ഉദയംപേരൂർ ഏകാദശി പെരുംതൃക്കോവിൽ ക്ഷേത്രം
9°55′13″N 76°21′40″E / 9.9203619°N 76.3612045°E
ഉദയംപേരൂർ ഏകാദശി പെരുംതൃക്കോവിൽ ക്ഷേത്രം | |
---|---|
നിർദ്ദേശാങ്കങ്ങൾ: | 9°55′13.3″N 76°21′40.34″E / 9.920361°N 76.3612056°E |
പേരുകൾ | |
മറ്റു പേരുകൾ: | Udayamperoor Ekadashi Perumthrikovil Temple |
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം: | കേരളം |
ജില്ല: | എറണാകുളം |
പ്രദേശം: | ഉദയമ്പേരൂർ |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | പെരുംതൃക്കോവിലപ്പൻ |
പ്രധാന ഉത്സവങ്ങൾ: | കൊടിയേറ്റുത്സവം, ശിവരാത്രി |
ചരിത്രം | |
ക്ഷേത്രഭരണസമിതി: | തിരുവിതാംകൂർ ദേവസ്വം ബോർഡ് |
ഉദയംപേരൂർ ഏകാദശി പെരുംതൃക്കോവിൽ ക്ഷേത്രം: എറണാകുളം ജില്ലയിൽ, ഉദയം പേരൂരിലാണ് ഏകാദശി പെരുംതൃക്കോവിൽ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്.[1][2][3] ക്ഷേത്രവളപ്പിൽ നിരവധി ശിലാലിഖിതങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ ഒന്ന് ചേരചക്രവർത്തിയായിരുന്ന ഗോദരവിവർമ്മയുടെ വിളമ്പരമാണ്.
ക്ഷേത്രം
പരശുരാമ പ്രതിഷ്ഠിതമെന്ന് വിശ്വസിക്കുമ്പോഴും പെരുംതൃക്കോവിലിലേത് സ്വയംഭൂ ശിവലിംഗമാണ്. കിഴക്ക് ദർശനമായിട്ടാണ് പ്രതിഷ്ഠ. നല്ല വലുപ്പമുള്ള ശിവലിംഗമാണിത്. ഏകദേശം വൈക്കത്തെ ശിവലിംഗത്തിനൊപ്പം വലുപ്പം കാണും. ശിവന് എതിർവശത്ത് പാർവതിയുടെ പ്രതിഷ്ഠയുണ്ട്. ഉപദേവതകളായി ഗണപതി, അയ്യപ്പൻ, സുബ്രഹ്മണ്യൻ, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് യക്ഷി എന്നിവരും ക്ഷേത്രത്തിൽ കുടികൊള്ളുന്നു. പേരുകൊണ്ട് പെരുംതൃക്കോവിലിലാണങ്കിലും ക്ഷേത്രം അത്ര വലിപ്പമേറിയതല്ല. ചിലപ്പോൾ പേരൂർ തൃക്കോവിലാവാം പെരും തൃക്കോവിലായത്[4]. ക്ഷേത്ര മൈതാനം വലിപ്പമേറിയതാണ്, ഏകദേശം നാല് ഏക്കർ വരുന്ന പ്രദേശമാണ് ക്ഷേത്രവളപ്പ്. ക്ഷേത്രത്തോട് ചേർന്നുതന്നെ ഒരു വിശാലമായ ക്ഷേത്രകുളം ഉണ്ട്.
നാലമ്പലവും വലിയ വട്ട ശ്രീകോവിലോടും കൂടിയതാണ് ക്ഷേത്രസമുച്ചയം. കിഴക്കുവശത്തായി കേരള തനിമ വിളിച്ചോതുന്നതക്കമുള്ള വലിയ ക്ഷേത്രഗോപുരം പണിതീർത്തിട്ടുണ്ട്. നാലമ്പല നിർമ്മാണം തനത് കേരളാശൈലിയിൽ തന്നെയാണ്. ഇവിടുത്തെ വട്ടശ്രീകോവിൽ വലിപ്പമേറിയതാണ്. ഏകദേശം 700 വർഷങ്ങളുടെ പഴക്കം അതിനു പറയാനുണ്ടാവും. നാലമ്പലത്തോട് കൂടിയാണ് വലിയബലിക്കൽപ്പുര പണിതീർത്തിരിക്കുന്നത്.
വിശേഷങ്ങളും, പൂജാവിധികളും
ഇവിടെ നിത്യേനയുള്ള പൂജ നടത്തുന്നത് തമിഴ്ബ്രാഹ്മണരാണ് എങ്കിലും ക്ഷേത്ര തന്ത്രം മലയാള ബ്രാഹ്മണർക്കുതന്നെ നിക്ഷിപ്തമാണ്.
ഉത്സവങ്ങൾ
- ശിവരാത്രി
- ആദ്രാദർശനം, താലപ്പൊലി
ഉപക്ഷേത്രങ്ങൾ
- ആമേട ക്ഷേത്രം
- നടക്കാവ് ഭഗവതി ക്ഷേത്രം
- കടവിൽ തൃക്കോവിൽ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
ക്ഷേത്രത്തിൽ എത്തിച്ചേരാൻ
എറണാകുളം ജില്ലയിൽ ഉദയമ്പേരൂർ ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. തൃപ്പൂണിത്തുറ-ഉദയമ്പേരൂർ റൂട്ടിൽ പുതിയകാവിനടുത്താണ് ക്ഷേത്രം.
അവലംബം
- ↑ Book Title: 108 Siva Kshetrangal, Author:Kunjikuttan Ilayath, Publishers: H and C Books
- ↑ https://templesinindiainfo.com/108-lord-shiva-temples-in-kerala-famous-lord-shiva-temples-in-kerala/
- ↑ http://www.thekeralatemples.com/knowmore/108_siva_temples.htm#
- ↑ വി.വി.കെ വാലാത്ത്: കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ, എറണാകുളം ജില്ല; കേരള സാഹിത്യ അക്കാദമി-തൃശ്ശൂർ