Jump to content

വെള്ളായണി അർജ്ജുനൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
00:24, 9 മേയ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- InternetArchiveBot (സംവാദം | സംഭാവനകൾ) (Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.5)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഡോ. വെള്ളായണി അർജ്ജുനൻ
മൂന്നു ഡി ലിറ്റ് ബഹുമതികൾ ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് പദ്മശ്രീ ഡോ. വെള്ളായണി അർജ്ജുനൻ
ജനനം10 ഫെബ്രുവരി 1933
തൊഴിൽഎഴുത്തുകാരൻ, ഭാഷാപണ്ഡിതൻ
സജീവ കാലം1960–മുതൽ
ജീവിതപങ്കാളി(കൾ)രാധാമണി എ
കുട്ടികൾഡോ. സുപ്രിയ, സാഹിതി, ഡോ.രാജശ്രീ, ജയശങ്കർ പ്രസാദ്.
മാതാപിതാക്ക(ൾ)ജി. ശങ്കര പണിക്കർ, നാരായണി.
പുരസ്കാരങ്ങൾPadma Shri
Paramacharya Award
വെബ്സൈറ്റ്www.svmps.org

കേരളത്തിലെ ഒരു പ്രമുഖ ഭാഷാപണ്ഡിതനും, എഴുത്തുകാരനുമാണ് ഡോ.വെള്ളായണി അർജ്ജുനൻ (Vellayani Arjunan). പഴയ തിരുവിതാംകൂറിലെ വെള്ളായണിയിൽ കൃഷിക്കാരനായ ജി.ശങ്കരപ്പണിക്കരുടെയും വീട്ടമ്മയായ നാരായണിയുടെയും മകനായി 1933 ഫെബ്രുവരി 10-നാണ് വെള്ളായണി അർജുനൻ ജനിച്ചത്. മലയാളത്തിൽ മാസ്റ്റർ ഓഫ് ആർട്‌സ് ബിരുദം നേടിയ ശേഷം കൊല്ലം ശ്രീനാരായണ കോളേജിൽ മലയാള ഭാഷയും സാഹിത്യവും പഠിപ്പിക്കാൻ പോയി. പിന്നീട് അലിഗഡ് മുസ്ലീം സർവ്വകലാശാലയിലെ ആദ്യത്തെ മലയാളം അദ്ധ്യാപകനായി, അവിടെ നിന്ന് 1964-ൽ പിഎച്ച്ഡി ബിരുദം നേടി. [1]

2008 -ൽ അദ്ദേഹത്തിന് പദ്മശ്രീ അവാർഡ് ലഭിച്ചു.[2] 2015 -ൽ അലിഗഡ് സർവ്വകലാശാല അദ്ദേഹത്തിന് ശ്രീ നാരായണ ഗുരുവിന്റെ സ്വാധീനം, മലയാളസാഹിത്യത്തിൽ എന്ന തീസീസിന് മൂന്നാമതൊരു ഡി ലിറ്റ് നൽകുകയുണ്ടായി.[3][4] മൂന്നു ഡി ലിറ്റ് ബഹുമതികൾ ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് ഇദ്ദേഹം. അലിഗഡ് യൂണിവേഴ്സിറ്റിയിലെ ആദ്യ മലയാളം അധ്യാപകനായ അദ്ദേഹം അവിടെ നിന്ന് 1964 -ൽ പിഎച് ഡി കരസ്ഥമാക്കി. അലിഗഡിൽ നിന്നും വിട്ടശേഷം അദ്ദേഹം കേരള വിജ്ഞാനകോശ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു [5]

സംസ്ഥാന സർക്കാർ ഏജൻസിയായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻസൈക്ലോപീഡിക് പബ്ലിക്കേഷനിൽ 1975 മുതൽ 1988 വരെ ചീഫ് എഡിറ്ററായും 2001 മുതൽ 2004 വരെ ഡയറക്ടറായും അദ്ദേഹം രണ്ട് തവണ സേവനമനുഷ്ഠിച്ചിട്ടുണ്ട്.[6] അദ്ദേഹം ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി ചെയ്തിരുന്ന കാലത്ത്, 12 വാല്യങ്ങളുള്ള മലയാളം എൻസൈക്ലോപീഡിയ, വിശ്വസാഹിത്യവിജ്ഞാനകോശത്തിന്റെ ഏഴ് വാല്യങ്ങൾ പ്രസിദ്ധീകരിച്ചു.[1][7] ബാലസാഹിത്യവും നിരൂപണ പഠനങ്ങളും ഉൾപ്പെടെ നിരവധി പ്രസിദ്ധീകരണങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഗ്രന്ഥമായ ഗവേഷണ മേഘല അലിഗഢ് മുസ്ലീം സർവ്വകലാശാലയിലെ എം.എ മലയാളം ബിരുദാനന്തര കോഴ്‌സിന് നിർദ്ദേശിച്ച പാഠമാണ്.[8] സരോജിനി ഭാസ്‌കരൻ മെമ്മോറിയൽ ചാരിറ്റബിൾ പബ്ലിക് ട്രസ്റ്റിൽ നിന്നുള്ള പരമാചാര്യ പുരസ്‌കാരം ലഭിച്ച അദ്ദേഹത്തെ 2008-ൽ നാലാമത്തെ പരമോന്നത ഇന്ത്യൻ സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകി ആദരിച്ചു. [9][10][11]


ബിരുദം വിഷയം അവാർഡ് നൽകിയ സ്ഥാപനം
ഡി ലിറ്റ് മലയാളകവിതയിൽ ശ്രീനാരായണഗുരുവിന്റെ സ്വാധീനം അലിഗഡ് യൂണിവേഴ്സിറ്റി
ഡി ലിറ്റ് ഹിന്ദി മലയാളം ബന്ധങ്ങളിലെ ഒരുമ: ഒരു താരതമ്യ പഠനം. ആഗ്രയൂണിവേഴ്സിറ്റി
ഡി ലിറ്റ് തെക്കെ ഇന്ത്യൻ ഭാഷകളിലെ ഹിന്ദി വാക്കുകളുടെ സ്വാധീനം. ജബൽപ്പൂർ യൂണിവേഴ്സിറ്റി
പി എച്‌ഡി ഹിന്ദിയിലെയും മലയാളത്തിലെയും പൊതുശബ്ദങ്ങളെപ്പറ്റി താരതമ്യ പഠനം. അലിഗഡ് യൂണിവേഴ്സിറ്റി

മറ്റു ബിരുദങ്ങൾ

[തിരുത്തുക]
ബിരുദം വിഷയം
ബി എ ഹോണേഴ്സ് മലയാളഭാഷയും സാഹിത്യവും
എം എ മലയാളഭാഷയും സാഹിത്യവും
എം എ ഹിന്ദിഭാഷയും സാഹിത്യവും
എം എ ഹിന്ദി
പി ജി ഡിപ്ലോമ തമിഴ്, തെലുഗ്, കന്നഡ

ഇവയും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 S. N. Sadasivan (2000). A Social History of India. APH Publishing. p. 799. ISBN 9788176481700.
  2. "Padma Shri" (PDF). Padma Shri. 2014. Archived from the original (PDF) on 2017-10-19. Retrieved 11 November 2014.
  3. http://www.amu.ac.in/about3.jsp?did=7735
  4. http://www.amu.ac.in/about3.jsp?did=7735
  5. "Gurudevan". Gurudevan. 2014. Archived from the original on 2014-12-22. Retrieved 22 December 2014.
  6. "Sarva". Sarva. 2014. Archived from the original on 2011-10-26. Retrieved 22 December 2014.
  7. "KAU". Kerala Agricultural University. 2014. Archived from the original on 2016-03-04. Retrieved 22 December 2014.
  8. "Syllabus" (PDF). Aligarh Muslim University. 2014. Retrieved 22 December 2014.
  9. Vellayani Arjunan. Chandanathirikal. CSN Books. Archived from the original on 2016-03-04. Retrieved 2016-02-08.
  10. Vellayani Arjunan (1972). Gaveshana Mekhala. Kottayam. ISBN 9788170991366.{{cite book}}: CS1 maint: location missing publisher (link)
  11. Appan, M. P; Arjunan, Vellayani (1976), The golden goblet, Appan, retrieved 22 December 2014

അധികവായനയ്ക്ക്

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
  • "KAU". Kerala Agricultural University. 2014. Archived from the original on 2016-03-04. Retrieved 22 December 2014.
"https://ml.wikipedia.org/w/index.php?title=വെള്ളായണി_അർജ്ജുനൻ&oldid=4083239" എന്ന താളിൽനിന്ന് ശേഖരിച്ചത്