Jump to content

അന്തഃക്ഷേപിണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അന്തഃക്ഷേപിണി

ആന്തരദഹനയന്ത്രത്തിന്റെ (Internal Combustion Engine)[1] സിലിണ്ടറിനകത്ത് ഇന്ധനം (fuel) നിറയ്ക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് അന്തഃക്ഷേപിണി. ബോയിലറിനകത്തേക്ക് വെളളം പമ്പു ചെയ്യാനുപയോഗിക്കുന്ന ഒരുതരം ഉപകരണത്തിനും അന്തഃക്ഷേപിണി എന്നു പറയും.

ഡീസൽ എഞ്ചിനുകളിൽ ശരിയായ ഇന്ധന ദഹനത്തിന് ഇന്ധനം കണീകൃതാവസ്ഥ(atomized form)യിൽ[2] ദഹന-അറ (combustion chamber)യിൽ[3] പ്രവേശിക്കണം. അന്തഃക്ഷേപിണിയിലെ സിലിണ്ടറിനുള്ളിൽ പ്രവർത്തിക്കുന്ന ഒരു പ്ലഞ്ചർ. സിലിണ്ടറിൽ പ്രവേശിക്കുന്ന ഇന്ധനത്തെ പ്ലഞ്ചർ കണീകരണനോസിലി(atomizing nozzle)ൽ[4] കൂടി ദഹന അറയിലേക്കു തള്ളുന്നു. ദഹന-അറയിലുള്ള സമ്മർദിതവായുവിലേക്ക് ദ്രവ-ഇന്ധനം ബലമായി പ്രവേശിക്കുമ്പോൾ ഇന്ധനം കണീകൃതമായിത്തീരുന്നു. പ്ലഞ്ചറിനു പകരം ചിലപ്പോൾ സമ്മർദിതവായുവും ഉപയോഗിക്കാറുണ്ട്.

ബോയിലറിലേക്ക് വെള്ളം പമ്പുചെയ്യാൻ ഉപയോഗിക്കുന്ന അന്തഃക്ഷേപിണി അതിവേഗതയിലുള്ള നീരാവിധാര(steam jet)യിലെ[5] ഗതികോർജം (Kinetic energy)[6] ഉപയോഗപ്പെടുത്തിയാണ് പ്രവർത്തിക്കുന്നത്. ഒരു അഭിസാരിനോസിലി(converging nozzle)ൽ[7] കൂടി കടന്നു വികസിക്കുമ്പോൾ നീരാവിയുടെ വേഗം പെട്ടെന്നു വർധിക്കുന്നു. ഈ നീരാവി മിശ്രണ കോണി(mixing cone)ൽ[8] വച്ച് തണുത്ത ജലവുമായി ചേരുമ്പോൾ തണുക്കുകയും അതിലെ സംവേഗം (momentum)[9] വെള്ളത്തിലേക്ക് പകരുകയും ചെയ്യുന്നു. അവിടെനിന്നും അതിവേഗത്തിൽ വെള്ളവും നീരാവിയും ഒരു അഭിസാരി-അപസാരിനോസിലി(convergent-divergent nozzle)ൽ കൂടി കടന്നുപോകുമ്പോൾ അതിലെ ഗതികോർജം മർദ-ഊർജ്ജം (pressure energy)[10] ആയി പരിണമിക്കുകയും അങ്ങനെ വെള്ളം പമ്പു ചെയ്യപ്പെടുകയും ചെയ്യുന്നു.

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-08-06. Retrieved 2011-08-03.
  2. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2012-01-05. Retrieved 2011-08-03.
  3. "ആർക്കൈവ് പകർപ്പ്" (PDF). Archived (PDF) from the original on 2010-11-20. Retrieved 2010-11-20.
  4. http://www.sonozap.com/Atomizer_Nozzles.html
  5. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2011-06-26. Retrieved 2011-08-03.
  6. http://www.physicsclassroom.com/class/energy/u5l1c.cfm
  7. http://www.engapplets.vt.edu/fluids/CDnozzle/cdinfo.html
  8. http://www.indiamart.com/jskengineering/mixing-cone-blender.html
  9. http://www.physicsclassroom.com/class/momentum/u4l1a.cfm
  10. http://robertkyriakides.wordpress.com/2011/07/25/high-pressure-energy-selling/

പുറംകണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്തഃക്ഷേപിണി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അന്തഃക്ഷേപിണി&oldid=4051664" എന്ന താളിൽനിന്ന് ശേഖരിച്ചത്