എ കിങ് ഇൻ ന്യൂയോർക്ക്
എ കിങ് ഇൻ ന്യൂയോർക്ക് | |
---|---|
സംവിധാനം | ചാർളി ചാപ്ലിൻ |
നിർമ്മാണം | ചാർളി ചാപ്ലിൻ |
രചന | ചാർളി ചാപ്ലിൻ |
അഭിനേതാക്കൾ | ചാർളി ചാപ്ലിൻ ഡോൺ ആഡംസ് മാക്സിൻ ഓഡ്ലേ മാക്സിൻ ഓഡ്ലേ ഒലിവർ ജോൺസൺ മൈക്കിൾ ചാപ്ലിൻ |
സംഗീതം | ചാർളി ചാപ്ലിൻ |
ഛായാഗ്രഹണം | ജോർജ് പെരിനൽ |
ചിത്രസംയോജനം | ജോൺ സീബോൻ |
സ്റ്റുഡിയോ | അറ്റിക്ക ഫിലിം കമ്പനി |
വിതരണം | ആർച്ച്വേ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് (യു.കെ) ക്ലാസ്സിക്ക് എന്റർറ്റൈൻമെന്റ് (യു.എസ്) |
റിലീസിങ് തീയതി | സെപ്റ്റംബർ 12, 1957 (യു.കെ) 8 മാർച്ച് 1972 (യു.എസ്) |
രാജ്യം | യുണൈറ്റഡ് കിങ്ഡം |
ഭാഷ | ഇംഗ്ലീഷ് |
സമയദൈർഘ്യം | 110 മിനിറ്റുകൾ |
ചാർളി ചാപ്ലിൻ സംവിധാനം ചെയ്ത് 1957-ൽ പുറത്തിറങ്ങിയ ഒരു ബ്രിട്ടീഷ് ഹസ്യചലച്ചിത്രമാണ് എ കിങ് ഇൻ ന്യൂയോർക്ക് (മലയാളം പരിഭാഷ: ന്യൂയോർക്കിൽ ഒരു രാജാവ്) ചാപ്ലിൻ അവസാനമായി പ്രധാനവേഷത്തിൽ അഭിനയിച്ച ഈ ചിത്രത്തിൽ അദ്ദേഹത്തിന്റെ ഇളയമകനായ മൈക്കിൾ ചാപ്ലിനുമുണ്ടായിരുന്നു. മക്കാർത്തിയിസത്തേയും അമേരിക്കയിൽ അന്ന് നിലവിലുണ്ടായിരുന്ന രാഷ്ട്രീയനിലപാടുകളേയും ആക്ഷേപഹാസ്യരൂപേണ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നു. 1952-ൽ അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ടതിനാൽ യൂറോപ്പിൽ വെച്ചാണ് ചിത്രം നിർമ്മിച്ചത്. ഇക്കാരണങ്ങൾ കൊണ്ട്തന്നെ 1973 വരെ ചിത്രം അമേരിക്കയിൽ പ്രദർശിപ്പിച്ചിരുന്നില്ല.
കഥാപാത്രങ്ങൾ
[തിരുത്തുക]- ചാർളി ചാപ്ലിൻ - ഷാഡോ രാജാവ്
- മാക്സിൻ ഓഡ്ലേ - ഐറീൻ രാജ്ഞി
- മാക്സിൻ ഓഡ്ലേ - പ്രധാനമന്ത്രി വോഡൽ
- മൈക്കിൾ ചാപ്ലിൻ - റൂപെർട്ട് മക്കബെ
സ്വീകാര്യത
[തിരുത്തുക]ചിത്രം യൂറോപ്പിൽ നന്നായി വിജയിച്ചു. എന്നിരുന്നാലും അമേരിക്കയിലെ വിതരണാഭാവം ലാഭത്തെ ബാധിച്ചു. ചലച്ചിത്രനിരൂപണവെബ്സൈറ്റായ റോട്ടൻ ടൊമാറ്റോസിൽ 80% റേറ്റിങ്ങുണ്ട്.[1]
ചാപ്ലിന്റെ സിനിമകളിൽ പ്രധാനപ്പെട്ട ഒന്നാണ് എ കിങ് ഇൻ ന്യൂയോർക്ക് എന്ന് ചാപ്ലിന്റെ ജീവചരിത്രകാരനായ ജെഫ്രി വാൻസിൻ 2003-ൽ എഴുതുകയുണ്ടായി. അദ്ദേഹമത് അവസാനിപ്പിച്ചത് ഇങ്ങനെയാണ്: "1950-കളിലെ രാഷ്ട്രീയനിലപാടുകളെയും സമൂഹത്തേയുമാണ് ചിത്രം ലക്ഷ്യം വെക്കുന്നതെങ്കിലും ചിത്രത്തിലെ ആക്ഷേപഹാസ്യം കാലഹരണപ്പെടാത്ത ഒന്നാണ്. അതിലെ കുറവുകളെ മാറ്റിനിർത്തിയാലും ഭ്രഷ്ട്ട് ചെയ്യപ്പെട്ടവന്റെ കണ്ണിലൂടെയുള്ള അമേരിക്കയെക്കുറിച്ചുള്ള ഒരു മികച്ച പഠനമാണ്". [2]
അവലംബങ്ങൾ
[തിരുത്തുക]- ↑ A King in New York (1957), Rotten Tomatoes
- ↑ Vance, Jeffrey.