Jump to content

എം. കുമാരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എം. കുമാരൻ
കേരള നിയമസഭ അംഗം
ഓഫീസിൽ
ഒക്ടോബർ 4 1970 – മാർച്ച് 22 1977
മുൻഗാമിഇ.വി. കുമാരൻ
പിൻഗാമികാന്തലോട്ട് കുഞ്ഞമ്പു
മണ്ഡലംനാദാപുരം
ഓഫീസിൽ
മാർച്ച് 16 1957 – സെപ്റ്റംബർ 10 1964
പിൻഗാമിപി.കെ. നാരായണൻ നമ്പ്യാർ
മണ്ഡലംപേരാമ്പ്ര
വ്യക്തിഗത വിവരങ്ങൾ
ജനനം(1920-07-15)ജൂലൈ 15, 1920
മരണംമാർച്ച് 30, 1995(1995-03-30) (പ്രായം 74)
രാഷ്ട്രീയ കക്ഷിസി.പി.ഐ.
പങ്കാളിടി.കെ. നാരായണി
കുട്ടികൾഒരു മകൻ, മൂന്ന് മകൾ
As of ഒക്ടോബർ 13, 2011
ഉറവിടം: നിയമസഭ

ഒന്നാം കേരളനിയമസഭയിൽ പേരാമ്പ്ര നിയോജകമണ്ഡലത്തേയും, നാലാം കേരളനിയമസ��ിൽ നാദാപുരം നിയോജകമണ്ഡലത്തേയും[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു എം .കുമാരൻ (15 ജൂലൈ 1920 - 30 മാർച്ച് 1995). സി.പി.ഐ. പ്രതിനിധിയായാണ് ഇദ്ദേഹം കേരള നിയമസഭയിലേക്കെത്തിയത്. ടി.കെ. നാരായണിയാണ് ഭാര്യ, ഒരാൺകുട്ടിയും മൂന്ന് പെൺകുട്ടികളുമുണ്ട്.

പ്രൈവറ്റ് മെമ്പേഴ്സ് ബിൽസ് ആന്റ് റെസലൂഷൻ കമ്മിറ്റി ചെയർമാൻ (1976-77), വടകര പഞ്ചായത്തംഗം (1952-62), മലബാർ ജില്ലാബോർഡംഗം (1954-58), വടകര മുനിസിപ്പൽ കൗൺസിലർ (1962-68), കേരള സർവകലാശാല സെനറ്റംഗം (1962-68), സി.പി.ഐ. കോഴിക്കോട് ജില്ലാ കൗൺസിൽ സെക്രട്ടറി, സി.പി.ഐ. എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം എന്നീ നിലകളിൽ ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. 1936-ൽ കോൺഗ്രസിൽ അംഗമായാണ് കുമാരൻ രാഷ്ട്രീയത്തിലേക്ക് കടന്നു വന്നത്, പിന്നീട് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിൽ അംഗമായ ഇദ്ദേഹം 1940-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. 1940-50 കാലഘട്ടങ്ങളിൽ ആറുവർഷത്തോളം സർക്കാരിനെതിരായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതിനാൽ ഒളിവിൽ കഴിയേണ്ടി വന്നിരുന്നു. പ്രതീക്ഷ എന്ന മാസികയുടെ എഡിറ്ററായും കുമാരൻ പ്രവർത്തിച്ചിട്ടുണ്ട്.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=എം._കുമാരൻ&oldid=3489738" എന്ന താളിൽനിന്ന് ശേഖരിച്ചത്