ഹെൻറി ബെക്വറൽ
Antoine Henri Becquerel | |
---|---|
ജനനം | |
മരണം | 25 ഓഗസ്റ്റ് 1908 | (പ്രായം 55)
ദേശീയത | ഫ്രാൻസ് |
കലാലയം | École Polytechnique École des Ponts et Chaussées |
അറിയപ്പെടുന്നത് | റേഡിയോ ആക്ടീവത |
പുരസ്കാരങ്ങൾ | നോബൽ സമ്മാനം (1903) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ഭൗതിക ശാസ്ത്രം, രസതന്ത്രം |
സ്ഥാപനങ്ങൾ | Conservatoire des Arts et Metiers École Polytechnique Muséum National d'Histoire Naturelle |
ഡോക്ടറൽ വിദ്യാർത്ഥികൾ | മേരി ക്യൂരി |
കുറിപ്പുകൾ | |
Note that he is the father of Jean Becquerel, the son of A. E. Becquerel, and the grandson of Antoine César Becquerel. |
മേശയിൽ ഭദ്രമായി അടച്ചുവെച്ച ഒരു ഫോട്ടോഗ്രാഫിക് പ്ലേറ്റും യുറേനിയം ലവണവുമാണ് മനുഷ്യനെ ആണവ യുഗത്തിലേക്ക് നയിച്ച നിർണായക കണ്ടുപിടിത്തം. തുടർന്നു റേഡിയോ ആക്ടീവത എന്ന ഈ പ്രതിഭാസം കണ്ടുപിടിച്ച മഹാനായ ശാസ്ത്രജ്ഞനാണ് അന്ത്വാൻ ഹെൻറി ബെക്വൽ.
കുടുംബം
[തിരുത്തുക]1852 ഡിസംബർ 15-ന് പാരീസിൽ വിശ്രുത ശാസ്ത്രജ്ഞരുടെ കുടുംബത്തിലാണ് അന്ത്വാൻ ഹെൻറി ബെക്വറൽ ജനിച്ചത്. ഭൗതികശാസ്ത്ര പ്രൊഫസറായിരുന്ന അച്ഛൻ അലക്സാൻഡർ എഡ്മഡ് ബെക്വറൽ , സൗരവികിരണത്തെയും (Solar radiation) വസ്തുക്കളുടെ സ്വയം പ്രകാശ പ്രതിഭാസത്തെയും (Phosphorescence) പറ്റി ഗവേഷണം നടത്തിയയാളാണ്. ഹെൻറിയുടെ മുത്തച്ഛൻ അന്ത്വാൻ സെസർ അയിരിൽനിന്ന് ലോഹം വേർതിരിച്ചെടുക്കുന്നതിനുള്ള ഒരു ഇലക്ട്രോലൈറ്റിക് രീതിയുടെ (Electrolytic) ഉപജ്ഞാതാവാണ്.
വിദ്യാഭ്യാസം
[തിരുത്തുക]ലൈസീ ലൂയിസ് ലേ ഗ്രാന്റെ സ്കൂൾ, ഇലകോൾ പോളിടെൿനിക്, ബ്രിഡ്ജസ് ആൻഡ് ഹൈവേ സ്കൂൾ എന്നി സ്കൂളുകളിൽ നിന്നാണ് ഹൈൻറി ബെക്വറൽ വിദ്യഭ്യാസം നേടിയത്.
ഉദ്യോഗങ്ങൾ
[തിരുത്തുക]ഹൈൻറി ബെക്വറൽ പോളിടെൿനിക് അദ്ധ്യാപകനായും, സർക്കാരിന്റെ ബ്രിഡ്ജസ് ആൻഡ് ഹൈവേ വകുപ്പിൽ വർഷങ്ങളോറ്റം ജോലിനോക്കി. പിന്നീട് 1892-ൽ പാരീസ് മ്യുസ്യത്തിലെ നാച്ചുറൽ ഹിസ്റ്ററി വകുപ്പിൽ അപ്ലൈഡ് ഫിസിക്സ് പ്രൊഫസറായും 1895-ൽ ഇകോൾ പോളിടെൿനിക് ഭൗതിക ശാസ്ത്രമേധാവിയായും ചുമതലയേറ്റു.
കണ്ടുപിടിത്തങ്ങൾ
[തിരുത്തുക]ഭൂമിയുടെ കാന്തികമണ്ഡലത്തെയും ഇൻഫ്രാറെഡ് വികിരണത്തെപറ്റിയും അദ്ദേഹം ശ്രദ്ധേയമായ പഠനങ്ങൾ നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മർമ്മ പ്രദാനമായ കണ്ടുപിടിത്തമാണ് റേഡിയോ ആക്ടീവത.
പുരസ്കാരങ്ങൾ
[തിരുത്തുക]- റുംഫോർഡ് മെഡൽ (1900)
- ഹെൽമൊൽറ്റ്സ് മെഡൽ (Helmholtz Medal) (1901)
- നോബൽ സമ്മാനം (1903)
- ബമാർഡ് മെഡൽ (1905)
ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം (1903) ക്യൂറി ദമ്പതികൽക്കൊപ്പമാണ് ബെക്വറൽ പങ്കിട്ടത്.
പുറത്തുനിന്നുള്ള വിവരങ്ങൾ
[തിരുത്തുക]- http://nobelprize.org/nobel_prizes/physics/laureates/1903/becquerel-bio.html
- http://www1.bipm.org/en/si/history-si/radioactivity/becquerel.html
- http://alsos.wlu.edu/qsearch.aspx?browse=people/Becquerel,+Henri Archived 2017-05-04 at the Wayback Machine.