Jump to content

എസ്‌. രാമചന്ദ്രൻ പിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എസ്‌. രാമചന്ദ്രൻ പിള്ള
ജനനം (1938-02-07) 7 ഫെബ്രുവരി 1938  (86 വയസ്സ്)
ദേശീയതഇന്ത്യൻ
പൗരത്വംIndian
വിദ്യാഭ്യാസംBA, LLB
തൊഴിൽPolitburo Member of Communist Party of India (Marxist)
രാഷ്ട്രീയ കക്ഷിCommunist Party of India (Marxist)
ജീവിതപങ്കാളി(കൾ)രത്നമ്മ
കുട്ടികൾബിപിൻ ചന്ദ്രൻ,

ബിജോയ് ചന്ദ്രൻ,

ബൃന്ദ രത്നമ്മ
വെബ്സൈറ്റ്-

കേരളത്തിൽ നിന്നുള്ള സി.പി.ഐ.(എം.) പോളിറ്റ്‌ ബ്യൂറോ അംഗമാണ് എസ്‌. രാമചന്ദ്രൻ പിള്ള. (ജനനം: 1938 ഫെബ്രുവരി 7) ആലപ്പുഴ സ്വദേശിയാണ്. ഡൽഹി കേന്ദ്രമാക്കി പാർട്ടി പ്രവർത്തനം നടത്തുന്ന എസ്‌.രാമചന്ദ്രൻ പിള്ള എൽ.എൽ.ബി ബിരുദധാരിയാണ്.

പ്രവർത്തനങ്ങൾ

[തിരുത്തുക]

ആലപ്പുഴ എസ്‌.ഡി. കോളേജിലും തിരുവനന്തപുരം, എറണാകുളം ലോ കോളേജിലും വിദ്യഭ്യാസം നേടിയ പിള്ള 1956-ൽ ആണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായത്. 1964-ലെ പാർട്ടി പിളർപ്പിനെത്തുടർന്ന് സി.പി.ഐ.എമ്മിലായി. 1968 മുതൽ 1974 വരെ കേരള സോഷ്യലിസ്റ്റ്‌ യൂത്ത്‌ ഫെഡറേഷൻ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. പിന്നീട് 1974-ൽ കേരള കിസാൻ സഭ സംസ്ഥാന ജോയിൻ സെക്രട്ടറിയായി. 1968-ൽ ആലപ്പുഴ ജില്ലാ കമ്മിറ്റിയിലേയ്‌ക്കും 1969-ൽ സംസ്ഥാന കമ്മിറ്റിയിലേയ്‌ക്കും തെരഞ്ഞെടുക്കപ്പെട്ടു. 1980 മുതൽ 1982 വരെ ആലപ്പുഴ ജില്ലാ സെക്രട്ടറിയും തുടർന്ന് 1982 ൽ അദ്ദേഹം സംസ്ഥാന സെക്രട്ടറിയേറ്റിലേയ്‌ക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. 1985-ൽ കേന്ദ്രക്കമ്മിറ്റിയിലേയ്‌ക്കും 1989-ൽ കേന്ദ്ര സെക്രട്ടറിയേറ്റിലേയ്‌ക്കും തെരഞ്ഞെടുക്കപ്പെട്ടു. 1992 മുതൽ പോളിറ്റ്‌ബ്യൂറോ അംഗമായി തുടരുന്നു. 1999 മുതൽ 2001 വരെ രാജ്യസഭാംഗമായിരുന്നു[1]. പരേതയായ രത്നമ്മയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്.

രാജ്യസഭ കാലഘട്ടവും പാർട്ടിയും

[തിരുത്തുക]
  • 1997-2003 : സി.പി.ഐ.എം., എൽ.ഡി.എഫ്.
  • 1991-1997 : സി.പി.ഐ.എം., എൽ.ഡി.എഫ്.

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-12-19. Retrieved 2009-12-30.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=എസ്‌._രാമചന്ദ്രൻ_പിള്ള&oldid=4083641" എന്ന താളിൽനിന്ന് ശേഖരിച്ചത്