Jump to content

കബീർ ബേദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കബീർ ബേദിi
ജനനം (1946-01-16) 16 ജനുവരി 1946  (78 വയസ്സ്)
തൊഴിൽActor, Television presenter
സജീവ കാലം1971–present
ജീവിതപങ്കാളി(കൾ)Parveen Dusanj (Jan-2016)
Protima Bedi (divorced)
Susan Humphreys (divorced)
Nikki Bedi (divorced)

ബോളിവുഡ് ചലച്ചിത്ര രംഗത്ത് അഭിനയിച്ചു തുടങ്ങി പിന്നീട് ഹോളിവുഡ് സിനിമകളിലും വ്യക്തിമുദ്ര പതിപ്പിച്ച ഒരു നടനാണ് കബീർ ബേദി(ഉർദു: کبِر بیدِ). ജെയിംസ് ബോണ്ട് ചിത്രം ഒക്ടോപസിയിലെ വില്ലൻ ഗോവിന്ദ ശ്രദ്ധേയമാണ്.അതിപ്രശസ്തമായ ഇറ്റാലിയൻ സീരിയൽ സാൻഡൊകാൻ അദ്ദേഹത്തിന്ന് യൂറോപ്പിലെങ്ങും ആരാധകരെ നേടികൊടുത്തു. അനാർക്കലി എന്ന മലയാളചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

ജീവചരിത്രം

[തിരുത്തുക]

ആദ്യ ജീവിതം

[തിരുത്തുക]

ഒരു പഞ്ചാബി കുടുംബത്തിലാണ് കബീറിന്റെ ജനനം. കുടുംബത്തിലെ മൂന്ന് കുട്ടികളിൽ ഒരാളായി ജനിച്ച കബീറിന്റെ മാതാവ് ഫ്രേദ ബേദി, പിന്നീട് മതം മാറി ബുദ്ധമതത്തിലേക്ക് തിരിയുകയുണ്ടായി. അദ്ദേഹത്തിന്റെ പിതാവ് ബബ പ്യാരേ ലാൽ ബേദി ഒരു എഴുത്തുകാരനും തത്ത്വ ചിന്തകനുമായിരുന്നു.[1] കബീർ പഠിച്ചത് നൈനിത്താളിലെ ഷേർവുഡ് കോളേജിലാണ്.

അഭിനയ ജീ‍വിതം

[തിരുത്തുക]

ബോളിവുഡിൽ അഭിനയം തുടങ്ങി പിന്നീട് അന്താരാഷ്ട്ര തലത്തിൽ പ്രസിദ്ധനായ ഒരേ ഒരു നടനാൺ കബീർ ബേദി[അവലംബം ആവശ്യമാണ്]. യൂറോപ്പിൽ അദ്ദേഹം വളരെ പ്രസിദ്ധി നേടിയിട്ടുണ്ട്.

സ്വകാര്യ ജീവിതം

[തിരുത്തുക]

കബീർ മൂന്ന് പ്രാവശ്യം വിവാഹം കഴിച്ചിട്ടുണ്ട്. അദ്ദേഹത്തിന് മൂന്ന് മക്കളുണ്ട്. പൂജ, സിദ്ധാർഥ്, ആദം എന്നിവരാണ് ഇവർ. ഏറ്റവും ഒടുവിൽ അദ്ദേഹം വിവാഹം ചെയ്തത് ഒഡീസ്സി നർത്തകിയായ പ്രോതിമ ബേദിയെ ആണ്.[അവലംബം ആവശ്യമാണ്] ഇവരുടെ മകളായ പൂജ ബേദി ഹിന്ദി ചലച്ചിത്രവേദിയിലെ ഒരു പ്രമുഖ നടിയാണ്.

വോട്ടിംങ് അംഗത്വങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കബീർ_ബേദി&oldid=3802697" എന്ന താളിൽനിന്ന് ശേഖരിച്ചത്