അനിൽ മുരളി
അനിൽ മുരളി | |
---|---|
ജനനം | 12/04/1964 തിരുവനന്തപുരം |
മരണം | 30/07/2020 എറണാകുളം |
തൊഴിൽ | ചലച്ചിത്ര അഭിനേതാവ് |
സജീവ കാലം | 1993-2020 |
ജീവിതപങ്കാളി(കൾ) | സുമ |
കുട്ടികൾ | ആദിത്യ, അരുന്ധതി |
മലയാള ചലച്ചിത്ര അഭിനേതാവായിരുന്നു അനിൽ മുരളി (1964-2020) വില്ലൻ വേഷങ്ങളിലൂടെയാണ് മലയാള സിനിമയിൽ ചുവടുറപ്പിക്കുന്നത്. 2002-ലെ വാൽക്കണ്ണാടി എന്ന സിനിമയിലെ വില്ലൻ വേഷം അനിൽ മുരളിയെ പ്രശസ്തനാക്കി. 2020 ജൂലൈ 30ന് അന്തരിച്ചു[1] [2] [3].
ജീവിതരേഖ
[തിരുത്തുക]മുരളീധരൻ നായരുടേയും ശ്രീകുമാരിയമ്മയുടേയും മകനായി 1964 ഏപ്രിൽ 12 ന് തിരുവനന്തപുരത്ത് ജനിച്ചു. 1993-ൽ കന്യാകുമാരിയിൽ ഒരു കവിത എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് സിനിമയിലെത്തുന്നത്. വില്ലൻ വേഷങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. 2002-ലെ വാൽക്കണ്ണാടി എന്ന സിനിമയിലെ വില്ലൻ വേഷം അനിൽ മുരളിയെ മലയാള സിനിമയിൽ പ്രശസ്തനാക്കി.
തുടർന്ന് നിരവധി സിനിമകളിൽ വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വില്ലൻ വേഷങ്ങൾ കൂടാതെ സ്വഭാവ നടനായും വേഷങ്ങൾ ചെയ്തു. 100-ൽ അധികം മലയാള സിനിമകളിൽ വേഷമിട്ട അനിൽ മുരളി തമിഴ്, തെലുങ്ക് സിനിമകളിലും അഭിനയിച്ചു. ടെലി സീരിയലുകളിലും സജീവമായ അഭിനേതാവായിരുന്നു 2020 ജൂലൈ 30ന് അന്തരിച്ചു[4]
അഭിനയിച്ച ചലച്ചിത്രങ്ങൾ
[തിരുത്തുക]- കന്യാകുമാരിയിൽ ഒരു കവിത (1993)
- ബോക്സർ (1995)
- വാൽക്കണ്ണാടി (2002)
- ഇവർ (2003)
- ചാക്കോ രണ്ടാമൻ (2006)
- ശ്യാമം (2006)
- ദി ഡോൺ (2006)
- ജയം (2006)
- ബാബ കല്യാണി (2006)
- ജുലൈ 4 (2007)
- നസ്രാണി (2007)
- റോക്ക് ആന്റ് റോൾ (2007)
- പുതിയ മുഖം (2009)
- ഞാൻ സഞ്ചാരി (2010)
- കയം (2010)
- സിറ്റി ഓഫ് ഗോഡ് (2011)
- മാണിക്യക്കല്ല് (2011)
- വെള്ളരിപ്രാവിന്റെ ചങ്ങാതി (2011)
- കളൿടർ (2011)
- വാദ്ധ്യാർ (2012)
- അസുരവിത���ത് (2012)
- വാദ്ധ്യാർ (2012)
- അച്ഛന്റെ ആണ്മക്കൾ (2012)
- ഹീറോ (2012)
- മുല്ലമൊട്ടും മുന്തിരിച്ചാറും (2012)
- നമ്പർ 66 മധുര ബസ് (2012)
- താപ്പാന (2012)
- മാന്ത്രികൻ (2012)
- ഒരു യാത്രയിൽ (2012)
- അയാളും ഞാനും തമ്മിൽ (2012)
- ഹൈഡ് ആന്റ് സീക് (2012)
- കർമ്മയോദ്ധാ (2012)
- ചേട്ടായീസ് (2012)
- ബ്ലാക്ക്ബെറി (2013)
- ആമേൻ (2013)
- കൗബോയ് (2013)
- ഇമ്മാനുവേൽ (2013)
- ഇത് പാതിരാമണൽ (2013)
- വിശുദ്ധൻ (2013)
- ബഢി (2013)
- ബ്ലാക്ക് ടിക്കറ്റ് (2013)
- @ അന്ധേരി (2014)
- ഡോൾഫിൻ ബാർ (2014)
- പോളിടെക്നിക് (2014)
- അവതാരം (2014)
- ഇയ്യോബിൻ്റെ പുസ്തകം (2014)
- കെ.എൽ. പത്ത് (2015)
- രാമലീല (2017)
- ആകാശ മിഠായി (2017)
- ജോസഫ് (2018)
- ബ്രദേഴ്സ് ഡേ (2019)
- ഫോറൻസിക് (2020)
അവലംബം
[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2020-10-09. Retrieved 2021-04-02.
- ↑ https://www.mathrubhumi.com/mobile/print-edition/kerala/actor-anil-murali-passes-away-1.4942623[പ്രവർത്തിക്കാത്ത കണ്ണി]
- ↑ https://www.mathrubhumi.com/mobile/movies-music/interview/biju-pappan-actor-interview-on-struggle-in-malayalam-industry-anil-murali-death-1.4946700[പ്രവർത്തിക്കാത്ത കണ്ണി]
- ↑ https://m3db.com/anil-murali