ഉപയോക്താവിന്റെ സംവാദം:Lee2008
നമസ്കാരം Lee2008 !,
വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വീഡിയോ പരിശീലനം
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താന���ള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി തത്സമയ സംവാദം ലിങ്കിൽ ക്ലിക്ക് ചെയ്യുക. ആരെങ്കിലും ചാറ്റ്റൂമിൽ ഉണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതണ്.
-- Anoopan| അനൂപൻ 08:30, 29 ഓഗസ്റ്റ് 2008 (UTC)
ലേഖനങ്ങളുടെ നിഷ്പക്ഷത
[തിരുത്തുക]ലേഖനങ്ങൾ നിക്ഷ്പക്ഷമല്ലെന്നു തോന്നിയാൽ.
- ഖത്തർ എന്ന താളിന്റെ കാര്യത്തിൽ താങ്കൾ ചെയ്തതു പോലെ അതിന്റെ സംവാദത്താളിൽ കുറിപ്പിടുക.
- {{POV}} എന്ന ഫലകം ആവശ്യമെങ്കിൽ ലേഖനത്തിൽ ചേർക്കാം. കൂടെ സംവാദത്താളിൽ അതിന്റെ കാരണം എഴുതുക.
- നിഷ്പക്ഷമല്ലെന്നുറപ്പുള്ള ഭാഗങ്ങൾ ലേഖനത്തിൽ തിരുത്തിയെഴുതാവുന്നതുമാണ്.
ആശംശകളോടെ --Vssun 12:18, 3 സെപ്റ്റംബർ 2008 (UTC)
സംവാദം
[തിരുത്തുക]സംവാദം:യുദ്ധ ടാങ്ക് ശ്രദ്ധിക്കുക. ദയവായി സംവാദങ്ങളിൽ മിതത്വം പാലിക്കാൻ താല്പര്യപ്പെടുന്നു. ആശംസകളോടെ --Vssun 06:02, 20 ഡിസംബർ 2008 (UTC)
- സംവാദം താളുകളിൽ മിതത്വം പാലിക്കുക. വ്യക്തിപരമായ ആക്രമണത്തിനുള്ള വേദിയായി വിക്കി സംരഭങ്ങളെ ഉപയോഗിക്കാതിരിക്കുക. കൂടുതൽ ആനന്ദപ്രദമായ തിരുത്തലുകൾ ആശംസിച്ചു കൊണ്ട് --Anoopan| അനൂപൻ 07:52, 20 ഡിസംബർ 2008 (UTC)
ഇമെയിൽ
[തിരുത്തുക]താങ്കളിൽ നിന്നും എനിക്ക് ഇങ്ങനെ ഒരു മെയിൽ കിട്ടിയിരിക്കുന്നു
ഹല്ലോ ബായി വിക്കിപീഡിയ:പഞ്ചസ്തംഭങ്ങൾ (4th) താങ്കൾ ലംഘിചിരിക്കുന്നു. സ്വയംതെറ്റു ചെയ്ത് മറ്റുള്ളവരെ വിമർശിക്കുന്നതു ശരിയല്ല
--- This e-mail was sent by Lee2008 to Anoopan by the "Email user" function at വിക്കിപീഡിയ.
ഇതാണല്ലോ വിക്കിപീഡിയയുടെ നാലാമത്തെ സ്തംഭം.
“ | സഹവിക്കിപീഡിയരോട് താങ്കൾക്ക് പൂർണ്ണമായും യോജിക്കാൻ കഴിയില്ലെങ്കിലും അവരെ പരസ്യമായി എതിർക്കാതെ അവരെ ബഹുമാനിക്കുക. എങ്കിലോ ആരുടേയും മുന്നിൽ തലകുനിക്കേണ്ട കാര്യവുമില്ല. ആരേയും വ്യക്തിപരമായി അധിക്ഷേപിക്കാതിരിക്കുക, വിധിക്കാതിരിക്കുക. നമുക്ക് തന്നെ തിരുത്താനാവുന്ന കാര്യങ്ങൾ നാം തന്നെ ചെയ്യുക. അത് എഴിതിയ ആൾ തന്നെ തിരുത്തണം എന്ന് വാശി പിടിക്കുകയ്യും പാടില്ല. നമുക്ക് ചിന്തിക്കാനും മെച്ചപ്പെടുത്തുവാനും 8,354 ലേഖനങ്ങളുണ്ടെന്ന കാര്യമോർക്കുക. തിരുത്തൽ യുദ്ധങ്ങൾ ഒഴിവാക്കുക. ഗുണവത്തായ കാര്യങ്ങൾ ആലോചിക്കുക | ” |
എവിടെയാണു ഞാൻ ലംഘിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കിയാൽ തിരുത്താൻ ശ്രമിക്കാം. ഈ തിരുത്തൽ നടത്തിയ താങ്കൾ അല്ലേ സുഹൃത്തേ നയം ലംഘിച്ചത്? --Anoopan| അനൂപൻ 15:23, 22 ഡിസംബർ 2008 (UTC)
“ | താങ്കൾ സംവാദങ്ങളിൽ മറ്റു വിഷയങ്ങൾ ഉൾപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കണം | ” |
ഇതെങ്ങനെയാണ് പഞ്ചസ്തംഭങ്ങളിലെ നാലാം സ്തംഭത്തിന്റെ ലംഘനമാകുന്നത്? ഒന്നു വിശദീകരിക്കാമോ? അതുപോലെ ഈ ഫലകത്തിൽ ഞാൻ എന്തു മാറ്റമാണു വരുത്തേണ്ടത്? --Anoopan| അനൂപൻ 04:46, 23 ഡിസംബർ 2008 (UTC)
- നാലാം സ്തംഭം ഞാൻ ലംഘിച്ചുവെന്ന് താങ്കളാണ് ആരോപണമുന്നയിച്ചത്. ഇപ്പോൾ എന്റെ ചോദ്യങ്ങളിൽ നിന്നു വ്യക്തമായ് ഉത്തരം തരാതെ ഒഴിഞ്ഞു മാറുകയും ചെയ്യുന്നു. ശരി .ഞാൻ നിർത്തി താങ്കളോടു സംവദിക്കുന്നത്.--Anoopan| അനൂപൻ 10:37, 23 ഡിസംബർ 2008 (UTC)
കാവടി കേസ്
[തിരുത്തുക]പ്രതിപാദ്യ വിഷയത്തെക്കുറിച്ച് പ്രാഥമിക വിവരങ്ങൾ പോലും നൽകാത്ത ഒറ്റവരി ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ആയതിനാൽ താങ്കൾ തുടക്കമിട്ട കാവടി കേസ് എന്ന ലേഖനത്തിൽ ലഭ്യമായ കൂടുതൽ വിവരങ്ങൾ, ആധാരസൂചിക, ലഭ്യമായ വെബ് സൈറ്റിലേക്കുള്ള കണ്ണി, അന്തർവിക്കികണ്ണികൾ, ചിത്രങ്ങൾ, പുസ്തകങ്ങളുടെയോ മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിലോ ഉള്ള വിവരങ്ങൾ തുടങ്ങിയവ നൽകി ലേഖനം മെച്ചപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. ആനന്ദപ്രദമായ തിരുത്തലുകൾ ആശംസിച്ചുകൊണ്ട്. -- Anoopan| അനൂപൻ 11:36, 29 ഡിസംബർ 2008 (UTC)
- ഹ ഹ ഹ :) --Anoopan| അനൂപൻ 12:39, 29 ഡിസംബർ 2008 (UTC)
- ലീ,
കാവടി കേസിനെക്കുറിച്ച് നൽകിയിരിക്കുന്ന റെഫറൻസ് - ഒരു പുസ്തകം ആണോ? (ഏത് പ്രസാധകർ എന്നുകൂടി പറയാമോ?) നെറ്റിൽ തിരക്കിയിട്ടും ഇത്തരം ഒരു സംഭവത്തെപ്പറ്റി രേഖകൾ ഒന്നും കണ്ടില്ല. ഒരുപക്ഷേ ചരിത്രസംഭവം ആകാം, പക്ഷേ എന്തെങ്കിലും ദൃഢമായ തെളിവുകൾ നൽകണം. simy 05:53, 31 ഡിസംബർ 2008 (UTC)
തിരഞ്ഞെടുത്ത ചിത്രങ്ങൾ
[തിരുത്തുക]സുഹൃത്തെ, തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾക്കും, അതു പോലെ അനുകൂലാഭിപ്രായമില്ലാത്ത ചിത്രങ്ങൾക്കും വോട്ട് ചെയ്യേണ്ട കാര്യമില്ല. -- Rameshng | Talk 11:31, 30 ഡിസംബർ 2008 (UTC)
സംവാദം
[തിരുത്തുക]ദയവായി സംയമനം പാലിക്കുക. --ജ്യോതിസ് 15:40, 31 ഡിസംബർ 2008 (UTC)
ഓർമ്മപ്പെടുത്തൽ
[തിരുത്തുക]“സുഹൃത്തെ, തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾക്കും, അതു പോലെ അനുകൂലാഭിപ്രായമില്ലാത്ത ചിത്രങ്ങൾക്കും വോട്ട് ചെയ്യേണ്ട കാര്യമില്ല.“ രമേഷ് പറഞ്ഞത് ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുന്നു. നവവത്സരാശംസകളോടെ --സാദിക്ക് ഖാലിദ് 17:01, 31 ഡിസംബർ 2008 (UTC)
തിയ്യതി
[തിരുത്തുക]എന്നാണു് എഡിറ്റു നടത്തിയതു് എന്നതിനെക്കുറിച്ചു് സന്ദേഹം ഉണ്ടാക്കണമെന്നു് ഒരു ഉദ്ദേശ്യവുമില്ല. എങ്ങനെയാണു് ഫലകത്തിന്റെ കൂടെ തിയ്യതി വരുത്തുക എന്നറിയില്ല. ഞാൻ നടത്തിയ ശ്രമങ്ങളൊന്നും വിജയിച്ചുമില്ല. എന്തെങ്കിലും വഴി കാണാതിരിക്കില്ല എന്നറിയാം. അറിയാമെങ്കിൽ പറഞ്ഞു തരിക. മംഗലാട്ട് ►സന്ദേശങ്ങൾ
പ്രതിപാദ്യ വിഷയത്തെക്കുറിച്ച് പ്രാഥമിക വിവരങ്ങൾ പോലും നൽകാത്ത ഒറ്റവരി ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ആയതിനാൽ താങ്കൾ തുടക്കമിട്ട സോണാർ എന്ന ലേഖനത്തിൽ ലഭ്യമായ കൂടുതൽ വിവരങ്ങൾ, ആധാരസൂചിക, ലഭ്യമായ വെബ് സൈറ്റിലേക്കുള്ള കണ്ണി, അന്തർവിക്കികണ്ണികൾ, ചിത്രങ്ങൾ, പുസ്തകങ്ങളുടെയോ മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിലോ ഉള്ള വിവരങ്ങൾ തുടങ്ങിയവ നൽകി ലേഖനം മെച്ചപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. ആനന്ദപ്രദമായ തിരുത്തലുകൾ ആശംസിച്ചുകൊണ്ട്. -- ജ്യോതിസ് 05:05, 28 ജനുവരി 2009 (UTC)--ജ്യോതിസ് 05:05, 28 ജനുവരി 2009 (UTC)
- ഹ ഹ ഹ --Anoopan| അനൂപൻ 07:48, 19 ഫെബ്രുവരി 2009 (UTC)
- ഉപദേശത്തിനു നന്ദി--Anoopan| അനൂപൻ 07:56, 19 ഫെബ്രുവരി 2009 (UTC)
ടിപ്പു സുൽത്താൻ
[തിരുത്തുക]ലീ,
ടിപ്പു സുൽത്താൻ എന്ന ലേഖനത്തിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷാശൈലി ഒരു ചരിത്ര / വിജ്ഞാന ലേഖനത്തിനു അനുയോജ്യമല്ല. അനുയോജ്യമാം വിധം തിരുത്തി എഴുതുമല്ലൊ. simy 12:05, 19 ഫെബ്രുവരി 2009 (UTC)
- ലീ, താങ്കളുടെ സേവനങ്ങളെ മാനിക്കുന്നു. ഒരു ചരിത്ര ലേഖനം എന്ന നിലയിൽ ടിപ്പു സുൽത്താൻ എന്ന ലേഖനം വസ്തുനിഷ്ഠമാക്കൂ. സിദ്ദീഖ് എഴുതിച്ചേർത്തതിൽ തെറ്റുകളുണ്ടെങ്കിൽ, അല്ലെങ്കിൽ വസ്തുതാപരമല്ലാത്ത കാര്യങ്ങളുണ്ടെങ്കിൽ - അവ നീക്കം ചെയ്യൂ. simy 12:32, 19 ഫെബ്രുവരി 2009 (UTC)
ഫലകത്തിന്റെ സംവാദം:കേരളത്തിലെ ലോക്സഭാമണ്ഡലങ്ങൾ ഇവിടൊരു കുറിപ്പിട്ടിട്ടുണ്ടു്. അതിനു മറുപടി പറഞ്ഞിട്ടു് തലക്കെട്ടു മാറ്റി കളിക്കാം. --Shiju Alex|ഷിജു അലക്സ് 18:02, 27 ഫെബ്രുവരി 2009 (UTC)
കരിമ്പിൻ കാലാ യും കരിൻപൻ കാലായും കോട്ടയം ജില്ലയിലാണ്. കരിമ്പൻ കവല ഇടുക്കി ജില്ലയിലാണ്. --ശ്രീകല 16:22, 6 ഏപ്രിൽ 2009 (UTC)
- 7 ദിവസം ഉപ്പിലിട്ടു വെക്കണമെന്ന് എവിടെയാണുള്ളത് സോദരാ? --Anoopan| അനൂപൻ 09:54, 24 ഏപ്രിൽ 2009 (UTC)
- സമയം കിട്ടുമ്പോൾ ചെയ്യാം. അങ്ങേക്ക് സമയം ഉണ്ടെങ്കിൽ ചെയ്തുകൂടെ? ഇതിൽ വലിയ റോക്കറ്റ് സയൻസ് ലോജിക്ക് ഒന്നുമില്ലല്ലോ? ഓടോ: ഒപ്പിൽ ഇട്ടിരിക്കുന്ന മലയാളം അക്ഷരം ഏതാണ്? --Anoopan| അനൂപൻ 06:26, 14 മേയ് 2009 (UTC)
ഒപ്പിന്റെ മര്യാദ
[തിരുത്തുക]“താങ്കളുടെ ഒപ്പിൽ താങ്കളുടെ ഉപയോക്തൃനാമം ഭാഗികമായെങ്കിലും ഉപയോഗിച്ചിരിക്കണം“ എന്ന് വിക്കിപീഡിയ:ഒപ്പ്#ഒപ്പ് ഉണ്ടാക്കിയെടുക്കൽ എന്നതാളിൽ പറയുന്നുണ്ട്. ദയവായി താങ്കളുടെ ഒപ്പിൽ ആവശ്യമായ മാറ്റം വരുത്തുക. --സാദിക്ക് ഖാലിദ് 06:37, 14 മേയ് 2009 (UTC)
- “താങ്കളുടെ ഒപ്പിൽ താങ്കളുടെ ഉപയോക്തൃനാമം ഭാഗികമായെങ്കിലും ഉപയോഗിച്ചിരിക്കണം“ എന്നാണ് പറഞ്ഞിട്ടുള്ളത്. താങ്കൾക്ക് ശരിയാണെന്ന് തോന്നുന്ന മാറ്റങ്ങൾ ഏതു താളിലും വരുത്താവുന്നതാണ്. അതിന് ആരുടെയും പ്രത്യേകം സമ്മതപത്രത്തിന്റെ ആവശ്യമില്ല. സംരക്ഷിത താളാണെങ്കിൽ അവയുടെ സംരക്ഷണം നീക്കുവാൻ സംവാദത്താളിൽ ആവശ്യപ്പെടാവുന്നതാണ്. --സാദിക്ക് ഖാലിദ് 06:47, 14 മേയ് 2009 (UTC)
- ദയവായി താങ്കളുടെ ഒപ്പ് ക്രമീകരിക്കുക--Jigesh talk 06:22, 15 മേയ് 2009 (UTC)
- തീർച്ചയായും . ഉപദേശത്തിന് നന്ദി.--Jigesh talk 06:41, 15 മേയ് 2009 (UTC)
യൂസർബോക്സുകൾ
[തിരുത്തുക]വിക്കി വളർച്ച കുറയാൻ സാധ്യതയുണ്ടെന്ന് വിശ്വസിക്കുന്ന ആൾ., വിക്കി വളച്ചൊടിക്കുന്നതിൽ വിദഗ്ദ്ധൻ, വിക്കി വളർച്ച നിലക്കുമെന്ന് വിശ്വസിക്കുന്ന വ്യക്തി - എന്നീ സന്ദേശങ്ങൾ അടങ്ങിയ യൂസർബോക്സുകൾ ദയവായി താങ്കളുടെ താളിൽ നിന്നും നീക്കം ചെയ്യുവാൻ അപേക്ഷിക്കുന്നു. ഇത്തരം യൂസർബോക്സുകൾ നെഗറ്റീവായ അർത്ഥത്തിലൂടെ വിക്കിയുടെ വളർച്ചയെ പിന്നോട്ട് നയിക്കുവാൻ മാത്രമേ സഹയികുകയുള്ളൂ എന്ന് കരുതുന്നതിനാലാണ് ഇങ്ങനെ പറയുന്നത്. --സാദിക്ക് ഖാലിദ് 06:56, 14 മേയ് 2009 (UTC)
- എന്റെ മര്യാദയനുസരിച്ച് കാര്യങ്ങൾ പറഞ്ഞു എന്നു മാത്രം. താങ്കളുടെ മര്യാദയനുസരിച്ചുള്ള കാര്യങ്ങൾ ചെയുവാനുള്ള സ്വാതന്ത്ര്യം താങ്കൾക്കുണ്ട്. കൂടെ ദയവായി അനാവശ്യ സംവാദങ്ങൾക്ക് വഴിമരുന്നിടരുത് എന്ന ഒരു അഭ്യർത്ഥനകൂടി. --സാദിക്ക് ഖാലിദ് 07:13, 14 മേയ് 2009 (UTC)
സംവാദം
[തിരുത്തുക]ലേഖനങ്ങളുടെയും, ഉപയോക്താക്കളുടെയും സംവാദം താളുകളിൽ സംവദിക്കുമ്പോൾ മതത്വം പാലിക്കുവാൻ ശ്രദ്ധിക്കുക. സഹവിക്കീപീഡിയന്മാരെ പ്രത്യക്ഷമായും പരോക്ഷാമായും ആക്ഷേപിക്കുന്ന തരത്തിലുള്ള സംവാദങ്ങൾ വിക്കിപീഡിയ നയങ്ങൾക്കെതിരാണ്. ശ്രദ്ധിക്കുമല്ലോ? --Anoopan| അനൂപൻ 07:11, 14 മേയ് 2009 (UTC)
- സഹായത്തിനു നന്ദി.
ചെമ്പോത്ത് പുതിയ ആളല്ല. അദ്ദേഹം വളരെക്കാലമായി വിക്കിയിലുള്ള ആളാണ്. ഇടക്കിടക്ക് പുതിയ കാലിക്കൂട്ടർ, കാലിപ്സോ, നോട്ട്4യൂ തുടങ്ങിയ പേരുകളിൽ അവതരിക്കുമെന്നു മാത്രം. മറ്റു വിക്കിപീഡിയരോട് സംസാരിക്കുന്ന രീതിയിൽ മാത്രമാണ് എനിക്ക് അതൃപ്തിയുള്ളത്. അല്ലാതെ അദ്ദേഹത്തിന്റെ വിമർശനങ്ങൾ ഇഷ്ടപ്പെടാത്തതുകൊണ്ടല്ല. അദ്ദേഹത്തിന്റെ വിമർശനങ്ങൾ പലപ്പോഴും മറ്റു വിക്കിപീഡിയർക്ക് താങ്ങാനാവുന്നില്ല എന്നതു കൊണ്ടാണ്. അതായത് ലേഖനത്തെയല്ല, മറിച്ച് ലേഖനമെഴുതുന്ന ആളെയാണ് അദ്ദേഹം ഇകഴ്ത്തിക്കാണിക്കാറ് എന്നത് തന്നെ. --Challiovsky Talkies ♫♫ 07:31, 15 മേയ് 2009 (UTC)
എനിക്കറിയില്ല. ഇദ്ദേഹത്തെ വിക്കിയിലെ അഡ്മിന്മാർ വരെ ഭയക്കുന്നു. അഡ്മിന്മാർക്ക് വരെ കോച്ചിങ്ങ് കൊടുക്കുവാൻ തക്ക പ്രാപ്തി അദ്ദേഹത്തിനുണ്ട്. വളരെക്കാലം ഇംഗ്ലീഷ് വിക്കിയിൽ നിന്ന് ലഭിച്ച അനുഭവവും വിക്കി നയങ്ങളെക്കുറിച്ചുള്ള അറിവും അദ്ദേഹത്തിനു മുതൽക്കൂട്ടാണ് എന്നതായിരിക്കാം കാരണം. പക്ഷെ ആരെങ്കിലും അദ്ദേഹത്തിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയോ എതിർപക്ഷം പിടിക്ക്ഉകയോ ചെയ്യുന്നതോടെ അയാളെ താഴ്ത്തിക്കെട്ടുന്നതിൽ മാത്രമേ അദ്ദേഹം ശ്രദ്ധിക്കൂ. സംവാദം താളിലല്ലാതെ ലേഖനത്തിൽ അദ്ദേഹം ശ്രദ്ധിക്കുന്നില്ല എന്നും കാണാം. --Challiovsky Talkies ♫♫ 07:56, 15 മേയ് 2009 (UTC)
- താങ്കൾടെ ഒപ്പിൽ നിന്നും ലീ എന്ന ഒരു ഉപയോക്താവിനെക്കുറിച്ചുള്ള യാതൊരു സൂചനയും കാണൂന്നില്ലല്ലോ. ശ്രദ്ധിക്കുമല്ലോ. --Challiovsky Talkies ♫♫ 08:15, 15 മേയ് 2009 (UTC)
ഒപ്പ്
[തിരുത്തുക]“താങ്കളുടെ ഒപ്പിൽ താങ്കളുടെ ഉപയോക്തൃനാമം ഭാഗികമായെങ്കിലും ഉപയോഗിച്ചിരിക്കണം“ എന്ന് വിക്കിപീഡിയ:ഒപ്പ്#ഒപ്പ് ഉണ്ടാക്കിയെടുക്കൽ എന്നതാളിൽ പറയുന്നുണ്ട്. താങ്കൾ ഇപ്പോൾ ഉപയോഗിക്കുന്ന ഒപ്പിൽ അതു പാലിക്കപ്പെട്ടിട്ടില്ല. ശ്രദ്ധിക്കുമല്ലോ? --Anoopan| അനൂപൻ 12:20, 18 മേയ് 2009 (UTC)
- ഒപ്പും ഫലകവും ശരിയാക്കിയിട്ടുണ്ട് --സാദിക്ക് ഖാലിദ് 06:44, 24 മേയ് 2009 (UTC)
- താങ്കളുടെ യൂസർനെയിം വ്യക്തമല്ലാത്തതിനാൽ ഒപ്പ് പഴയപടി വീണ്ടും മാറ്റുന്നു. --Vssun 08:57, 25 മേയ് 2009 (UTC)
- ഒപ്പിന്റെ വലുപ്പത്തിന്റെ കാര്യത്തിൽ തർക്കമുണ്ടെങ്കിൽ ഉപയോക്തൃനാമം സൂചിപ്പിക്കപ്പെടുന്ന മറ്റൊരു ഒപ്പ് തെരഞ്ഞെടുക്കാൻ താല്പര്യപ്പെടുന്നു. --Vssun 09:00, 25 മേയ് 2009 (UTC)
അനൂപൻ മുകളിൽത്തന്നിരിക്കുന്ന താളിൽ ഒപ്പിൽ ഉപയോക്തൃനാമം ഭാഗികമായെങ്കിലും വേണം എന്നുണ്ട്. താങ്കളുടെ ഒപ്പ് മറ്റുള്ളവർക്ക് മനസിലാക്കാൻ ബുദ്ധിമുട്ടാണെന്നു പലരും പരാതിപ്പെട്ടിട്ടുണ്ട്. ചള്ളിയാന്റേത് മാറ്റണം എന്നുണ്ടെങ്കിൽ അദ്ദേഹത്തിന്റെ സംവാദത്താളിൽ ആവശ്യപ്പെടുക. ആശംസകളൊടെ --Vssun 09:21, 25 മേയ് 2009 (UTC)
- താങ്കളുടെ ഒപ്പ് വിക്കിപീഡിയ:ഒപ്പ്#സമയമുദ്ര എന്നിടത്ത് പറയുന്നത് അനുസരിച്ചല്ല പ്രവർത്തിക്കുന്നത്. ഒപ്പിൽ സമയമുദ്രകൾ ചേർക്കുന്നത് സംവാദങ്ങൾ പിന്തുടരുന്നതിന് സഹായകരമാകും.--Anoopan| അനൂപൻ 10:24, 25 മേയ് 2009 (UTC)
ഉപദേശങ്ങൾ
[തിരുത്തുക]വളരെ നന്ദി! മഹാമനസ്കനായ വിക്കാ! ഒപ്പിന് വലിയ ഭാരം ഒന്നും തോന്നുന്നില്ല. ഇടകിടക്ക് തൂക്കി നോക്കി കൊണ്ടിരിക്കുകയാണ്. ഭാരം കൂടിയാൽ ഉടൻ തന്നെ എടുത്ത് കളയുന്നതാണ്.--Jigesh talk 10:31, 25 മേയ് 2009 (UTC)
പരീക്ഷണങ്ങൾ താങ്കൾ മറ്റ് വിക്കിപീഡിയരുടെ സം വാദതാളിൽ ചെയ്യേണ്ട ആവശ്യമില്ല. പ്രിവ്യൂവിൽ നോക്കിയാൽ മതി. താങ്കൾക്ക് എപ്പോഴും എന്റെ സഹായസഹകരണങ്ങൾ പ്രതീക്ഷിക്കാം--Jigesh talk 10:34, 25 മേയ് 2009 (UTC)
- sorry. my bad :( --Anoopan| അനൂപൻ 10:49, 25 മേയ് 2009 (UTC)
- ലീ അത്രക്ക് വിഷമിക്കേണ്ട കേട്ടോ. താങ്കളുടെ ക്രമീകരണങ്ങളിൽ ഒപ്പ് ന്റെ ഭാഗത്ത് ശ്യൂന്യമാക്കി കൊടുത്താൽ മതി. താങ്കളുടെ ശരിയായ ഒപ്പ് വന്ന് കൊള്ളൂം. സെർ വ്വറിന് താങ്കളുടെ ആ ഒപ്പ് താങ്ങാനുള്ള കഴിവ് ഉണ്ട്.--Jigesh talk 11:06, 25 മേയ് 2009 (UTC)
- രക്തസാക്ഷിയായോ? അതായത് ചത്തു എന്നാണോ? :) --Challiovsky Talkies ♫♫ 12:10, 28 മേയ് 2009 (UTC)
- ഒപ്പിടില്ലാന്ന് വാശിയാണോ മോനേ ദിനേശാ? --Challiovsky Talkies ♫♫ 17:02, 3 ജൂൺ 2009 (UTC)
Lee, ഒരു പുതിയ ഉപയോക്താവിൽ നിന്നു മാത്രമേ ഇങ്ങനെ ഒപ്പിന്റെ കാര്യത്തിൽ ശ്രദ്ധയില്ലായ്മ അല്ലെങ്കിൽ അവഗണന പ്രതീക്ഷിക്കുന്നുള്ളൂ. താങ്കൾ അങ്ങനെയല്ലാത്തതിനാൽ ഇത്രയും പേരുടെ സ്മയം മിനക്കെടുത്തുന്നത് ശരിയല്ല. ഈ സമ്വാദം താൾ മുഴുവൻ ഈ ഒരേ വിഷയത്തിലാണ് എന്നത് തീർത്തും നിരാശാജനകമാണ്. ദയവായി നയങ്ങളും മാര്ഗ്ഗരേഖകളും പാലിക്കുക. ഒരു നല്ല വിക്കിപീഡിയനായി പ്രവർത്തിക്കാൻ താല്പ്പര്യപ്പെടുന്നു. നന്ദി. --ജ്യോതിസ് 17:16, 3 ജൂൺ 2009 (UTC)
താങ്കളുടെ "തമാശ" എന്ന ഉപതലക്കെട്ടിലുള്ള ഈ വരികൾ വായിച്ചപ്പോൾ ഇങ്ങനെ കുറിക്കണമെന്ന് തോന്നി:
"ക്ഷീരമുള്ളൊരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിന് കൗതുകം"
--വിചാരം 02:43, 18 ഒക്ടോബർ 2009 (UTC)
ജിഹാദ്
[തിരുത്തുക]തലക്കെട്ടു തന്നെ നോക്കൂ : Is 'Love Jihad' terror's new mantra?. ഇസ്‌ലാമിന്റെ നാമത്തിൽ നടക്കുന്ന തീവ്രവാദപ്രവർത്തനത്തിന് ജിഹാദി തീവ്രവാദം എന്ന പേരാണ് മാധ്യമങ്ങൾ സാധാരണ ഉപയോഗിക്കുന്നത്. പുതിയൊരു ജിഹാദാണ് ലൗ ജിഹാദ് എന്നെഴുതുന്നതുകൊണ്ട് ജിഹാദി തീവ്രവാദം നടത്തുന്ന മറ്റൊരു സംഘടനയാണ് ഇത് എന്ന ഉദ്ദേശ്യമാണുള്ളത്. ജിഹാദി തീവ്രവാദവുമായി നടക്കുന്ന എത്ര സംഘടനകളുണ്ട് - അവയെക്കുറിച്ചെല്ലാം ജിഹാദിനെക്കുറിച്ചുള്ള താളിൽ എഴുതേണ്ട എന്നാണ് ഞാൻ കരുതുന്നത് - പ്രത്യേകിച്ച് അവയിൽ അത്ര പ്രാധാന്യമൊന്നുമില്ലാത്ത സംഘടനയാണ് ലൗ ജിഹാദ് തൽക്കാലമെങ്കിലും എന്നതിനാൽ. ഞാൻ ഒരു പ്രത്യേക മതത്തിന്റെ മാത്രം വക്താവായി എഴുതുന്നതിനെക്കുറിച്ച് - കഴിയുന്നത്ര പക്ഷപാതരഹിതനാകാൻ ശ്രമിക്കാറുണ്ട് - പക്ഷെ ഇത്രയൊക്കെയേ എന്നെക്കൊണ്ടാകൂ. ഒരു തിരുത്തൽ യുദ്ധത്തിന് എനിക്ക് താല്പര്യമില്ല. ഞാൻ പറഞ്ഞത് ശരിയാണെന്ന് കരുതുന്നുവെങ്കിൽ ലൗ ജിഹാദിനെക്കുറിച്ചുള്ള ഭാഗം താങ്കൾ തന്നെ താളിൽ നിന്ന് നീക്കണമെന്ന് അഭ്യർത്ഥിക്കുന്നു -- റസിമാൻ ടി വി 08:58, 19 ഒക്ടോബർ 2009 (UTC)
ലവ് ജീഹാദ്
[തിരുത്തുക]കുരിയാക്കോസ് മുണ്ടാടൻ സത്യദീപം എന്ന കത്തോലിക്കാവാരികയുടെ പത്രാധിപരാണ്. അതിന്റെ ചീഫ് എഡിറ്ററാണദ്ദേഹം. ഇന്ത്യയിൽ തന്നെ ഏറ്റവും പ്രചാരമുള്ള കത്തോലിക്കാആനുകാലികമാണ് സത്യദീപം. മലയാളത്തിലും ഇംഗ്ലീഷിലും അതിന് പ്രിന്റ്/ഓൺലൈൻ പതിപ്പുകളുണ്ട്. എറണാകുളം മെത്രാപ്പോലീത്ത കർദ്ദിനാൾ വര്ക്കി വിതയത്തിലാണ് അതിന്റെ പേട്രൻ. ലൗ ജീഹാദിനെക്കുറിച്ചുള്ള ലേഖനത്തിൽ ക്രിസ്തീയസംഘടനകളുടെ പ്രതികരണത്തെക്കുറിച്ചെഴുതിയിട്ട്, ലിങ്ക് കൊടുത്തിരുന്ന റ്റൈംസ് ഓഫ് ഇന്ത്യ ലേഖനത്തിൽ പറയുന്ന ക്രിസ്ത്യൻ അസ്സോസിയേഷൻ ഫോർ സോഷ്യൽ ആക്‌ഷൻ എന്തു വസ്തുവാണെന്ന് ഞാൻ ചോദിച്ചില്ലല്ലോ. സ്വയം നേതാവായി ചമഞ്ഞ് പ്രസ്താവനകിളിറക്കാൻ വേണ്ടി മാത്രം ഇടയ്ക്ക് ഓരോരുത്തർ കടലാസിൽ തട്ടിക്കൂട്ടുന്ന സംഘടനകളിൽ ഒന്ന് മാത്രമേ ആകൂ അത്. പേരുവച്ചെഴുതിയ ലേഖനം എന്നെഴുതിയത് ആവേശം ക��ണ്ടൊന്നുമല്ല. പത്രങ്ങളിൽ പത്രാധിപന്മാർ മുഖപ്രസംഗമല്ലാതെ എഴുതുന്ന രചനകളെ പരാമർശിക്കുമ്പോൾ അങ്ങനെ സൂചിപ്പിക്കുന്ന പഴയ പതിവോർമ്മിച്ച് എഴുതിയതാണ്. എഡിറ്റർ എഴുതിയ ലേഖനമാണ്, മുഖപ്രസംഗമല്ല എന്നു വ്യക്തമാക്കാനാണ് അത്. എനിക്ക് എന്തിനെയെങ്കിലും വെള്ളപൂശാൻ വ്യഗ്രതയില്ല. പ്രത്യേകിച്ച് ഒരു പക്ഷവുമില്ല. ഫെയർനസ് കാട്ടണം, ഹിപ്പോക്രസി അരുത് എന്നൊക്കെയുള്ള "പക്ഷങ്ങൾ" മാത്രമേ എനിക്കുള്ളു.Georgekutty 10:25, 21 ഒക്ടോബർ 2009 (UTC)
താങ്കൾ പറയുന്നതുപോലെ, കേരളത്തിലെ "ആയിര"ക്കണക്കിന് ക്രിസ്തീയസഭകളിൽ ഒന്നായിരിക്കാം കത്തോലിക്കാസഭ. പക്ഷേ കേരളത്തിലെ ക്രിസ്ത്യാനികളിൽ പകുതിയിലേറെ കത്തോലിക്കരാണെന്നോർക്കണം. (61 ശതമാനമെന്നാണ് ഒരു കണക്ക്) ആ സഭയുടെ കേവലം ഒരാനുകാലികം മാത്രമല്ല ഞാൻ പറഞ്ഞ വാരിക. ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള കത്തോലിക്കാ ആനുകാലികമാണത്. 1927-ൽ ഏറണാകുളം അതിരൂപതയുടെ ആദ്യത്തെ മെത്രാനായിരുന്ന കണ്ടത്തിൽ ആഗസ്തീനോസ് തുടങ്ങിയതാണത്. പിന്നീട് എറണാകുളം മെത്രാപ്പോലീത്തയായ കർദ്ദിനാൾ ജോസഫ് പാറേക്കാട്ടിൽ അതിന്റെ മുൻ എഡിറ്റർമാരിൽ ഒരാളാണ്. ഒരു വാരികയെ പുകഴ്ത്താനല്ല, താങ്കൾ ഉന്നയിച്ച എതിർപ്പുകൾക്ക് മറുപടി മറയാനാണ് ഞാൻ ഈ വിശേഷമൊക്കെ എഴുതുന്നത്.
"ഏതായാലും ക്രിസ്ത്യൻ അസ്സോസിയേഷൻ ഫോർ സോഷ്യൽ ആക്ഷൻ" എന്ന കടലാസ് സംഘടനയേയും മറ്റും ഉദ്ധരിച്ച് റ്റൈംസ് ഓഫ് ഇന്ത്യയിൽ വന്ന റിപ്പോർട്ടിനേക്കാൾ പ്രസക്തവും പ്രാതിതിധ്യസ്വഭാവമുള്ളതുമാണ് സത്യദീപത്തിലെ ലേഖനം. ഇതുപോലെയുള്ള വിവാദങ്ങളിൽ നിന്ന്, പേരെടുത്ത പത്രങ്ങളടക്കം ആരൊക്കെ മുതലെടുക്കുമെന്നതിന് ഒന്നാം തരം ഉദാഹരണമാണ് ആ റ്റൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട്. ഏതെങ്കിലും ഹിന്ദു പെൺകുട്ടി മുസ്ലിം യുവാവുമായി പ്രേമത്തിലായാൽ വി.എച്ച്.പി.യുടെ ഹോട്ട് ലൈനിലേക്ക് വിളിച്ചറിയിച്ചുകൊള്ളാമെന്ന് ക്രിസ്തീയനേതൃത്വം സമ്മതിച്ചിട്ടുണ്ടെന്നെഴുതുന്നത് അറിവില്ലായ്മയല്ല, തികഞ്ഞ mischief ആണെന്ന് ആർക്കാണ് മനസ്സിലാകാത്തത്? വിക്കി ലേഖനത്തിൽ, ആ റിപ്പോർട്ടിനെ ആശ്രയിക്കുന്ന ഭാഗത്ത് അല്പം ബാലൻസ് കൊണ്ടുവരാൻ വേണ്ടിയാണ് ഞാൻ സത്യദീപത്തിലെ ലേഖനത്തിൽ നിന്ന് പ്രസക്തമായ ഭാഗം എടുത്തുചേർത്തത്.
എന്റെ നിരുപദ്രവമായ ചെറിയ എഡിറ്റിനെ പേർത്തും പേർത്തും കുറ്റപ്പെടുത്തുന്ന താങ്കൾ, ലേഖനത്തിൽ ഇപ്പോഴും നിലനിൽക്കുന്ന വൃത്തികേടുകൾ ശ്രദ്ധിക്കാത്തതെന്താണ്? ഹിന്ദു ഗർഭപാത്രങ്ങളിൽ നിന്ന് മുസ്ലിം ജീഹാദികളെ മാന്യുഫാക്ചർ ചെയ്യുന്ന കാര്യം, ചുവന്ന തെരുവിലെത്തിയവരുടെ കണക്ക് ഒക്കെ ലേഖനത്തിൽ ഇപ്പോഴും ഉണ്ടല്ലോ. ഫാസിസ്റ്റ് പ്രൊപ്പഗാന്തയിലാണ് ഈ ഗർഭപാത്രകഥ പോലുള്ള തമാശകൾ സാധാരണ കാണാറെന്ന് ഓർക്കാത്തതെന്തേ?Georgekutty 14:05, 23 ഒക്ടോബർ 2009 (UTC)
ഞാൻ ഏതു വാരികയെ ഏതൊക്കെ ലേഖനങ്ങളിൽ അവലംബമാക്കിയിട്ടുന്ന് കണ്ടുപിടിക്കുന്ന ജോലിയൊക്കെ താങ്കളുടേത്. താങ്കൾക്കാണല്ലോ വേവലാതി. താങ്കൾ തന്നെ തുനിഞ്ഞിറങ്ങുക. എല്ലാ സിനിമകളിലും വില്ലന്മാരും സഹവില്ലന്മാരുമായിർക്കേണ്ടത് മുസ്ലിങ്ങൾ തന്നെയാണെന്ന അഭിപ്രായത്തോട് എനിക്ക് പൂർണ്ണ യോജിപ്പാണ്.Georgekutty 06:56, 24 ഒക്ടോബർ 2009 (UTC)
ജിഹാദ്
[തിരുത്തുക]ദയവായി സംവാദം താളിൽ സമവായമാക്കിയ ശേഷം മാത്രം ലൗ ജിഹാദിനെക്കുറിച്ചുള്ള ഭാഗം ജിഹാദ് താളിൽ ചേർക്കുക -- റസിമാൻ ടി വി 06:22, 31 ഒക്ടോബർ 2009 (UTC)
- ഉപ്പേരിക്കുരുളയുടെ എഡിറ്റ് സമ്മറി ഉണ്ടായിരുന്നത് ഏകപക്ഷീയത പാടില്ലെന്നും ഒരു യൂസർ (താങ്കളെ ഉദ്ദേശിച്ച്) എല്ലാവരുടെയും അഭിപ്രായങ്ങൾക്ക് വിരുദ്ധമായി ലൗ ജിഹാദിനെക്കുറിച്ച് താളിൽ ചേർത്തതാണ് എന്നുമാണ്. ഇക്കാരണത്താലാണ് താങ്കളുടെ തിരുത്ത് നീക്കം ചെയ്തത്. ഒരു തിരുത്തൽ യുദ്ധം ഒഴിവാക്കുക എന്ന ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. വാൻഡലിസമായി കണക്കാക്കരുതെന്ന് അപേക്ഷിക്കുന്നു. ഈ ഭാഗം ലേഖനത്തിൽ ചേർക്കുന്നതിനുമുമ്പ് ആദ്യം സംവാദത്താളിൽ സമവായമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു -- റസിമാൻ ടി വി 06:44, 31 ഒക്ടോബർ 2009 (UTC)
- RSS താളിൽ പ്രശ്നങ്ങളുള്ളതായി താങ്കൾക്ക് തോന്നുന്നുണ്ടെങ്കിൽ അത് ആ ലേഖനത്തിന്റെ സംവാദത്താളിൽ സൂചിപ്പിക്കുക. തീവ്ര പക്ഷപാതികളാണ് അപ്പുറത്ത് എന്ന് മൊത്തത്തിൽ പറയരുത് എന്ന് അപേക്ഷിക്കുന്നു. വിക്കിപീഡിയ നന്നാകണം എന്ന ആഗ്രഹമാണ് ഇവിടെ എഡിറ്റ് ചെയ്യുന്ന മിക്കവർക്കുമുള്ളത്. ജിഹാദ് താളിലെ സംവാദത്തിൽ ചിലരെങ്കിലും logical ആയ സമീപനം പുലർത്തുന്നതായാണ് എനിക്ക് തോന്നിയിട്ടുള്ളത്. ലൗ ജിഹാദിനെപ്പറ്റിയുള്ള ഭാഗം ലേഖനത്തിൽ ചേർക്കണമെന്ന് താങ്കൾക്ക് തോന്നുന്നുവെങ്കിൽ സമവായത്തിനുള്ള ശ്രമമെങ്കിലും ആദ്യം ഉണ്ടാകണം. അപ്രിയസത്യങ്ങൾ ചേർക്കുന്നതിനെക്കുറിച്ചും സമവായം ഉണ്ടായിക്കൂട എന്നൊന്നുമില്ല -- റസിമാൻ ടി വി 07:09, 31 ഒക്ടോബർ 2009 (UTC)
- സംവാദങ്ങൾ യുക്തിപരമല്ല എന്ന് കരുതുന്നുവെങ്കിൽ അവിടെത്തന്നെ ചൂണ്ടിക്കാണിക്കുക. ലേഖനത്തിനകത്ത് തിരുത്തൽ യുദ്ധം നടത്തുന്നതുകൊണ്ട് ഗുണമൊന്നും ഉണ്ടാകാൻ പോകുന്നില്ല -- റസിമാൻ ടി വി 07:31, 31 ഒക്ടോബർ 2009 (UTC)
- സംവാദം താളിൽ പ്രശ്നമുന്നയിച്ചതിന് നന്ദി. സമവായത്തിലൂടെ പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നു -- റസിമാൻ ടി വി 07:50, 31 ഒക്ടോബർ 2009 (UTC)
സംവാദം
[തിരുത്തുക]ദയവായി സംവാദത്താളുകളിൽ മിതത്വം പാലിക്കുക -- റസിമാൻ ടി വി 06:55, 31 ഒക്ടോബർ 2009 (UTC)
താങ്കളുടെ ഈ എഡിറ്റു കണ്ടു താങ്കൾ പറയുന്നത് താങ്കൾ വളരെ തളിവോടെയും മറ്റുമാണ് എഴുതാറുള്ളത് എന്നാണ്. താങ്കളെ കുറിച്ചുള്ള വലിയ പരാതി എന്താണെന്ന് താങ്കൾക്ക് മനസ്സിലായില്ല എന്നു തോന്നുന്നു. അതായത് ഒരു വിഷയത്തിന്റെ ഏറ്റവും തീവ്രമായ ഒരു വശം മാത്രം കാണുക . സന്തുലിതമില്ലാതിരിക്കുക. നൂറുശതമാനവും തെളീക്കപ്പെട്ട കാര്യങ്ങളെ ബോധപൂർവ്വം ഒഴിവാക്കുക. ഇതൊക്കെയാണ് താങ്കളുടെ പരിപാടി. ഒറ്റവാക്കിൽ പറഞ്ഞാൽ വസ്തുതകളെ വളച്ചൊടിക്കുക. ഇതിനു ഏറ്റവും മുന്തിയ ഉദാഹരണമാണ് 2008 ഇസ്രയേൽ-ഹമാസ് പോരാട്ടം എന്ന താൾ. യുദ്ധത്തിൽ 1400 പലസ്തീനികൾ അതിൽ 200 ലധികം കുട്ടികൾ നിരവധി സ്ത്രീകൾ കൊല്ലപ്പെട്ടിട്ടും 13 ഇസ്രയേലികൾ മരിച്ചത് മാത്രം കൊടുത്തു. പലസ്തീനികളുടെ മരണസംഖ്യയെ കുറിച്ച് അർത്ഥഗർഭമായ മൗനം പാലിച്ചു(എത്ര ക്രൂരമാണന്നോ ആ മൗനം). യു.എൻ നിയമം നിരോധിച്ച വൈറ്റ് ഫോസ്ഫറസ് യുദ്ധത്തിൽ ഇസ്രയേൽ ഉപയോഗിച്ചിട്ടും താങ്കൾ ലേഖനത്തിൽ അത് പരാമർശിച്ചില്ല.(മറ്റൊരു ഉപയോക്താവ അത് മാറ്റിയെഴുതി എന്നത് പിന്നെത്തെ കാര്യം) ഇതിൽ നിന്നൊക്കെ തങ്കളുടെ എഡിറ്റുകളുടേ സ്വഭാവം വേണ്ടുവോളം മനസ്സിലായിട്ടുണ്ട്.--Apibrahimk 15:18, 31 ഒക്ടോബർ 2009 (UTC)
ഈ വക താളുകളിലും താങ്കൾ ഒന്ന് ശ്രദ്ധിക്കുമല്ലോ
[തിരുത്തുക]ഹിന്ദുത്വം,ആർ.എസ്.എസ്., ശ്രീരാമ സേന, ബി.ജെ.പി. ഗോള്വാൾക്കർ,നരേന്ദ്ര മോഡി,ബജ്റംഗദൾ,ശിവസേന,വി.എച്ച്.പി.,യുവമോർച്ച്,കുമ്മനം രാജശേഖരൻ,പ്രവീൺതൊഗാഡിയ,ഹിന്ദു താലിബാൻ,മാറാട് ഒന്നാം കലാപം,തലശ്ശേരി കലാപം, അമേരിക്കൻ വിദേശനയം,സയണിസം,സൽമാൻ റുഷ്ദി,തസ്ലീമ നസ്രിൻ,എന്നിവരെ കുറിച്ചുള്ള താളുകളിൽ നല്ല എഡിറ്റുകൾക്കും(ലേഖനമില്ലങ്കിൽ അതു തുടങ്ങുവാനും) താങ്കൾ താല്പര്യം കാട്ടണം എന്ന് അഭ്യർതിക്ക്കുന്നു.--Apibrahimk 18:14, 31 ഒക്ടോബർ 2009 (UTC)
പ്രമാണം:Image-North American F86-01.JPG
[തിരുത്തുക]പ്രമാണം:Image-North American F86-01.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സംവാദം) 07:28, 21 ഒക്ടോബർ 2010 (UTC)
പ്രമാണം:Edward Said thowing a stone at Israeli soldiers.jpg
[തിരുത്തുക]പ്രമാണം:Edward Said thowing a stone at Israeli soldiers.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സംവാദം) 19:06, 30 ഒക്ടോബർ 2010 (UTC)
വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം
[തിരുത്തുക]If you are not able to read the below message, please click here for the English version
നമസ്കാരം! Lee2008,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു. വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക
താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 06:55, 29 മാർച്ച് 2012 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
[തിരുത്തുക]If you are not able to read the below message, please click here for the English version
നമസ്കാരം! Lee2008
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 12:29, 16 നവംബർ 2013 (UTC)