റസ്സൽ അർനോൾഡ്
വ്യക്തിഗത വിവരങ്ങൾ | |||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | റസ്സൽ പ്രേമകുമാരൻ അർനോൾഡ് | ||||||||||||||||||||||||||||||||||||||||||||||||||||
ജനനം | കൊളാംബോ | 25 ഒക്ടോബർ 1973||||||||||||||||||||||||||||||||||||||||||||||||||||
വിളിപ്പേര് | Guppiya, Mayil [1] | ||||||||||||||||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | ഇടം-കൈയ്യൻ | ||||||||||||||||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | Right-arm off break | ||||||||||||||||||||||||||||||||||||||||||||||||||||
റോൾ | Batsman, commentator | ||||||||||||||||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | |||||||||||||||||||||||||||||||||||||||||||||||||||||
ദേശീയ ടീം |
| ||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടെസ്റ്റ് (ക്യാപ് 68) | 19 ഏപ്രിൽ 1997 v പാക��സ്താൻ | ||||||||||||||||||||||||||||||||||||||||||||||||||||
അവസാന ടെസ്റ്റ് | 1 ജൂലൈ 2004 v ഓസ്ട്രേലിയ | ||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ഏകദിനം (ക്യാപ് 91) | 6 ന��ംബർ 1997 v സൗത്ത് ആഫ്രിക്ക | ||||||||||||||||||||||||||||||||||||||||||||||||||||
അവസാന ഏകദിനം | 28 ഏപ്രിൽ 2007 v ഓസ്ട്രേലിയ | ||||||||||||||||||||||||||||||||||||||||||||||||||||
ഏക ടി20 (ക്യാപ് 1) | 15 ജൂൺ 2006 v ഇംഗ്ലണ്ട് | ||||||||||||||||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | |||||||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||||||
ഉറവിടം: ക്രിക്കിൻഫോ, 2 മേയ് 2016 |
തമിഴ് വംശജനായ മുൻ ശ്രീലങ്കൻ ക്രിക്കറ്റ് കളിക്കാരനാണ് റസ്സൽ പ്രേമകുമാരൻ അർനോൾഡ് (തമിഴ് :ரசல் பிரேம்குமரன் அர்னால்ட் : സിംഹള :රසල් ප්රේමකුමාරන් ආනල්ඩ්; ജനനം; ഒക്ടോബർ 25, 1973), അഥവാ റസ്സൽ അർനോൾഡ്. അർനോൾഡ് നിലവിൽ ഒരു അന്താരാഷ്ട്ര കമന്റേറ്ററാണ്. ശ്രീലങ്കയ്ക്കുവേണ്ടി ആദ്യ ട്വന്റി -20 അന്താരാഷ്ട്ര തൊപ്പിയണിഞ്ഞത് അർനോൾഡാണ്. 2007 ൽ ക്രിക്കറ്റിൽ നിന്ന് അദ്ദേഹം വിരമിച്ചു[2].
അന്താരാഷ്ട്ര കരിയർ
[തിരുത്തുക]അർനോൾഡ് 1997 ൽ പാക്കിസ്ഥാനെതിരെ ടെസ്റ്റ് അരങ്ങേറ്റവും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന അരങ്ങേറ്റവും നടത്തി. തുടക്കത്തിൽ ഒരു ഓപ്പണിംഗ് ബാറ്റ്സ്മാൻമാരായ അർനോൾഡ് പിന്നിട് ബാറ്റിംഗ് ക്രമത്തിൽ താഴോട്ട് മാറി. പേൾ ദ്വീപിൽ മേന്മയുള്ള, വൈവിധ്യമാർന്ന കളിക്കാരൻ എന്നീ നിലകളിൽ അദ്ദേഹം പ്രശസ്തനാണ്, ഈ കഴിവുകൾ ക്രിക്കറ്റിന്റെ പരിമിത ഓവർ പതിപ്പിന് അദ്ദേഹത്തെ അനുയോജ്യനാക്കി. തന്റെ കരിയർ ആരംഭിച്ചപ്പോൾ, പ്രാഥമികമായി ഒരു മികച്ച ടോപ്പ് ഓർഡർ ബാറ്റ്സ്മാൻ ആയിട്ടാണ് അദ്ദേഹം കാണപ്പെട്ടത്, 1999 ലെ എഐഡബ്ല്യുഎ കപ്പിൽ ഓസ്ട്രേലിയക്കെതിരെ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെച്ചു, തുടർന്നുള്ള ടെസ്റ്റ് പരമ്പരയിൽ മൂന്നാം സ്ഥാനത്ത് ബാറ്റ് ചെയ്തു. 2003 ക്രിക്കറ്റ് ലോകകപ്പിലെ പരാജയം അദ്ദേഹത്തെ മാസങ്ങളോളം മാറ്റി നിർത്തി. എന്നിരുന്നാലും, തന്റെ ക്ലബ്ബായ നോൺസ്ക്രിപ്റ്റിനായി ആഭ്യന്തര ക്രിക്കറ്റിൽ മികച്ച സ്കോറുകൾ നേടി. പ്രതിസന്ധി ഘട്ടങ്ങളിൽ ശാന്തനും അക്ഷോഭ്യനുമായ ഒരു കളിക്കാരനായ അർനോൾഡ് നിരവധി പ്രതികൂല സാഹചര്യങ്ങളിൽ നിന്ന് ശ്രീലങ്കയെ രക്ഷിച്ചു. അദ്ദേഹത്തിന് അനുയോജ്യമായ ബാറ്റിംഗ് സ്ഥാനം നമ്പർ 6 ആയി കണക്കാക്കുന്നു. മുത്തയ്യ മുരളീധരനെ പോലെ അർനോൾഡും ഒരു തമിഴ് വംശജരായ മെതഡിസ്റ്റ് ക്രിസ്ത്യനാണ് [3].
റസ്സൽ എന്നത് വളരെ സാധാരണമായ വിളിപ്പേരായതുകൊണ്ട് റോഷൻ മഹാനാമ, പ്രമോദ്യ വിക്രമസിംഗെ എന്നിവരുടെ "റസ്റ്റി" എന്ന ഒരു പുതിയ വിളിപ്പേരു കൊടുത്തു. അദ്ദേഹത്തിന്റെ ലേറ്റ് കട്ട് ഷോട്ട് പല നിരൂപകരുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു, അക്കാലത്ത് അദ്ദേഹം സ്പിൻ ബൗളിംഗ് നേരിടാൻ ഈ ഷോട്ട് ഉപയോഗിച്ചിരുന്നു.
ഇന്ത്യയ്‌ക്കെതിരായ ഷാർജയിൽ നടന്ന മത്സരത്തിൽ അർനോൾഡ് സനത് ജയസൂര്യയെ തന്റെ ഏറ്റവും ഉയർന���ന വ്യക്തിഗത സ്‌കോർ 189 ആയി നേടാൻ സഹായിച്ചു. 189-ൽ സനത്ത് സ്റ്റംപ് ചെയ്യുന്നതുവരെ സനത്തിനും അർനോൾഡിനും നല്ല കൂട്ട്കെട്ടുണ്ടായിരുന്നു.
സജിവ ഡി സിൽവയുംമായി ചേർന്ന പത്താം വിക്കറ്റിലെ കൂട്ട്കെട്ട് (51) ഏകദിന ചരിത്രത്തിലെ ശ്രീലങ്കയുടേ ഏറ്റവും ഉയർന്ന പത്താം വിക്കറ്റ് കൂട്ട്കെട്ടാണ്.
വിരമിക്കൽ
[തിരുത്തുക]2007 ലെ ഐസിസി ക്രിക്കറ്റ് ലോകകപ്പ് ഫൈനലിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ ഉദ്ദേശിക്കുന്നു എന്ന് 2007 ഏപ്രിൽ മാസത്തിൽ ടീം മാനേജർ മൈക്കൽ ടിസെറ വഴി അദ്ദേഹം പ്രഖ്യാപിച്ചു, ഇത് ശ്രീലങ്കൻ ക്രിക്കറ്റിൽ ഒരു ഞെട്ടൽ ഉളവാക്കി. വളാരേയധികം യാത്രകളുടെ സമ്മർദ്ദം തന്റെ വിരമിക്കലിന്റെ കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി.
വിരമിച്ച ശേഷം സിഡ്‌നിയിൽ ഹോൺസ്ബി ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് ക്ലബിനായി എ-ഗ്രേഡ് ക്രിക്കറ്റ് കളിക്കുകയും മെൽബണിലെ മെൽബൺ സൂപ്പർ കിംഗ്സിനായി നിരവധി ഗെയിമുകൾ കളിക്കുകയും ചെയ്തു. സിഡ്നിയുടെ വടക്കുഭാഗത്തുള്ള പ്രശസ്തമായ സ്വകാര്യ സ്കൂളായ ബാർക്കർ കോളേജിലും അദ്ദേഹം പരിശീലനം നൽകി. ഡെക്കാൻ ചാർജേഴ്സ് ടീമിനെ ഐപിഎല്ലിലെ മത്സരങ്ങളിൽ നിന്ന് നീക്കം ചെയ്യുന്നതിന് മുമ്പ് വരെ ടീമിന്റെ അസിസ്റ്റന്റ് കോച്ചായിരുന്നു അദ്ദേഹം.
നിലവിലെ കരിയർ
[തിരുത്തുക]അർനോൾഡ് ഇപ്പോൾ ഒരു ജനപ്രിയ ടെലിവിഷൻ കമന്റേറ്ററാണ്, കൂടാതെ ഐലൻഡ് ക്രിക്കറ്റിൽ പ്രതിവാര Q + A കോളം എഴുതുന്നു. [4] 2012 ൽ സമാരംഭിച്ച 'ആസ്ക് റസ്റ്റി' എന്ന ഐഫോൺ ആപ്ലിക്കേഷൻ ഉപയോഗിച്ച് റസ്സൽ ആരാധകരെ രസിപ്പിക്കുകയും ചെയ്യുന്നു. ടി 20 ലോകകപ്പിനൊപ്പം 2012 ലാണ് ഇത് പുറത്തിറക്കിയത്. റസ്സൽ അർനോൾഡിൽ നിന്ന് നേരിട്ട് ചോദ്യങ്ങൾ ചോദിക്കാൻ ഐഫോൺ അപ്ലിക്കേഷൻ ആരാധകരെ അനുവദിക്കുന്നു. കൂടാതെ, ഉപയോക്താവിന് വോട്ടിംഗിൽ സജീവമായി പങ്കെടുക്കാൻ കഴിയുന്ന റസ്സലിന്റെ മാച്ച് പ്രവചനങ്ങളുടെ ഫീഡുകളും ഇതിൽ അടങ്ങിയിരിക്കുന്നു. 2016 ഡിസംബർ 1 ന് അർനോൾഡ് 2015 ലെ ഇന്റർനാഷണൽ കമന്റേറ്റർക്കുള്ള ഡയലോഗ് ശ്രീലങ്ക ക്രിക്കറ്റ് അവാർഡ് നേടി. [5]
അവലംബം
[തിരുത്തുക]- ↑ Russel Arnold [@RusselArnold69] (4 March 2014). "Hahaha... They used to call me Guppiya.. RT @MrCricket007: do u have any Nik name?"" (Tweet) – via Twitter.
- ↑ "Where are Herath's team-mates from his 1999 Test debut?". ESPN Cricinfo. 5 November 2018. Retrieved 13 March 2019.
- ↑ "Jayasuriya is King Midas". Rediff.com. 18 July 2003. Retrieved 17 December 2008.
- ↑ "Island Cricket - Home of the Sri Lankan Cricket Fan". Archived from the original on 2015-04-25. Retrieved 2020-11-06.
- ↑ "Dialog Cricket Awards 2016: List of award winners". Cricket Machan. 1 December 2016.