Jump to content

ല്യൂബോവ് ദസ്തയേവ്സ്കായ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
12:20, 16 സെപ്റ്റംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Malikaveedu (സംവാദം | സംഭാവനകൾ) (''''ല്യൂബോവ് ഫിയോദോറോവ്ന ദസ്തയേവ്സ്കായ''' ({{lang-ru|Любо́вь Фёдоровна Достое́вская}}; 1869-1926), ഐമി ദസ്തയേവ്സ്കായ എന്നും അറിയപ്പെടുന്ന ഒരു റഷ്യൻ സാഹിത്യകാരിയും<ref>{{cite web|url=http://www.nevanews.com/index.php?i...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ല്യൂബോവ് ഫിയോദോറോവ്ന ദസ്തയേവ്സ്കായ (Russian: Любо́вь Фёдоровна Достое́вская; 1869-1926), ഐമി ദസ്തയേവ്സ്കായ എന്നും അറിയപ്പെടുന്ന ഒരു റഷ്യൻ സാഹിത്യകാരിയും[1] ഓർമ്മക്കുറിപ്പുകാരിയും പ്രശസ്ത സാഹിത്യകാരനായിരുന്ന ഫിയോദോർ ദസ്തയേവ്സ്കിയുടെയും അദ്ദേഹത്തിന്റെ പത്നി അന്നയുടെയും രണ്ടാമത്തെ മകളുമായിരുന്നു. അവരുടെ ആദ്യത്തെ കുട്ടിയായിരുന്ന സോന്യ 1868 ൽ ജനിക്കുകയും അതേ വർഷം മരണമടയുകയും ചെയ്തു.

ല്യൂബോവ് ഒരിക്കലും വിവാഹിതയായിരുന്നില്ല. പിന്നീടുള്ള ജീവിതത്തിൽ അവർ മാതാവിൽ നിന്ന് അകന്ന് അവരുടെ വീട്ടിൽ നിന്ന് മാറിത്താമസിച്ചു.[2] 1913 -ൽ, വൈദ്യചികിത്സയ്ക്കായി നടത്തിയ ഒരു വിദേശയാത്രയ്ക്ക് ശേഷം, അവിടെ തുടരാൻ തീരുമാനിച്ച ല്യൂബോവ് 1926 -ൽ മരിക്കുന്നതുവരെ വിദേശത്ത് താമസിച്ചു.[3] ആ കാലയളവിൽ അവർ ഐമി ദസ്തയേവ്സ്കായ (Russian: Эме Достоевская) എന്ന പേരിലും അറിയപ്പെട്ടു.[4] മാരകമായ അനീയമിയ രോഗം കാരണം അവർ ഇറ്റലിയിൽവച്ച് അന്തരിച്ചു.[5]

അവലംബം

  1. Shadursky, Julia (June 1, 2006). "Dostoevsky: Into the Depths of the Human Soul". NevaNews. Archived from the original on 26 November 2010. Retrieved 5 October 2010.
  2. Lantz, Kenneth (2004). The Dostoevsky Encyclopedia. Greenwood Publishing Group. p. 103. ISBN 0-313-30384-3.
  3. Lantz, Kenneth (2004). The Dostoevsky Encyclopedia. Greenwood Publishing Group. p. 103. ISBN 0-313-30384-3.
  4. Kazakov, Alexey (August 31, 2000). "Lyubov Dostoyevskaya: confessions album. A unique book about the daughter of the great Russian writer was published in Italy" [Любовь Достоевская: альбом признаний Уникальная книга о дочери великого русского писателя издана в Италии на трех языках] (in Russian). Chelyabinskiy Rabochiy. Retrieved 5 October 2010.{{cite web}}: CS1 maint: unrecognized language (link)
  5. Kazakov, Alexey (August 31, 2000). "Lyubov Dostoyevskaya: confessions album. A unique book about the daughter of the great Russian writer was published in Italy" [Любовь Достоевская: альбом признаний Уникальная книга о дочери великого русского писателя издана в Италии на трех языках] (in Russian). Chelyabinskiy Rabochiy. Retrieved 5 October 2010.{{cite web}}: CS1 maint: unrecognized language (link)