Jump to content

പ്രഹ്ലാദൻ ഗോപാലൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
19:54, 19 ഒക്ടോബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- InternetArchiveBot (സംവാദം | സംഭാവനകൾ) (Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.2)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ���തിയപുരയിൽ ഗോപാലൻ
കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
ഫെബ്രുവരി 9 1960 – സെപ്റ്റംബർ 10 1964
മുൻഗാമികെ.പി.ആർ. ഗോപാലൻ
പിൻഗാമിമത്തായി മാഞ്ഞൂരാൻ
മണ്ഡലംമാടായി
വ്യക്തിഗത വിവരങ്ങൾ
ജനനം1922
മരണംമേയ് 20, 1969(1969-05-20) (പ്രായം 46–47)
രാഷ്ട്രീയ കക്ഷികോൺഗ്രസ്
കുട്ടികൾ5
മാതാപിതാക്കൾ
  • ആർ.കുഞ്ഞിരാമൻ (അച്ഛൻ)
  • പി. മാധവിയമ്മ (അമ്മ)
As of നവംബർ 27, 2020
ഉറവിടം: നിയമസഭ

കേരളത്തിലെ ഒരു കോൺഗ്രസ് പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു പുതിയപുരയിൽ ഗോപാലൻ എന്ന പ്രഹ്ലാദൻ ഗോപാലൻ (1922-1969 മേയ് 20)[1]. മടായി നിയമസഭാമണ്ഡലത്തിൽ നിന്നും കോൺഗ്രസ് സ്ഥാനാർഥിയായി വിജയിച്ചാണ് ഇദ്ദേഹം രണ്ടാം കേരളനിയമസഭയിൽ അംഗമായത്.

കുടുംബം

[തിരുത്തുക]

കണ്ണൂർ വളപട്ടണം വെസ്റ്റ് എൽ.പി. സ്‌കൂളിന്റെ മാനേജരും അധ്യാപകനുമായിരുന്ന ആർ.കുഞ്ഞിരാമൻ പിതാവും പി. മാധവിയമ്മ മാതാവുമായിരുന്നു. മുൻ കെപിസിസി ജനറൽ സെക്രട്ടറിയും കണ്ണൂർ ഡിസിസി പ്രസിഡന്റുമായുരുന്ന പി. രാമകൃഷ്ണൻ അദ്ദേഹത്തിന്റെ സഹോദരനാണ്[2]. രാമകൃഷ്ണനെ കൂടാതെ മറ്റ് മൂന്ന് കൂടപ്പിറപ്പുകളും ഇദ്ദേഹത്തിനുണ്ട്. 1938-ൽ തന്റെ 16-ാം വയസ്സിൽ അൺട്രെയിൻഡ് അധ്യാപകനായ ഗോപാലൻ, അക്കാലത്ത് എല്ലാ ശനിയാഴ്ചതോറും നിർബന്ധമായി ചേരുന്ന ഗുരുജനസഭയ്കെതിരായി നടന്ന അധ്യാപകസമരത്തിൽ പങ്കെടുത്തിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ പിതാവും മാനേജറുമായിരുന്ന കുഞ്ഞിരാമൻ ഈ സഭാകൂടലിനനുകൂലമായിരുന്നു. സ്കൂളിലെ ജീവനക്കാരുമായി ബന്ധപ്പെട്ട ആ പ്രശ്നത്തിൽ പിതാവിനെതിരെ സമരംചെയ്തതിനാണ് ഗോപാലന് പ്രഹ്ലാദൻ ഗോപാലനെന്നു പേരുവീണത്[3][2].

രാഷ്ട്രീയ ജീവിതം

[തിരുത്തുക]

അച്ഛനെതിരെ സമരം ചെയ്തതിനാൽ വീട്ടിൽ നിന്നും ഇറക്കി വിടപ്പെട്ട അദ്ദേഹം പിന്നീട് ബോംബേയിൽ എത്തിയശേഷം കോൺഗ്രസിൽ പ്രവർത്തിച്ചു തുടങ്ങി. ബോംബെ യൂത്ത് കോൺഗ്രസിന്റെ ജനറൽ സെക്രട്ടറിയായിരുന്ന അദ്ദേഹം 1940-ൽ നാട്ടിൽ തിരിച്ചെത്തുകയും മലയാളികളെ സംഘടിപ്പിച്ച് യൂത്ത് കോൺഗ്രസ് ഉണ്ടാക്കുകയും ചെയ്തു[3]. പിന്നീട് ക്വിറ്റ് ഇന്ത്യ പ്രക്ഷോഭമുൾപ്പടെ നിരവധി സ്വാതന്ത്ര്യ സമര പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത അദ്ദേഹം ജയിൽ വാസവും അനുഭവിച്ചിരുന്നു. ജയിലിൽ വൃത്തിഹീനമായ ആഹാരം നൽകുന്നതിൽ പ്രതിഷേധിച്ച് അദ്ദേഹം ജയിലിനുള്ളിലും ഉപവാസം അനുഷ്ഠിച്ചു.

1960-ൽ രണ്ടാം കേരള നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കെ.പി.അർ. ഗോപാലനെ 216 വോട്ടുകൾക്ക് പരാജയപ്പെടുത്തി അന്നത്തെ ഏറ്റവും വലിയ[3] അട്ടിമറി വിജയം കരസ്ഥമാക്കി[4]. പീച്ചി സംഭവുമായി ബന്ധപ്പെട്ട് പി.ടി. ചാക്കോയുടെ രാജി ആവശ്യപ്പെട്ട് എംഎൽഎ ആയിരുന്ന പ്രഹ്ലാദൻ ഗോപാലൻ നിയമസഭയ്ക്ക് മുന്നിൽ 1964 ജനുവരി 30ന് നിരാഹാര സമരം ആരംഭിച്ചതോടെ 1964 ഫെബ്രുവരി 16ന് ചാക്കോയ്ക്ക് രാജിവയ്ക്കേണ്ടി വന്നു[5]. 1965-ൽ മൂന്നാം കേരളനിയമസഭയിലേക്ക് നടന്ന മത്സരത്തിൽ കെ.പി.ആർ. ഗോപാലനോട് പരാജയപ്പെട്ടു. കണ്ണൂർ ഡി.സി.സി. പ്രസിഡന്റും സേവാദൾ കേരളപ്രദേശ് ബോർഡ് ചെയർമാൻ എന്നീ ന���ലകളിലും പ്രവർത്തിച്ചിരുന്നു. 1969 മെയ് 20-ന് മലപ്പുറത്തുണ്ടായ വാഹനാപകടത്തിൽ 47-ാം വയസ്സിൽ മരണപ്പെട്ടു.

അവലംബം

[തിരുത്തുക]
  1. "Members - Kerala Legislature". Retrieved 2020-11-28.
  2. 2.0 2.1 ആന്റണി, കെ എ (2019-08-14). "കെ സുധാകരന്റെ ഭക്തർ ശവഘോഷയാത്ര നടത്തിയ പി രാമകൃഷ്ണൻ കോൺഗ്രസ്സിനുള്ളിലെ 'പടയാളി'യായിരുന്നു". Retrieved 2020-11-28.
  3. 3.0 3.1 3.2 എസ്.എൻ.ജയപ്രകാശ്. "പ്രഹ്ലാദൻ എന്നാൽ പോരാട്ടം". Archived from the original on 2020-12-07. Retrieved 2020-11-28.
  4. "Kerala Assembly Election Results in 1960". Retrieved 2020-11-28.
  5. "പീച്ചി മുതൽ സരിത വരെ: കേരളത്തെ പിടിച്ചുകുലുക്കിയ ലൈംഗിക വിവാദങ്ങൾ, സ്മാർത്തവിചാരങ്ങൾ - Azhimukham" (in ഇംഗ്ലീഷ്). Retrieved 2020-11-28.
"https://ml.wikipedia.org/w/index.php?title=പ്രഹ്ലാദൻ_ഗോപാലൻ&oldid=3806367" എന്ന താളിൽനിന്ന് ശേഖരിച്ചത്