Jump to content

ഉപയോക്താവിന്റെ സംവാദം:Razimantv

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വെടി തീര്‍ന്ന സം‌വാദങ്ങള്‍:

അഭിനന്ദനം

പുതിയ കാര്യനിർവാഹകൻ റസിമാന് അഭിനന്ദനം നേരുന്നു.--Vssun 15:52, 17 ഒക്ടോബര്‍ 2009 (UTC)

റസിമാന്‌ എന്റെ കൊച്ചുപൂച്ചേണ്ട് :) --തച്ചന്റെ മകന്‍ 17:11, 17 ഒക്ടോബര്‍ 2009 (UTC)

കാര്യനിര്‍വ്വാഹക സംഘത്തിലേക്ക് സ്വാഗതം, പുതിയ കാര്യനിര്‍വ്വാഹകന്‍ റസിമാന്‌ അഭിനന്ദനങ്ങള്‍ :) --ജുനൈദ് (സം‌വാദം) 03:31, 18 ഒക്ടോബര്‍ 2009 (UTC)

കാര്യനിർവ്വാഹകരായ ഉപയോക്താക്കളുടെ സംഘം എന്നേ ഉദ്ദേശിച്ചുള്ളൂ --ജുനൈദ് (സം‌വാദം) 04:59, 18 ഒക്ടോബര്‍ 2009 (UTC)

അഭിനന്ദനങ്ങള്‍--Rameshng:::Buzz me :) 05:58, 18 ഒക്ടോബര്‍ 2009 (UTC)
റസിമാന്‌ അഭിനന്ദനങ്ങള്‍. പഠിത്തം ഉഴപ്പല്ലേ !--വിചാരം 18:04, 18 ഒക്ടോബര്‍ 2009 (UTC)
റസിമാന്‌ അഭിനന്ദനങ്ങള്‍ --ഷാജി 00:51, 19 ഒക്ടോബര്‍ 2009 (UTC)

തിരഞ്ഞെടുത്ത ദിവസം അല്പം തിരക്കിലായിരുന്നു. അതുകൊണ്ട് വിക്കി നോക്കാന്‍ സാധിച്ചില്ല. ലേറ്റായാലെന്താ ലേറ്റസ്റ്റായില്ലേ :) അഭിനന്ദനങ്ങള്‍.--Subeesh Talk‍ 06:02, 19 ഒക്ടോബര്‍ 2009 (UTC)

താരാപഥം

ഞാനിടാന്‍ പോകുകയായിരുന്നു, മാനത്തങ്ങനെ കണ്ടുവോ?? --ജുനൈദ് (സം‌വാദം) 05:55, 18 ഒക്ടോബര്‍ 2009 (UTC)

പന്മന

സംവാദം:പന്മന രാമചന്ദ്രന്‍ നായര്‍ ഇതിലെ അപ്‌ഡേറ്റ് കണ്ടിരുന്നോ? പിന്നെ കാര്യനിർവാഹകർക്കുള്ള കൈപ്പുസ്തകത്തിന്റെ കാര്യം ഞാൻ ഇപ്പോൾ ���ൽക്കാലം ക്യൂവിൽ വക്കുകയാണ്. (ഇത്രയും നാളത്തെ എക്പീരിയൻസ് ഒക്കെ ധാരാളം എന്നു കരുതുന്നു.) --Vssun 10:51, 18 ഒക്ടോബര്‍ 2009 (UTC)

ജിഹാദ്

ഇത് നോക്കുക. ലൗ ജിഹാദ് ജിഹാദിന്റെ പുതിയ രൂപമാണെന്നാണ് ഇതില്‍ കാണുന്നത്. ഇഗ്ലീഷ് വിക്കിയുടെ പരിഭാഷ മാത്രമാണോ മലയാളം പീഡിക. ലൗ ജിഹാദ് യഥാര്‍ത്ഥത്തില്‍ അത്തരമൊരു സംഘടനയാണെങ്കില്‍ക്കൂടി അതിനെക്കുറിച്ച് ഈ താളില്‍ കൊടുക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല എന്നാണ് താങ്കള്‍ പറയുന്നത്. ജിഹാദിന്റെ പേരില്‍ ധാരാളം സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അതുകൂടി ലൗ ജിഹാദിനൊപ്പം ഇതില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. (വിമര്‍ശനങ്ങള്‍ എത്രനീണ്ടാലും കുഴപ്പമില്ല (ഉദാ: RSS)) അല്ലാതെ ലൗ ജിഹാദിനെ തൂത്തുവാരി എറിയുകല്ല ചെയ്യേണ്ടത്. താങ്കള്‍ ഒരു പ്രത്യേക മതത്തിന്റെ മാത്രം വക്താവായി എഴുതുന്നതില്‍ അതീവ ദുഖമുണ്ട്. മതപരമായ പക്ഷപാതം, ഏതെങ്കിലും പ്രത്യേക മതത്തിന്റെ കാഴ്ചപ്പാടില്‍ മാത്രം കാര്യങ്ങള്‍ നോക്കുന്ന തരം പക്ഷപാതം. വിക്കിപീഡിയയുടെ നയങ്ങള്‍ക്കെതിരാണ്. ലൗ ജിഹാദ് ജിഹാദില്‍ വീണ്ടും ചേര്‍ക്കുന്നുണ്ട്. --—ഈ തിരുത്തല്‍ നടത്തിയത് lee2008 07:59, 19 ഒക്ടോബര്‍ 2009 (UTC)

ഇത് നോക്കുക Modus operandi യിലൂടെ ലോകശ്രദ്ധ ആകര്‍ഷിച്ച സംഭവം ആണ് ഇത്. കേരളത്തിലെ ചില സംഘടനകളുടെ ജിഹാദി പ്രവര്‍ത്തനം ഇത്രക്ക് ശ്രദ്ധേയമായതിനാലാണ് ഇത് ജിഹാദില്‍ ചേര്‍ത്തത്.--—ഈ തിരുത്തല്‍ നടത്തിയത് lee2008 09:18, 19 ഒക്ടോബര്‍ 2009 (UTC)

ജിലേബി

അതെന്താ, അവിടെ ഈ പറഞ്ഞ സാധനങ്ങള്‍ ഒന്നും കിട്ടുന്നില്ലേ? വാങ്ങി കഴിക്കൂ, കൊതി തീരും വരെ. ഇന്ന ഒരു രണ്ട് ജിലേബി പിടിച്ചോ. --Rameshng:::Buzz me :) 08:36, 20 ഒക്ടോബര്‍ 2009 (UTC)

ടോൾസ്തോയ്

ചില ഫോണ്ടുകളിൽ പഴയ സം‌യുക്തചില്ലിലുള്ള ൾ-നോടൊപ്പം സ്റ്റോയ് ചേർക്കുമ്പോൾ അതിലെ ഏകാരം ൾ-ന് ഇടതുവശത്തായി വരുന്നു.

ടോള്‍സ്റ്റോയ് - ഇത് സം‌യുക്തന്‍
ടോൾസ്റ്റോയ് - ഇത് ആണവൻ

രണ്ടും തമ്മിൽ എന്തെങ്കിലും മാറ്റം കാണുന്നുണ്ടോ? --Vssun 15:04, 20 ഒക്ടോബര്‍ 2009 (UTC) ചില ഫോണ്ടുകളിൽ മാത്രമേ പ്രശ്നമുള്ളൂ.--Vssun 06:36, 21 ഒക്ടോബര്‍ 2009 (UTC)

അ‌അ്‌ലാ

എനിക്ക് ഇവിടെ ശരിക്ക് തന്നെ കാണുന്നുണ്ടല്ലോ. അഭിനന്ദനങ്ങള്‍-എന്റെ വോട്ട് അസാധുവാണെങ്കിലും...........Irshadpp 17:35, 20 ഒക്ടോബര്‍ 2009 (UTC)

എന്റേത് വിന്‍ഡോസ് വിസ്റ്റ, എക്സ്പ്ലോറര്‍ 8, ഫോണ്ട് അറിയില്ല. ഇമെയില്‍ തന്നാല്‍ സ്ക്രീന്‍ ഷോട്ട് അയച്ചുതരാം

എനിക്ക് റസിമാ[ചതുരം]ടി വി എന്നാണ്‌ കാണുന്നത്.Irshadpp 18:20, 20 ഒക്ടോബര്‍ 2009 (UTC)

ആണവ ചില്ല് എന്നാലെന്താണ്‌? Irshadpp 21:17, 21 ഒക്ടോബര്‍ 2009 (UTC)

അല്ല, സത്യത്തില്‍ ഇപ്പോള്‍ ഏത് വേര്‍ഷന്‍ യൂണികോഡ് ആണ്‌ വിക്കിയില്‍‍ ഉപയോഗിക്കുന്നത്? ഇവിടെ കാര്‍ത്തിക ഫോണ്ട് ആണ്‌ ഉപയോഗിക്കുന്നത്. അഞ്ജലി ഫോണ്ട് ഉപയോഗിച്ചാലും ശരിക്ക് തന്നെ ചില്ലുകള്‍ കാണുന്നുണ്ട്.Irshadpp 14:18, 22 ഒക്ടോബര്‍ 2009 (UTC)

വിത്തുപുര

മാർഗനിർദ്ദേശം അതിൽത്തന്നെ എഴുതിവച്ചിട്ടുണ്ട്.

  1. ഞാൻ മിക്കവാറും എല്ലാ ലേഖനങ്ങളേയും അതിൽ ചേർക്കാറുണ്ട്.
  2. ഒറ്റവരികളെ ഒഴിവാക്കുന്നു
  3. റോന്തുചുറ്റുന്നു.
  4. കാറ്റഗറി, ഇന്റർ‌വിക്കി ചേർക്കുന്നു
  5. ഒന്നോ രണ്ടോ വരി കോപ്പി ചെയ്ത് വിത്തുപുരയിൽ മുകളിലായി ചേർക്കുന്നു. ചിത്രമുണ്ടെങ്കിൽ അതും.
  6. വിത്തുപുരയിൽ നിന്നും അഞ്ചു ലേഖനങ്ങൾ വീതമുള്ള സെറ്റ് എടുത്ത് ഫോർമാറ്റ് ചെയ്ത് പുതിയ ലേഖനങ്ങൾ ഫലകത്തിൽ ചാർത്തുന്നു..

ഇത്രേം തന്നെ.. എന്തെങ്കിലും സംശയമുണ്ടെങ്കിൽ ഐ.ആർ.സി.യിൽ വരുകയാണെങ്കിൽ പറയാം.. ഒരു മെയിൽ അയക്കുകയാണെങ്കിൽ ജി.മെയിലിൽ ആഡ് ചെയ്യുകയുമാകാം. --Vssun 07:03, 21 ഒക്ടോബര്‍ 2009 (UTC)

[1] float --ജുനൈദ് (സം‌വാദം) 08:59, 22 ഒക്ടോബര്‍ 2009 (UTC)

യുക്രെയിന്‍

യുക്രെയിന്‍ നന്നാകുന്നുണ്ട് എന്നതില്‍ സന്തോഷിക്കുന്നു. ഞാന്‍ ഇത് സര്‍‌‌വവിജ്ഞാനകോശത്തില്‍ നിന്നും പകര്‍ത്തുന്നതാണെന്നറിയാമല്ലോ. എന്റേതായി ഒരല്പം മാത്രം. പിന്നെ ഞാന്‍ ഇന്ത്യയില്‍ ഏതാണ്ട് എല്ലായ്ടത്തും പോയിട്ടുണ്ട്. വിദേശത്തു പോകാന്‍ ഭാഗ്യം ഉണ്ടായിട്ടില്ല. വയസും രോഗങ്ങളും ഇനി ഒന്നും അനുവദിക്കും എന്നു കരുതുന്നില്ല. നന്മനേരുന്നു. --babug** 16:43, 22 ഒക്ടോബര്‍ 2009 (UTC)

നല്ല മലയളം ബ്ലോഗ് കിട്ടാന്‍ എങ്ങനെ സെര്‍ച്ച് ചെയ്യണം? അതിനുള്ളാ നല്ല മാര്‍ഗമെന്താണ്. — ഈ തിരുത്തൽ നടത്തിയത് 212.118.120.169 (സംവാദംസംഭാവനകൾ)

വിത്തുപുര

ദിവസം പത്തെണ്ണമാണ് പിന്തുടരുന്ന കണക്ക്.. ഈ നിലക്ക് പോയാലേ പു.ലേ.യുടെ ഒപ്പം ഓടിയെത്തുകയുള്ളൂ.. :) --Vssun 13:44, 24 ഒക്ടോബര്‍ 2009 (UTC)

കാലിക്കട്ട്

കാലിക്കട്ട് എന്നാണ്‌ ശരിയായ ഉച്ചാരണം. റ്റ ശബ്ദത്തില്‍ ഉച്ചരിക്കാറില്ല.. --ജേക്കബ് 20:02, 26 ഒക്ടോബര്‍ 2009 (UTC)

കോഴിക്കോട്ടുകാര്സ്ഥലത്തിന്‌‍ കോഴിക്കോട് എന്നല്ലേ പറയുന്നത്? കാലിക്കട്ട് എന്ന് ഉച്ചരിക്കാറേയില്ലല്ലോ.. കോഴിക്കോടിന്റെ ആംഗലേയമെന്നു പറയപ്പെടുന്ന calicut എന്ന പദത്തിന്റെ മലയാള ഉച്ചാരണമാണല്ലോ തര്‍ക്കവിഷയം. അതിന്റെ ഉച്ചാരണം കാലിക്കട്ട് എന്നുതന്നെയാണ്‌ എന്നാണെന്റെ പക്ഷം. കാലിക്കട്ട് ആര്‍.ഇ.സി.യില്‍ നാലുകൊല്ലം പഠിച്ച കാലം അങ്ങനെതന്നെയാണ്‌ സ്ഥാപനത്തിന്റെ പേര്‌ ഉച്ചരിച്ചുകേട്ടിട്ടുള്ളതും ഉച്ചരിച്ചിട്ടുള്ളതും. കാലിക്കട്ട് എന്നതാണ്‌ യഥാര്‍ത്ഥ തനി മലയാളം പദം (കാലിക്കൂത്ത് എന്ന പദത്തില്‍നിന്ന് ഉദ്ഭവം) എന്ന് അവിടുത്തെ പ്രിന്‍സിപ്പാള്‍ അടക്കമുള്ള സംഘം ഗവേഷണം നടത്തി കണ്ടെത്തിയെന്നും ആയതിനാല്‍ എന്‍.ഐ.ടി. യായി പേരു മാറ്റിയപ്പോള്‍ എന്‍.ഐ.ടി. കോഴിക്കോട് എന്നതിനു പകരം എന്‍.ഐ.ടി. കാലിക്കട്ട് എന്ന് സ്ഥാപനത്തെ നാമകരണം ചെയ്തുവെന്നും അറിയാന്‍ കഴിഞ്ഞത്. (അയല്‍വക്കത്തുള്ള ഐ.ഐ.എം. അറിയപ്പെടുന്നത് ഐ.ഐ.എം. കോഴിക്കോട് എന്നാണ്‌). കാലിക്കറ്റ് എന്ന് പലയിടത്തും എഴുതിക്കണ്ടിട്ടുണ്ട്. അത് ഇംഗ്ലീഷ് പദത്തിന്റെ ഉച്ചാരണം അറിയാത്തതിനാല്‍ t ശബ്ദം റ്റ് എന്ന് എഴുതിവന്നതിനാല്‍ ആവാം എന്നാണെന്റെ അഭിപ്രായം.
തര്‍ക്കമുണ്ടെങ്കില്‍ കൂടുതല്‍ പേരുടെ അഭിപ്രായങ്ങള്‍ ആരായാം... --ജേക്കബ് 04:12, 2 നവംബര്‍ 2009 (UTC)

പകര്‍പ്പവകാശം

മടിക്കൈ പഞ്ചായത്തു പുറത്തിറക്കിയ ഒരു സുവനീരില്‍‌ (ഒരു പുസ്തകം) ഉള്ളതാണ് ആ വിവരങ്ങള്‍. പഞ്ചായത്തിന്റേ തന്നെ പേരിലുള്ളതാകയാല്‍ അതൊക്കെ ക്രോഡീകരിച്ചെടുത്താരെന്നും അതില്‍ വ്യക്തമായിരുന്നില്ല. അതുകൊണ്ടുതന്നെ അതിന്റെ പകര്‍പ്പവകാശവിവരങ്ങള്‍ എങ്ങനെ ചേര്‍ക്കണമെന്ന് എനിക്കറിയില്ല. താങ്കള്‍ പറഞ്ഞ സൈറ്റ് പൂര്‍ണമായും ആ പുസ്തകത്തിന്റെ digitization ആണ്. വേണമെങ്കില്‍ പഞ്ചായത്തില്‍ നേരിട്ടുപോയി അതിനെ കുറിച്ചു സംസാരിക്കാന്‍ സാധിക്കുന്നതാണ്.

 Rajesh Odayanchal |രാജേഷ്‌ ഒടയഞ്ചാല്‍‌‌  02:46, 27 ഒക്ടോബര്‍ 2009 (UTC)
തീര്‍ച്ചയായും പഞ്ചായത്തില്‍ നിക്ഷിപ്തമാണെന്നു കൊടുക്കാവുന്നതാണ്. കാരണം [ഈ സൈറ്റിലുള്ള] വിവരങ്ങള്‍ ഒരു 'സുവനീര്‍‌' എന്ന പുസ്തകത്തില്‍ അവര്‍ തന്നെ കൊടുത്തിട്ടുള്ളതിനാലും ആ സൈറ്റ് ഡിസൈന്‍ ചെയ്തതും കേരളഗവണ്‍മെന്റിന്റെ തന്നെ ഒരു വിഭാഗമാകയാലും [[2]] അനുയോജ്യമായൊരു പകര്‍പ്പവകാശരീതി അവലം‌ബിക്കാവുന്നതാണ്. പിന്നെ മറ്റു സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ എന്നു പറഞ്ഞതിനൊക്കെ അവലംബം കൊടുക്കാന്‍ പറ്റുമെന്നു തോന്നുന്നില്ല. എന്റെ പഞ്ചായത്തിനോടു അടുത്തായി സ്ഥിതിചെയ്യുന്നതും എനിക്കു നല്ല പരിചയമുള്ള സ്ഥലങ്ങളുമാകയാല്‍ പല കാര്യങ്ങളും ഞാന്‍ കണ്ടറിഞ്ഞവ കൂടിയാണ്. കോടോം ബേളൂര്‍‌, പനത്തടി എന്ന താളു നോക്കുക. പ്രത്യേകിച്ചൊന്നും അവലമാക്കാതെ എഴുതിയതാണവ, കള്ളാര്‍ ഗ്രാമപഞ്ചായത്തിനെക്കുറിച്ചെഴുതി വരുന്നു. ഇവിടെയൊക്കെ ഞാന്‍ അവലംബമാക്കിയിരിക്കുന്നത് വ്യക്തമായി ഞാന്‍ കണ്ടറിഞ്ഞ വിവരങ്ങളെ മാത്രമാണ്. ഇതു വിക്കിയുടെ രീതിക്കു ചേരുന്നതാണോ?

മറ്റൊരു കാര്യം കൂടി, ആരംഭശൂരത്വമെന്നപോലെ കുറേ ലേഖനങ്ങളെഴുതി എന്നേ ഉള്ളൂ, വിക്കിയിലുപയോഗിക്കുന്ന കോഡുകളെക്കുറിച്ചു പഠിച്ചു വരുന്നതേയുള്ളൂ. പകര്‍പ്പവകാശത്തിന്റേയും റഫറന്‍സുകൊടുക്കുന്നതിന്റേയും കോഡുകളുടെ ഉപയോഗക്രമം അത്രയ്‌ക്കങ്ങു ദഹിച്ചിട്ടില്ല. :) --Rajesh Odayanchal | രാജേഷ്‌ ഒടയഞ്ചാല്‍‌‌ 02:54, 28 ഒക്ടോബര്‍ 2009 (UTC)


ഞാന്‍ എഴുതാന്‍ ഉദ്ദേശിക്കുന്നതു മുഴുവന്‍ അത്തരം scientific ആയിട്ടുള്ള കാര്യങ്ങളെക്കുറിച്ചല്ല, നാടും നാട്ടുകാരും ഭാഷയുമെക്കെയാണു ഞാന്‍ പരിഗണിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതില്‍ തന്നെ പലതിനും തെളിവു നിരത്തുക അസാദ്യമായെന്നും വരാം. അതാണു പ്രശ്‌നമായി തോന്നുന്ന ഒരു കാര്യം. തെളിവുകള്‍ പലതും അപേക്ഷികങ്ങളാണെന്നും വരാം. ഉദാഹരണത്തിനു തച്ചോളി ഒതേനന്‍ മഡിയന്‍ കൂലോത്തു വന്നതായി പാട്ടുകളില്‍ പറയുന്നു, അദ്ദേഹം താമസിച്ചുവെന്നു പറയുന്ന വീട്ടിലെ പിന്‍മുറക്കാര്‍ ഇന്നുമുണ്ട്. പക്ഷേ അവിടെ താമസിച്ചതിന് എഴുതിവെച്ച തെളിവുകള്‍ ഒന്നുമില്ല. ഇത്തരം പ്രശ്‌നങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാനാവും. വെറും മിത്തെന്നുമത്രം പറയുകയാണോ വഴി. അങ്ങനെ പറയുമ്പോള്‍ മറ്റു ചിലതിനൊക്കെ ആധികാരികത കുറയുകയും ഒരു കെട്ടുകഥ മത്രമായി മാറിപ്പോവുകയും ചെയ്യുന്നതായി തോന്നുന്നു.Rajesh Odayanchal | രാജേഷ്‌ ഒടയഞ്ചാല്‍‌‌ 12:20, 28 ഒക്ടോബര്‍ 2009 (UTC)

ശരി, ഇനി എഴുതുമ്പോളതു ശ്രദ്ധിച്ചുകൊള്ളാം. ഇപ്പോള്‍ ഉള്ള���യെ ഉടനേതന്നെ വേണ്ട രീതിയില്‍ തിരുത്തി എഴുതാനും ശ്രമിക്കാം.Rajesh Odayanchal | രാജേഷ്‌ ഒടയഞ്ചാല്‍‌‌ 12:35, 28 ഒക്ടോബര്‍ 2009 (UTC)

Climate change spam

Thanks for cleaning up 99.35.9.52's cross-wiki spam to the article about Ban Ki-moon. I've globally blocked the IP now to stop him. --Erwin 18:27, 27 ഒക്ടോബര്‍ 2009 (UTC)

സ്കൂൾവിക്കി

ഒന്നു ചെത്തിമിനുക്കിയിട്ടുണ്ട്. നോക്കുക --Vssun 09:22, 30 ഒക്ടോബര്‍ 2009 (UTC)

മാതൃഭൂമി വാർത്ത അപ്പാടെ കോപ്പിയായിരുന്നൊ? മുഴുവനും ഞാൻ വായിച്ചില്ല. കോപ്പിയാണെങ്കിൽ ഒന്ന് തിരുത്തിയെഴുതിയാൽ മതി. അല്ലെങ്കിൽ ഈച്ചക്കോപ്പി ഭാഗങ്ങൾ വെട്ടിയാലും മതി. --Vssun 09:32, 30 ഒക്ടോബര്‍ 2009 (UTC)

അഭിനന്ദനങ്ങള്‍!

പരീക്ഷയയുടെ തിരക്കില്‍ ആശംസിക്കാന്‍ പറ്റിയില്ല :( പുതുഅഡ്മിന് എല്ലാ ആശംസകളും! ചൂലുകൊണ്ടുള്ള കലാപരിപാടിളൊക്കെ കാര്യമായി നടക്കുന്നുണ്ടല്ലോ :) --അഭി 15:25, 30 ഒക്ടോബര്‍ 2009 (UTC)

ക്രിസോസ്തം

റസിമാന്‍, വേദപാരംഗതര്‍, ആദ്യകാലസഭാപിതാക്കന്മാര്‍ എന്നീ വര്‍ഗ്ഗങ്ങളിലും കൂടി ക്രിസോസ്തമിനെ ചേര്‍ക്കുമോ? സ്നേഹത്തോടെ.Georgekutty 05:39, 31 ഒക്ടോബര്‍ 2009 (UTC)

ഈ രണ്ടു വര്‍ഗ്ഗങ്ങളും ഇപ്പോഴേ ഉള്ളതല്ലേ. ക്രിസോസ്തമിനെ അവയില്‍ ഉള്‍പ്പെടുത്തുകയേ വേണ്ടൂ. ഉദാഹരണത്തിന് അംബ്രോസ് ഈ രണ്ടു വര്‍ഗ്ഗങ്ങളിലും പെടുന്നുണ്ട്. വേദപാരംഗതന്‍ "Doctor of the Church" ആണ്. ഈ വര്‍ഗ്ഗങ്ങളെ, വൈദികരുടെ ഉപവിഭാഗമാക്കണമെന്നില്ല. വേദപാരംഗതരും മറ്റും വൈദികരാകണമെന്ന് നിര്‍ബ്ബന്ധമില്ല. ആവിലായിലെ ത്രേസ്യാ, ലിസ്യൂവിലെ കൊച്ചുത്രേസ്യാ, സിയന്നായിലെ കത്രീന എന്നീ വേദപാരംഗതര്‍ കന്യാസ്ത്രീകളാണ്. Georgekutty 06:01, 31 ഒക്ടോബര്‍ 2009 (UTC)

വാണ്ടലിസം

15:28, 19 ഒക്ടോബര്‍ 2009 Vicharam (സംവാദം | സംഭാവനകള്‍) (83,762 ബൈറ്റുകള്‍) (മാറ്റം തിരസ്ക്കരിക്കുക) ഇതാണ് സംവാദം താളിലെ അവസാനതിരുത്ത് .ഇത് നോക്കുക ഉപ്പേരിക്കുരുള എന്നയാള്‍ താള്‍ തിരുത്തിയത് എന്ത് സമവായത്തിന്റെ അടിസ്ഥാനത്തിലാണ്. താങ്കള്‍ക്കിഷ്ടപ്പെട്ട കാര്യത്തില്‍ മാത്രം സമവായം മതിയോ. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ തിരുത്തല്‍ നടത്തുന്നതിന് ഒരു സമവായത്തിന്റെയും ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. താങ്കള്‍ ഇപ്പോള്‍ നടത്തിയത് വാണ്ടലിസം ആണ്. താങ്കള്‍ളുടെ മാറ്റം നീക്കം ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.--—ഈ തിരുത്തല്‍ നടത്തിയത് lee2008 06:37, 31 ഒക്ടോബര്‍ 2009 (UTC)

സമവായം എന്നുള്ളത് കൊണ്ട് താങ്കള്‍ എന്താണ് ഉദ്ദേശിക്കുന്നത്. ചില അപ്രിയ സത്യങ്ങള്‍ക്ക് എങ്ങനെയാണ് സമവായം ഉണ്ടാക്കുന്നത് (പ്രത്യേകിച്ച് തീവ്ര പക്ഷപാതം കാണിക്കുന്നവര്‍ അപ്പുറത്ത് നില്‍ക്കുമ്പോള്‍). താങ്കള്‍ക്ക് ദഹിക്കാത്തതൊന്നും ഇവിടെ വേണ്ട എന്നതാണോ താങ്കളുടെയും നയം. ഞാന്‍ ഇതുവരെ RSS എന്ന താളിലെ വിമര്‍ശനങ്ങളിലൊന്നും തോണ്ടിയിട്ടില്ല. ഇനി ഞാനും വടിയും കുന്തവുമായി ഇറങ്ങണം എന്നു പറയുന്നതാണോ സമവായം. --—ഈ തിരുത്തല്‍ നടത്തിയത് lee2008 06:57, 31 ഒക്ടോബര്‍ 2009 (UTC)

അപ്പോഴും താങ്കള്‍ക്ക് ഉറപ്പൊന്നും ഇല്ല. The threshold for inclusion in Wikipedia is verifiability, not truth . ഒരു വെരിഫിയബിള്‍ ആയ വാര്‍ത്ത നല്‍കി തിരുത്തുന്നതിനും സമവായം വേണോ. എതിര്‍ക്കുന്നവര്‍ തങ്ങള്‍ക്ക് സുഖിച്ചില്ല എന്ന വാദത്തിനപ്പുറം എന്ത് തെളിവാണ് നല്‍കിയിരിക്കുന്നത്. logical ആയ എന്ത് കാരണമാണ് (കാക്ക പൊന്ന് പോലെയുള്ളതല്ല) ആണ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. വാര്‍ത്തനല്‍കുന്ന രീതിയെകുറിച്ചൊ മറ്റോ ഉള്ള ചര്‍ച്ചകള്‍ക്കുള്ള വേദി വിക്കിപീഡിയയല്ല. അത്തരം കാര്യങ്ങളെല്ലാം ഇതിന് പുറത്ത് നടക്കേണ്ട കാര്യങ്ങള്‍ ആണ് --—ഈ തിരുത്തല്‍ നടത്തിയത് lee2008 07:29, 31 ഒക്ടോബര്‍ 2009 (UTC) ഞാന്‍ തെളിവിന്റെ കാര്യത്തില്‍ ഞങ്ങളോടുള്ള ചോദ്യത്തിന് ഉത്തരമാണ് പറഞ്ഞത്. അത് തെളിവ് എന്നിക്ക് കാണിക്കാന്‍ കഴിയില്ല അത് കൊണ്ടാണ് ഞാന്‍ സം വാദതാളില്‍ കൊടുത്തത് അല്ലെങ്കില്‍ ലേഖനത്തില്‍ തന്നെ കൊടുത്തേനെ അഡ്മിന്‍ മാര്‍ വാണ്‍ടലിസം കളിച്ച് മറ്റുള്ളവര്‍ക്ക് മാത്യകയാകരുതെന്നെ എനിക്ക് പറയാനുള്ളൂ. ഇത് വിക്കി പീഡിയയുടെ ഏത് നിയമത്തിന് പരിധിയില്‍ വരും. ആ നിയമം ഒന്ന് കാണിച്ച് തന്നാല്‍ വളരെ ഉപകാരമയിരുന്നു.ഇതിനെ ക്കാളും വലിയ സംഭവങ്ങള്‍ ഞാന്‍ കാണിച്ച് തരാം നീക്കം ചെയ്യാനുള്ളത്. R.S.S 07:39, 31 ഒക്ടോബര്‍ 2009 (UTC)

ലോജിക്കായിട്ട് ചിന്തിച്ചാല്‍ താങ്കള്‍ക്ക് അത് മനസ്സിലാക്കാവുന്നതാണ്. പകരം വികാരങ്ങള്‍ക്ക് സ്ഥാനം കൊടുത്താല്‍ ഒരു പക്ഷേ താങ്കള്‍ക്കത് തിരിച്ചറിയാന്‍ കഴിയാതെ വന്നേക്കാം Samad 09:50, 31 ഒക്ടോബര്‍ 2009 (UTC)

തിരിച്ചിടാന്‍ താങ്കള്‍ പറഞ്ഞ കാരണം അഭിപ്രായം രേഖപെടുത്താന്‍ സമയം കൊടുക്കണമെന്നാണ്. അഭിപ്രായം രേഖപ്പെടുത്താനുള്ള സമയ പരിധി എത്രയാണ്. അത് ലേഖനതാളില്‍ നിലനിര്‍ത്തണം എന്ന് വാദിക്കുന്ന ഒരാളാണ് അത് തിരിച്ചിട്ടിരുന്നതെങ്കില്‍ അയാള്‍ അതിന്‍ കാരണവും ബോധിപ്പിച്ചേനെ. ഇത് താങ്കള്‍ ഇത് പോലുള്ള തെമ്മാടിത്തത്തിന് വളം വെച്ചുകൊടുക്കുക്കയാണ് ചെയ്യുന്നത്. ശുദ്ധ്ന്‍ ദുഷ്ടന്റെ ഫലം ചെയ്യും എന്ന് പണ്ടെങ്ങാണ്ടോ ആരോ പറഞ്ഞിട്ടുണ്ട് Samad 10:02, 31 ഒക്ടോബര്‍ 2009 (UTC)

പു.ലേ.

പുതിയ ലേഖനങ്ങൾ ഞാൻ വന്നു നോക്കുമ്പോഴേക്കും അപ്‌റ്റുഡേറ്റായിരിക്കുകയാണല്ലോ.. കൊള്ളാം.. ചൂലെടുക്കാൻ തുടങ്ങിയതിന്റെ തിക്തഫലങ്ങൾ മുകളിൽ കാണുന്നുണ്ട്.. പേടിക്കാതെ മുന്നേറുക. സസ്നേഹം --Vssun 11:19, 31 ഒക്ടോബര്‍ 2009 (UTC)

ചേർച്ചക്കുറവ്

  1. http://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B4%BF%E0%B4%B7%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8B%E0%B4%A3%E0%B4%82&action=historysubmit&diff=505457&oldid=503464
  2. http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%87%E0%B4%95%E0%B4%82:%E0%B4%AE%E0%B4%BE%E0%B4%AF%E0%B5%8D%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%B5_%E0%B4%AA%E0%B5%81%E0%B4%A8%E0%B4%83%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%AA%E0%B4%A8%E0%B4%82/Obtuse_triangle ☒N

--Vssun 08:44, 1 നവംബര്‍ 2009 (UTC)

കുഞമ്പു,രാജ

കീലേരി കുഞ്ഞമ്പു എന്നതാളില്‍ അത്യാവശ്യ വിവരങ്ങള്‍ ഇല്ലേ. ജി.വി. രാജയെ കുറിച്ച് കൂടുതല്‍ കിട്ടുന്നില്ല . പുസ്തകങ്ങള്‍ വല്ലതും തപ്പേണ്ടി വരും. ശ്രമിക്കാം.--വിചാരം 17:10, 1 നവംബര്‍ 2009 (UTC)

സുഹ്യത്തേ

മതാതീതമായ ഉപവാസം എന്ന താള്‍ തുടങ്ങീട്ടല്ലേ ഉള്ളൂ Sujanika എന്ന ഉപയോക്താവ് പെട്ടൊന്ന് മെര്ജ്ജ് ചെയ്യുന്നത് നല്ല പ്രവണതയല്ല Samad 17:27, 1 നവംബര്‍ 2009 (UTC)

കവാടം ലിനക്സ്

Can you add a box for selected picture in linux portal? Lijo 04:41, 2 നവംബര്‍ 2009 (UTC)

ചര്‍ച്ചകള്‍ ഒരുരക്കായി

[ഇവിടെ http://ml.wikipedia.org/wiki/%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%9C%E0%B4%BF%E0%B4%B9%E0%B4%BE%E0%B4%A6%E0%B5%8D#.E0.B4.B2.E0.B5.97_.E0.B4.9C.E0.B4.BF.E0.B4.B9.E0.B4.BE.E0.B4.A6.E0.B5.8D] ചര്‍ച്ചകള്‍ ഒരുരക്കായിട്ടുണ്ട്. ഇനി ലൗ ജിഹാദ് ജിഹാദില്‍ നല്‍കാറായെന്ന് തോന്നുന്നു. താങ്കള്‍ ലൗ ജിഹാദ് നീക്കം ചെയ്തത് പുനസ്ഥാപിക്കണം.--—ഈ തിരുത്തല്‍ നടത്തിയത് lee2008 09:12, 3 നവംബര്‍ 2009 (UTC)