Jump to content

സുൽഫിക്കർ അലി ഭൂട്ടോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Zulfikar Ali Bhutto എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സുൽഫിക്കർ അലി ഭൂട്ടോ
സുൽഫിക്കർ അലി ഭൂട്ടോ

പദവിയിൽ
ഓഗസ്റ്റ് 14 1973 – ജൂലൈ 5 1977
പ്രസിഡന്റ് ഫസൽ ഇലാഹി ചൌധരി
മുൻഗാമി നൂറുൽ അമീൻ
പിൻഗാമി മുഹമ്മദ് ഖാൻ ജുനേജോ
പദവിയിൽ
ഡിസംബർ 20 1971 – ഓഗസ്റ്റ് 13 1973
പ്രധാനമന്ത്രി നൂറുൽ അമീൻ
മുൻഗാമി യാഹ്യാ ഖാൻ
പിൻഗാമി ഫസൽ ഇലാഹി ചൌധരി
പദവിയിൽ
ജൂൺ 15 1963 – സെപ്റ്റംബർ 12 1966
മുൻഗാമി മുഹമ്മദ് അലി ബോഗ്ര
പിൻഗാമി സയ്യെദ് ഷരിഫുദ്ദീൻ പിർസാദ

ജനനം (1928-01-05)5 ജനുവരി 1928
ലർഖാന, ബ്രിട്ടീഷ് ഇന്ത്യ
മരണം ഏപ്രിൽ 4, 1979(1979-04-04) (പ്രായം 51)
റാവല്പിണ്ടി, പാകിസ്താൻ
രാഷ്ട്രീയകക്ഷി പാകിസ്താൻ പീപ്പിൾസ് പാർട്ടി
മതം ഷിയ ഇസ്ലാം

പാകിസ്താന്റെ നാലാമത്തെ പ്രസിഡന്റും, പത്താമത്തെ പ്രധാനമന്ത്രിയുമായിരുന്നു സുൽഫിക്കർ അലി ഭൂട്ടോ(ഉർദു: ذوالفقار علی بھٹو, സിന്ധി: ذوالفقار علي ڀُٽو, IPA: [zʊlfɪqɑːɾ ɑli bʱʊʈːoː]) (ജനുവരി 5, 1928ഏപ്രിൽ 4, 1979). പാകിസ്താനിലെ സുപ്രധാന രാഷ്ട്രീയ കക്ഷികളിലൊന്നായ പാകിസ്താൻ പീപ്പിൾസ് പാർട്ടി(പി.പി.പി.)യുടെ സ്ഥാപക നേതാവുമാണ്.

1979-ൽ രാഷ്ട്രീയ പകപോക്കലെന്ന നിലയിൽ അന്നത്തെ ഭരണാധികാരി സിയാ ഉൾ ഹഖിന്റെ നിർദ്ദേശപ്രകാരം ഭൂട്ടോയെ തൂക്കിലേറ്റി.[1] ഭൂട്ടോ കരസേനാമേധാവിയായി രണ്ടുവർഷം തികയും മുൻപേ ജനറൽ സിയ പട്ടാള അട്ടിമറിയിലൂടെ അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു. സുൽഫിക്കർ ഭൂട്ടോയുടെ മകൾ ബേനസീർ ഭൂട്ടോ രണ്ടു തവണ പാകിസ്താൻ പ്രധാനമന്ത്രിയായിരുന്നിട്ടുണ്ട്.

ഭൂട്ടോ ഒരു വിവാദപൂർണ്ണനായ നേതാവായാണ് കണക്കാക്കപ്പെടുന്നത്. ദേശീയതക്കും മതനിരപേക്ഷമായ അഖിലലോക അജെണ്ടക്ക് പേരുകേട്ട അദ്ദേഹം തന്റെ എതിരാളികളെ ഭീതിപ്പെടുത്തുന്നതിനും മനുഷ്യാവകാശ ലംഘനങ്ങൾക്കും കുപ്രസിദ്ധനാണ്. പാകിസ്താന്റെ ഏറ്റവും മഹാന്മാരായ നേതാക്കളിൽ ഒരാളായി കണക്കാക്കപ്പെടുന്ന അദ്ദേഹവും,[2] പാർട്ടിയായ പാകിസ്താൻ പീപിൾസ് പാർട്ടിയും പാകിസ്താനിലെ ഏറ്റവും വലിയ പാർട്ടിയായും വിലയിരുത്തപ്പെടുന്നു. സുൽഫിക്കർ ഭൂട്ടോയുടെ മകൾ ബേനസീർ ഭൂട്ടോ രണ്ടു തവണ പാകിസ്താൻ പ്രധാനമന്ത്രിയായിരുന്നിട്ടുണ്ട്. [1] മരുമകൻ ആസിഫ് അലി സർദാരി പ്രസിഡന്റായിരുന്നു.

ജീവിതരേഖ

[തിരുത്തുക]

ഒരു സിന്ധി ഭൂട്ടൊ മുസ്ലിം രജപുത്ര കുടുംബത്തിൽ ലർക്കാന എന്ന സ്ഥലത്താണ് സുൾഫിക്കർ ജനിച്ചത്. പിതാവ് സർ ഷാ നവാസും അമ്മ ഖുർഷീദ് ബീഗവുമായിരുന്നു. സുൾഫിക്കർ അവരുടെ മൂന്നാമത്തെ പുത്രൻ ആയിരുന്നു.[3][4] ആദ്യ മകൻ സിക്കന്തർ അലി 1914 ഇൽ ന്യൂമോണിയ ബാധിച്ച് മരിച്ചു. രണ്ടാമത്തെ മകൻ ഇംദാദ് അലി ആകട്ടെ 1953 ൽ 39 ആമത്തെ വയസ്സിൽ സിറോസിസ് ബാധിച്ചു മരണപ്പെട്ടു. [5] സുൾഫിക്കറിന്റെ പിതാവ് ജുനഗഡ് എന്ന നാട്ടുരാജ്യത്തെ ദിവാൻ ആയിരുന്നു. അതുകൊണ്ട് അദ്ദേഹത്തിനു ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ ഉദ്യോഗസ്ഥരുമായി നല്ല ബന്ധം ഉണ്ടായിരുന്നു. സുൾഫിക്കർ തന്റെ ചെറു പ്രായത്തിൽ ബോംബെയിലെ ജോൺ കാനൻ സ്കൂളിൽ ചേർന്നു. തുടർന്ന് മുംബൈയിലെ സെയിന്റ് സേവ്യർസ് കോളേജിൽ പഠിച്ചു. അക്കാലത്ത് ഭൂട്ടോ പാകിസ്റ്റാൻ മൂവ്മെന്റിൽ അംഗമായി. 1943-ൽ ഷിറീൻ ആമിർ ബേഗവുമായി അദ്ദേഹത്തിന്റെ വിവാഹം ഉറപ്പിച്ചു.[6] 1947 -ൽ അദ്ദേഹത്തിന് അമേരിക്കയിലെ സതേൺ കാലിഫോർണിയ സർവ്വകലാശാലയിൽ രാഷ്ട്രതന്ത്രം പഠിക്കാൻ അവസരം ലഭിച്ചു.[7]

1949 ൽ രണ്ടാം വർഷം ബിരിധ വിദ്യാർത്ഥിയായിരിക്കേ ഭൂട്ടോ ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിലേക്ക് മാറി, അവിടെ ബി.എ. (ഓണേഴ്സ്) പൊളിറ്റിക്കൽ സയൻസിൽ 1950 ൽ ബിരുദം.[1] അവിടെ, ഭൂട്ടോ സോഷ്യലിസത്തിന്റെ സിദ്ധാന്തങ്ങളിൽ താല്പര്യം കാണിക്കുകയും ഇസ്ലാമിക രാജ്യങ്ങളിൽ അവരുടെ സാധ്യതകളെക്കുറിച്ച് നിരവധി പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തു. ഈ സമയത്ത് ഭൂട്ടോയുടെ പിതാവ് ജുനാഗഡിന്റെ കാര്യങ്ങളിൽ വിവാദപരമായ പങ്കുവഹിച്ചു. കൊട്ടാര അട്ടിമറിയിലൂടെ അധികാരത്തിലെത്തിയ അദ്ദേഹം 1947 ഡിസംബറിൽ ഇന്ത്യൻ ഇടപെടലിനെ നിരാകരിച്ചു..[8] 1950 ജൂണിൽ ഭൂട്ടോ ഓക്സ്ഫോർഡിലെ ക്രൈസ്റ്റ് ചർച്ചിൽ നിയമപഠനത്തിനായി യുണൈറ്റഡ് കിംഗ്ഡത്തിലേക്ക് പോയി ഒരു എൽ‌എൽ‌ബി നേടി, തുടർന്ന് നിയമത്തിൽ എൽ‌എൽ‌എം ബിരുദവും എംഎസ്‌സി. (ഓണേഴ്സ്) പൊളിറ്റിക്കൽ സയൻസിൽ ബിരുദം. [1] പഠനം പൂർത്തിയാക്കിയ ശേഷം 1953 ൽ അദ്ദേഹത്തെ ലിങ്കൺസ് ഇൻ നിയമ ബാറിലേക്ക് വിളിപ്പിച്ചു. [1] പിന്നീട് സുൽഫിക്കറിന്റെ കേസുകളിൽ പ്രോസിക്യൂട്ടറായി ഹാജരായ ബാരിസ്റ്റർ ഇജാസ് ഹുസൈൻ ബടാൽവിയുടെ കൂട്ടാളിയായിരുന്നു നിയമനം.

റഫറൻസുകൾ

[തിരുത്തുക]
  1. 1.0 1.1 1.2 1.3 1.4 Pakistan Peoples Party (2011). "Pakistan Peoples Party (PPP)". PPP. PPP medial Cell. Archived from the original on 28 ഒക്ടോബർ 2013. Retrieved 4 ജൂൺ 2021.
  2. Hassan, Nadir (14 April 2011). "In memorian: Zulfikar Ali Bhutto". The Dawn News Group. The Dawn Media Group. Retrieved 8 August 2011. The one person in Pakistan's recent history whose death transcends symbolism is Zulfikar Ali Bhutto. Bhutto gave the country its last and best constitution and by inspiring millions through force of rhetoric....Dawn
  3. "Bhutto, Zulfikar Ali". Retrieved 7 November 2006.
  4. "Bhutto Family". www.globalsecurity.org. Retrieved 9 September 2020.
  5. "Zulfikar Ali Bhutto | prime minister of Pakistan". Encyclopedia Britannica (in ഇംഗ്ലീഷ്). Retrieved 9 September 2020.
  6. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Benazir - a profile എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  7. "Pakistan Peoples Party (PPP)". Pakistan Peoples Party. 2011. Archived from the original on 28 October 2013.
  8. Gandhi, Rajmohan (1991). Patel: A Life. India: Navajivan. pp. 291–93. ASIN B0006EYQ0A.


"https://ml.wikipedia.org/w/index.php?title=സുൽഫിക്കർ_അലി_ഭൂട്ടോ&oldid=3602030" എന്ന താളിൽനിന്ന് ശേഖരിച്ചത്