ഉമ്മന്നൂർ
ദൃശ്യരൂപം
കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലെ ഒരു ഉൾനാടൻ ഗ്രാമമാണ് ഉമ്മന്നൂർ. മൂന്നു മുനിമാർ തപസ് ചെയ്തയിടം 'മുൻമുനിയൂർ'.[1] എന്ന് അറിയപ്പെട്ടിരുന്നു. ഇത് ലോപിച്ച് ഉമ്മന്നൂർ എന്നായി. ഉമ്മന്നൂർ ശ്രീ അഞ്ചുമൂർത്തി ക്ഷേത്രമാണ് പ്രധാന ക്ഷേത്രം. ഇവിടത്തെ പ്രധാന വിദ്യാലയം സെന്റ്ജോൺസ് വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളാണ്. ഗവ:എൽ.പി സ്കൂളിനോട് ചേർന്ന് വായനശാല സ്ഥിതി ചെയ്യുന്നു. പാറങ്കോട്, അണ്ടൂർ, തേവന്നൂർ,പഴിഞ്ഞം,പനയറ,വിലങ്ങറ എന്നിവ അയൽ ഗ്രാമങ്ങളാണ്. പ്രാഥമിക ആരോഗ്യകേന്ദ്രം സ്ഥിതി ചെയ്യുന്നത് ജംഗ്ഷനിൽ നിന്നും പഴിഞ്ഞത്തേക്കുള്ള റോഡിലാണ്.
കൊട്ടാരക്കര നിന്ന് 12 കിലോമീറ്റർ അകലെയാണ് ഉമ്മന്നൂർ സ്ഥിതിചെയ്യുന്നത്.
ആരാധനാലയങ്ങൾ
[തിരുത്തുക]ക്ഷേത്രങ്ങൾ
[തിരുത്തുക]- ഉമ്മന്നൂർ ശ്രീ അഞ്ചുമൂർത്തി ക്ഷേത്രം
- മഠത്തിക്കോണത്ത് കാവ്
പള്ളികൾ
[തിരുത്തുക]- സെന്റ്.മേരീസ് മലങ്കര കാത്തലിക് ചർച്ച്
- ഇമ്മാനുവേൽ മാർത്തോമ്മ ചർച്ച്
വിദ്യാഭ്യാസസ്ഥാപനങ്ങൾ
[തിരുത്തുക]- സെന്റ്.ജോൺസ് വൊക്കഷണൽ ഹയർ സെക്കന്ററി സ്കൂൾ
- ഗവ.എൽ .പി.എസ്
റോഡുകൾ
[തിരുത്തുക]- വയക്കൽ-ഉമ്മന്നൂർ റോഡ്
- വാളകം-ഉമ്മന്നൂർ റോഡ്
അവലംബങ്ങൾ
[ത��രുത്തുക]- ↑ [ttps://www.icbse.com/schools/st-john-s-vhss-ummannoor-k2g2yp "St. John'S Vhss Ummannoor High School Kollam"].