അനുഷ്ക ശങ്കർ
ദൃശ്യരൂപം
അനുഷ്ക ശങ്കർ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജനനം | ലണ്ടൻ, ബ്രിട്ടൻ | 9 ജൂൺ 1981
വിഭാഗങ്ങൾ | ഇൻഡ്യൻ ക്ലാസിക്കൽ സംഗീതം |
തൊഴിൽ(കൾ) | സിതാർ സംഗീതജ്ഞ, |
ഉപകരണ(ങ്ങൾ) | സിതാർ |
വർഷങ്ങളായി സജീവം | 1995–മുതൽ |
ലേബലുകൾ | ഏഞ്ചൽ റിക്കോഡ്സ് (1998–2007), ഡ്യൂയിഷ് ഗ്രാമഫോൺ (2010–മുതൽ) |
വെബ്സൈറ്റ് | അനുഷ്ക ശങ്കർ.കോം |
അനുഷ്ക ശങ്കർ (ജനനം: 1981 ജൂൺ 9) ഇൻഡ്യൻ വംശജയായ സിതാർ വിദഗ്ദ്ധയാണ്. പണ്ഡിറ്റ് രവിശങ്കറാണ് അനുഷ്ക ശങ്കറിന്റെ അച്ഛൻ.
പൊതുപ്രവർത്തനം
[തിരുത്തുക]മൃഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള പ്രവർത്തനത്തിൽ അനുഷ്ക പങ്കാളിയാണ്. പീപ്പിൾ ഫോർ എഥിക്കൽ ട്രീറ്റ്മെന്റ് ഓഫ് ആനിമൽസ് (പേട്ട) എന്ന സംഘടനയിൽ അനുഷ്ക പ്രവർത്തിക്കുന്നുണ്ട്.[1] ഐക്യരാഷ്ട്രസഭയുടെ ലോക ഭക്ഷ്യ പദ്ധതിയുടെ ഇന്ത്യയിലെ വക്താവായും അനുഷ്ക പ്രവർത്തിക്കുന്നുണ്ട്.
ചേഞ്ച്.ഓർഗ്,[2] എന്ന സംഘടനയിലും അനുഷ്ക പ്രവർത്തിക്കുന്നുണ്ട്. ഡൽഹി കൂട്ടബലാത്സംഗക്കേസിനെ സംബന്ധിച്ച് അനുഷ്ക പ്രതികരിച്ചിട്ടുണ്ട്. സംഘടനയുടെ പ്രചാരണപ്രവർത്തനത്തിന്റെ ഭാഗമായി കുട്ടിക്കാലത്ത് തന്നെ ഒരു കുടുംബസുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയുണ്ടായി.[3][4]
അവലംബം
[തിരുത്തുക]- ↑ "Kentucky Fried Cruelty :: Celebrity Support :: Anoushka Shankar ad PunditbRavi Shankar". Archived from the original on 2007-03-01. Retrieved 2013-03-08.
- ↑ Anoushka Shankar supports the One Billion Rising movement
- ↑ "ഞാൻ ബാല്യത്തിൽ ലൈംഗികചൂഷണത്തിന് ഇര: അനുഷ്ക ശങ്കർ". ഇൻഡ്യാവിഷൻ ടി.വി. 14 ഫെബ്രുവരി 2013. Retrieved 8 മാർച്ച് 2013.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Anoushka Shankar says she was sexually abused". BBC News. 13 February 2013. Retrieved 12 February 2013.