സൈരന്ധ്രിക്കടുവ
സൈരന്ധ്രിക്കടുവ | |
---|---|
സൈരന്ധ്രിക്കടുവ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Davidioides
|
Binomial name | |
Davidioides martini Fraser, 1924
|
കേരളത്തിൽ കാണപ്പെടുന്ന കടുവത്തുമ്പി കുടുംബത്തിൽപ്പെട്ട ശരീരത്തിന് കറുപ്പ് നിറമുള്ള മഞ്ഞ വരകുളുള്ള കല്ലൻതുമ്പിയിനമാണ് സൈരന്ധ്രിക്കടുവ.[2][1]
മറ്റു കല്ലൻ തുമ്പികളുമായി സാമ്യമുണ്ടെങ്കിലും പിൻകഴുത്തിലെ പൊട്ടുകളും ചെറുവാലുകളുടെ ആകൃതിയും ഇവയെ തിരിച്ചറിയുവാൻ സഹായിക്കും. കേരളത്തിലെ കാടുകളിൽ വളരെ അപൂർവ്വമാണ് ഈ തുമ്പി. നിത്യരഹിത വനങ്ങളിലെ വലിയ അരുവികളിലാണ് ഈ തുമ്പിയെ കണ്ടെത്തിയിട്ടുള്ളത്. കണ്ണുകൾക്ക് നീല കലർന്ന പച്ച നിറമാണ്. തലയുടെ മുകൾ ഭാഗം മഞ്ഞ നിറമാണ്. പിൻ കഴുത്തിന്കറുത്ത നിറവും അതിൽ മഞ്ഞ നിറത്തിലുള്ള വലിയ പൊട്ടും വശങ്ങളിലായി ചെറിയ രണ്ട് പൊട്ടുകളുമുണ്ട്. കറുത്ത നിറമുള്ള ഉരസ്സിൽ മഞ്ഞ വരകളുണ്ട്. ഉദരത്തിനും കറുപ്പ് നിറമാണ്. കൂടാതെ ചെറിയ മഞ്ഞ വളയങ്ങളുമുണ്ട്. കാലുകൾക്ക് കറുപ്പ് നിറമാണ്. സുതാര്യമായ ചിറകുകളാണ് ഇവയ്ക്കുള്ളത്. ഇവയുടെ പെൺതുമ്പിയെ ഇതുവരെ കണ്ടെത്തിയിട്ടില്ല. അരുവികളിലെ നനവാർന്ന പ്രദേശങ്ങളിലാണ് കാണപ്പെടുന്നത്. ചെടികളുടെ ഇലകളിൽ പതുങ്ങിയിരിക്കാനാണ് ഇഷ്ടം. ഇതിന്റെ ജനുസ്സിൽ ഒരു സ്പീഷിസ് മാത്രമാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്.[3][4][5][6]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Davidioides martini". IUCN Red List of Threatened Species. 2010. IUCN: e.T169121A6569873. 2010. Retrieved 2018-10-02.
{{cite journal}}
: Unknown parameter|authors=
ignored (help) - ↑ K.A., Subramanian; K.G., Emiliyamma; R., Babu; C., Radhakrishnan; S.S., Talmale (2018). Atlas of Odonata (Insecta) of the Western Ghats, India. Zoological Survey of India. pp. 215–216. ISBN 9788181714954.
- ↑ Subramanian, K. A. (2005). Dragonflies and Damselflies of Peninsular India - A Field Guide.
- ↑ "Davidioides martini Fraser, 1924". India Biodiversity Portal. Retrieved 4 October 2018.
- ↑ C FC Lt. Fraser (1934). The Fauna of British India, including Ceylon and Burma, Odonata Vol. II. Red Lion Court, Fleet Street, London: Taylor and Francis. pp. 227–228.
- ↑ C FC Lt. Fraser (1924). A Survey of the Odonate (Dragonfly) Fauna of Western India and Descriptions of Thirty New Species (PDF). pp. 472–473.