Jump to content

അഷ്ടമംഗലം മഹാദേവക്ഷേത്രം

Coordinates: 10°30′21″N 76°10′43″E / 10.5059089°N 76.1785362°E / 10.5059089; 76.1785362
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

10°30′21″N 76°10′43″E / 10.5059089°N 76.1785362°E / 10.5059089; 76.1785362

അഷ്ടമംഗലം മഹാദേവക്ഷേത്രം
ക്ഷേത്രം
ക്ഷേത്രം
അഷ്ടമംഗലം മഹാദേവക്ഷേത്രം is located in Kerala
അഷ്ടമംഗലം മഹാദേവക്ഷേത്രം
അഷ്ടമംഗലം മഹാദേവക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:10°27′5″N 76°14′5″E / 10.45139°N 76.23472°E / 10.45139; 76.23472
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:തൃശ്ശൂർ
പ്രദേശം:തൃശ്ശൂർ
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:പരമശിവൻ
പ്രധാന ഉത്സവങ്ങൾ:ശിവരാത്രി
ക്ഷേത്രങ്ങൾ:1
ചരിത്രം
ക്ഷേത്രഭരണസമിതി:കൊച്ചിൻ ദേവസ്വം ബോർഡ്

കേരളത്തിൽ തൃശ്ശൂർ ജില്ലയിലെ പ്രധാന ശിവക്ഷേത്രങ്ങളിൽ ഒന്നാണ് അഷ്ടമംഗലം മഹാദേവക്ഷേത്രം. ഏറെ പ്രത്യേകതകളുള്ള നൂറ്റെട്ടു ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്.[1] തൃശ്ശൂർ നഗരത്തിൽ നിന്ന് ഏകദേശം നാലുകിലോമീറ്റർ തെക്കുപടിഞ്ഞാറുമാറി തൃശ്ശൂർ കോർപ്പറേഷൻ പരിധിയിൽത്തന്നെയുള്ള കാര്യാട്ടുകര ദേശത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ട ഇവിടുത്തെ പ്രതിഷ്ഠ രൗദ്രഭാവത്തിലുള്ള അഷ്ടമൂർത്തി സങ്കല്പമാണ്. ഉപദേവതയായി ഗണപതി മാത്രമേയുള്ളൂ. ശിവരാത്രിയാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷം. കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലാണ് ഈ ക്ഷേത്രം.

ക്ഷേത്രം

[തിരുത്തുക]

അഷ്ടമംഗലം ശിവക്ഷേത്രത്തിനു തൊട്ടു മുൻപിലായി വലിയ ഒരു കുളം ഉണ്ട്. ക്ഷേത്രേശൻ കുളത്തിലേക്ക് നോക്കിയാണിരിക്കുന്നത്. വട്ടശ്രീകോവിലിൽ കിഴക്കു ദർശനാണിവിടുത്തെ പ്രതിഷ്ഠ.

ക്ഷേത്രത്തിൽ എത്തിച്ചേരാൻ

[തിരുത്തുക]

തൃശ്ശൂർ-കാഞ്ഞാണി-വാടാനപ്പള്ളി റൂട്ടിൽ എൽത്തുരുത്ത് ജംഗ്ഷനിൽ ഇറങ്ങി അര കിലോമീറ്റർ ദൂരെയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

അവലംബം

[തിരുത്തുക]
  1. കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ“