക്കാടിനെയും ബന്ധിപ്പിക്കുന്ന, നൂറ്റാണ്ടു പഴക്കമുള്ള റോഡ്, താഴെക്കോട് ഗ്രാമത്തിലാണുള്ളത്, ഈ വഴിയായിരുന്നു പണ്ട് തമിഴ്നാടും മലബാറുമായുള്ള വ്യാപാരബന്ധം നിലനിന്നിരുന്നത്.

പേരിനുപിന്നിൽ

[തിരുത്തുക]
Stone bench (athani) in Karinkallathani

കരിങ്കല്ലത്താണി എന്ന സ്ഥലനാമത്തിൽ നിന്നു തന്നെ അറിയാം പഴയ കാലത്ത് ചുമട്ടുകാർക്ക് വിശ്രമിക്കാനായി കരിങ്കല്ലുകൊണ്ടുള്ള അത്താണി സ്ഥാപിച്ചിരുന്ന സ്ഥലമായിരുന്നു ഇത്. ഈ അത്താണി സ്ഥാപിച്ചത് കൊല്ലവർഷം 1055 മകരം 22(1879 ഡിസംബർ അല്ലെങ്കിൽ 1880 ജനുവരി) പനമണ്ണ കയറട്ട കിഴക്കേതിൽ പറങ്ങോടൻ നായർ എന്ന വ്യക്തിയായിരുന്നു.[അവലംബം ആവശ്യമാണ്]

അടുത്തുള്ള യാത്ര മാർഗങ്ങൾ പെരിന്തൽമണ്ണ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട് കരിങ്കല്ലത്താണിയിൽ നിന്നും 11 കിലോമീറ്ററെ ദൂരത്തിലാണ് സ്ഥിതി ചെയ്യുന്നത്. അടുത്തുള്ള റെയിൽവേ സ്റ്റേഷൻ അങ്ങാടിപ്പുറം ആണ്.പെരിന്തൽമണ്ണയിൽ നിന്നും രണ്ട് കിലോമിറ്ററി ദൂരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും ഷോർണൂർ -നിലംബൂർ പാസ്സന്ജർ തീവണ്ടി ലഭ്യമാണ്. അതുപോലെ പാലക്കാട്‌ ഒലവക്കോട് റെയിൽവേ സ്റ്റേഷൻ ഇവിടെ നിന്നും 50 കിലേമീറ്ററെ ദൂരത്തിലാണ് സ്ഥിതി ചെയ്യുന്നത്. അടുത്തുള്ള വിമാന താവളം കരിപ്പൂർ ആണ്.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കരിങ്കല്ലത്താണി&oldid=3378617" എന്ന താളിൽനിന്ന് ശേഖരിച്ചത്