Jump to content

ഏലക്കാടൻ കുരുടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഏലക്കാടൻ കുരുടി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
G. primus
Binomial name
Gegeneophis primus
Kotharambath et al., 2012[1]

പശ്ചിമഘട്ട മലനിരകളിൽ വയനാട്ടിലെ കുറിച്യാട് മലയുടെ സമീപത്തെ സുഗന്ധഗിരി ഏലത്തോട്ടത്തിൽ നിന്നും കണ്ടെത്തിയ പുതിയ ഉഭയജീവിവർഗ്ഗമാണ് ഏലക്കാടൻ കുരുടി[2] (ശാസ്ത്രീയനാമം: Gegeneophis primus). 2010 ഒക്ടോബറിലാണ് ആദ്യമായി ഈ ജീവിവർഗത്തെ ഇവിടെ കണ്ടെത്തിയത്. രാമചന്ദ്രൻ കോതാറമ്പത്ത്, ഉമ്മൻ വി. ഉമ്മൻ, ഡേവിഡ് ജി. ഗോവർ, മാർക്ക് വിൽക്കിൻസൺ എന്നിവരടങ്ങുന്ന ഗവേഷണസംഘമാണ് പുതിയ വർഗ്ഗത്തെ കണ്ടെത്തിയത്[3]. 2011 ഓഗസ്റ്റ് മാസത്തിലും പഠനം നടത്തിയിരുന്നു. 2012-ലാണ് ഇവയെ സ്ഥിരീകരിച്ചത്. മണ്ണിലെ ജൈവഘടന നിലനിർത്തുന്നതി�� ഇവയ്ക്ക് നിർണ്ണായകമായ പങ്കുണ്ട്. ഏലത്തോട്ടത്തിൽ കണ്ടെത്തിയതിനാൽ ഇവയ്ക്ക് മലബാർ കാർഡമം ഗെഗ് എന്നാണ് സംഘം പേരു നൽകിയിരിക്കുന്നത്.

മണ്ണിരയും മണ്ണിനടിയിലുള്ള ചെറുജീവികളുമാണ് ഇവയുടെ പ്രധാന ആഹാരം. സൂക്ഷ്മ നിരീഷണത്തിൽ ശരീരം നിറയെ പ്രാഥമിക വളയങ്ങളും ദ്വിതീയ വളയങ്ങളും കാണപ്പെടുന്നു.

അവലംബം

[തിരുത്തുക]
  1. Kotharambath, R., Gower, D.J., Oommen, O.V., & Wilkinson, M. (2012). "A third species of Gegeneophis Peters (Amphibia: Gymnophiona: Indotyphlidae) lacking secondary annular grooves." Zootaxa 3272: 26-34.
  2. A checklist of amphibians of Kerala, India by Sandeep Das
  3. Parameswaran, Sivaramakrishnan. "Limbless amphibian species found". BBC. Retrieved 25 April 2012.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഏലക്കാടൻ_കുരുടി&oldid=3360287" എന്ന താളിൽനിന്ന് ശേഖരിച്ചത്