അർബൻ ലെജന്റ്
കഥാകൃത്തുക്കൾക്കു തന്നെ സത്യാവസ്ഥ ബോദ്ധ്യമില്ലാത്ത ചില ആധുനിക കെട്ടുകഥകളെയാണ് അർബൻ ലെജന്റ് (urban legend), അർബൻ മിത്ത് (urban myth), എന്നൊക്കെ വിളിക്കുന്നത്[1]. വർത്തമാനകാല ഐതിഹ്യങ്ങൾ (contemporary legend) എന്നും ഇത്തരം കെട്ടുകഥകളെ വിളിക്കാം. കഥ സത്യമാണോ അല്ലയോ എന്നതല്ല, പലപ്രാവശ്യം കൈമറിയുന്നതിലൂടെ കഥപറയുന്നവരുടെ താല്പര്യങ്ങളും കഥയുടെ കൂട്ടത്തിൽ കലരും എന്നതാണ് ഇത്തരം കഥകളുടെ പ്രത്യേകത.
അർബൻ ലെജന്റ് എന്നാൺ പേരെങ്കിലും ഇത് നഗരപ്രദേശത്തുണ്ടായതാകണമെന്നില്ല. നാടോടിക്കഥകളിൽ (ഫോക്‌ലോർ) നിന്ന് വേർതിരിച്ചറിയാനാണ് അർബൻ ലെജന്റ് എന്ന പേരുപയോഗിക്കുന്നത്. ഇക്കാരണത്താൽ സാമൂഹ്യശാസ്ത്രജ്ഞന്മാരും നാടോടിക്കഥാ വിദഗ്ദ്ധരും സമകാലീന ഐതിഹ്യം/വർത്തമാനകാല ഐതിഹ്യം എന്ന വിശേഷണമാണ് കൂടുതൽ ഉപയോഗിക്കുന്നത്.
അർബൻ ലെജന്റുകൾ വർത്തമാനപ്പത്രങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുകയും അടുത്തകാലത്തായി ഇ-മെയിലുകളിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും കൈമാറാറുണ്ട്. ഒരു സുഹൃത്തിന്റെ സുഹൃത്തിന് സംഭവിച്ചു എന്ന മട്ടിലാണ് സാധാരണഗതിയിൽ ഈ കഥകൾ പറയപ്പെടുന്നത്.
പ്രാദേശികമായ ചില മാറ്റങ്ങൾ വന്നു എന്നതൊഴിച്ചാൽ ചില അർബൻ ലെജന്റുകൾ പ്രായേണ വ്യത്യാസങ്ങളില്ലാതെ വർഷങ്ങളോളം കൈമാറപ്പെടാറുണ്ട്. മുടിക്കെട്ടിനിടയിൽ കൂടുകെട്ടി ഒളിച്ചിരുന്ന ചിലന്തികൾ ഒരു സ്ത്രീയെ കൊന്നു എന്നതാണ് ഇത്തരമൊരു കഥ. ആൾക്കാരെ തട്ടിക്കൊണ്ടുപോയി അനസ്തീഷ്യ നൽകുകയും ഒരു കിഡ്നിയില്ലാതെ (ശസ്ത്രക്രീയയിലൂടെ മോഷ്ടിക്കപ്പെട്ടു എന്നു ചുരുക്കം) ഇവർ മയക്കത്തിൽ നിന്നുണരുകയും ചെയ്തു എന്നതാണ് ഒരു കഥ.[2]
ഉല്പത്തിയും ഘടനയും
[തിരുത്തുക]1968 മുതലെങ്കിലും “അർബൻ ലെജന്റ്” എന്ന പദം ഉപയോഗിക്കപ്പെടുന്നുണ്ട്. [3] ജാൻ ഹരോൾഡ് ബ്രൺവാൾഡ് എന്ന ഇംഗ്ലീഷ് ഭാഷാ പ്രഫസ്സർ (യൂട്ടാ സർവ്വകലാശാല) 1981 മുതൽ തന്റെ പുസ്തകങ്ങളിലൂടെ ഈ പ്രയോഗത്തിന് പ്രശസ്തി നേടിക്കൊടുക്കുകയുണ്ടായി. ദി വാനിഷിംഗ് ഹിച്ച്‌ഹൈക്കർ: അമേരിക്കൻ അർബൻ ലെജന്റ്സ് ആൻഡ് ദെയർ മീനിംഗ്സ് (1981) എന്ന പുസ്ത്കത്തിലൂടെ രണ്ടു കാര്യങ്ങൾ സമർത്ഥിക്കുകയുണ്ടായി: 1. ഐതിഹ്യങ്ങളും നാടോടിക്കഥകളും അപരിഷ്കൃത സമൂഹങ്ങളിലോ പാരമ്പര്യാധിഷ്ടിത സമൂഹങ്ങളിലോ മാത്രമല്ല കാണപ്പെടുന്നത്. 2. ഇത്തരം കഥകളിൽ നിന്ന് നാഗരിക സമൂഹത്തെപ്പറ്റിയും സംസ്കാരത്തെപ്പറ്റിയും നമുക്ക് ധാരാളം കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കും.
പല അർബൻ ലെജന്റുകളും കഥാതന്തുവും കഥാപാത്രങ്ങളുമുള്ള കഥകളായാണ് കാണപ്പെടുന്നത്. നിഗൂഢത, ഭീകരത, ഭയം, ഹാസ്യം എന്നിങ്ങനെ പല ഘടകങ്ങളും കേൾവിക്കാരന്റെ ശ്രദ്ധയാകർഷിക്കും. ഒരു താക്കീത് എന്ന തരത്തിലുള്ള കഥകളുമുണ്ട്. [4] സദാചാര കഥകളാണ് ചിലവ. ഒരാൾ (പ്രായപൂർത്തിയാകാത്ത ആളാവാം) സ്വീകാര്യമല്ലാത്ത രീതിയിൽ പെരുമാറുന്നതും അതിലൂടെ കുഴപ്പത്തിൽ ചാടുന്നതും ഇത്തരം കഥകളുടെ പ്രത്യേകതയാണ്. [4]
കൈമാറ്റവും വിശ്വാസവും
[തിരുത്തുക]പഴയകാല ഐതിഹ്യങ്ങളെയും നാടോടിക്കഥകളെയും പോലെ ഈ കഥകൾക്കും ഒരു ഉദ്ഭവസ്രോതസ്സ് കണ്ടുപിടിക്കുക പ്രായേണ അസാദ്ധ്യമാണ്. ജാൻ ബ്രൺവാൻഡ് ചൂണ്ടിക്കാട്ടിയതുപോലെ[6] ഒരു അർബൻ ലെജന്റിൽ അതിനു മുൻപു നിലനിന്നിരുന്ന ഐതിഹ്യങ്ങളിലെയും അർബൻ ലെജന്റുകളിലെയും കഥാതന്തുക്കളും ബിംബങ്ങളും കാണാൻ സാധിക്കും. "ദി ഡെത്ത് കാർ" എന്ന അർബൻ ലെജന്റ്[6] "സിമന്റുകൊണ്ടുണ്ടാക്കിയ കാഡിലാക്"[7] എന്ന കെട്ടുകഥയിൽ നിന്നാവണം ഉദ്ഭവിച്ചത്. "ദി ഹുക്ക്" എന്ന അർബൻ ലെജന്റിന്റെ തുടക്കം 1946-ൽ ടെക്സാസിൽ കമിതാക്കൾ ലവേഴ്സ് ലേനിൽ കൊലചെയ്യപ്പെട്ടതിൽ നിന്ന് ഉദ്ഭവിഫച്ചതാവാൻ സാദ്ധ്യതയുണ്ട്. [8][9] ഫാന്റ എന്ന പാനീയം കൊക്ക കോള വികസിപ്പിച്ചത് നാട്ടുകാരുടെ എതിർപ്പുകൂടാതെ നാസി ജർമനിയിൽ വിൽക്കുവാനുദ്ദേശിച്ചാണെന്ന കഥ ഈ പാനീയം കണ്ടുപിടിച്ച മാക്സ് കൈത്ത് എന്നയാളിൽ നിന്ന് ആവേശമുൾക്കൊണ്ട് സൃഷ്ടിക്കപ്പെട്ടതാവണം. മാക്സ് കൈത്താണ് രണ്ടാം ലോകമഹായുദ്ധക്കാലത്ത് ജർമനിയിൽ കൊക്കക്കോളയുടെ വിതരണസംവിധാനം സ്ഥാപിച്ചത്.[10]
തന്റെ ഒരു പരിചയക്കാരനാണ് ഇതു സംഭവിച്ചത് എന്ന് പറയുന്നതിലൂടെ കഥപറയുന്നയാൾ വിശ്വാസ്യത നേടിയെടുക്കാനാണ് ശ്രമിക്കുന്നത്. [1] വളരെയധികം ആൾക്കാരെ ബാധിക്കുന്ന കുറ്റകൃത്യങ്ങളും മായം ചേർക്കപ്പെട്ട ഭക്ഷണസാധനങ്ങളും മറ്റും പല അർബൻ ലെജന്റുകളിലെയും കഥാ തന്തുവാണ്. ഇത് വിശ്വസിക്കുന്ന ആൾക്കാർ അവരുടെ സുഹൃത്തുക്കളെയും ഇതുസംബന്ധിച്ച് താക്കീതുചെയ്യാൻ ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. പത്രമാദ്ധ്യമങ്ങളും സ്കൂൾ അധികൃതരും പോലീസ് ഡിപ്പാർട്ട്മെന്റുകൾ പോലും ഇത്തരം സംഭവങ്ങളെപ്പറ്റി താക്കീതുകൾ നൽകാറുണ്ട്. [11][12] "ലൈറ്റ്സ് ഔട്ട്" എന്ന അർബൻ ലെജന്റിൽ ഒരു തെരുവു ഗുണ്ടാ സംഘം രാത്രിയിൽ വാഹനത്തിന്റെ ഹെഡ് ലൈറ്റ് തെളിക്കാതെ റോഡിലൂടെ വണ്ടിയോടിക്കുമെന്നും ആരെങ്കിലും ഇവർക്ക് അപകടസൂചന നൽകാനായി സ്വന്തം വാഹനത്തിന്റെ ലൈറ്റ് ഫ്ലാഷ് ചെയ്തു കാണിച്ചാൽ ഈ ഗുണ്ടാ സംഘത്തിൽ പുതുതായി ചേർന്നയാൾ നല്ലവനായ ആ നാട്ടുകാരനെ (സംഘത്തിലെ അംഗമാകുന്ന ചടങ്ങ് എന്ന നിലയിൽ) കൊലപ്പെടുത്തുമെന്നുമാണ് കഥ.[13] ഫ്ലോഡിഡയിലെ നസൗ കൗണ്ടിയിലെ അഗ്നിശമനസേനയ്ക്ക് ഈ കഥ വിവരിച്ചുകൊണ്ട് ലഭിച്ച ഒരു ഫാക്സ് ഇവർ പോലീസിനു കൈമാറുകയും പോലീസ് ഇത് വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്.
കാനഡയിലെ പ്രതിരോധമന്ത്രിയും ഈ കഥ വിശ്വസിക്കുകയുണ്ടായി. ഇദ്ദേഹം ഇതു സംബന്ധിച്ച ഒരു സന്ദേശം പാർലമെന്റംഗങ്ങൾക്ക് വിതരണം ചെയ്തുവത്രേ. [13] പല അർബൻ ലെജന്റുകളും സത്യമെന്ന രീതിയിൽ പറയപ്പെടുന്ന തമാശകൾ മാത്രമാണ്. [14] സാധാരണയായി അർബൻ ലെജന്റുകളിൽ കാണാറുള്ള രണ്ടു പ്രത്യേകതകളാണ് സംഭവത്തിന്റെ സാക്ഷിയായിരിക്കില്ല ഇത് ഒരിക്കലും പറയുന്നത് എന്നതും 'ഗുണപാഠം" വിശ്വസിക്കാത്തവർക്കുള്ള ശക്തമായ താക്കീത് ലെജന്റിന്റെ ഉള്ളടക്കത്തിന്റെ ഭാഗമായിരിക്കുമെന്നതും. ഇ-മെയിൽ പ്‌ഫിഷിംഗ് സ്കാമുകളിൽ രണ്ടാമത്തെ പ്രത്യേകത അടങ്ങിയിട്ടുണ്ട്. [15] പറയുന്ന സംഭവത്തെപ്പറ്റിയുള്ള വിശദാംശങ്ങൾ (പേര്, തീയതി, സ്ഥലം, തുടങ്ങിയവ) മിക്ക കഥകളിലും ഉണ്ടാവാറില്ല.
ചില അർബൻ ലെജന്റുകൾക്ക് ചെറിയ സാദ്ധ്യതയെങ്കിലുമുള്ളതുകൊണ്ടാണ് അവ ദീർഘകാലം നിലനിൽക്കുന്നത് (സീരിയൽ കൊലപാതകി കാറിന്റെ പിൻ സീറ്റിൽ ഒളിഞ്ഞിരിക്കുന്നത് ഉദാഹരണം). പ്രോക്ടർ ആൻഡ് ഗാംബിൾ എന്ന കമ്പനിക്ക് സാത്താൻ ആരാധനയുമായി ബന്ധമുണ്ടെന്ന അർബൻ ലെജന്റ് മറ്റൊരുദാഹരണമെടുക്കാം. 1970-കൾ മുതൽ ഈ കഥ പ്രചരിക്കുന്നുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിലെ ഈ കമ്പനി ഉപയോഗിച്ചിരുന്ന ട്രേഡ് മാർക്കാണ് ഈ കഥയ്ക്ക് ആധാരം. [16] ഈ കഥ കമ്പനിയുടെ ബിസിനസിനെ ബാധിച്ചതുകാരണം ട്രേഡ് മാർക്ക് മാറ്റേണ്ട സ്ഥിതിവിശേഷം പോലുമുണ്ടായി. [17]
വിശ്വാസവും മിഥോളജിയുമായുള്ള ബന്ധം
[തിരുത്തുക]ഇത്തരം വിശ്വാസങ്ങൾ വസ്തുതാപരമല്ല എന്നത് ഇവ വിശ്വസിക്കപ്പെടുന്നതിൽ മറ്റു കാരണങ്ങളുണ്ടാവാം എന്നതിലേയ്ക്കാണ് വിരൽ ചൂണ്ടുന്നതെന്നാണ് നാടോടിക്കഥാവിദഗ്ദ്ധർ അവകാശപ്പെടുന്നത്.[18] ഈ കഥകൾ കൈമാറപ്പെടുന്ന സമൂഹത്തിന്റെ വീക്ഷണകോൺ കെട്ടിപ്പടുക്കുകയും ഊട്ടിയുറപ്പിക്കുകയും ചെയ്യപ്പെടുന്നതിന് ഇത്തരം വിശ്വസങ്ങൾ സഹായിക്കും എന്നതും “സങ്കീർണ്ണമായ സംഭവങ്ങൾക്ക് വിശ്വസനീയവും യുക്തിഭദ്രവുമായ വിശദീകരണങ്ങൾ ഈ ലെജന്റുകൾ നൽകുന്നുണ്ട്” എന്നതും ഇവയുടെ നിലനിൽപ്പിനെ സഹായിക്കുന്നുണ്ടത്രേ.[19] കുറ്റകൃത്യം, കുട്ടികളുടെ സംരക്ഷണ, ഫാസ്റ്റ് ഫുഡ്, എസ്.യു.വി.കൾ തുടങ്ങിയ കാര്യങ്ങളെപ്പറ്റിയുള്ള സാമൂഹ്യപരവും മനശാസ്ത്രപരവുമായ വിശ്വാസങ്ങളെ വിശകലനം ചെയ്യാൻ ഇത്തരം അർബൻ ലെജന്റുകൾ സാമൂഹിക ശാസ്ത്രജ്ഞന്മാർ ഉപയോഗിക്കുന്നുണ്ട്. [20] ഗ്രിം സഹോദരന്മാരുടെ കുട്ടിക്കഥകളിലും ഇത്തരം കഥാതന്തുക്കളും ബിംബങ്ങളും കാണപ്പെടുന്നുണ്ട്. ഇത്തരം അർബൻ ലെജന്റുകൾ നിലനിൽക്കുന്ന സമൂഹങ്ങൾക്കുള്ളിൽ ഇവ തെറ്റാണെന്ന അഭിപ്രായത്തോട് ശക്തമായ എതിർപ്പുണ്ടാകാറുണ്ട്. [18][21]
അർബൻ ലെജന്റുകൾ ഡോക്യുമെന്റ് ചെയ്യൽ
[തിരുത്തുക]അർബന്റ് ലെജന്റുകൾ പ്രചരിപ്പിക്കാനെന്നപോലെ അവ തെറ്റാണെന്ന് തെളിയിക്കാനും ഇന്റർനെറ്റ് പ്രയോജനപ്പെടുന്നുണ്ട്. [22] യൂസ്‌നെറ്റ് എന്ന ന്യൂസ് ഗ്രൂപ്പ് അർബൻ ലെജന്റുകൾ ചർച്ച ചെയ്യുകയും പിൻതുടരുകയും വിശകലനം ചെയ്യുന്നുണ്ട്. മറ്റു പല വെബ്‌സൈറ്റുകളും ഇത്തരം വിശ്വാസങ്ങൾ പിന്തുടരുന്നുണ്ട്.
അർബൻ ലെജന്റ്സ്, ബിയോണ്ട് ബിലീഫ്: ഫാക്റ്റ് ഓർ ഫിക്ഷൻ, മോസ്റ്റ്ലി ട്രൂ സ്റ്റോറീസ്: അർബൻ ലെജന്റ്സ് റിവീൽഡ്, ഡിസ്കവറി ചാനലിലെ മിത്ത് ബസ്റ്റേഴ്സ് എന്നിവ ശാസ്ത്രീയ മാർഗ്ഗത്തിലൂടെ അർബൻ ലെജന്റുകളെ സ്ഥാപിക്കാനോ തെറ്റാണെന്ന് തെളിയിക്കാനോ ഉതകുന്ന തരം വിശകലനങ്ങൾ നടത്തുന്നുണ്ട്.
ബ്രിട്ടീഷ് എഴുത്തുകാരനായ ടോണി ബാരൽ അർബൻ ലെജന്റുകൾ ശേഖരിക്കുന്നയാളാണ്. ഓർസൺ വെൽസ് ഒരു ബാറ്റ്മാൻ ചലച്���ിത്രത്തിന്റെ പ്രാരംഭജോലികൾ 1940-കളിൽ ആരംഭിച്ചുവെന്നും;[23] കോർട്ട്നി ലവ് മാർലൺ ബ്രാണ്ടോയുടെ കൊച്ചുമകളാണെന്നതും;[24] ഫാറ ഫൗസെറ്റിന്റെ 1970-കളിലെ ഒരു പോസ്റ്ററിൽ ലൈംഗികസന്ദേശം (സബ്‌ലിമിനൽ തലത്തിലുള്ളത്) ഒളിഞ്ഞുകിടപ്പുണ്ട് എന്നതും [25] മറ്റും ഇദ്ദേഹം ശേഖരിച്ച അർബൻ ലെജന്റുകളാണ്.
ഇവയും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1.0 1.1 Brunvand, p.423
- ↑ Mikkelson, Barbara (2008-03-12). "snopes.com:Kidney Thief". Urban Legends Reference Pages. Retrieved 2010-06-30.
{{cite web}}
: Italic or bold markup not allowed in:|publisher=
(help) - ↑ Oxford English Dictionary, 2d ed. 1989, entry for “urban legend,” citing R. M. Dorson in T. P. Coffin, Our Living Traditions, xiv. 166 (1968). See also William B. Edgerton, The Ghost in Search of Help for a Dying Man, Journal of the Folklore Institute, Vol. 5, No. 1. pp. 31, 38, 41 (1968).
- ↑ 4.0 4.1 Elissa Michele Zacher (18 July 2010). "Urban legends: Modern morality tales". The Epoch Times. Archived from the original on 2010-07-24. Retrieved 29 August 2010.
{{cite news}}
: Italic or bold markup not allowed in:|newspaper=
(help) - ↑ Mikkelson, Barbara (2007-01-28). "snopes.com: LSD Tattoos". Urban Legends Reference Pages. Retrieved 2010-08-28.
{{cite web}}
: Italic or bold markup not allowed in:|publisher=
(help) - ↑ 6.0 6.1 Mikkelson, Barbara (2006-08-10). "snopes.com: Death Car". Urban Legends Reference Pages. Retrieved 2010-06-30.
{{cite web}}
: Italic or bold markup not allowed in:|publisher=
(help) - ↑ "snopes.com: Cement in Lover's Car". Urban Legends Reference Pages. 2006-08-10. Retrieved 2007-07-03.
{{cite web}}
: Italic or bold markup not allowed in:|publisher=
(help) - ↑ Mikkelson, Barbara (2008-06-02). "snopes.com: The Hook". Urban Legends Reference Pages. Retrieved 2010-06-30.
{{cite web}}
: Italic or bold markup not allowed in:|publisher=
(help) - ↑ Ramsland, Katherine. "Texas Chainsaw Massacre is based on a real case the crime library — Other Speculations — Crime Library on truTV.com". Turner Broadcasting System Inc. Retrieved 2010-08-28.
{{cite web}}
: Italic or bold markup not allowed in:|publisher=
(help) - ↑ Mikkelson, Barbara. "The Reich Stuff?". Urban Legends Reference Pages. Retrieved 2007-01-09.
{{cite web}}
: Italic or bold markup not allowed in:|publisher=
(help) - ↑ "ബ്ലാക്ക്‌മാൻ കൂടുതൽ ജില്ലകളിലേക്ക് വ്യാപിക്കുന്നു, പിടിക്കാൻ പോലീസും രംഗത്ത്". മലയാളിവാർത്ത. 18 ഡിസംബർ 2012. Retrieved 21 ഫെബ്രുവരി 2013.
- ↑ Gross, Dave. "The "Blue Star" LSD Tattoo Urban Legend Page". the Lycaeum Drug Archives . Archived from the original on 2011-07-18. Retrieved 2010-08-29.
{{cite web}}
: Italic or bold markup not allowed in:|publisher=
(help) - ↑ 13.0 13.1 Mikkelson, Barbara (2008-12-08). "snopes.com: Flashing Headlights Gang Initiation". Urban Legends Reference Pages. Retrieved 2010-08-28.
{{cite web}}
: Italic or bold markup not allowed in:|publisher=
(help) - ↑ Brunvand, p.223
- ↑ "Heard the one about..." BBC News. 2006-10-27. Retrieved 2010-03-28.
- ↑ Procter and Gamble v. Amway 242 F.3d 539
- ↑ Brunvand, p.333
- ↑ 18.0 18.1 Adam Brooke Davis. “Davis, Adam Brooke. "Devil's Night and Hallowe'en: The Linked Fates of Two Folk Festivals." Missouri Folklore Society Journal XXIV(2002) 69-82 Archived 2016-03-05 at the Wayback Machine.
- ↑ John Mosier “WAR MYTHS” Historically Speaking: The Bulletin of the Historical Society:VI:4 March/April 2005.
- ↑ Croft, Robin (2006). "Folklore, Families and Fear: Exploring the Influence of the Oral Tradition on Consumer Decision-making". Journal of Marketing Management. 22 (9 & 10). Routledge: 1053–1076. doi:10.1362/026725706778935574.
- ↑ Joel Best and Gerald T. Horiuchi. "The Razor Blade in the Apple: The Social Construction of Urban Legends." Social Problems 32:5 (June 1985) pp. 488-97.
- ↑ Donovan, p.129
- ↑ Tony Barrell (2009-07-05). "Did You Know: Orson Welles". The Sunday Times. Archived from the original on 2014-02-22. Retrieved 2012-03-13.
- ↑ Tony Barrell (2009-09-13). "Did You Know: Courtney Love". The Sunday Times. Archived from the original on 2014-02-22. Retrieved 2012-03-13.
- ↑ Tony Barrell (2009-10-04). "Did You Know: Farrah Fawcett". The Sunday Times. Archived from the original on 2014-02-22. Retrieved 2012-03-13.
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- എൻഡേഴ്സ്, ജോഡി (2002). ഡെത്ത് ബൈ ഡ്രാമ ആൻഡ് അതർ മിഡീവൽ അർബൻ ലെജന്റ്സ്. യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോ പ്രെസ്സ്. ISBN 978-0-226-20788-9.
സ്രോതസ്സുകൾ
[തിരുത്തുക]- ജാൻ ഹരോൾഡ് ബ്രുൺവാൻഡ് (2002). എൻസൈക്ലോപീഡിയ ഓഫ് അർബൻ ലെജന്റ്സ്. ന്യൂ യോർക്ക് സിറ്റി: ഡബ്ല്യൂ. ഡബ്ല്യൂ. നോർട്ടൻ ആൻഡ് കമ്പനി. ISBN 0-393-32358-7.
- പമേല ഡോണോവാൻ (2004). നോ വേ ഓഫ് നോവിംഗ്: ക്രൈം, അർബൻ ലെജന്റ്സ്, ആൻഡ് ദി ഇന്റർനെറ്റ്. ന്യൂ യോർക്ക് സിറ്റി: റൗട്ടലെഡ്ജ്. ISBN 0-203-50779-7.