ഇന്ത്യൻ ഏകദിന ക്രിക്കറ്റ് നായകന്മാരുടെ പട്ടിക
ദൃശ്യരൂപം
1974ലാണ് ഇന്ത്യ ആദ്യമായി ഏകദിന ക്രിക്കറ്റിൽ മത്സരിക്കുന്നത്. അതിനുശേഷം 21 കളിക്കാർ ഇന്ത്യൻ ഏകദിന ടീമിന്റെ നായകസ്ഥാനത്ത് എത്തിയിട്ടുണ്ട്. അജിത് വഡേകറായിരുന്നു ഇന്ത്യയുടെ ആദ്യ ഏകദിന ക്യാപ്റ്റൻ. ഏറ്റവും അധിക മത്സരങ്ങളിൽ ഇന്ത്യയെ നയിച്ചത് മൊഹമ്മദ് അസ്ഹറുദ്ദീനാണ് (174). എം.എസ്. ധോണിക്കാണ് ഇന്ത്യൻ നായകന്മാരിൽ ഏറ്റവുമധികം വിജയശതമാനമുള്ളത് (63%). ഇതുവരെ രണ്ടു നായകന്മാർ ഇന്ത്യയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ചിട്ടുണ്ട്. കപിൽ ദേവ് (1983), എം.എസ്. ധോണി (2011) എന്നിവരാണ് ഇന്ത്യയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ചവർ.
സൂചകങ്ങൾ
[തിരുത്തുക]- കാലഘട്ടം - പ്രസ്തുത കളിക്കാരൻ ടീമിനെ നയിച്ച വർഷങ്ങൾ സൂചിപ്പിക്കുന്നു.
- മത്സരങ്ങൾ - നയിച്ച മത്സരങ്ങളുടെ എണ്ണത്തെ സൂചിപ്പിക്കുന്നു.
- വിജയ ശതമാനം - സമനിലയിലായ മത്സരങ്ങളെ അര വിജയമായി കണക്കാക്കിയും, ഫലമില്ലാത്ത മത്സരങ്ങളെ ഒഴിവാക്കിയുമാണ് വിജയ ശതമാനം കണ്ടുപിടിച്ചിരിക്കുന്നത്.
- 1 - ഇപ്പോൾ നിലവിൽ ഏകദിനത്തിൽ കളിക്കുന്ന കളിക്കാരെ സൂചിപ്പിക്കുന്നു.
നായകന്മാരുടെ പട്ടിക
[തിരുത്തുക]ക്യാപ് | നായകൻ | കാലഘട്ടം | മത്സരങ്ങൾ | വിജയം | തോൽവി | സമനില | ഫലമില്ല | വിജയ ശതമാനം |
---|---|---|---|---|---|---|---|---|
1 | അജിത് വഡേകർ | 1974 | 2 | 2 | 0 | 0 | 0 | 100 |
2 | എസ്. വെങ്കട്ടരാഘവൻ | 1975–1979 | 7 | 1 | 6 | 0 | 0 | 14 |
3 | ബിഷൻ സിംഗ് ബേദി | 1975–1978 | 4 | 1 | 3 | 0 | 0 | 25 |
4 | സുനിൽ ഗാവസ്കർ | 1980–1985 | 38 | 14 | 22 | 0 | 2 | 39 |
5 | ഗുണ്ടപ്പ വിശ്വനാഥ് | 1980 | 1 | 0 | 1 | 0 | 0 | 0 |
6 | കപിൽ ദേവ് | 1982–1992 | 74 | 40 | 32 | 0 | 2 | 56 |
7 | സയ്യിദ് കിർമാനി | 1983 | 1 | 0 | 1 | 0 | 0 | 0 |
8 | മൊഹീന്ദർ അമർനാഥ് | 1984 | 1 | 0 | 0 | 0 | 1 | - |
9 | രവി ശാസ്ത്രി | 1986–1991 | 11 | 4 | 7 | 0 | 0 | 36 |
10 | ദിലീപ് വെങ്സർക്കാർ | 1987–1988 | 18 | 8 | 10 | 0 | 0 | 44 |
11 | കൃഷ്ണമാചാരി ശ്രീകാന്ത് | 1989–1990 | 13 | 4 | 8 | 0 | 1 | 33 |
12 | മൊഹമ്മദ് അസ്ഹറുദ്ദീൻ | 1989–1999 | 174 | 90 | 76 | 2 | 6 | 54 |
13 | സച്ചിൻ ടെണ്ടുൽക്കർ | 1996–1999 | 73 | 23 | 43 | 1 | 6 | 35 |
14 | അജയ് ജഡേജ | 1997–1999 | 13 | 8 | 5 | 0 | 0 | 62 |
15 | സൗരവ് ഗാംഗുലി | 1999–2005 | 146 | 76 | 65 | 0 | 5 | 54 |
16 | രാഹുൽ ദ്രാവിഡ് | 2000–2001, 2007 | 79 | 42 | 33 | 0 | 4 | 53 |
17 | അനിൽ കുംബ്ലെ | 2001 | 1 | 1 | 0 | 0 | 0 | 100 |
18 | വിരേന്ദർ സെവാഗ്1 | 2003–2011 | 12 | 7 | 5 | 0 | 0 | 58 |
19 | മഹേന്ദ്ര സിങ് ധോണി1 | 2007–present | 122 | 69 | 42 | 3 | 8 | 62 |
20 | സുരേഷ് റെയ്ന1 | 2010–2011 | 9 | 4 | 5 | 0 | 0 | 44 |
21 | ഗൗതം ഗംഭീർ1 | 2010–2011 | 6 | 6 | 0 | 0 | 0 | 100 |
ആകെ | 801 | 395 | 365 | 6 | 35 | 52 | ||
അവലംബം: ക്രിക്കിൻഫോ Archived 2012-07-29 at the Wayback Machine. |
അവലംബം
[തിരുത്തുക]- http://stats.espncricinfo.com/ Archived 2017-10-01 at the Wayback Machine.