Jump to content

അഹമ്മദ് പട്ടേൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഹമ്മദ് പട്ടേൽ
Member of Parliament for
Bharuch
ഓഫീസിൽ
1977–1989
മുൻഗാമിചന്ദുഭായ് ദേശ്‍മുഖ്
പിൻഗാമിMansinhji Rana
Member of Parliament for
Gujarat
പദവിയിൽ
ഓഫീസിൽ
1993
വ്യക്തിഗത വിവരങ്ങൾ
ജനനം (1949-08-21) 21 ഓഗസ്റ്റ് 1949  (75 വയസ്സ്)
ഭരുച്, ഗുജറാത്ത്, ഇന്ത്യ
മരണം25 നവംബർ 2020
ഗുരുഗ്രാം,ഹരിയാന
ദേശീയതഇന്ത്യൻ
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളിമേമൂന പട്ടേൽ
വസതി23, മദർ തെരേസ ക്രസന്റ്
അൽമ മേറ്റർSouth Gujarat University
വെബ്‌വിലാസംhttp://www.ahmedmpatel.in/

ഗുജറാത്തിൽ നിന്നുമുള്ള ഒരു മുതിർന്ന കോൺഗ്രസ് നേതാവായിരുന്നു അഹമ്മദ് പട്ടേൽ (ജീവിതകാലം: 21 ഓഗസ്റ്റ് 1949 - 25 നവംബർ 2020) . ഗുജറാത്തിൽ നിന്നും മൂന്ന് തവണ ലോക്സഭയിലേക്കും അഞ്ചുതവണ രാജ്യസഭയിലേക്കും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്[1]. 2001 മുതൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായും പ്രവർത്തിച്ചു. എ.ഐ.സി.സി. ട്രഷററായിരുന്നു.

ആദ്യകാലം

[തിരുത്തുക]

1976 ൽ ഗുജറാത്തിലെ ഭരുച് ജില്ലയിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിച്ചുകൊണ്ടാണ് അഹമ്മദ് പട്ടേൽ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്.1977 ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അദ്ദേഹത്തെ ഭരുചയിൽനിന്ന് ആറാമത്തെ ലോക്സഭയിലേക്ക് മത്സരിക്കുന്നതിനു നിർദ്ദേശിക്കുകയും തിരഞ്ഞെടുപ്പിൽ വിജയിച്ച അദ്ദേഹം തുടർന്ന് 1980 ലേയും 1984 ലേയും ലോക്സഭാ തെരഞ്ഞെടുപ്പുകളിലും വിജയിക്കുകയും 1989 വരെ പാർലമെന്റിൽ ഭരുച് മണ്ഡലത്തെ പ്രതിനിധീകരിച്ച് തുടരുകയും ചെയ്തു.[2] 1985 ൽ അദ്ദേഹം അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പാർലമെന്ററി സെക്രട്ടറിയായി നിയമിതനായി.[3] 1987 ൽ പാർലമെന്റ് അംഗമെന്ന നിലയിൽ സർദാർ സരോവർ പദ്ധതി നിരീക്ഷിക്കാനുള്ള നർമദ മാനേജ്‌മെന്റ് അതോറിറ്റിയുടെ രൂപീകരണത്തിലും അദ്ദേഹം സഹായിച്ചിരുന്നു.[4][5]

സ്വകാര്യജീവിതം

[തിരുത്തുക]

1976 ൽ പട്ടൂൽ മെമ്മൂന അഹമ്മദ് പട്ടേലിനെ വിവാഹം കഴിച്ചു.[6][7] ദമ്പതികൾക്ക് ഒരു മകളും മകനുമുണ്ട്. താഴ്ന്ന പ്രൊഫൈൽ കാത്തു സൂക്ഷിക്കുന്ന അദ്ദേഹം മാധ്യമങ്ങളുമായി അപൂർവമായി മാത്രമേ സംവദിച്ചിരുന്നുള്ളൂ.[8]

COVID-19 ൽ നിന്നുള്ള സങ്കീർണ്ണതകളാലുള്ള ഒന്നിലധികം അവയവങ്ങളുടെ തകരാറുകൾ കാരണം 2020 നവംബർ 25 ന് അദ്ദേഹം മരിച്ചു. കോവിഡ് -19 രോഗം കണ്ടെത്തിയതിനെ തുടർന്ന് മെഡന്ത ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം അവിടെ ഐസിയുവിൽ ചികിത്സയിലായിരുന്നു.[9]

അവലംബം

[തിരുത്തുക]
  1. http://www.archive.india.gov.in/govt/rajyasabhampbiodata.php?mpcode=205
  2. "Ahmed Patel: Sonia Gandhi's most trusted advisor, top Congress troubleshooter". DNA India (in ഇംഗ്ലീഷ്). 25 November 2020. Retrieved 25 November 2020.
  3. "Detailed Profile – Shri Ahmed Patel – Members of Parliament (Rajya Sabha) – Who's Who – Government: National Portal of India". Archive.india.gov.in. Retrieved 13 May 2014.
  4. "Press Information Bureau Archive". Retrieved 8 November 2014.
  5. "Ahmed Patel" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2020-07-19. Retrieved 25 November 2020.
  6. Detailed Profile – Shri Ahmed Patel – Members of Parliament (Rajya Sabha) – Who's Who – Government: National Portal of India
  7. "Ahmed Patel inaugurates HMP Dediapada Healthcare Centre". DeshGujarat. 21 February 2015.
  8. DelhiNovember 25, India Today Web Desk New; November 25, 2020UPDATED:; Ist, 2020 06:18. "Congress veteran Ahmed Patel succumbs to post-Covid complications at 71". India Today (in ഇംഗ്ലീഷ്). Retrieved 25 November 2020. {{cite web}}: |first3= has numeric name (help)CS1 maint: extra punctuation (link) CS1 maint: numeric names: authors list (link)
  9. "Senior Congress leader Ahmed Patel in ICU weeks after contracting Covid-19". The Indian Express. 15 November 2020.
"https://ml.wikipedia.org/w/index.php?title=അഹമ്മദ്_പട്ടേൽ&oldid=4140612" എന്ന താളിൽനിന്ന് ശേഖരിച്ചത്