Jump to content

ഉപയോക്താവിന്റെ സംവാദം:Razimantv

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വെടി തീര്‍ന്ന സം‌വാദങ്ങള്‍:

സര്‍വ്വവിജ്ഞാനകോശം

സര്‍വ്വവിജ്ഞാനകോശത്തിന്റെ ലൈസന്‍സ് Free Documentation License ആണു്. ഇതിനെക്കുറിച്ചുള്ള കാര്യങ്ങള്‍ ഞാനും സിദ്ധാര്‍ത്ഥനും സ��്‍വ്വവിജ്ഞാനകോശ അധികൃതരുമായി ചര്‍ച്ച ചെയ്തതാണു്. കുറച്ച് പഴയ കഥയാണു്. 1-1.5 വര്‍ഷമായിക്കാണും. ആ സമയത്താണു് കേരളസര്‍ക്കാര്‍ സര്‍വ്വവിജ്ഞാനാകോശത്തിലെ ഉള്ളടക്കം മൊത്തം മലയാളം വിക്കിപീഡിയക്ക് സം‌ഭാവന ചെയ്യുന്നു എന്ന പ്രസ്ഥാവന ഇറക്കിയത്. അതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പത്രങ്ങളിലൊക്കെ വന്നിരുന്നു.

സം‌വാദവും കാണുക.

പിന്നെ ഫലകം ഉപയോഗിക്കുന്നതിനെ പറ്റി. ഞാന്‍ അങ്ങനെ ഒരെണ്ണം ഉപയോഗിച്ചപ്പോല്‍ ചിലരൊക്കെ അത് ആവശ്യമില്ല എന്ന് പറഞ്ഞു. അങ്ങനെ അത് ഒഴിവാക്കി. പക്ഷെ അതിന്റെ നയം എന്താണെന്ന് നോക്കി വെണ്ട്ത് പൊലെ ചെയ്യണം പിന്നെ കണ്ടെന്റ് സ്റ്റാറ്റിക്ക് അല്ലാത്തതിനാല്‍ ഫലകം ഇടുന്നതിലൊന്നും കാര്യമില്ല. വിക്കി വല്‍ക്കരണം പൂര്‍ത്തിയായി ലെഖനം അടുക്കി പെറുക്കുമ്പോള്‍ ലേഖനത്തിന്റെ ഘടനുയും ഭാഷയും ഒക്കെ മാറി പോകാം. ഈ കാരണം പലരും സൂചിപ്പിച്ചതു് കൊണ്ടാണു് ഫലകം ഉപയോഗിക്കുന്നത് നിര്‍ത്തി വെച്ചത്.

നമ്മുടെ വിക്കിയില്‍ ഇല്ലാത്തതും/നമ്മുടെ വിക്കിയില്‍ സ്റ്റബ് ആയികിടക്കുന്നതുമായ എതെങ്കിലും ലെഖനങ്ങള്‍ സര്‍വ്വവിജ്ഞാനകോശത്തില്‍ കണ്ടാല്‍ അത് മലയാലം വിക്കിപീഡിയയിലേക്ക് മാറ്റാന്‍ മടിക്കണ്ട. അങ്ങനെ കോപ്പി ചെയ്യുന്ന കണ്ടെന്റ് അടിസ്ഥാനമായെടുത്ത് ലെഖനങ്ങല്‍ വികസിപ്പിക്കാം. അങ്ങനെ ചെയ്തില്ല എങ്കില്‍ നിലവില്‍ സൗജയമായി ലഭ്യമായ ഒരു കാര്യത്തിനു് വേണ്ടി നമ്മള്‍ പിന്നെയും വിയര്‍പ്പൊഴുക്കുകയാകും.

ഫലകത്തിന്റെ കാര്യത്തില്‍ നയങ്ങള്‍ ഒന്ന് കൂടി നോക്കി വേണ്ടത് ചെയ്യുക. --Shiju Alex|ഷിജു അലക്സ് 04:26, 1 ഒക്ടോബര്‍ 2009 (UTC)

ഇത് പക്ഷെ തര്‍ജ്ജുമ അല്ല എന്��താണു് ആദ്യത്തെ പ്രശ്നം. അതിനാല്‍ റസിമാന്‍ സൂചിപ്പിച്ച ഫലകം ഉപയോഗിക്കാന്‍ പറ്റില്ല. പിന്നെ ഏത് ഉപയോഗിക്കാന്‍ പറ്റും എന്ന് കണ്ടെത്താമോ? ഞാന്‍ ഇതിനായി ഒരു ഫലകം ഉപയോഗിക്കുകയും വര്‍ഗ്ഗം ഉണ്ടാക്കുകയും ചെയ്തിരുന്നു എന്നാണു് ഓര്‍മ്മ. പക്ഷെ ഇപ്പോള്‍ തപ്പിയിട്ട് കാണുന്നില്ല. വര്‍ഗ്ഗം ഡിലീറ്റിയത് ഓര്‍ക്കുന്നു. --Shiju Alex|ഷിജു അലക്സ് 04:43, 1 ഒക്ടോബര്‍ 2009 (UTC)

ഈ പരിപാടിക്ക് ഉപയോഗിക്കാന്‍ പറ്റുമെന്ന് തോന്നുന്ന ഒരു ഫലകത്തിന്റെ കരട് ഉണ്ടാക്കാം.തുടര്‍ന്ന് ചര്‍ച്ചകള്‍ക്കും ആവശ്യത്തിനു് തിരുത്തലുകള്‍ക്കും ശേഷം ആ ഫലകം എങ്ങനെ ഉപയോഗിക്കണം എന്ന് തീരുമാനിക്കാം.

അവിടുള്ള ലേഖനങ്ങളെല്ലാം ഇപ്പോള്‍ ഇങ്ങോട്ട് മാറ്റുന്നതിനു് ഞാന്‍ ശ്രമിക്കുന്നില. തല്‍ക്കാലം 1000 ആത്യാവശ്യലെഖനങ്ങളിലെ ചുവന്ന കണ്ണികള്‍ മാത്രം നീലയാക്കാനാണു് ഇപ്പോള്‍ ശ്രമിക്കുന്നത്. മാറ്റുമ്പോള്‍ ആ വിഷയവുമായി ബന്ധപ്പെട്ട എതെലും ലെഖനം കണ്ടാല്‍ അതും മാറ്റുന്നു. സര്‍വ്വവിജ്ഞാനകോശത്തില്‍ വിക്കിപീഡിയയിലെക്ക് മറ്റുന്നത് ഒരു പദ്ധതി പോലെ ക്രമമായും ശ്രദ്ധയോടും ചെയ്യേണ്ടതാണു്. അതിനാല്‍ ഒരു മാസ്സ് ട്രാന്‍സ്ഫറിനു് ഞാനില്ല.

ഫലകം നാളെ വൈകിട്ടൊടെ ശരിയാക്കാം --Shiju Alex|ഷിജു അലക്സ് 06:33, 1 ഒക്ടോബര്‍ 2009 (UTC)

ഇംഗ്ലീഷ് വിക്കിയില്‍ ഇതിനൊരു ഹിഡന്‍ കാറ്റഗറിയാണു് ഉപയോഗിച്ചിരിക്കുന്നതു്. കാണുക. http://en.wikipedia.org/wiki/Category:Wikipedia_articles_incorporating_text_from_the_1911_Encyclop%C3%A6dia_Britannica. ഫലകം ഞാന്‍ തപ്പിയിട്ട് കണ്ടില്ല. സര്‍വ്വവുജ്ഞാനകോശം അവലംബിച്ചു തുടങ്ങുന്ന ലെഖനങ്ങള്‍ക്കായി ഒരു ഫലകം തന്നെ ഉപയോഗിക്കുന്നതിനു് ഞാന്‍ എതിരല്ല. --Shiju Alex|ഷിജു അലക്സ് 16:58, 2 ഒക്ടോബര്‍ 2009 (UTC)


http://en.wikipedia.org/wiki/Wikipedia:Template_messages/Sources_of_articles എന്ന താളിലെ വിവിധ ഫലകങ്ങള്‍ നോക്കി സര്‍വ്വവിജ്ഞാനകോശത്തിനായി ഒരു ഫലകത്തിന്റെ നിര്‍മ്മാണം തുടങ്ങിയിട്ടുണ്ടു്. ഉപയോക്താവ്:Shijualex/sar കാണുക. ഒരു പ്രത്യേകകാര്യം ഉള്ളത്, ഈ ഫലകം ലെഖനം താളില്‍ തന്നെയാനു് ഉപയേഗിക്കേണ്ടത് എന്നതാണു്. മുകളില്‍ സൂചിപ്പിച്ച ഇംഗ്ലീഷ് വിക്കി ലിങ്കില്‍ ഉള്ള Wikis, Public domain എന്നീ ഉപവിഭാഗങ്ങള്‍ കാണുക.

അതില്‍ വേണ്ട മാറ്റങ്ങള്‍ ചെയ്യുക. ഒപ്പം കറസ്പോണ്ടിങ്ങായ സര്‍വ്വവിജ്ഞാനകോശ ലേഖനത്തിലേക്കുള്ള പോകാനുള്ള ഒരു പരാമീറ്റര്‍ കൂടെ അതില്‍ ചേര്‍ത്താല്‍ നന്നായിരിക്കും എന്ന് തോന്നുന്നു അതാണു് xyz കൊണ്ടു് ഞാന്‍ സൂചിപ്പിച്ചിരിക്കുന്നതു്. ഉദാ: {{sar|അണക്കെട്ട്}} എന്ന ഫലകം നമ്മുടെ ഒരു താളില്‍ ഇട്ടാല്‍ ഈ ഫലകത്തിന്റെ ഉള്ളടക്കം നമ്മുടെ താളില്‍ വരുന്നതിനൊപ്പം xyz -ല്‍ ഞെക്കിയാല്‍ അതു് സര്‍വ്വവിജ്ഞാനകോശത്തിലെ അണക്കെട്ട് എന്ന ലെഖനത്തിലേക്ക് പോകണം. --Shiju Alex|ഷിജു അലക്സ് 08:14, 5 ഒക്ടോബര്‍ 2009 (UTC)


ഞാന്‍ ശ്രദ്ധിച്ച ഒരു കാര്യം പ്ബ്ലിക്ക് ഡൊമൈനില്‍ ഉള്ളതിനു് മാത്രമേ സം‌വാദം താളില്‍ ചേര്‍ക്കുന്നുള്ളൂ എന്നാണു്. ബാക്കി GFDL ഉം മറ്റും ലെഖനത്തില്‍ തന്നെയാണു് ചേര്‍ക്കുന്നത് എന്നാണു്. http://en.wikipedia.org/wiki/OpenHistory എന്ന താളിന്റെ ഏറ്റവും അവസാനത്തെ വരി കാണുക. അതെ പോലെ http://en.wikipedia.org/wiki/Telephone_newspaper എന്നതിന്റെ References കാണുക. ഇക്കാര്യത്തില്‍ ഒരു തീരുമാനം ആയതിനു് ശെഷം ഇതു് ഫലകം ആക്കാം. --Shiju Alex|ഷിജു അലക്സ് 09:00, 5 ഒക്ടോബര്‍ 2009 (UTC)

അവലംബത്തിന്റെ ആദ്യ വരിയായി ചേര്‍ക്കുക ആകും നല്ലതു്. പഞ്ചായത്തിലിട്ട് നയരൂപീകരണം നടത്തിയ ശേഷം അതു് തീരുമാനിക്കാം. വേരെ എന്തെലും വ്യത്യാസം/അഭിപ്രായം ഉണ്ടോ. --Shiju Alex|ഷിജു അലക്സ് 09:12, 5 ഒക്ടോബര്‍ 2009 (UTC)

പദ്ധതി

ജ്യോതിശാസ്തപദാവലിയുടെ ചുമതല ജ്യോതിശാസ്ത്രം പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കുകയാണെങ്കില്‍ നല്ലതായിരുന്നു. താങ്കള്‍ ഭൗതികശാസ്ത്രം, ജ്യോതിശാസ്ത്രം എന്നീ വിഭാഗങ്ങലുടെ ചുമതല ഏറ്റെടുക്കണമെന്ന് നിര്‍ദ്ദേശിക്കുന്നു.

പിന്നെ, ഇങ്ങനെ ഒരു വര്‍ഗ്ഗത്തിന്റെ ആവശ്യമെന്താണ്‌? സാങ്കേതികപദങ്ങളാണല്ലോ പൊതുവേ പദസൂചികളുടെ ലക്ഷ്യം.--തച്ചന്റെ മകന്‍ 05:09, 1 ഒക്ടോബര്‍ 2009 (UTC)

വിക്കി കോഡിംങ്

റസിമാനെ,

നമ്മുടെ ചില ഫലകങ്ങള്‍ ഉപയോഗിക്കുമ്പോള്‍ <includeonly> ഉപയോഗിച്ച് പ്രസ്തുത ഫലകം ഉപയോഗിക്കുന്ന ലെഖനങ്ങളെ ചില പ്രത്യെക വര്‍ഗ്ഗങ്ങളില്‍ പെടുത്താറുണ്ടല്ലോ. ഉദാഹരണത്തിനു് വരരുചി എന്ന ലെഖനത്തില്‍ കാണുന്ന വര്‍ഗ്ഗം:പറയിപെറ്റ പന്തിരുകുലം എന്ന വര്‍ഗ്ഗം {{പറയിപെറ്റ പന്തിരുകുലം‍}} എന്ന ഫലകത്തില്‍ <includeonly> ഉപയോഗിച്ച് ഉണ്ടാക്കിയതാണു്.

ഇനി കാര്യത്തിലേക്ക് കടക്കാം. ഇതേ പോലെ <includeonly> ഉപയോഗിച്ച് വര്‍ഗ്ഗം ഉണ്ടാക്കുന്ന സംഗതി നമ്മള്‍ പലയിടത്തും പ്രയോഗിക്കുന്നുണ്ടു്. ലെഖനരക്ഷാസംഘത്തിലും ഉപയോഗിക്കുന്നുണ്ടു്. വര്‍ഗ്ഗം: രക്ഷിക്കപ്പെട്ട ലേഖനങ്ങള്‍ എന്ന ലെഖനങ്ങല്‍ അങ്ങനെയാനു് ഉണ്ടാക്കുന്നത്. രക്ഷിക്കപ്പെട്ട ലേഖനങ്ങള്‍ എന്ന വര്‍ഗ്ഗം നോക്കിയാല്‍ അതില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന താളുകളൊക്കെ സം‌വാദം താളുകള്‍ ആണെന്ന് കാണാം. അതിനു് കാരണം, ആ ഫലകം സം‌വാദം താളില്‍ ഉപയോഗിച്ചതുകൊണ്ടാണെന്ന് എനിക്കറിയാം.

എന്റെ ആവശ്യം ഇതാണു്. ഇത്തരത്തിലുള്ള ചില പ്രത്യേക ഫലകങ്ങള്‍ ലെഖനം താളിലോ/ലെഖനത്തിന്റെ സം‌വാദം താളീലോ ഉപയോഗിക്കുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന വര്‍‌ഗ്ഗത്തില്‍, ലെഖനത്തിന്റെ പേരു് പ്രദര്‍ശിപ്പിക്കാന്‍ എന്തെങ്കിലും പരിപാടി വിക്കികോഡുകളീല്‍ ഉണ്ട��� എന്ന് കണ്ടെത്താമോ. അതായത് സംവാദം:കുറുക്കന്‍ എന്ന സം‌വാദം താളീല്‍ ആണു് പ്രസ്തുത ഫലകം ഉപയോഗിച്ചിരിക്കുന്നത് എങ്കിലും രക്ഷിക്കപ്പെട്ട ലേഖനങ്ങള്‍ എന്ന വര്‍ഗ്ഗത്തില്‍ കുറുക്കന്‍ എന്ന കണ്ണി വേണം വരാന്‍.

ഈ സം‌വിധാനം സര്‍‌വ്വവിജ്ഞാനകോശത്തിനു് വേണ്ടി ഉണ്ടാക്കാന്‍ പോകുന്ന ഫലകത്തിലും, ലെഖനരക്ഷാസംഘത്തിന്റെ ഫലകത്തിലും, സമാനമായ മറ്റ് ചില ഫലകങ്ങളിലും, ഉള്‍പ്പെടുത്താനാണു് ഞാന്‍ ശ്രമിക്കുന്നത്. പക്ഷെ എനിക്ക് സങ്കീര്‍ണ്ണമായ വിക്കികോഡുകളുടെ ഉള്ളിലെക്കിറങ്ങാനുള്ള അറിവോ ക്ഷമയോ ഇല്ല. അതിനാല്‍ നാളുകളായി ഇത് മരവിപ്പിച്ചിരിക്കുകയായിരുന്നു. റസിമാനു സഹായിക്കാന്‍ ആവുമോ?

[[{{SUBJECTPAGENAME}}|{{PAGENAME}}]] എന്ന വിക്കികോഡ് ഇതുമായി ബന്ധപ്പെട്ട എന്തോ സംഗതിയാണെന്ന് തോന്നുന്നു. പക്ഷെ ഉറപ്പില്ല. സഹായിക്കുമല്ലോ. --Shiju Alex|ഷിജു അലക്സ് 08:28, 1 ഒക്ടോബര്‍ 2009 (UTC)

ഇംഗ്ലീഷ് വിക്കി നോക്കി നിരാശനാകേണ്ടന്നേ. നമ്മള്‍ അവരെക്കാള്‍ മുന്നിലാണെന്ന് വച്ചോ :) അവരിങ്ങനെയൊന്നും ചിന്തിച്ചു കാണില്ല :) :) :) --Shiju Alex|ഷിജു അലക്സ് 08:39, 1 ഒക്ടോബര്‍ 2009 (UTC)
ഈ സംഭവം ലേഖനരക്ഷാസംഘം പരിപാടി തുടങ്ങിയപ്പോള്‍ എനിക്കുണ്ടായതാണ്. ഇതിന്റെ പരീക്ഷണം വേണമെങ്കില്‍ {{രക്ഷിച്ചു}} എന്ന ഫലകത്തില്‍ നടത്താം. ഇതില്‍ <includeonly> ഉപയോഗിച്ച് ചേര്‍ത്തിരിക്കുന്ന വര്‍ഗ്ഗമാണ് വര്‍ഗ്ഗം: രക്ഷിക്കപ്പെട്ട ലേഖനങ്ങള്‍.--Rameshng:::Buzz me :) 08:53, 1 ഒക്ടോബര്‍ 2009 (UTC)

പദ്ധതിയെക്കുറിച്ചുതന്നെ

റസിമാന്‍, പദസൂചികള്‍ മുഖ്യനെയിംസ്പേസില്‍ തന്നെയാകുന്നതാണ്‌ ഉചിതം. അത് വിക്കിനയത്തിനെതിരൊന്നുമല്ല. പദസൂചികളെയും പദ്ധതിതാളുകളെയും കൂടി ഏകീകരിക്കേണ്ട സ്ഥിതിവന്നിരിക്കുന്നു. ഒരു പൊതുനയം വേണം. ദര്‍ശനം, തത്ത്വജ്ഞാനം, തത്ത്വചിന്ത ഇവ്വിധം കൂടുതല്‍ പദങ്ങളെ തേടിപ്പിടിക്കുകയല്ല ആവശ്യം. അവ എത്രയും പെട്ടെന്ന് സമവായത്തിലെത്തേണ്ടതുണ്ട്. 'പദസൂചി' തന്നെ ഉപയോഗിക്കുന്നതല്ലേ നന്ന്. പദാവലി (terminology) പദങ്ങളുടെ സാകല്യവും പദസൂചി അവയുടെ പട്ടികയുമാണ്‌. എല്ലാം സാങ്കേതികപദങ്ങളെന്ന് വിളിക്കാനാവില്ല. ശരീരശാസ്ത്രമാണ്‌ വിഷയമെങ്കില്‍ ഹൃദയം, കര്‍ള്‍ തുടങ്ങിയ പദങ്ങളൊക്കെ വരും ഇവ സാങ്കേതികമെന്നു പറയാനാവില്ല. അങ്ങനെയൊരു വര്‍ഗ്ഗത്തിന്റെ ആവശ്യമില്ല. പിന്നെ, വര്‍ഗ്ഗവൃക്ഷം വല്ലാതെ പന്തലിക്കുന്നത് ഉചിതമാവില്ല.

വിഭാഗങ്ങളുടെ വര്‍ഗ്ഗീകരണത്തില്‍ കൂടുതല്‍ ശാസ്ത്രീയമാക്കിയത് ഉചിതം തന്നെ. ഇവയില്‍ ഭാഷാശാസ്ത്രം, സംസ്കാരപഠനം, സാമ്പത്തികശാസ്ത്രം ഇവ സാമൂഹികശാസ്ത്രങ്ങളില്‍ ഉള്‍പ്പെടണം. sociology-ക്ക് സമൂഹവിജ്ഞാനം എന്നാണ്‌ പദം.--തച്ചന്റെ മകന്‍ 12:00, 1 ഒക്ടോബര്‍ 2009 (UTC)

ഊഷ്മാവും താപനിലയും പ്രശ്നമല്ല. എന്നാല്‍ തത്ത്വചിന്ത, ദര്‍ശനം തുടങ്ങി നാനാവിധങ്ങള്‍ ഒഴിവാക്കിയേ പറ്റൂ. സമവായങ്ങള്‍ ഏകീകരിക്കേണ്ട താള്‍ എന്നതിലേക്ക് കേന്ദ്രീകരിക്കുന്നതല്ലേ ഉചിതം? ഈ താളിന്റെ സജീവതയ്ക്ക് എന്തെങ്കിലും ചെയ്യണം. പിന്നെ, ഭൗതികശാസ്ത്രം, ജ്യോതിശാസ്ത്രം മുതലായവയില്‍ ഒറ്റ പദകോശം മാത്രം മതിയാകുമെന്നുതോന്നുന്നുണ്ടോ? തല്‍ക്കാലം ജ്യോതിശാസ്ത്രത്തില്‍ കിടക്കട്ടെ. പദസൂചി വികസിക്കുമ്പോള്‍ താങ്കള്‍ മാറ്റാന്‍ ശ്രദ്ധിക്കണം.

പദസൂചിയുടെ നിര്‍മ്മാണം ഇവ്വിധമായിരിക്കണം:

  • ശാസ്ത്രപദസൂചി - ശാസ്ത്രശാഖകളുടെയും(സാമൂഹികശാസ്ത്രങ്ങളും പെടും) ശാസ്ത്രത്തിന്റെ പൊതുസംജ്ഞകളുടെയും സൂചി
    • ഭൗതികശാസ്ത്രപദസൂചി - ഭൗതികശാസ്ത്രശാഖകളുടെയും പൊതുസം...
      • ഊര്‍ജ്ജതന്ത്രപദസൂചി(Terminological Index of Dynamics) - ഊര്‍ജ്ജതന്ത്രത്തെ മാത്രം സംബന്ധിക്കുന്ന പദങ്ങള്‍.
      • ബലതന്ത്രപദസൂചി (,, Mechanics) .........

ഒരേ പദം ഒന്നിലധികം സൂചികകളില്‍ പ്രസക്തമാണെങ്കില്‍ ചെര്‍ക്കേണ്ടതുണ്ട്. ഭൗതികശാസ്ത്രം എന്ന പദം ശാസ്ത്രപദസൂചിയിലും ഭൗതികശാസ്ത്രപദസൂചിയിലും വരും.

പിന്നെ, വിക്കിയിലും അഡ്മിനിസ്ട്രേഷനിലും എനിക്ക് അല്പം പോലും പരിചയമില്ല. ഇതൊക്കെ നോക്കിനടത്താന്‍ എന്നെക്കൊണ്ട് പറ്റുമോ ആവോ! പദ്ധതിയുടെ പൊതുചുമതലയ്ക്ക് പരിചയമുള്ള ഒരാള്‍ കൂടി വേണമെന്നുണ്ട്.--തച്ചന്റെ മകന്‍ 12:44, 1 ഒക്ടോബര്‍ 2009 (UTC)

ക്ഷമിക്കണം. തെറ്റിപ്പോയതാണ്. ശാസ്ത്രവുമായി കൂറേക്കാലമായി അയിത്തം. ഊര്‍ജ്ജതന്ത്രം എന്താ energetics ആണോ? പദചര്‍ച്ചകളെല്ലാം ഒരിടത്ത് കേന്ദ്രീകരിക്കേണ്ടത് അനിവാര്യമാണെന്ന് തോന്നുന്നു. എന്തുപറയുന്നു? ഇപ്പൊത്തന്നെ ഭൗതികശാസ്ത്രം, ഭൗ.പദസൂചി എന്നിവയിലും, ദര്‍ശനം, ദ.പദാവലി(<) എന്നിവയിലും ചര്‍ച്ച ചിതറിയിരിക്കുന്നു.--തച്ചന്റെ മകന്‍ 13:02, 1 ഒക്ടോബര്‍ 2009 (UTC)

എസ്.ഡി. നോമിനേഷൻ

കവാടത്തിന്റെ സംവാദം:ജ്യോതിശാസ്ത്രം/കേരളത്തിലെ ആകാശം/2009 ഒക്ട്രോബര്‍ കാണുക. സസ്നേഹം --Vssun 15:31, 1 ഒക്ടോബര്‍ 2009 (UTC)

 checkY ചെയ്തു --Vssun 13:07, 2 ഒക്ടോബര��‍ 2009 (UTC)

ജ്യോ.പ.സൂ.

അങ്ങനെനെങ്കില്‍‍ ഇതെന്തോന്നാ ഭൗ.പ സൂ.യുമായി ലയിപ്പിക്കാം. riyazahamed 05:39, 2 ഒക്ടോബര്‍ 2009 (UTC)

എല്ലാം കിടക്കട്ടെ, പക്ഷെ അവയെ ഒരുമിച്ച് പ്രധാന ഫലകത്തില്‍ ചേര്‍ക്കാം, ഇപ്പോള്‍ നോക്കൂ ഭൗതികശാസ്ത്ര സൂചിയുടെ ഫലകം സ്വതന്ത്രമായി ഉപയോഗിക്കാം അതേ സമയം പ്രധാന ഫലകത്തില്‍ ചേര്‍ക്കുകയും ചെയ്തിരിക്കുന്നു, --ജുനൈദ് (സം‌വാദം) 04:51, 3 ഒക്ടോബര്‍ 2009 (UTC)

ചലനനിയമങ്ങൾ

ഈ എഡിറ്റ് വിലയിരുത്തുക. സസ്നേഹം --Vssun 08:33, 3 ഒക്ടോബര്‍ 2009 (UTC)

സുനില്‍ നല്‍കിയ താരകവും അതില്‍ റസിമാന്റെ ഒപ്പും ഇപ്പോള്‍ മാത്രമേ ശ്രദ്ധയില്‍പ്പെട്ടുള്ളൂ, നന്ദി. നിലവില്‍ നിശ്ക്രിയഘട്ടത്തിലാ :( --ജുനൈദ് (സം‌വാദം) 09:29, 7 ഒക്ടോബര്‍ 2009 (UTC)

സംവാദം:ഗതികോര്‍ജ്ജം ശ്രദ്ധിക്കുക. --Vssun 07:39, 8 ഒക്ടോബര്‍ 2009 (UTC)

കാര്യനിവ്വാഹക സ്ഥാനത്തേക്ക് താങ്കള്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നു, ദയവായി ഇവിടെ സമ്മതം അറിയിക്കുക --ജുനൈദ് (സം‌വാദം) 09:22, 10 ഒക്ടോബര്‍ 2009 (UTC)

ചില ഐ.പി. എഡിറ്റുകൾ കാണുമ്പോൾ കൂടുതൽ കാര്യനിർവാഹകരുടെ ആവശ്യകത ബോധ്യപ്പെടുന്നു. ധൈര്യമായി സമ്മതം അറിയിക്കുക.. --Vssun 10:41, 10 ഒക്ടോബര്‍ 2009 (UTC)

വേഗം

ഫിസീസു മാഷേ, വേഗം എന്നൊരു ലേഖനം എഴുതിയിട്ടുണ്ട്. ഒന്ന് നോക്കണേ. ഇന്‍സ്റ്റന്റേനിയസിനു മലയാളമൊന്നും കിട്ടീല്ല. തല്‍ക്ഷണം എന്നൊക്കെ തട്ടിവിട്ടിട്ടുണ്ട്.--അഭി 10:54, 11 ഒക്ടോബര്‍ 2009 (UTC)

പകര്‍പ്പവകാശ നിയമം

CC-BY-SA ഇങ്ങനെയാണ്‌ കാണുന്നത് You are free:

  • to Share — to copy, distribute and transmit the work
  • to Remix — to adapt the work

Under the following conditions:

  • Attribution — You must attribute the work in the manner specified by the author or licensor (but not in any way that suggests that they endorse you or your use of the work).
  • Share Alike — If you alter, transform, or build upon this work, you may distribute the resulting work only under the same, similar or a compatible license.


തുമ്പ (ചെടി), മലയാള വ്യാകരണവുമായി ബന്ധപ്പെട്ടവ, കേരളത്തിലെ തനതു കലകള്‍ എന്നിങ്ങനെ ചുരുക്കം ലേഖനങ്ങള്‍ ഒഴികെയുള്ള മിക്കവാറും എല്ലാ ലേഖനങ്ങളും ആംഗലേയവിക്കി അല്ലെങ്കില്‍ സര്‍വ്വവിജ്ഞാനകോശം എന്നിവയില്‍ നിന്നും പരിഭാഷ/കോപ്പി ചെയ്തതല്ലേ? Translated ഫലകം വിക്കിപീഡിയ CC-BY-SA-യിലേക്ക് മാറുന്നതിനു മുന്‍പേ എഴുതിയ ലേഖനങ്ങള്‍ക്കും ആവശ്യമാണോ? ഇത്രയും മാറ്റം ചെയ്യാന്‍ ഒരു വലിയ പദ്ധതി തന്നെ വേണ്ടിവരും :-) --ഷാജി 15:25, 13 ഒക്ടോബര്‍ 2009 (UTC)

അഴകിയ രാവണന്‍

ചലച്ചിത്രത്തിന്റെ പേര് ആയതിനാല്‍ വലയത്തിനകത്ത് നല്കുന്നതാണ് നല്ലതെന്ന് തോന്നി. അഴകിയ രാവണന്‍ എന്ന ശൈലിയെക്കുറിച്ചുള്ള ലേഖനമാണെന്ന് തെറ്റിദ്ധരിക്കേണ്ടല്ലോ. തല്‍ക്കാലം ശൈലിയെക്കുറിച്ച് ലേഖനം വരുന്നതുവരെ റീ കിടക്കട്ടെ. --സിദ്ധാര്‍ത്ഥന്‍ 16:40, 13 ഒക്ടോബര്‍ 2009 (UTC)

പദ്ധതി

താങ്കള്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെ. അനല്പം തിരക്കിലാണ്‌. വിക്കിയില്‍ ശ്രദ്ധിക്കാന്‍ പറ്റുന്നേയില്ല. മറ്റു സം‌രംഭങ്ങളില്‍ എനിക്കു തീരേ പങ്കില്ല. അഭിപ്രായങ്ങളോട് യോജിക്കുന്നു. സാങ്കേതികപദങ്ങള്‍ക്ക് സ്കൂള്‍ പാഠപുസ്തകങ്ങള്‍‍[1] [2] അവലംബിക്കണം. ഇന്‍സ്റ്റിറ്റ്യൂട്ട് പുസ്തകങ്ങളും. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭൗതികശാസ്ത്രം, വാണിജ്യം തുടങ്ങിയവയുടെ പദകോശങ്ങളും ചരിത്രം, സാമ്പത്തികശാസ്ത്രം, രാഷ്ട്രതന്ത്രം എന്നിവ സംബന്ധിച്ച ചില പാഠപുസ്തകങ്ങളും എന്റെ കയ്യിലുണ്ട്. റസിമാന്റെ കയ്യില്‍ ഏതൊക്കെയുണ്ട്? ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പദങ്ങള്‍ക്ക് എന്തെങ്കിലും നയമുണ്ടോ? രചയിതാവിന്റെ ഇഷ്ടാനുസരണമാണ്‌ പദനിര്‍മ്മാണം. ഓരോന്നിലും ഓരോന്ന്. ആഹ്രാസീപ്രത്യായനം പോലുള്ള സംസ്കൃതജടിലവും ��രോചകവുമായ പദങ്ങള്‍ ഒഴിവാക്കണം. സര്‍വവിജ്ഞാനകോശത്തിലെ വിചിത്രമായ പദങ്ങള്‍ പലതും വിക്കിപീഡിയയിലേക്ക് വരുന്നുണ്ട്. കൂടുതല്‍ പകര്‍ത്തിത്തുടങ്ങിയാല്‍ ഇനിയും പലതും കാണേണ്ടിവരും. സംസ്കൃതത്തെക്കൂട്ടാതെതന്നെ തമിഴര്‍ നിരവധി സാങ്കേതികപദങ്ങള്‍ ഉപയോഗിച്ചുകാണുമ്പോള്‍ അസൂയയും അദ്ഭുതവും തോന്നുന്നു.

വിവര്‍ത്തകര്‍ ഉചിതപദം കിട്ടാത്തതുകൊണ്ട് പദങ്ങള്‍ നിര്‍മ്മിക്കുകയോ മൂലപദംതന്നെ ഉപയോഗിക്കുകയോ ചെയ്യുന്നുണ്ട്. പ്രസ്തുതവിഷയത്തില്‍ ജ്ഞാനമുള്ളവരല്ല ഇവര്‍ പലരും. ഈ സ്ഥിതി പരിഹരിച്ചില്ലെങ്കില്‍ നാം ചെയ്യുന്നതിന്റെ ഫലം കിട്ടില്ല. നമുക്ക് പരിശ്രമിച്ചാല്‍ ഒരു ഏകീകൃതപദാവലി മലയാളത്തില്‍ രൂപീകരിക്കാന്‍ സാധിക്കും/ക്കണം. --തച്ചന്റെ മകന്‍ 07:31, 14 ഒക്ടോബര്‍ 2009 (UTC)

കേരളഭാഷാഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ഉദ്ദേശിച്ചത്. അവര്‍ സാങ്കേതികപദകോശങ്ങളും അവ ഉപയോഗിച്ചുള്ള പാഠപുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം സ്തുത്യര്‍ഹമായിരുന്നു. വിവര്‍ത്തനത്തിന്റെ പ്രായോഗികവശം ചര്‍ച്ച ചെയ്യുന്ന ‘വിവര്‍ത്തനം’, ‘വിവര്‍ത്തനവിചാരം‘(എന്‍.ഇ. വിശ്വനാഥ‌യ്യര്‍) ‘വിവര്‍ത്തനത്തിന്റെ ഭാഷാശാസ്ത്രഭൂമിക‘(ഡോ. വി.ആര്‍. പ്രബോധചന്ദ്രന്‍) തുടങ്ങിയ ഗ്രന്ഥങ്ങളും. പക്ഷേ, പദകോശങ്ങളും ഗ്രന്ഥങ്ങളും നിര്‍മ്മിച്ചവര്‍ ഒരു ഏകീകൃതശൈലിയെയോ പദങ്ങളെയോ പിന്തുടര്‍ന്നില്ല. വിജ്ഞാനീയം എന്നും വിജ്ഞാനം എന്നും ഒക്കെ വന്നു. പല പദങ്ങളും അനുചിതങ്ങളും അരോചകങ്ങളും ആയിരുന്നു. അങ്ങനെ നിലവിലിരുന്ന പദവൈവിധ്യത്തോട് ഇന്‍സ്റ്റിറ്റ്യൂട്ട് കുറേ പദങ്ങള്‍കൂട്ടുകയും മറ്റു ഗ്രന്ഥകാരന്മാര്‍ താന്‍പടിക്ക് പദനിര്‍മാണമിടുക്ക് കാണിക്കുകയും ചെയ്തു എന്നായി ഫലം. സര്‍‌വവിജ്ഞാനകോശത്തിലെ ശാസ്ത്രസംബന്ധലേഖനങ്ങള്‍ സാധാരണക്കാര്‍ക്ക് (അസാധാരണക്കാര്‍ക്കും) ദുര്‍ഗ്രഹമാംവിധം സങ്കേതജടിലമാണ്. fold-നെ മടക്ക് എന്നതിനു പകരം വലനം എന്നും പൂങ്കുലയ്ക്ക് പുഷ്പമഞ്ജരി എന്നുമൊക്കെ എന്തിനാണ്? പെട്ടെന്നുകണ്ട ഒന്നുരണ്ട് ഉദാഹരണം: [3] [4] പദങ്ങളുടെ കാര്യത്തില്‍ ഒരു സാങ്കേതികതയും വച്ചുപുലര്‍ത്തുന്നില്ലെന്നും പരിശോധിച്ചാല്‍ മനസ്സിലാകും. compound-ന് സംയുക്തമെന്നും യൗഗികമെന്നുമൊക്കെക്കാണുക
വിവര്‍ത്തനം സംബന്ധിച്ച ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും മറ്റും വീക്ഷണങ്ങളുടെ പ്രസക്തഭാഗങ്ങളും ഭൗതികപദകോശവും ഞാന്‍ അയച്ചുതരാന്‍ ശ്രമിക്കാം. അത് താങ്കള്‍ക്ക് ഉപകരിക്കുമെന്ന് കരുതുന്നു.
ആഹ്രാസീപ്രത്യായം = w:diminishing returns
'പ്രതിശ്രുത'കാര്യനിര്‍വാഹകന്‌ എല്ലാവിധ ആശംസകളും.‍--തച്ചന്റെ മകന്‍ 15:08, 14 ഒക്ടോബര്‍ 2009 (UTC)

ലൗ ജിഹാദ്

രണ്ടിനും തെളിവുകള്‍ വേണം. തീവ്രവാദമെന്നതിനു മാത്രമായി തെളിവ് ചോദിക്കണമെങ്കില്‍ അതെന്താണെന്ന് ആദ്യം നിര്‍വ്വചിക്കണം! --Anoopan| അനൂപന്‍ 14:00, 14 ഒക്ടോബര്‍ 2009 (UTC)

വോട്ട്

ഇർഷാദിന്റെ വോട്ട് വെട്ടിയിട്ടുണ്ട്. --Vssun 14:32, 14 ഒക്ടോബര്‍ 2009 (UTC)

വലയം

റസിമാന്‍, പുസ്തകം മെയ്ല്‍ ചെയ്തിട്ടുണ്ട്. പിന്നെ, നക്ഷത്രരാശികളുടെ പേരുകള്‍ക്ക് വലയത്തില്‍ (നക്ഷത്രരാശി) എന്നുകൊടുക്കുന്നത് ആവശ്യമില്ലെങ്കിലും ഇങ്ങനെ നല്‍കുന്നത് വഴി വിഷയത്തെക്കുറിച്ച് ഒരു ധാരണ തലക്കെട്ടില്‍നിന്നുതന്നെ കിട്ടുന്നതിനാല്‍ ഉപകാരപ്രദമായി തോന്നിയിട്ടുണ്ട്. w:Wikipedia:Naming conventions --തച്ചന്റെ മകന്‍ 18:43, 16 ഒക്ടോബര്‍ 2009 (UTC)

തമോദ്വാരം

അടുത്ത ഇര തമോദ്വാരമാണല്ലേ? ലേഖനത്തില്‍ ഗുരുത്വകാചം എന്നൊക്കെ ഉപയോഗിച്ചല്ലോ? ലേഖനം ഇപ്പോഴും ഗ്രാവിറ്റേഷനല്‍ ലെന്‍സ് എന്നു തന്നെയാണ്‌ --ജുനൈദ് (സം‌വാദം) 08:26, 17 ഒക്ടോബര്‍ 2009 (UTC)

മലയാളം വേണമെന്നു തന്നെയാണ്‌ എന്റെ അഭിപ്രായം. അതിന്റെ സം‌വാദം താളില്‍ ഏതാണ്ട് ചര്‍ച്ച പൂര്‍ത്തിയായതാണ്, ഗ്രാവിറ്റേഷനല്‍ ലെന്‍സിങ്ങിന്റെ മലയാളമായി ഗുരുത്വകാചീകരണം ഉപയോഗിക്കാണോ അതോ ഗുരുത്വകാചനം ഉപയോഗിക്കണോ എന്നകാര്യത്തില്‍ മാത്രം തിരുമാനമെടുത്താല്‍ മതി. അതിനനുസരിച്ചു തലക്കെട്ടും ഉള്ളടക്കവും മാറ്റാവുന്നതാണ് --ജുനൈദ് (സം‌വാദം) 09:41, 17 ഒക്ടോബര്‍ 2009 (UTC)

അഭിനന്ദനം

പുതിയ കാര്യനിർവാഹകൻ റസിമാന് അഭിനന്ദനം നേരുന്നു.--Vssun 15:52, 17 ഒക്ടോബര്‍ 2009 (UTC)

റസിമാന്‌ എന്റെ കൊച്ചുപൂച്ചേണ്ട് :) --തച്ചന്റെ മകന്‍ 17:11, 17 ഒക്ടോബര്‍ 2009 (UTC)

കാര്യനിര്‍വ്വാഹക സംഘത്തിലേക്ക് സ്വാഗതം, പുതിയ കാര്യനിര്‍വ്വാഹകന്‍ റസിമാന്‌ അഭിനന്ദനങ്ങള്‍ :) --ജുനൈദ് (സം‌വാദം) 03:31, 18 ഒക്ടോബര്‍ 2009 (UTC)

കാര്യനിർവ്വാഹകരായ ഉപയോക്താക്കളുടെ സംഘം എന്നേ ഉദ്ദേശിച്ചുള്ളൂ --ജുനൈദ് (സം‌വാദം) 04:59, 18 ഒക്ടോബര്‍ 2009 (UTC)

അഭിനന്ദനങ്ങള്‍--Rameshng:::Buzz me :) 05:58, 18 ഒക്ടോബര്‍ 2009 (UTC)
റസിമാന്‌ അഭിനന്ദനങ്ങള്‍. പഠിത്തം ഉഴപ്പല്ലേ !--വിചാരം 18:04, 18 ഒക്ടോബര്‍ 2009 (UTC)
റസിമാന്‌ അഭിനന്ദനങ്ങള്‍ --ഷാജി 00:51, 19 ഒക്ടോബര്‍ 2009 (UTC)

തിരഞ്ഞെടുത്ത ദിവസം അല്പം തിരക്കിലായിരുന്നു. അതുകൊണ്ട് വിക്കി നോക്കാന്‍ സാധിച്ചില്ല. ലേറ്റായാലെന്താ ലേറ്റസ്റ്റായില്ലേ :) അഭിനന്ദനങ്ങള്‍.--Subeesh Talk‍ 06:02, 19 ഒക്ടോബര്‍ 2009 (UTC)

താരാപഥം

ഞാനിടാന്‍ പോകുകയായിരുന്നു, മാനത്തങ്ങനെ കണ്ടുവോ?? --ജുനൈദ് (സം‌വാദം) 05:55, 18 ഒക്ടോബര്‍ 2009 (UTC)

പന്മന

സംവാദം:പന്മന രാമചന്ദ്രന്‍ നായര്‍ ഇതിലെ അപ്‌ഡേറ്റ് കണ്ടിരുന്നോ? പിന്നെ കാര്യനിർവാഹകർക്കുള്ള കൈപ്പുസ്തകത്തിന്റെ കാര്യം ഞാൻ ഇപ്പോൾ തൽക്കാലം ക്യൂവിൽ വക്കുകയാണ്. (ഇത്രയും നാളത്തെ എക്പീരിയൻസ് ഒക്കെ ധാരാളം എന്നു കരുതുന്നു.) --Vssun 10:51, 18 ഒക്ടോബര്‍ 2009 (UTC)

ജിഹാദ്

ഇത് നോക്കുക. ലൗ ജിഹാദ് ജിഹാദിന്റെ പുതിയ രൂപമാണെന്നാണ് ഇതില്‍ കാണുന്നത്. ഇഗ്ലീഷ് വിക്കിയുടെ പരിഭാഷ മാത്രമാണോ മലയാളം പീഡിക. ലൗ ജിഹാദ് യഥാര്‍ത്ഥത്തില്‍ അത്തരമൊരു സംഘടനയാണെങ്കില്‍ക്കൂടി അതിനെക്കുറിച്ച് ഈ താളില്‍ കൊടുക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല എന്നാണ് താങ്കള്‍ പറയുന്നത്. ജിഹാദിന്റെ പേരില്‍ ധാരാളം സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അതുകൂടി ലൗ ജിഹാദിനൊപ്പം ഇതില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. (വിമര്‍ശനങ്ങള്‍ എത്രനീണ്ടാലും കുഴപ്പമില്ല (ഉദാ: RSS)) അല്ലാതെ ലൗ ജിഹാദിനെ തൂത്തുവാരി എറിയുകല്ല ചെയ്യേണ്ടത്. താങ്കള്‍ ഒരു പ്രത്യേക മതത്തിന്റെ മാത്രം വക്താവായി എഴുതുന്നതില്‍ അതീവ ദുഖമുണ്ട്. മതപരമായ പക്ഷപാതം, ഏതെങ്കിലും പ്രത്യേക മതത്തിന്റെ കാഴ്ചപ്പാടില്‍ മാത്രം കാര്യങ്ങള്‍ നോക്കുന്ന തരം പക്ഷപാതം. വിക്കിപീഡിയയുടെ നയങ്ങള്‍ക്കെതിരാണ്. ലൗ ജിഹാദ് ജിഹാദില്‍ വീണ്ടും ചേര്‍ക്കുന്നുണ്ട്. --—ഈ തിരുത്തല്‍ നടത്തിയത് lee2008 07:59, 19 ഒക്ടോബര്‍ 2009 (UTC)

ഇത് നോക്കുക Modus operandi യിലൂടെ ലോകശ്രദ്ധ ആകര്‍ഷിച്ച സംഭവം ആണ് ഇത്. കേരളത്തിലെ ചില സംഘടനകളുടെ ജിഹാദി പ്രവര്‍ത്തനം ഇത്രക്ക് ശ്രദ്ധേയമായതിനാലാണ് ഇത് ജിഹാദില്‍ ചേര്‍ത്തത്.--—ഈ തിരുത്തല്‍ നടത്തിയത് lee2008 09:18, 19 ഒക്ടോബര്‍ 2009 (UTC)

ജിലേബി

അതെന്താ, അവിടെ ഈ പറഞ്ഞ സാധനങ്ങള്‍ ഒന്നും കിട്ടുന്നില്ലേ? വാങ്ങി കഴിക്കൂ, കൊതി തീരും വരെ. ഇന്ന ഒരു രണ്ട് ജിലേബി പിടിച്ചോ. --Rameshng:::Buzz me :) 08:36, 20 ഒക്ടോബര്‍ 2009 (UTC)

ടോൾസ്തോയ്

ചില ഫോണ്ടുകളിൽ പഴയ സം‌യുക്തചില്ലിലുള്ള ൾ-നോടൊപ്പം സ്റ്റോയ് ചേർക്കുമ്പോൾ അതിലെ ഏകാരം ൾ-ന് ഇടതുവശത്തായി വരുന്നു.

ടോള്‍സ്റ്റോയ് - ഇത് സം‌യുക്തന്‍
ടോൾസ്റ്റോയ് - ഇത് ആണവൻ

രണ്ടും തമ്മിൽ എന്തെങ്കിലും മാറ്റം കാണുന്നുണ്ടോ? --Vssun 15:04, 20 ഒക്ടോബര്‍ 2009 (UTC) ചില ഫോണ്ടുകളിൽ മാത്രമേ പ്രശ്നമുള്ളൂ.--Vssun 06:36, 21 ഒക്ടോബര്‍ 2009 (UTC)

അ‌അ്‌ലാ

എനിക്ക് ഇവിടെ ശരിക്ക് തന്നെ കാണുന്നുണ്ടല്ലോ. അഭിനന്ദനങ്ങള്‍-എന്റെ വോട്ട് അസാധുവാണെങ്കിലും...........Irshadpp 17:35, 20 ഒക്ടോബര്‍ 2009 (UTC)

എന്റേത് വിന്‍ഡോസ് വിസ്റ്റ, എക്സ്പ്ലോറര്‍ 8, ഫോണ്ട് അറിയില്ല. ഇമെയില്‍ തന്നാല്‍ സ്ക്രീന്‍ ഷോട്ട് അയച്ചുതരാം

എനിക്ക് റസിമാ[ചതുരം]ടി വി എന്നാണ്‌ കാണുന്നത്.Irshadpp 18:20, 20 ഒക്ടോബര്‍ 2009 (UTC)

ആണവ ചില്ല് എന്നാലെന്താണ്‌? Irshadpp 21:17, 21 ഒക്ടോബര്‍ 2009 (UTC)

അല്ല, സത്യത്തില്‍ ഇപ്പോള്‍ ഏത് വേര്‍ഷന്‍ യൂണികോഡ് ആണ്‌ വിക്കിയില്‍‍ ഉപയോഗിക്കുന്നത്? ഇവിടെ കാര്‍ത്തിക ഫോണ്ട് ആണ്‌ ഉപയോഗിക്കുന്നത്. അഞ്ജലി ഫോണ്ട് ഉപയോഗിച്ചാലും ശരിക്ക് തന്നെ ചില്ലുകള്‍ കാണുന്നുണ്ട്.Irshadpp 14:18, 22 ഒക്ടോബര്‍ 2009 (UTC)

വിത്തുപുര

മാർഗനിർദ്ദേശം അതിൽത്തന്നെ എഴുതിവച്ചിട്ടുണ്ട്.

  1. ഞാൻ മിക്കവാറും എല്ലാ ലേഖനങ്ങളേയും അതിൽ ചേർക്കാറുണ്ട്.
  2. ഒറ്റവരികളെ ഒഴിവാക്കുന്നു
  3. റോന്തുചുറ്റുന്നു.
  4. കാറ്റഗറി, ഇന്റർ‌വിക്കി ചേർക്കുന്നു
  5. ഒന്നോ രണ്ടോ വരി കോപ്പി ചെയ്ത് വിത്തുപുരയിൽ മുകളിലായി ചേർക്കുന്നു. ചിത്രമുണ്ടെങ്കിൽ അതും.
  6. വിത്തുപുരയിൽ നിന്നും അഞ്ചു ലേഖനങ്ങൾ വീതമുള്ള സെറ്റ് എടുത്ത് ഫോർമാറ്റ് ചെയ്ത് പുതിയ ലേഖനങ്ങൾ ഫലകത്തിൽ ചാർത്തുന്നു..

ഇത്രേം തന്നെ.. എന്തെങ്കിലും സംശയമുണ്ടെങ്കിൽ ഐ.ആർ.സി.യിൽ വരുകയാണെങ്കിൽ പറയാം.. ഒരു മെയിൽ അയക്കുകയാണെങ്കിൽ ജി.മെയിലിൽ ആഡ് ചെയ്യുകയുമാകാം. --Vssun 07:03, 21 ഒക്ടോബര്‍ 2009 (UTC)

[5] float --ജുനൈദ് (സം‌വാദം) 08:59, 22 ഒക്ടോബര്‍ 2009 (UTC)

യുക്രെയിന്‍

യുക്രെയിന്‍ നന്നാകുന്നുണ്ട് എന്നതില്‍ സന്തോഷിക്കുന്നു. ഞാന്‍ ഇത് സര്‍‌‌വവിജ്ഞാനകോശത്തില്‍ നിന്നും പകര്‍ത്തുന്നതാണെന്നറിയാമല്ലോ. എന്റേതായി ഒരല്പം മാത്രം. പിന്നെ ഞാന്‍ ഇന്ത്യയില്‍ ഏതാണ്ട് എല്ലായ്ടത്തും പോയിട്ടുണ്ട്. വിദേശത്തു പോകാന്‍ ഭാഗ്യം ഉണ്ടായിട്ടില്ല. വയസും രോഗങ്ങളും ഇനി ഒന്നും അനുവദിക്കും എന്നു കരുതുന്നില്ല. നന്മനേരുന്നു. --babug** 16:43, 22 ഒക്ടോബര്‍ 2009 (UTC)

നല്ല മലയളം ബ്ലോഗ് കിട്ടാന്‍ എങ്ങനെ സെര്‍ച്ച് ചെയ്യണം? അതിനുള്ളാ നല്ല മാര്‍ഗമെന്താണ്. — ഈ തിരുത്തൽ നടത്തിയത് 212.118.120.169 (സംവാദംസംഭാവനകൾ)

വിത്തുപുര

ദിവസം പത്തെണ്ണമാണ് പിന്തുടരുന്ന കണക്ക്.. ഈ നിലക്ക് പോയാലേ പു.ലേ.യുടെ ഒപ്പം ഓടിയെത്തുകയുള്ളൂ.. :) --Vssun 13:44, 24 ഒക്ടോബര്‍ 2009 (UTC)

കാലിക്കട്ട്

കാലിക്കട്ട് എന്നാണ്‌ ശരിയായ ഉച്ചാരണം. റ്റ ശബ്ദത്തില്‍ ഉച്ചരിക്കാറില്ല.. --ജേക്കബ് 20:02, 26 ഒക്ടോബര്‍ 2009 (UTC)

പകര്‍പ്പവകാശം

മടിക്കൈ പഞ്ചായത്തു പുറത്തിറക്കിയ ഒരു സുവനീരില്‍‌ (ഒരു പുസ്തകം) ഉള്ളതാണ് ആ വിവരങ്ങള്‍. പഞ്ചായത്തിന്റേ തന്നെ പേരിലുള്ളതാകയാല്‍ അതൊക്കെ ക്രോഡീകരിച്ചെടുത്താരെന്നും അതില്‍ വ്യക്തമായിരുന്നില്ല. അതുകൊണ്ടുതന്നെ അതിന്റെ പകര്‍പ്പവകാശവിവരങ്ങള്‍ എങ്ങനെ ചേര്‍ക്കണമെന്ന് എനിക്കറിയില്ല. താങ്കള്‍ പറഞ്ഞ സൈറ്റ് പൂര്‍ണമായും ആ പുസ്തകത്തിന്റെ digitization ആണ്. വേണമെങ്കില്‍ പഞ്ചായത്തില്‍ നേരിട്ടുപോയി അതിനെ കുറിച്ചു സംസാരിക്കാന്‍ സാധിക്കുന്നതാണ്.

 Rajesh Odayanchal |രാജേഷ്‌ ഒടയഞ്ചാല്‍‌‌  02:46, 27 ഒക്ടോബര്‍ 2009 (UTC)
തീര്‍ച്ചയായും പഞ്ചായത്തില്‍ നിക്ഷിപ്തമാണെന്നു കൊടുക്കാവുന്നതാണ്. കാരണം [ഈ സൈറ്റിലുള്ള] വിവരങ്ങള്‍ ഒരു 'സുവനീര്‍‌' എന്ന പുസ്തകത്തില്‍ അവര്‍ തന്നെ കൊടുത്തിട്ടുള്ളതിനാലും ആ സൈറ്റ് ഡിസൈന്‍ ചെയ്തതും കേരളഗവണ്‍മെന്റിന്റെ തന്നെ ഒരു വിഭാഗമാകയാലും [[6]] അനുയോജ്യമായൊരു പകര്‍പ്പവകാശരീതി അവലം‌ബിക്കാവുന്നതാണ്. പിന്നെ മറ്റു സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ എന്നു പറഞ്ഞതിനൊക്കെ അവലംബം കൊടുക്കാന്‍ പറ്റുമെന്നു തോന്നുന്നില്ല. എന്റെ പഞ്ചായത്തിനോടു അടുത്തായി സ്ഥിതിചെയ്യുന്നതും എനിക്കു നല്ല പരിചയമുള്ള സ്ഥലങ്ങളുമാകയാല്‍ പല കാര്യങ്ങളും ഞാന്‍ കണ്ടറിഞ്ഞവ കൂടിയാണ്. കോടോം ബേളൂര്‍‌, പനത്തടി എന്ന താളു നോക്കുക. പ്രത്യേകിച്ചൊന്നും അവലമാക്കാതെ എഴുതിയതാണവ, കള്ളാര്‍ ഗ്രാമപഞ്ചായത്തിനെക്കുറിച്ചെഴുതി വരുന്നു. ഇവിടെയൊക്കെ ഞാന്‍ അവലംബമാക്കിയിരിക്കുന്നത് വ്യക്തമായി ഞാന്‍ കണ്ടറിഞ്ഞ വിവരങ്ങളെ മാത്രമാണ്. ഇതു വിക്കിയുടെ രീതിക്കു ചേരുന്നതാണോ?

മറ്റൊരു കാര്യം കൂടി, ആരംഭശൂരത്വമെന്നപോലെ കുറേ ലേഖനങ്ങളെഴുതി എന്നേ ഉള്ളൂ, വിക��കിയിലുപയോഗിക്കുന്ന കോഡുകളെക്കുറിച്ചു പഠിച്ചു വരുന്നതേയുള്ളൂ. പകര്‍പ്പവകാശത്തിന്റേയും റഫറന്‍സുകൊടുക്കുന്നതിന്റേയും കോഡുകളുടെ ഉപയോഗക്രമം അത്രയ്‌ക്കങ്ങു ദഹിച്ചിട്ടില്ല. :) --Rajesh Odayanchal | രാജേഷ്‌ ഒടയഞ്ചാല്‍‌‌ 02:54, 28 ഒക്ടോബര്‍ 2009 (UTC)


ഞാന്‍ എഴുതാന്‍ ഉദ്ദേശിക്കുന്നതു മുഴുവന്‍ അത്തരം scientific ആയിട്ടുള്ള കാര്യങ്ങളെക്കുറിച്ചല്ല, നാടും നാട്ടുകാരും ഭാഷയുമെക്കെയാണു ഞാന്‍ പരിഗണിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതില്‍ തന്നെ പലതിനും തെളിവു നിരത്തുക അസാദ്യമായെന്നും വരാം. അതാണു പ്രശ്‌നമായി തോന്നുന്ന ഒരു കാര്യം. തെളിവുകള്‍ പലതും അപേക്ഷികങ്ങളാണെന്നും വരാം. ഉദാഹരണത്തിനു തച്ചോളി ഒതേനന്‍ മഡിയന്‍ കൂലോത്തു വന്നതായി പാട്ടുകളില്‍ പറയുന്നു, അദ്ദേഹം താമസിച്ചുവെന്നു പറയുന്ന വീട്ടിലെ പിന്‍മുറക്കാര്‍ ഇന്നുമുണ്ട്. പക്ഷേ അവിടെ താമസിച്ചതിന് എഴുതിവെച്ച തെളിവുകള്‍ ഒന്നുമില്ല. ഇത്തരം പ്രശ്‌നങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാനാവും. വെറും മിത്തെന്നുമത്രം പറയുകയാണോ വഴി. അങ്ങനെ പറയുമ്പോള്‍ മറ്റു ചില���ിനൊക്കെ ആധികാരികത കുറയുകയും ഒരു കെട്ടുകഥ മത്രമായി മാറിപ്പോവുകയും ചെയ്യുന്നതായി തോന്നുന്നു.Rajesh Odayanchal | രാജേഷ്‌ ഒടയഞ്ചാല്‍‌‌ 12:20, 28 ഒക്ടോബര്‍ 2009 (UTC)

ശരി, ഇനി എഴുതുമ്പോളതു ശ്രദ്ധിച്ചുകൊള്ളാം. ഇപ്പോള്‍ ഉള്ളവയെ ഉടനേതന്നെ വേണ്ട രീതിയില്‍ തിരുത്തി എഴുതാനും ശ്രമിക്കാം.Rajesh Odayanchal | രാജേഷ്‌ ഒടയഞ്ചാല്‍‌‌ 12:35, 28 ഒക്ടോബര്‍ 2009 (UTC)

Climate change spam

Thanks for cleaning up 99.35.9.52's cross-wiki spam to the article about Ban Ki-moon. I've globally blocked the IP now to stop him. --Erwin 18:27, 27 ഒക്ടോബര്‍ 2009 (UTC)

സ്കൂൾവിക്കി

ഒന്നു ചെത്തിമിനുക്കിയിട്ടുണ്ട്. നോക്കുക --Vssun 09:22, 30 ഒക്ടോബര്‍ 2009 (UTC)

മാതൃഭൂമി വാർത്ത അപ്പാടെ കോപ്പിയായിരുന്നൊ? മുഴുവനും ഞാൻ വായിച്ചില്ല. കോപ്പിയാണെങ്കിൽ ഒന്ന് തിരുത്തിയെഴുതിയാൽ മതി. അല്ലെങ്കിൽ ഈച്ചക്കോപ്പി ഭാഗങ്ങൾ വെട്ടിയാലും മതി. --Vssun 09:32, 30 ഒക്ടോബര്‍ 2009 (UTC)

അഭിനന്ദനങ്ങള്‍!

പരീക്ഷയയുടെ തിരക്കില്‍ ആശംസിക്കാന്‍ പറ്റിയില്ല :( പുതുഅഡ്മിന് എല്ലാ ആശംസകളും! ചൂലുകൊണ്ടുള്ള കലാപരിപാടിളൊക്കെ കാര്യമായി നടക്കുന്നുണ്ടല്ലോ :) --അഭി 15:25, 30 ഒക്ടോബര്‍ 2009 (UTC)

ക്രിസോസ്തം

റസിമാന്‍, വേദപാരംഗതര്‍, ആദ്യകാലസഭാപിതാക്കന്മാര്‍ എന്നീ വര്‍ഗ്ഗങ്ങളിലും കൂടി ക്രിസോസ്തമിനെ ചേര്‍ക്കുമോ? സ്നേഹത്തോടെ.Georgekutty 05:39, 31 ഒക്ടോബര്‍ 2009 (UTC)

ഈ രണ്ടു വര്‍ഗ്ഗങ്ങളും ഇപ്പോഴേ ഉള്ളതല്ലേ. ക്രിസോസ്തമിനെ അവയില്‍ ഉള്‍പ്പെടുത്തുകയേ വേണ്ടൂ. ഉദാഹരണത്തിന് അംബ്രോസ് ഈ രണ്ടു വര്‍ഗ്ഗങ്ങളിലും പെടുന്നുണ്ട്. വേദപാരംഗതന്‍ "Doctor of the Church" ആണ്. ഈ വര്‍ഗ്ഗങ്ങളെ, വൈദികരുടെ ഉപവിഭാഗമാക്കണമെന്നില്ല. വേദപാരംഗതരും മറ്റും വൈദികരാകണമെന്ന് നിര്‍ബ്ബന്ധമില്ല. ആവിലായിലെ ത്രേസ്യാ, ലിസ്യൂവിലെ കൊച്ചുത്രേസ്യാ, സിയന്നായിലെ കത്രീന എന്നീ വേദപാരംഗതര്‍ കന്യാസ്ത്രീകളാണ്. Georgekutty 06:01, 31 ഒക്ടോബര്‍ 2009 (UTC)

വാണ്ടലിസം

15:28, 19 ഒക്ടോബര്‍ 2009 Vicharam (സംവാദം | സംഭാവനകള്‍) (83,762 ബൈറ്റുകള്‍) (മാറ്റം തിരസ്ക്കരിക്കുക) ഇതാണ് സംവാദം താളിലെ അവസാനതിരുത്ത് .ഇത് നോക്കുക ഉപ്പേരിക്കുരുള എന്നയാള്‍ താള്‍ തിരുത്തിയത് എന്ത് സമവായത്തിന്റെ അടിസ്ഥാനത്തിലാണ്. താങ്കള്‍ക്കിഷ്ടപ്പെട്ട കാര്യത്തില്‍ മാത്രം സമവായം മതിയോ. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ തിരുത്തല്‍ നടത്തുന്നതിന് ഒരു സമവായത്തിന്റെയും ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. താങ്കള്‍ ഇപ്പോള്‍ നടത്തിയത് വാണ്ടലിസം ആണ്. താങ്കള്‍ളുടെ മാറ്റം നീക്കം ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.--—ഈ തിരുത്തല്‍ നടത്തിയത് lee2008 06:37, 31 ഒക്ടോബര്‍ 2009 (UTC)

സമവായം എന്നുള്ളത് കൊണ്ട് താങ്കള്‍ എന്താണ് ഉദ്ദേശിക്കുന്നത്. ചില അപ്രിയ സത്യങ്ങള്‍ക്ക് എങ്ങനെയാണ് സമവായം ഉണ്ടാക്കുന്നത് (പ്രത്യേകിച്ച് തീവ്ര പക്ഷപാതം കാണിക്കുന്നവര്‍ അപ്പുറത്ത് നില്‍ക്കുമ്പോള്‍). താങ്കള്‍ക്ക് ദഹിക്കാത്തതൊന്നും ഇവിടെ വേണ്ട എന്നതാണോ താങ്കളുടെയും നയം. ഞാന്‍ ഇതുവരെ RSS എന്ന താളിലെ വിമര്‍ശനങ്ങളിലൊന്നും തോണ്ടിയിട്ടില്ല. ഇനി ഞാനും വടിയും കുന്തവുമായി ഇറങ്ങണം എന്നു പറയുന്നതാണോ സമവായം. --—ഈ തിരുത്തല്‍ നടത്തിയത് lee2008 06:57, 31 ഒക്ടോബര്‍ 2009 (UTC)

അപ്പോഴും താങ്കള്‍ക്ക് ഉറപ്പൊന്നും ഇല്ല. The threshold for inclusion in Wikipedia is verifiability, not truth . ഒരു വെരിഫിയബിള്‍ ആയ വാര്‍ത്ത നല്‍കി തിരുത്തുന്നതിനും സമവായം വേണോ. എതിര്‍ക്കുന്നവര്‍ തങ്ങള്‍ക്ക് സുഖിച്ചില്ല എന്ന വാദത്തിനപ്പുറം എന്ത് തെളി���ാണ് നല്‍കിയിരിക്കുന്നത്. logical ആയ എന്ത് കാരണമാണ് (കാക്ക പൊന്ന് പോലെയുള്ളതല്ല) ആണ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. വാര്‍ത്തനല്‍കുന്ന രീതിയെകുറിച്ചൊ മറ്റോ ഉള്ള ചര്‍ച്ചകള്‍ക്കുള്ള വേദി വിക്കിപീഡിയയല്ല. അത്തരം കാര്യങ്ങളെല്ലാം ഇതിന് പുറത്ത് നടക്കേണ്ട കാര്യങ്ങള്‍ ആണ് --—ഈ തിരുത്തല്‍ നടത്തിയത് lee2008 07:29, 31 ഒക്ടോബര്‍ 2009 (UTC)